Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എട്ട് സംസ്ഥാനങ്ങളിൽ നായ പിടിക്കാൻ പോയി; 2000ത്തോളം തെരുവ് നായക്കളെ പിടിച്ച് ശ്രദ്ധേയയായി; പത്രപ്രവർത്തനം ഒന്നാം ക്ലാസോടെ പാസായിട്ടും നായപിടിത്തം തൊഴിലായി സ്വീകരിച്ച തൃശൂരിലെ സാലിയെ തേടി രാഷ്ട്രപതിയുടെ വരെ പുരസ്‌കാരം

എട്ട് സംസ്ഥാനങ്ങളിൽ നായ പിടിക്കാൻ പോയി; 2000ത്തോളം തെരുവ് നായക്കളെ പിടിച്ച് ശ്രദ്ധേയയായി; പത്രപ്രവർത്തനം ഒന്നാം ക്ലാസോടെ പാസായിട്ടും നായപിടിത്തം തൊഴിലായി സ്വീകരിച്ച തൃശൂരിലെ സാലിയെ തേടി രാഷ്ട്രപതിയുടെ വരെ പുരസ്‌കാരം

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: സാലിയുടെ ജോലി നായപിടിത്തമാണ്. വിദ്യാഭ്യാസ യോഗ്യത ഏറെയുള്ള ഈ തൃശൂരുകാരി പൂർണ്ണ സംതൃപ്തയും. കേരളത്തിൽ നായ പിടിത്തം തൊഴിലായി സ്വീകരിച്ച ഏക വനിതയാണ് സാലി. നൂറു ശതമാനം സന്തോഷത്തോടെയും ആത്മാർഥതയോടെയുമാണ് നായ പിടിത്തത്തിൽ സാലി സജീവമാകുന്നത്. ഒരു നായയെ പിടിച്ച് പേവിഷ പ്രതിരോധ കുത്തിവെപ്പെടുത്ത് വന്ധ്യംകരിച്ച് തെരുവിൽ വിട്ടാൽ കേരളത്തിൽ തദ്ദേശ സ്ഥാപനം 1,300 രൂപ നല്കും. ഇത് സാലി പ്രവർത്തിക്കുന്ന എൻജിഒയ്ക്കാണ് കിട്ടുന്നത്. അവർ നൽകുന്ന ശമ്പളമാണ് സാലിയുടെ കൈമുതൽ.

തെരുവ് നായ്ക്കളെ കൈകൊണ്ട് പിടിക്കുന്നതാണ് സാലിയുടെ രീതി. ബിസ്‌കറ്റ് ഇട്ടു കൊടുത്ത് അടുത്തു കൂടും. പിന്നീട് കൈകൊണ്ട് പിടിച്ച് വണ്ടിയിലാക്കും. അക്രമാസക്തരായ നായകളെ മാത്രം ബട്ടർഫ്‌ലൈ വല കൊണ്ട് പിടികൂടുകയുള്ളൂ. വണ്ടിയിൽ യാത്ര നായകൾക്കൊപ്പം കൂട്ടിലിരുന്നും. ഏഴിൽ പഠിക്കുമ്പോൾ ഒരു തെരുവ് നായ സാലിക്കൊപ്പം എന്നും സ്‌കൂളിലേക്കും തിരിച്ചും കൂട്ട് പോകുമായിരുന്നു. ഒരു ദിവസം സാലിയോടൊപ്പം വരികയായിരുന്ന നായയെ തെരുവ്‌നായ പിടിത്തക്കാർ പിടികൂടി കൺമുന്നിൽ കൊന്നു. കൊല്ലരുതെന്ന് അപേക്ഷിച്ചിട്ടും കാര്യമുണ്ടായില്ല. അന്ന് തീരുമാനിച്ചതാണ് നായ പിടിത്തക്കാരിയായി മാറി നായകളെ സംരക്ഷിക്കണമെന്ന്. അങ്ങനെ പട്ടികളെ വന്ധ്യംകരിച്ച് വീണ്ടും തെരുവിൽ വിടുന്ന ജോലിയിൽ സംതൃപ്തി കണ്ടെത്തുന്നു.

ജോലിയുടെ ഭാഗമായി എട്ട് സംസ്ഥാനങ്ങളിൽ സഞ്ചരിച്ചിട്ടുണ്ട്. രണ്ടായിരത്തോളം നായകളെ പിടിച്ചു. പാലക്കാട് ജില്ലയിൽ എ.ബി.സി.ക്കായി തെരുവ് നായ്ക്കളെ പിടിച്ചത് സാലി ഒറ്റയ്ക്കാണ്. ഈ പ്രവർത്തനത്തിലൂടെ രാജ്യത്ത് മികച്ച പ്രവർത്തനം നടത്തുന്ന 100 വനിതകളിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ട് രാഷ്ട്രപതിയുടെ മെഡലും കട്ടി. അങ്ങനെ തൃശ്ശൂർ വരടിയത്ത് താമസക്കുന്ന സാലിയുടെ മികവിന് അംഗീകാരവുമായി. പത്രപ്രവർത്തനം പാസായ ശേഷമാണ് സാലി പട്ടി പിടിത്തത്തിന് ഇറങ്ങുന്നത്. ഊട്ടിയിലെ ഡബ്ല്യു.വി.എസിൽ നിന്ന് നായ പിടിത്ത സർട്ടിഫിക്കറ്റ് കോഴ്‌സ് പാസായതാണ് നിർണ്ണായകമായത്. അതിനുശേഷമാണ് നായപിടിത്തം എന്ന തൊഴിൽ കിട്ടിയത്.

ഇപ്പോൾ മലപ്പുറം ജില്ലാ പഞ്ചായത്തിനായി നായകളെ പിടിക്കുകയാണ് സാലി. സന്നദ്ധസംഘടനയായ ഹ്യൂമെയ്ൻ സൊസൈറ്റി ഇന്റർനാഷണലാണ് ജില്ലയിൽ പേവിഷ പ്രതിരോധ-മൃഗജനന നിയന്ത്രണ പദ്ധതി നടപ്പാക്കുന്നത്. ഇതിനായി രണ്ട് ഡോക്ടർമാർ അടങ്ങുന്ന എട്ടംഗ സംഘമുണ്ട്. ഡോഗ് ക്യാച്ചർ എന്ന തസ്തികയിലാണ് സാലിയുടെ പ്രവർത്തനം. ആറ് നായ പിടിത്തക്കാരിൽ ഏക വനിതയും ഏക മലയാളിയുമാണ് ഈ തൃശൂർക്കാരി. മലപ്പുറം ജില്ലയിൽ മാത്രം ഏതാണ്ട് 1,000 നായ്ക്കളെ പിടികൂടി.

തദ്ദേശസ്ഥാപനത്തിനൊപ്പം മൃഗസംരക്ഷണ വകുപ്പും പദ്ധതിയിലുണ്ട്. നായ പിടിത്തക്കാരെ കിട്ടാനില്ലാത്തതിനാൽ സാലിക്ക് വമ്പൻ ഡിമാന്റാണ്. മൃഗജനന നിയന്ത്രണ പദ്ധതി (എ.ബി.സി)ക്കായി പലയിടങ്ങളിൽ നിന്നും വിളി വരുന്നുണ്ട്. എല്ലായിടത്തും ഓടി എത്താൻ കഴിയുന്നില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP