Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

32 വർഷം പിറകെ നടന്നിട്ടും ശരിയാകാതെ പോയ പോക്കുവരവ് മന്ത്രി ചന്ദ്രശേഖരൻ ഇടപെട്ട് ശരിയാക്കി; ഇങ്ങനൊരു മന്ത്രി ഉണ്ടായിരുന്നുവെങ്കിൽ സാംകുട്ടിക്ക് ജയിലിൽ കഴിയേണ്ടി വരില്ലായിരുന്നു

32 വർഷം പിറകെ നടന്നിട്ടും ശരിയാകാതെ പോയ പോക്കുവരവ് മന്ത്രി ചന്ദ്രശേഖരൻ ഇടപെട്ട് ശരിയാക്കി; ഇങ്ങനൊരു മന്ത്രി ഉണ്ടായിരുന്നുവെങ്കിൽ സാംകുട്ടിക്ക് ജയിലിൽ കഴിയേണ്ടി വരില്ലായിരുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ സാംകുട്ടിക്ക് താങ്ങും തണലുമായി. അങ്ങനെ സാംകുട്ടിയുടെ വസ്തുവും പോക്കുവരവ് ചെയ്തു കിട്ടി. നിയമപ്രകാരം ഇത് ചെയ്തിരുന്നുവെങ്കിൽ സാംകുട്ടി ക്രിമിനലാകില്ലായിരുന്നു. ഇയാൾക്ക് ജയിലിൽ കഴിയേണ്ടിയും വരില്ലായിരുന്നു. വസ്തു പോക്കുവരവ് ചെയ്ത് കിട്ടാനായി ഓഫീസുകൾ കയറിയിറങ്ങി മടുത്തശേഷം വെള്ളറട വില്ലേജ് ഓഫീസിൽ തീയിട്ട സാംകുട്ടിക്ക് ഒടുവിൽ പോക്കുവരവ് ലഭിക്കുന്നു. 32 വർഷത്തെ കാത്തിരിപ്പിനൊടുവിൽ റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്റെ ഇടപെടലിനെത്തുടർന്നാണ് ഇത്. ഒരാഴ്ചയ്ക്കകം പോക്കുവരവ് ലഭിക്കും.

അച്ഛൻ യോഹന്നാൻ 1969ൽ ഭാഗാധാരമായി നൽകിയ 18 സെന്റ് സ്ഥലത്തിന്റെ പോക്കുവരവിനായാണ് സാംകുട്ടി 32 വർഷമായി വെള്ളറട വില്ലേജ് ഓഫീസിൽ കയറിയിറങ്ങിയത്. എല്ലാപ്രതീക്ഷയും നഷ്ടപ്പെട്ടതോടെയാണ് സാംകുട്ടി എന്ന ടാപ്പിങ് തൊഴിലാളി ഓഫീസിന് തീയിട്ടത്. ഏപ്രിൽ 28ന് വില്ലേജ് ഓഫീസിൽ ജീവനക്കാരെ പൂട്ടിയിട്ടശേഷം തറയിൽ പെട്രോൾ ഒഴിച്ച് തീയിടുകയായിരുന്നു. വില്ലേജ് ഓഫീസർ ഉൾപ്പെടെ പതിനൊന്നുപേർക്ക് പൊള്ളലേറ്റു. കേസിൽ ജയിലിലായിരുന്ന സാംകുട്ടി ഇപ്പോൾ ജാമ്യത്തിലാണ്.

വെള്ളറട കോവില്ലൂർ ചന്തയ്ക്കുസമീപം കതിരടിച്ചാൻപാറ ചെറുതറക്കോണം വീട്ടിൽ സാംകുട്ടി കല്യാണശേഷം 25 വർഷമായി അടൂർ കൊടുമൺ ഇടതിട്ടയിലാണ് താമസം. വസ്തു പോക്കുവരവ് ചെയ്ത് കിട്ടാനായി എന്നും അടൂരിൽ നിന്ന് വെള്ളറട വില്ലേജ് ഓഫീസിൽ എത്തുമായിരുന്നു. ഇതിനായി മാറിമാറി വന്ന ജീവനക്കാർക്ക് വലിയൊരു സംഖ്യ കൈക്കൂലിയും നൽകി. എന്നിട്ടും കാര്യം നടക്കാഞ്ഞതിലുള്ള രോഷത്തിലാണ് പെട്രോളുമായി വന്ന് വില്ലേജ് ഓഫീസിൽ തീയിട്ടത്. ഇത് ചാനലുകളിൽ ഫ്‌ലാഷ് ന്യൂസായി. മാവോയിസ്റ്റ് അക്രമമായി പോലും വിലയിരുത്തി. ഒടുവിൽ അന്വേഷണം എത്തിയത് സാംകുട്ടിയുടെ അറസ്റ്റിലായിരുന്നു.

റവന്യു മന്ത്രിയായി ഇ. ചന്ദ്രശേഖരൻ ചുമതലയേറ്റയുടനെ പരിഗണിച്ചവയിലൊന്നായിരുന്നു സാംകുട്ടിയുടെ കാര്യം. തഹസിൽദാരോടും അഡീഷണൽ തഹസിൽദാരോടും റിപ്പോർട്ട് ചോദിച്ചു. അതുപ്രകാരം സാംകുട്ടിക്ക് അച്ഛൻ നൽകിയ വസ്തു സർക്കാർ പുറമ്പോക്കാണ്. ഈ റിപ്പോർട്ട് മന്ത്രി അംഗീകരിച്ചില്ല. പകരം വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടു. തുടർന്ന് കുടുംബത്തിലെ എല്ലാവരുടെയും വസ്തു സംബന്ധിച്ച് പരിശോധിച്ചു. ഈ അന്വേഷണത്തിൽ സാംകുട്ടിയുടെ പട്ടയനമ്പർ കണ്ടെത്തി. ഇതുപ്രകാരം പോക്കുവരവ് നൽകാനാണ് നിർദ്ദേശം നൽകിയത്.

ആദ്യം സമർപ്പിച്ച അപേക്ഷയോടൊപ്പം നൽകിയ റീസർവേ നമ്പർ ഉൾപ്പെടെയുള്ളവ തെറ്റിയതാണ് പോക്കുവരവ് മുടങ്ങാൻ കാരണമെന്നാണ് മന്ത്രിയുടെ ഓഫീസിൽനിന്ന് നൽകിയ വിവരം. ഈ തെറ്റ് രേഖകളിൽ തിരുത്തി, പോക്കുവരവ് നൽകാൻ മന്ത്രി താലൂക്ക് അധികൃതർക്ക് നിർദ്ദേശം നൽകി. ഇതോടെയാണ് സാംകുട്ടിയുടെ ആഗ്രഹം സഫലമായതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP