Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഈ വനിതാ ഫോറസ്റ്റ് ഓഫീസറെ നമുക്കും സല്യൂട്ട് ചെയ്യാം; കക്കൂസകൾ ഇല്ലാതിരുന്ന കുട്ടമ്പുഴയിലെ ആദിവാസി കോളനികളിൽ സുധ എന്ന സ്ത്രീയുടെ കരുത്തിൽ നിർമ്മിച്ചത് 497 കക്കൂസുകൾ: ഒരു പക്ഷേ സുധ ഇല്ലായിരുന്നെങ്കിൽ പൊതു സ്ഥലത്തെ മലവിസർജ്ജന വിമുക്ത സംസ്ഥാനം എന്ന നേട്ടം കേരളത്തിന് ഇപ്പോഴും അന്യമായി നിന്നേനെ

ഈ വനിതാ ഫോറസ്റ്റ് ഓഫീസറെ നമുക്കും സല്യൂട്ട് ചെയ്യാം; കക്കൂസകൾ ഇല്ലാതിരുന്ന കുട്ടമ്പുഴയിലെ ആദിവാസി കോളനികളിൽ സുധ എന്ന സ്ത്രീയുടെ കരുത്തിൽ നിർമ്മിച്ചത് 497 കക്കൂസുകൾ: ഒരു പക്ഷേ സുധ ഇല്ലായിരുന്നെങ്കിൽ പൊതു സ്ഥലത്തെ മലവിസർജ്ജന വിമുക്ത സംസ്ഥാനം എന്ന നേട്ടം കേരളത്തിന് ഇപ്പോഴും അന്യമായി നിന്നേനെ

മറുനാടൻ മലയാളി ബ്യൂറോ

പെണ്ണൊരുമ്പെട്ടാൽ എന്നൊരു ചൊല്ലുണ്ട്. ഒരു സ്ത്രീ ഈ ലോകത്തിന് വേണ്ടി നല്ലതെന്തെങ്കിലും ചെയ്യാൻ ഇറങ്ങി പുറപ്പെട്ടാൽ മറ്റൊന്നിനും ആ സ്ത്രീയെ തടഞ്ഞ് നിർത്താനാവില്ല. അതുകൊണ്ട് തന്നെ 50-ാം വയസ്സിലും പിജി സുധ എന്ന ഫോറസ്റ്റ് ഓഫിസറെ അവരുടെ കർമ്മ മേഖലയിൽ തടങ്ങു നിർത്താൻ ആർക്കും കഴിയുകയുമില്ല. പ്രായം എന്നത് വെറും നമ്പരാണെന്ന് തെളിയിച്ചു കൊണ്ട് മുന്നേറ്റം തുടരുകയാണ് ഈ വനിതാ ഫോറസ്റ്റ് ഓഫിസർ.

അത്രമേൽ ശക്തമായ കാഴ്‌ച്ചപ്പാടും തീവ്രതയുമാണ്് സുധയുടെ പ്രവർത്തിക്കുള്ളത്. ഈ പ്രായത്തിനിടയിൽ ആദിവാസി കോളനികളിൽ 497 ടോയ്‌ലറ്റുകളാണ് സുധ നിർമ്മിച്ചു നൽകിയത്. അതും എത്തിച്ചേരാൻ റോഡോ നല്ല വഴികളോ ഇല്ലാത്ത കാടിനുള്ളിലേക്ക് സാധനങ്ങൾ എത്തിച്ചാണ് സുധയുടെ ഈ സത്പ്രവൃത്തി എന്നറിഞ്ഞാൽ ആരും അതിശയിച്ചു പോകും.

എറണാകുളം സ്വദേശിയായ സുധ കുട്ടമ്പുഴ വനത്തിലെ ആദിവാസി കോളനികളിലാണ് 497 ടോയ്‌ലറ്റുകൾ നിർമ്മിച്ചു നൽകാൻ മുൻ കൈ എടുത്തത്. പരിസ്ഥിതി എപ്പോഴും വൃത്തിയും ശുചിത്വവുമുള്ളതായിരിക്കണം. സുധയുടെ ഈ കാഴ്‌ച്ചപ്പാടാണ് ആദിവാസി കോളനികളിലെ ജനങ്ങൾക്ക് കക്കൂസ് എന്ന സ്വപ്‌നം യാഥാർത്ഥ്യമാകാൻ സഹായിച്ചത്.

നാട്ടിൽ നിന്നും കിലോമീറ്ററുകൾ താണ്ടി വളരെ ബുദ്ധിമുട്ടിയാണ് കാടുകളിൽ കക്കൂസ് നിർമ്മിക്കാൻ സുധ മുൻ കൈ എടുത്തത്. ഇതിന് പിന്നിലുള്ള പരിശ്രമവും വളരെ വലുതായിരുന്നു. സുധയുടെ നിരന്തരമായ ഈ പരിശ്രമം ഒന്നു മാത്രമാണ് കേരള സംസ്ഥാനത്തെ തുറസ്സായ മലവിസർജ്ജന വിമുക്ത നഗരമാകാൻ സഹായിച്ചതും. ഈ നേട്ടം കൊയ്യുന്ന മൂന്നാമത്തെ സ്സംസ്ഥാനമാണ് കേരളം. സുധ മുൻകൈ എടുത്തില്ലായിരുന്നു എങ്കിൽ ഒരിക്കലും കേരളത്തിന് ഇത്തരം ഒരു നേട്ടം കൈവരിക്കാൻ സഹായകമാകുമയിരുന്നില്ല.

2016ൽ മുഖ്യമന്ത്രി തുറസ്സായ മലവിസർജ്ജന രഹിത ബോധവത്കരണം നടത്തിയതിന് അവാർഡ് നൽകിയും ആദരിച്ചിരുന്നു. കുട്ടമ്പുഴ കോളനിയിലെ ജനങ്ങളുടെ ജീവിതം വളരെ ദുരിത പൂർണ്ണമായിരുന്നു. മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് ഇവിടുത്തെ ആദിവാസികൾക്ക് ലഭിച്ചിരുന്ന സൗകര്യവും വളരെ കുറവായിരുന്നു. റോഡില്ലാത്ത ഈ ഈ ആദിവാസി ഊരിലേക്ക് മൂന്ന് മണിക്കൂറോളം നടന്നാൽ മാത്രമാണ് എത്തിച്ചേരാൻ സാധിക്കുക.

അതുകൊണ്ട് തന്നെ കക്കൂസ് പണിയുക അത്ര എളുപ്പമായിരുന്നില്ല. അതിനാൽ തന്നെ ഇവിടുത്തെ ജനങ്ങൾ തുറസ്സായ സ്ഥലം മലവിസർജനത്തിനായി ഉപയോഗിച്ചു. ഇതിന്റെ പ്രധാന കാരണം വാഹനമോ മറ്റ് ഗതാഗത സൗകര്യമോ എ്ത്തിച്ചേരാത്ത ഈ കാട്ടിനുള്ളിലേക്ക് കക്കൂസ് പണിയാനുള്ള സാധന സാമഗ്രികൾ എത്തിക്കുക എന്ന പ്രധാന ബുദ്ധിമുട്ട് തന്നെയായിരുന്നു.

ഇത് നിർമ്മിക്കാനുള്ള ചിലവും എല്ലാം ജനത്തിന് താങ്ങാവുന്നതിലും അധികമായിരുന്നു. സാധനസാമഗ്രികൾ എത്തിച്ചാൽ തന്നെ ഇവിടേക്ക് എത്തി കക്കൂസ് നിർമ്മിക്കാൻ തൊഴിലാളികളും മടിക്കും. 15-20 കിലോമീറ്ററാണ് ഇങ്ങോട്ടേയ്ക്ക് നടക്കാനുള്ള ദൂരം. എന്നാൽ തന്റെ ശ്രമം ഉപേക്ഷിക്കാൻ സുധ തയ്യാറായില്ല. ഇവരുടെ നിരന്തര പരിശ്മത്തിന്റെ ഫലമായി ആദിവാസ കോളനികളിൽ കക്കൂസ് എന്ന സ്വപ്‌നം സാധ്യമാകുക ആയിരുന്നു. 497 കക്കൂസുകൾ ഇവർ നിർമ്മിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP