Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിവാഹം കഴിഞ്ഞ് സൽക്കാരത്തിനെത്തിയപ്പോൾ ഭക്ഷണം ഇല്ല; പാചകക്കാരനെ തിരക്കി കാറ്ററിങ്ങ് കേന്ദ്രത്തിലെത്തിയപ്പോൾ കണ്ടത് പാകം ചെയ്യാത്ത സാധനങ്ങളും; മാനം പോകുമെന്ന് കരുതിയപ്പോൾ രക്ഷകരായി റസിഡൻസ് അസോസിയേഷനെത്തി; സദ്യ ഉണ്ണാനെത്തിയവർ ബിരിയാണിയും കഴിച്ചു മടങ്ങി; കൈവിട്ടെന്ന് കരുതിയ വിവാഹ സൽക്കാരത്തിന് ഒടുവിൽ ശുഭാന്ത്യം

വിവാഹം കഴിഞ്ഞ് സൽക്കാരത്തിനെത്തിയപ്പോൾ ഭക്ഷണം ഇല്ല; പാചകക്കാരനെ തിരക്കി കാറ്ററിങ്ങ് കേന്ദ്രത്തിലെത്തിയപ്പോൾ കണ്ടത് പാകം ചെയ്യാത്ത സാധനങ്ങളും; മാനം പോകുമെന്ന് കരുതിയപ്പോൾ രക്ഷകരായി റസിഡൻസ് അസോസിയേഷനെത്തി; സദ്യ ഉണ്ണാനെത്തിയവർ ബിരിയാണിയും കഴിച്ചു മടങ്ങി; കൈവിട്ടെന്ന് കരുതിയ വിവാഹ സൽക്കാരത്തിന് ഒടുവിൽ ശുഭാന്ത്യം

ആർ പീയൂഷ്

കൊച്ചി: വിവാഹ സദ്യ കഴിക്കാനെത്തിയവരെ ഇളിഭ്യരാക്കി പാചകക്കാരൻ മുങ്ങി.വിളിച്ചു വരുത്തിയവരെയും വരന്റെ വീട്ടുകാരെയും അപമാനിക്കുന്നതിനു തുല്യമായ സംഭവത്തിന് ശുഭാന്ത്യമായത് സ്ഥലം റെസിഡന്റ് അസോസിയേഷന്റെ സമയോചിതമായ ഇടപെൽ മൂലം. പനങ്ങാട് നടന്ന വിവാഹ സൽക്കാരത്തിലാണ് സദ്യ എത്തിക്കാതെ പാചകക്കാരൻ മുങ്ങിയത്. പനങ്ങാട് സ്വദേശിനിയായ യുവതിയുടെ വിവാഹം ഇന്നലെ കടവന്ത്രയിലെ ക്ഷേത്രത്തിൽ വച്ചായിരുന്നു.

വിവാഹശേഷം വരന്റെയും വധുവിന്റെയും വീട്ടുകാർ വിവാഹ സൽക്കാരം നടക്കുന്ന പനങ്ങാട്ടെ ഹാളിൽ എത്തി. എന്നാൽ അവിടെ സദ്യക്കുള്ള ചുറ്റുവട്ടമൊന്നും കണ്ടില്ല. പരിഭ്രാന്തനായ വധുവിന്റെ പിതാവ് സദ്യ ഏർപ്പാട് ചെയ്ത പാചകക്കാരനെ ഫോണിൽ വിളിച്ചു, ഫോൺ സ്വിച്ച് ഓഫ്. ഇതോടെ ഇയാളുടെ കാറ്ററിങ്ങ് കേന്ദ്രത്തിൽ പിതാവും ബന്ധുക്കളും അന്വേഷിച്ചെത്തി. അവിടുത്തെ കാഴ്ചകണ്ട് പിതാവിന് ദേഹാസ്വസ്ഥ്യം വന്നു. സദ്യ ഒരുക്കിയിട്ടില്ല. എന്നാൽ അതിനുള്ള സാധന സാമഗ്രികളൊക്കെയും പാചകം ചെയ്യാനായി ഒരുക്കി വച്ചിട്ടുണ്ട്. സ്ഥലത്തുണ്ടായിരുന്ന ജോലിക്കാരോട് പാചകക്കാരനെ പറ്റി അന്വേഷിച്ചപ്പോൾ തലേന്ന് രാത്രിയിൽ വന്നതാണെന്നും രാവിലെ വന്നിച്ചില്ലെന്നും അറിയിച്ചു.

ഇയാളുടെ നിർദ്ദേശം ലഭിക്കാതിരുന്നതിനാലാണ് ഭക്ഷണം പാകം ചെയ്യാതിരുന്നതെന്ന് അവർ പറഞ്ഞു. ഇതിനിടയിൽ സംഭവമറിഞ്ഞെത്തിയ പനങ്ങാട് സെൻട്രൽ റസിഡന്റ്സ് അസോസിയേഷൻ പ്രവർത്തകർ ഞൊടിയിടയിൽ സമീപത്തെ കാറ്ററിങ് പ്രവർത്തകരെ ബന്ധപ്പെട്ടു. അവരുടെ പക്കൽ സദ്യ ഇല്ല ബിരിയാണി വേണമെങ്കിൽ എത്തിക്കാമെന്ന് അറിയിച്ചു. സമയം രണ്ട് മണിയോടെയായതിനാൽ എന്നാൽ പിന്നെ ബിരിയാണി ആയിക്കോട്ടെ എന്ന് എല്ലാവരും തീരുമാനിക്കുകയായിരുന്നു. അങ്ങനെ സദ്യ ഉണ്ണാനെത്തിയവർ ബിരിയാണി കഴിച്ചു. സദ്യയില്ലെന്ന് അറിഞ്ഞതോടെ കുറേ പേർ മടങ്ങി. വരന്റെ പാർട്ടിയിൽ പെട്ടവർക്ക് മരടിലെ ഒരു വെജിറ്റേറിയൻ ഹോട്ടലിൽ ഭക്ഷണം ഏർപ്പാടാക്കിയെങ്കിലും ബന്ധുക്കൾ നിജസ്ഥിതി മനസ്സിലായതോടെ വധുവിന്റെ വീട്ടുകാരുമായി സഹകരിച്ചു കാര്യങ്ങൾ മംഗളമാക്കി.

വല്ലാത്തൊരു ചെയ്ത്തായിപ്പോയി പാചകക്കാരൻ ചെയ്തത്. ക്ഷണിച്ചു വരുത്തി ആളെ ഇരുത്തിയതിനു ശേഷം സദ്യ ഇല്ലെന്നു പറയേണ്ടി വരുന്ന അവസ്ഥ ലോകത്ത് ഒരു രക്ഷിതാവിനും ഉണ്ടാകല്ലേ എന്നാണ് പാചകക്കാരന്റെ ചതിയിൽ പെട്ട പനങ്ങാട്ടെ കുടുംബത്തിന്റെ പ്രാർത്ഥന. സ്ഥലത്തെ റസിഡന്റ്സ് അസോസിയേഷൻ ഇടപെട്ടതുകൊണ്ടു മാനം കാത്തു. സദ്യ കുളമാക്കിയ പാചകക്കാരൻ ഒളിവിലാണ്. 900 പേരുടെ സദ്യയായിരുന്നു വധുവിന്റെ വീട്ടുകാർ ഏർപ്പാടാക്കിയത്. 50,000 രൂപ അഡ്വാൻസ് കൈപ്പറ്റുകയും ചെയ്തു പാചകക്കാരൻ.

ധനനഷ്ടത്തിനും മാനഹാനിക്കും പാചകക്കാരനിൽനിന്നു 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പനങ്ങാട് പൊലീസിൽ പരാതി നൽകി. പരാതിയെ തുടർന്ന് പൊലീസ് കേറ്ററിങ് സ്ഥലത്തെത്തി പരിശോധന നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP