1 usd = 68.04 inr 1 gbp = 90.13 inr 1 eur = 78.99 inr 1 aed = 18.53 inr 1 sar = 18.14 inr 1 kwd = 224.81 inr

Jun / 2018
18
Monday

സോഫിയ കുറ്റം ചെയ്തിട്ടില്ലെന്ന് വിശ്വസിക്കാനായിരുന്നു ഞങ്ങൾക്ക് ആദ്യം ഇഷ്ടം; ഞങ്ങൾ അത്രമേൽ സ്‌നേഹിച്ച പെണ്ണായിട്ടും ഈ കൊടുംക്രൂരത കാട്ടിയല്ലോ! അവൾക്ക് അവനെ വേണ്ടെങ്കിൽ ഇട്ടേച്ചങ്ങ് പോയാൽ പോരായിരുന്നോ? ഇനി സോഫിയയും അരുണും പുറംലോകം കാണരുതെന്നാണ് ഞങ്ങളുടെ ആഗ്രഹം; സാം എബ്രഹാം വധക്കേസിൽ പ്രതികരണവുമായി പിതാവ് സാമുവൽ എബ്രഹാം

February 23, 2018 | 04:21 PM IST | Permalink



സോഫിയ കുറ്റം ചെയ്തിട്ടില്ലെന്ന് വിശ്വസിക്കാനായിരുന്നു ഞങ്ങൾക്ക് ആദ്യം ഇഷ്ടം; ഞങ്ങൾ അത്രമേൽ സ്‌നേഹിച്ച പെണ്ണായിട്ടും ഈ കൊടുംക്രൂരത കാട്ടിയല്ലോ! അവൾക്ക് അവനെ വേണ്ടെങ്കിൽ ഇട്ടേച്ചങ്ങ് പോയാൽ പോരായിരുന്നോ? ഇനി സോഫിയയും അരുണും പുറംലോകം കാണരുതെന്നാണ് ഞങ്ങളുടെ ആഗ്രഹം; സാം എബ്രഹാം വധക്കേസിൽ പ്രതികരണവുമായി പിതാവ് സാമുവൽ എബ്രഹാം

മറുനാടൻ മലയാളി ഡസ്‌ക്

മെൽബൺ: സാം എബ്രഹാം വധക്കേസിൽ പ്രതികളായ ഭാര്യ സോഫിയ സാമും സുഹൃത്ത് അരുൺ കമലാസനനും കുറ്റക്കാരാണെന്ന് മെൽബൺ കോടതി വിധിച്ചതോടെ,പ്രതികരണവുമായി സാമിന്റെ പിതാവ് സാമുവൽ എബ്രഹാം.കേസിലെ പ്രതികളായ സോഫിയയും അരുണും ഇനി പുറംലോകം കാണരുതെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

സാമുവൽ എബ്രഹാമിന്റെ വാക്കുകൾ

'അവര് ഇനി വെളിച്ചം കാണരുതെന്നാ എന്റെ അഭിപ്രായം.കാര്യം എന്താന്ന് വച്ചാൽ അത്രയും ഞങ്ങൾ സ്‌നേഹിച്ച ഒരുമകനെയാ കൊന്നുകളഞ്ഞത്.ഇവളെയും ഞങ്ങൾ ഞങ്ങളുടെ മോളെ പോലെയാ സ്‌നേഹിച്ചത് എന്നിട്ടും ഇവൾ ചെയ്തത് ഇങ്ങനെയായതുകൊണ്ട് ഞങ്ങൾക്ക് വിഷമമുണ്ട്.

ആദ്യം തങ്ങൾ വിചാരിച്ചത് രണ്ടുപേർക്കും ശിക്ഷ കിട്ടുമെന്നാണ്. പിന്നീട് അവൻ തന്നെ കുറ്റം ഏൽക്കുന്നതായി ഫേസ്‌ബുക്കിലും മറ്റും വന്നപ്പോൾ, അവൾക്ക് ശിക്ഷ കിട്ടില്ലെന്നാണ് കരുതിയത്. ഏതായാലും കോടതി വിധി വന്നതോടെ രണ്ടുപേർക്കും ശിക്ഷ കിട്ടുമെന്ന് ഉറപ്പായതുകൊണ്ട് ദൈവം അതിൽ പ്രവർത്തിച്ചുവെന്നാണ് കരുതുന്നത്.

സോഫിയ കുറ്റം ചെയ്തിട്ടെന്ന് വിശ്വസിക്കാനായിരുന്നു ഞങ്ങൾക്ക് ഇഷ്ടം. കാരണം ഞങ്ങൾ അത്രമേൽ സ്‌നേഹിച്ചിരുന്ന ഒരുപെണ്ണായിരുന്നു അവൾ.ഹാർട്ട് അറ്റാക്ക് എന്നല്ലേ ആദ്യം പറഞ്ഞത്. പിന്നെ സയനേഡാണ് മരണകാരണം എന്നറിഞ്ഞപ്പോൾ ഞങ്ങളെല്ലാം ഞെട്ടിപ്പോയി.ഭാര്യയൊന്നും ഇപ്പോഴും മകന്റെ മരണത്തോട് പൊരുത്തപ്പെട്ടിട്ടില്ല. കാരണം അവൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നാണ് തോന്നൽ. അവൻ ഞങ്ങളെ വന്ന് കണ്ടിട്ട് അധികം വൈകാതെ ആയിരുന്നല്ലോ സംഭവം.മരിക്കുന്നതിന് ഒരു ദിവസം മുമ്പ് കൂടി ഞങ്ങളെ ഫോണിൽ വിളിച്ച് ഞാൻ സുഖമായിരിക്കുന്നുവെന്ന് മോൻ പറഞ്ഞതാണല്ലോ.അന്ന് ചേട്ടത്തിയുടെ വീട്ടിൽ ചോറൂണ് ഉണ്ട് അതുകഴിഞ്ഞ് ഞാൻ വരും..ജോലിക്ക് പോകും എന്നൊക്കെ പറഞ്ഞു.അതിന്റെ പിറ്റേന്നല്ലേ സംഭവം നടക്കുന്നത്.

ഞങ്ങൾക്ക് ഇനി ഒരു ആഗ്രഹമേയുള്ളു. ആ കുഞ്ഞിനെ ഇങ്ങ് കിട്ടിയിരുന്നങ്കിൽ എന്നാണ് ആഗ്രഹം. ഇതിന് വേണ്ടി ഏംബസിയിലും വിദേശ മന്ത്രാലയത്തിലുമൊക്കെ അപേക്ഷകൾ നൽകി. ഓസ്‌ട്രേലിയയിൽ നിന്ന് മറുപടിയൊന്നും വന്നില്ലെങ്കിലും,തങ്ങൾ ശ്രമം തുടരുകയാണെന്ന മറുപടി ഏംബസിയിൽ നിന്ന് കിട്ടിയിരുന്നു.കു്ട്ടിയെ കി്ട്ടാൻ ഏംബസി വഴി പരമാവധി ശ്രമിക്കും. ഓസ്‌ട്രേലിയയിൽ പോയി കേസ് നടത്താൻ സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ട്.

കഴിഞ്ഞ രണ്ടുവർഷത്തിനിടെ 10 തവണയെങ്കിലും കൊച്ചുമകനുമായി സംസാരിച്ചിട്ടുണ്ട്.വെറും കുശലാന്വേഷണങ്ങൾ മാത്രം. കുട്ടിയുടെ അമ്മയെ കുറിച്ചോ, കേസിനെ കുറിച്ചോ സംസാരിക്കാറില്ല.ചേട്ടത്തിയുടെ ഭർത്താവാണ് കുട്ടിക്ക് ഫോൺ കൊടുക്കുന്നതും മറ്റും.സർക്കാരിന്റെ സംരക്ഷണയിലാണ് വളരുന്നതെങ്കിൽ ഞങ്ങൾക്ക് അവനുമായി ബന്ധപ്പെടാൻ കഴിയും.എന്നാൽ, ചേട്ടത്തിയുടെ സംരക്ഷണയിലാണെങ്കിൽ ഞങ്ങൾക്ക് ബന്ധപ്പടാൻ കഴിയുകയില്ല.അവർ വളർത്തുകയാണെങ്കിൽ, അതിനോട് ഞങ്ങൾക്ക് യോജിപ്പില്ല.

കേസിന്റെ അന്വഷണ വേളയിൽ ഓസീസ് പൊലീസ് തങ്ങളുമായി ഇ-മെയിൽ വഴി ബന്ധപ്പെട്ടിരുന്നു. കുട്ടിയെ കിട്ടണമെങ്കിൽ മറ്റൊരു കേസ് ഫയൽ ചെയ്യണമെന്നാണ് അവർ വ്യക്തമാക്കിയത്.'കേസ് നടത്തിപ്പ് ചെലവേറിയതായിരിക്കുമെന്നാണ് അഭിഭാഷകർ അറിയിച്ചതെന്നും സാമുവൽ എബ്രഹാം പറഞ്ഞു.

'മാർച്ച് 21 നാണ് ശിക്ഷവിധിക്കുന്നതിന് മുന്നോടിയായുള്ള ഇരുഭാഗത്തിന്റെയും വാദം നടക്കുന്നത്.അവളും അവനും ഇനി ജീവിതത്തിൽ വെളിച്ചം കാണരുത്..പുറത്ത് വരരുത് എന്നാണ് താൽപര്യം.മകളെ പോലെ സ്‌നേഹിച്ച തങ്ങളോട് ഇത്രയും ക്രൂരത പാടില്ലായിരുന്നു. അവൾക്ക് വേണ്ടായിരുന്നെങ്കിൽ ഇട്ടേച്ചങ്ങ് പോയാൽ പോരായിരുന്നോ?ജീവപര്യന്തം തടവിന് വിധിക്കണമെന്നാണ് ഭാര്യയുടെ താൽപര്യം. അവളിനിയും ഈ ഷോക്കിൽ നിന്ന് മുക്തയായിട്ടില്ല.അവൾ പറയുന്നത് ഞാൻ ചത്തതിനൊപ്പമേ ജീവിച്ചിരിക്കിലൂ എന്നാണ്.'

സോഫിയയും അരുണും കുറ്റക്കാരെന്ന് കോടതി

സാം എബ്രഹാം വധക്കേസിൽ പ്രതികളായ ഭാര്യ സോഫിയ സാമും സുഹൃത്ത് അരുൺ കമലാസനനും കുറ്റക്കാരാണെന്ന് മെൽബൺ സുപ്രീം കോടതിയിൽ വാദം കേട്ട ജൂറിയാണ് വിധിച്ചത്. സാം എബ്രഹാമിനെ ഭാര്യ സോഫിയ സാമും കാമുകനായ അരുൺ കമലാസനനും ചേർന്ന് സയനൈഡ് കൊടുത്തുകൊലപ്പെടുത്തി എന്ന കേസിൽ 14 ദിവസം നീണ്ട വിചാരണയ്ക്ക് ശേഷമാണ് ജൂറി വിധി പറഞ്ഞത്.

കേസിലെ വിചാരണ കഴിഞ്ഞയാഴ്ച പൂർത്തിയായിരുന്നു. ഇരുവർക്കുമെതിരെയുള്ള കൊലപാതകക്കുറ്റം നിലനിൽക്കുന്നു എന്നാണ് തെളിവുകൾ പരിശോധിച്ച ശേഷം ജൂറി വിധി പറഞ്ഞത്. രണ്ടു പ്രതികൾക്കും എതിരെയുള്ള ശിക്ഷ തീരുമാനിക്കുന്നതിനുള്ള വാദം മാർച്ച് 21 ന് തുടങ്ങും. ജൂറി വിധി പറയുമ്പോൾ അരുണും സോഫിയയും കോടതിയിൽ ഹാജരായിരുന്നു. വികാര രഹിതനായാണ് അരുൺ വിധി കേട്ടത്. വിധി കേട്ടപ്പോഴും, തുടർന്ന് ജയിലിലേക്ക് കൊണ്ടുപോകുമ്പോഴും സോഫിയ വിതുമ്പുന്നുണ്ടായിരുന്നു. ഇരുവരും വിചാരണയ്ക്കിടെ കുറ്റം നിഷേധിച്ചിരുന്നു. എന്നാൽ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രോസിക്യൂഷൻ കുറ്റം തെളിയിക്കുകയായിരുന്നു. കുറ്റ സമ്മത വീഡിയോയിൽ പോലും ഇരുവരും കുറ്റം നിഷേധിച്ചിരുന്നു

പരസ്പരം പ്രണയത്തിലായിരുന്ന സോഫിയയും അരുണും ഒരുമിച്ച് ജീവിക്കാൻ വേണ്ടിയാണ് കൊലപാതകം നടത്തിയത് എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. അവക്കാഡോ ജ്യൂസിൽ മയക്കുമരുന്ന് കൊടുത്ത് മയക്കി കിടത്തിയ ശേഷം, ഓറഞ്ച് ജ്യൂസിൽ കലർത്തിയ സയനൈഡ് വായിലേക്ക് ഒഴിച്ചുകൊടുത്താണ് കൊലപാതം നടത്തിയതെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. സാമും സോഫിയയും ആറു വയസുകാരനായ മകനും ഒരുമിച്ച് കിടന്ന കട്ടിലിൽ വച്ചാണ് അരുൺ കമലാസനൻ സയനൈഡ് നൽകിയതെന്നും പ്രോസിക്യൂഷൻ ആരോപിച്ചു.

ഇക്കാര്യങ്ങൾ രഹസ്യാന്വേഷണ പൊലീസുദ്യോഗസ്ഥരോട് അരുൺ തുറന്നു സമ്മതിക്കുന്ന വീഡിയോ ദൃശ്യങ്ങളും തെളിവായി പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് വിധി. ഇരുവർക്കും പരമാവധി ശിക്ഷ ലഭിക്കാനാണ് സാധ്യത. ഇരുവരും ഒരുമിച്ചുള്ള സി സി ടി വി ദൃശ്യങ്ങലും, സോഫിയ അരുണുമായി ഫോണിൽ ബന്ധപ്പെട്ടതിന്റെ കോൾ ലിസ്റ്റും പ്രോസിക്യൂട്ടർ കെറി ജഡ്, ഝഇ, ജൂറിക്ക് മുന്നിൽ ഹാജരാക്കിയിരുന്നു. ഭർത്താവിനെ ഒഴിവാക്കി ഒരുമിച്ച് ജീവിക്കാൻ വേണ്ടി നേരത്തെ പദ്ധതിയിട്ടിരുന്നു എന്ന വ്യക്തമാക്കുന്ന തെളിവുകളായിരുന്നു ഇവ.

2014 ജനുവരിയിൽ കോമൺവെൽത്ത് ബാങ്കിൽ സോഫിയയും അരുണും ജോയിന്റ് അക്കൗണ്ട് തുറന്നിരുന്നു എന്നാണ് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയ തെളിവുകൾ. അരുൺ കമലാസനന്റെ വിലാസം ഉപയോഗിച്ച് സോഫിയ ഇന്ത്യയിലേക്ക് പണമയച്ചതിന്റെ രേഖകളും ഹാജരാക്കിയിട്ടുണ്ട്. ഈ തെളിവുകൾ ശരിയാണെന്ന് സോഫിയ സമ്മതിച്ചതായാണ് പ്രോസിക്യൂഷൻ ജൂറിക്ക് മുന്നിൽ വ്യക്തമാക്കിയത്. ഇതെല്ലാം അംഗീകരിക്കും. ഇരുവരും തമ്മിൽ സംസാരിക്കാൻ പ്രത്യേകം സിം തന്നെ ഉപയോഗിച്ചിരുന്നു. അരുണിന്റെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ഒരു മൊബൈൽ ഫോൺ നമ്പർ ഉപയോഗിച്ചാണ് സോഫിയ സ്ഥിരമായി അരുണിനെ വിളിച്ചത്. ഇത് സംബന്ധിച്ച തെളിവുകളും പ്രോസിക്യൂഷൻ ഹാജരാക്കിയത്. സാമിന്റെ മരണ ശേഷം 2016 മാർച്ചിൽ സാമിന്റെ പേരിലുള്ള കാർ അരുണിന്റെ പേരിലേക്ക് മാറ്റിയതിന്റെ തെളിവുകളും ജൂറി പരിശോധിച്ചു. പ്രതികൾ രണ്ടു പേരും ഒരുമിച്ചു കാറിൽ സഞ്ചരിക്കുന്നതിന്റെയും ലേലോർ ട്രെയിൻ സ്റ്റേഷനിൽ കാർ പാർക്ക് ചെയ്ത ശേഷം ട്രെയിൻ കയറാനായി പോകുന്നതിന്റെ സി സി ടി വി ദൃശ്യങ്ങളും ജൂറിക്ക് മുന്നിൽ ഹാജരാക്കി.

ഓറഞ്ച് ജ്യൂസിൽ സയനൈഡ് കലർത്തിയാണ് ഇരുവരും സാം എബ്രഹാമിനെ വകവരുത്തിയത്. ഇത് സംബന്ധിച്ച നിർണായക തെളിവുകളും പുറത്തുവന്നു. 2015 ഒക്ടോബർ 14 നു രാവിലെ എപ്പിംഗിലെ വസതിയിൽ സാം ചലനമറ്റു കിടക്കുന്നതിന്റെ ദൃശ്യങ്ങളാണ് കോടതിയിൽ ഹാജരാക്കിയത്. ഇതിന്റെ സമീപത്തും നിന്നും ഒരു പാത്രത്തിൽ ഓറഞ്ച് ജ്യൂസ് ഇരിക്കുന്നതും ചിത്രങ്ങളിൽ വ്യക്തമാണെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. സംഭവദിവസം സാമും സോഫിയയും ആറര വയസുകാരനായ മകനും ഒരേ കട്ടിലിലാണ് കിടന്നുറങ്ങിയതെന്നും, സോഫിയ അല്ല വിഷം കൊടുത്തതെങ്കിൽ പോലും എന്താണ് സംഭവിക്കുന്നത് എന്ന കാര്യം അവർ അറിഞ്ഞിരിക്കുമെന്നും പ്രോസിക്യൂട്ടർ വാദിച്ചു. ആ രാത്രിയിൽ അരുൺ കമലാസനൻ സാമിന്റെ വീട്ടിൽ എത്തിയിരുന്നതായും, എന്നാൽ ബലം പ്രയോഗിച്ച് അകത്തു കടന്നതിന്റെ തെളിവുകളൊന്നുമില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

 സംഭവം ഇങ്ങനെ

2016 ഒക്ടോബറിലായിരുന്നു മെൽബണിലെ യുഎഇ എക്സ്ചേഞ്ച് ജീവനക്കാരനായ സാം മാത്യൂസ് കൊല്ലപ്പെടുന്നത്. ഹൃദയാഘാതമയിരുന്നു മരണ കാരണം എന്നു ഭാര്യ സേഫിയ എല്ലാവരേയും വിശ്വസിപ്പിച്ചു. എന്നാൽ തന്റെ കാമുകൻ അരുൺ കമലാസനൊപ്പം ജീവിക്കാൻ ഇരുവരും ചേർന്നു സാമിനെ കൊലപ്പെടുത്തുകയായിരുന്നു. അപ്പോഴാണ് പൊലീസിന് അജ്ഞാത ഫോൺ വിളി എത്തിയത്. ഇതോടെ കള്ളി പൊളിഞ്ഞു. സാമിന്റെ ഭാര്യയും കാമുകനും പിടിക്കപ്പെട്ടു. സാം എബ്രഹാം കൊല്ലപ്പെട്ട് ഏതാനും ദിവസങ്ങൾക്കുശേഷമാണ് ഓസ്‌ട്രേലിയൻ പൊലീസിന് അജ്ഞാത ഫോൺസന്ദേശം ലഭിക്കുന്നത്. സോഫിയയുടെ ചെയ്തികൾ നിരീക്ഷിച്ചാൽ കൊലയ്ക്ക് ഉത്തരം കണ്ടെത്താമെന്നായിരുന്നു സന്ദേശം.

സാമും സോഫിയയും തമ്മിൽ 2008 ഫെബ്രുവരി 27നായിരുന്നു വിവാഹം. പിജിയും എംബിഎയും കഴിഞ്ഞ് കുറച്ചുകാലം ബൊംഗളൂരുവിൽ ജോലി ചെയ്ത സാം തിരികെ ബാങ്കിങ് മേഖലയിൽ പ്രവേശിച്ചു. ഇതേസമയം സോഫിയ ഇലക്ട്രോണിക് ബിരുദം നേടിയശേഷം ടെക്നോപാർക്കിൽ ജോലി നേടി. പിന്നീട് സാം ഒമാൻ, ദുബായ് എന്നിവിടങ്ങളിൽ ജോലി നോക്കി. ഓസ്ട്രേലിയൻ കമ്പനിയിൽ ജോലിക്കുള്ള ടെസ്റ്റിൽ പാസായ സോഫിയ 2012ൽ അവിടേക്ക് പോയി. സഹോദരിക്കും ഭർത്താവിനുമൊപ്പമായിരുന്നു കഴിഞ്ഞത്. പിന്നീട് സാം ദുബായിൽ നല്ല ജോലിയിൽ പ്രവേശിച്ചതോടെ സോഫിയയെ ക്ഷണിച്ചു. എന്നാൽ സോഫിയക്ക് ആസ്ട്രേലിയയിലായിരുന്നു താൽപര്യം. ഇതിനെ തുടർന്ന് 2013ൽ സാം ആസ്ട്രേലിയയിലെത്തി ഒരു കമ്പനിയിൽ ജോലിക്ക് കയറി. സോഫിയ ജോലിക്ക് പോയിരുന്ന സ്ഥാപനത്തിൽ ആഴ്ചയിൽ മൂന്നുദിവസം പോയാൽ മതി. കോളജിലെ സഹപാഠി അരുണുമായി അടുക്കാനും ഇത് അവസരമൊരുക്കി. പ്രണയത്തിലായി. സാമിന്റെയും കുടുംബത്തിന്റെയും വില്ലനായി അരുൺ.

സാമിനെ കൊലപ്പെടുത്താൻ വേണ്ടി പ്രതികൾ ദീർഘനാളത്തെ തയ്യാറെടുപ്പു നടത്തിയിരുന്നു.വിവാഹനാളുകളിൽ സാം ദുബായിലായിരുന്നു ജോലി ചെയ്തിരുന്നത്. ഓസ്ട്രേലിയയിലേക്ക് ആദ്യം കുടിയേറിയതു സോഫിയാണ്. പിന്നീട് സോഫിയുടെ തന്നെ ബന്ധുക്കളുടെ സഹായത്താലാണ് സാം ഓസ്ട്രേലിയയിൽ ജോലിക്ക് കയറിയത്. ഇതിനിടെയിൽ കാമുകനായ അരുണിനെ ഇവിടെയെത്തിച്ചതിലും സോഫിക്ക് പങ്കുണ്ടായിരുന്നു. അരുൺ ഓസ്ട്രേലിയയിൽ എത്തി ജോലിക്ക് കയറിയതിന് പിന്നാലെ അരുണിന്റെ ഭാര്യയും കുഞ്ഞും ഓസ്ട്രേലിയയിൽ എത്തിയിരുന്നു. പിന്നീട് അരുൺ ഭാര്യയെയും കുഞ്ഞിനെയും കൊല്ലത്തേക്കും തിരികെ അയച്ചു. ഏകദേശം ഒരു വർഷത്തോളം നീണ്ട തയ്യാറെടുപ്പ് കൊലപാതകത്തിനു പിന്നിലുണ്ട്. രഹസ്യം പുറത്തറിയാൻ വീണ്ടും പത്തുമാസം വൈകി. സാം മരിച്ചു പത്തു മാസത്തിനു ശേഷം പ്രതികൾക്കെതിരെ കുറ്റം തെളിയാൻ കാരണം ഇവരുടെ ടെലിഫോൺ സംഭാഷണങ്ങൾ ചോർന്നതായിരുന്നു.

പിജിയും എംബിഎയും കഴിഞ്ഞ് കുറച്ചുകാലം ബൊംഗളൂരുവിൽ ജോലി ചെയ്ത സാം തിരികെ ബാങ്കിങ് മേഖലയിൽ പ്രവേശിച്ചു. ഇതേസമയം സോഫിയ ഇലക്ട്രോണിക് ബിരുദം നേടിയശേഷം ടെക്നോപാർക്കിൽ ജോലി നേടി. പിന്നീട് സാം ഒമാൻ, ദുബായ് എന്നിവിടങ്ങളിൽ ജോലി നോക്കി. ഓസ്ട്രേലിയൻ കമ്പനിയിൽ ജോലിക്കുള്ള ടെസ്റ്റിൽ പാസായ സോഫിയ 2012ൽ അവിടേക്ക് പോയി. സഹോദരിക്കും ഭർത്താവിനുമൊപ്പമായിരുന്നു കഴിഞ്ഞത്. പിന്നീട് സാം ദുബായിൽ നല്ല ജോലിയിൽ പ്രവേശിച്ചതോടെ സോഫിയയെ ക്ഷണിച്ചു. എന്നാൽ സോഫിയക്ക് ആസ്ട്രേലിയയിലായിരുന്നു താൽപര്യം. സോഫിയുമൊത്ത് ജിവിക്കുന്നതിന് വേണ്ടി സാമിനെ വകവരുത്താൻ അരുൺ പലവട്ടം ശ്രമിച്ചു. മുഖംമൂടി ആക്രമണത്തിൽ സാമിന് കഴുത്തിനും കൈകൾക്കും മുറിവേറ്റു. ഇത് സാം അവിടത്തെ പൊലീസിൽ അറിയിച്ചിരുന്നു. ഇതും കൊലപാതകത്തിന്റെ ചുരുളഴിക്കാൻ സഹായകമായി. സാമിന്റെ സംസ്‌കാരം കഴിഞ്ഞു മടങ്ങിയെത്തിയ സോഫിയെ സാമിന്റെ സുഹൃത്തുക്കളും സോഫിയുടെ പരിചയക്കാരും ഉൾപ്പെടെ പലരും നിരീക്ഷിക്കാൻ തുടങ്ങി.

ഭർത്താവ് മരിച്ചു ദിവസങ്ങൾ കഴിയും മുൻപേ കാമുകനുമൊത്തുള്ള കറക്കവും മറ്റും ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഭർത്താവ് മരിച്ച ഒരു യുവതിയുടെ ശരീരഭാഷയും മാനസിക ഭാഷയും ആയിരുന്നില്ല സോഫിയിൽ കണ്ടത്. ഈ സാഹചര്യത്തിലായിരുന്നു അജ്ഞാത യുവതിയുടെ ഫോൺ സംഭാഷണമെത്തിയത്. ഭർത്താവിനെ കൊലപ്പെടുത്തിയശേഷം സുഖംജീവിതം നയിക്കാമെന്ന സോഫിയയുടെയും കാമുകൻ അരുൺ കമലാസനന്റെയും പദ്ധതി അതോടെ തകരുകയായിരുന്നു. ഇതാണ് കേസിലേക്ക് കാര്യങ്ങളെത്തിച്ചത്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
തയ്യൽക്കടയുടെ ബോർഡ് വീടിന്റെ മുമ്പിൽ; ഒരു മണിക്കൂറുകൾക്കുള്ളിൽ വസ്ത്രം തയ്ച്ചു കൊടുക്കപ്പെടുമെന്നും പരസ്യവാചകം; ടെയിലറിങ് കടയിൽ എത്തിയവരെല്ലാം കാറിലെത്തി തിരിച്ചു പോകുന്ന കസ്റ്റമേഴ്‌സും; സീമയുടെ വാണിഭ ബുദ്ധി പൊളിച്ചത് നാട്ടുകാരുടെ സംശയം; പ്രധാന പ്രതി വഴുതിപോയ നിരാശയിൽ പൊലീസ്; പുഴയ്ക്കലിലെ മാഫിയയുടെ വേര് തേടി അന്വേഷണം
ഗൾഫിലെ 52 ജുവല്ലറികൾ വിറ്റാൽ വീട്ടാനുള്ള കടത്തിന്റെ ഒരംശം പോലുമാകില്ല; ഇന്ത്യയിലെ ഭൂസ്വത്തുക്കൾ വിൽക്കാൻ സാങ്കേതിക തടസങ്ങളേറെ; 12 ദിവസത്തിനകം 1000 കോടി എങ്ങനെ ഉണ്ടാക്കുമെന്ന് ബാങ്കുകളെ അറിയിച്ചില്ലെങ്കിൽ പണിയാകും; ഡിസംബറിന് മുമ്പ് കടമെല്ലാം വീട്ടിയില്ലെങ്കിൽ വീണ്ടും അഴിക്കുള്ളിലേക്ക്; ജയിലിൽ നിന്നും പുറത്തിറങ്ങിയെങ്കിലും അറ്റ്‌ലസ് രാമചന്ദ്രൻ ഇപ്പോഴും വീട്ടുതടങ്കലിന് സമാനമായ അവസ്ഥയിൽ തന്നെ
ഭാര്യ വിദേശത്ത് നിന്നയച്ച് കൊടുത്തിരുന്ന പണം കൊണ്ട് ആഡംബരക്കാറിൽ കറങ്ങി ജീവിതം; ഫെയ്‌സ് ബുക്കിൽ പരിചയപ്പെട്ട വിവാഹിതയായ യുവതിയെ ബംഗ്ലാദേശിൽ ചെന്ന് മതം മാറി കെട്ടി കൊച്ചിയിൽ കൊണ്ടു വന്ന് പാർപ്പിച്ചു; ഒടുവിൽ ഭാര്യയും രണ്ടാം ഭാര്യയും തരിച്ചറിഞ്ഞപ്പോൾ ഇരുമ്പഴിക്കുള്ളിൽ; മാവേലിക്കര ഐരൂർ സ്വദേശി ലിപിൻ പൊന്നപ്പന്റെ സുഖജീവിതത്തിന് ഒടുവിൽ അന്ത്യമായി
വിവിധ രാജ്യക്കാരുടെ പേരിലുള്ള ഇഖാമ ഉപയോഗിച്ച് സിം കാർഡ് സംഘടിപ്പിക്കും; യെമൻ അതിർത്തിയിലെത്തി തീവ്രവാദികൾക്ക് കൈമാറും; ഒരിക്കൽ പിടിച്ചിട്ടും പിന്മാറാതെ കുറ്റകൃത്യം തുടർന്നു; തീവ്രവാദികളെ സഹായിച്ചതിന് അഞ്ച് മലയാളികളെ അറസ്റ്റ് ചെയ്ത് സൗദി പൊലീസ്; പിടിയിലായത് കണ്ണൂരിലെ പ്രമുഖജൂവലറി ഉടമയും മട്ടന്നൂർ എളമ്പാറ സ്വദേശിയുമായ കെവി മുഹമ്മദും കുടുംബവും
വെള്ളാപ്പള്ളിയെ അമിത് ഷായുമായി അടുപ്പിച്ച് ദേശീയ നേതൃത്വത്തിന്റെ വിശ്വസ്തനായി; കുമ്മനത്തെ അധ്യക്ഷനാക്കി ഏവരേയും ഞെട്ടിച്ചു; തീവൃ നിലപാടുമായി ഹിന്ദു ഹെൽപ് ലൈനിനുമായി മുന്നോട്ട് പോയത് പരിവാറിന്റെ എതിർപ്പ് അവഗണിച്ചു; വി എച്ച് പിയിൽ നിന്ന് തൊഗാഡിയയെ പുറത്താക്കിയപ്പോഴും തള്ളിപ്പറയാതെ ഒപ്പം നിന്നു; 'മോദി വിരുദ്ധനായ' തൊഗാഡിയയ്‌ക്കൊപ്പം നിൽക്കുന്ന നേതാവിനെ അകറ്റാൻ ഉറച്ച് അമിത് ഷാ; ഇനി പ്രതീഷ് വിശ്വനാഥിന് ബിജെപിയിൽ സ്ഥാനമില്ല
വീട്ടുജോലിക്ക് വൈകി വന്നാൽ ഭാര്യയും മക്കളും ചേർന്ന് മർദ്ദിക്കും; വനിതാ ജീവനക്കാരിയെ മർദ്ദിക്കാതിരുന്നതും പട്ടിയെ അഴിച്ചു കടിപ്പിക്കാൻ വിസമ്മതിച്ചതിനും പൊലീസുകാരന് ശകാരം; ജോലി വേണ്ട ജീവനെങ്കിലും കാക്കാമല്ലോ എന്നോർത്ത് ഓടി രക്ഷപെട്ടത് ഒരു സ്ത്രീ: നമ്മുടെ കേരളത്തിൽ ഒരു ഏമാൻ ഇങ്ങനെ അടിമപ്പണി എടുപ്പിച്ചത് ആരും അറിഞ്ഞില്ലേ?
അടികൊണ്ട ഒരു പൊലീസുകാരൻ എന്തും വരട്ടേയെന്ന് കരുതി സത്യം വിളിച്ചു പറഞ്ഞതുകൊണ്ട് ഖജനാവിന് ലാഭം പ്രതിമാസം എട്ട് കോടി രൂപ; 80ഓളം ഉന്നത ഐപിഎസുകാരുടെ വീട്ടിൽ അടുക്കളപ്പണി ചെയ്യുന്ന പൊലീസുകാർക്ക് ഒടുവിൽ മോചനം; എല്ലാവരേയും തിരിച്ചുവിളിച്ച് ഡിജിപി; പൊലീസിന്റെ വീഴ്ചകളെ കുറിച്ച് സംസാരിക്കാൻ എസ് പി മുതൽ ഡിജിപി വരെയുള്ള സർവ്വ ഉദ്യോഗസ്ഥരുടേയും യോഗം വിളിച്ച് മുഖ്യമന്ത്രി
കെ സുധാകരൻ ഐ ഗ്രൂപ്പിലെ കരുത്തനാകുന്നതിൽ മുട്ടുവിറച്ച് ചെന്നിത്തല; കെപിസിസി അധ്യക്ഷനാക്കാൻ വേണ്ടിയുള്ള സൈബർ കാമ്പയിനും എറണാകുളം ഡിസിസി ഓഫീസിന് മുമ്പിലെ ശവപ്പെട്ടിക്കും ഉത്തരവാദി കണ്ണൂർ നേതാവെന്ന് സംശയം; ഗ്രൂപ്പിനേക്കാൾ നേതാവ് വളരേണ്ടെന്ന് കണ്ട് നിസ്സഹകരിക്കാൻ നിർദ്ദേശം നൽകി ഗ്രൂപ്പ് മാനേജർമാർ; പ്രവർത്തക പിന്തുണയിൽ മുമ്പനായ നേതാവിനെ പടിക്ക് പുറത്താക്കും; നീക്കം കെപിസിസി അധ്യക്ഷനാകാൻ സാധ്യത വർദ്ധിച്ചതോടെ
ഏഴേ മുക്കാലോടെ ആദ്യമെത്തിയത് ഇടവേള ബാബു; തൊട്ടുപിറകേ അച്ഛനും മകളും; മുത്തച്ഛന്റെ കാല് തൊട്ട് വന്ദിക്കാൻ അമ്മാവൻ നിർദ്ദേശിച്ചപ്പോൾ അനുസരിച്ച് മീനാക്ഷി; അമ്മയ്ക്ക് അടുത്ത് പോയി ആശ്വാസം ചൊരിഞ്ഞ ശേഷം അച്ഛനടുത്ത് ഇരിപ്പുറപ്പിച്ച് മകൾ; ചടങ്ങ് കഴിഞ്ഞ് തിരിച്ചെത്തും വരെ കാത്തിരിപ്പ്; മധുവാര്യരെ കൈപിടിച്ച് കുലുക്കി സമാധാനിപ്പിച്ച് മകളുമൊത്ത് മടക്കം; അപ്പുപ്പന്റെ മുഖം മകളെ അവസാനമായി കാണിക്കാൻ മഞ്ജു വാര്യരുടെ വീട്ടിൽ ദിലീപ് എത്തിയത് അതീവരഹസ്യമായി
വെട്ടിയത് ഉമ്മൻ ചാണ്ടിയല്ല രാഹുൽ ഗാന്ധി തന്നെ; തീർന്നു കുര്യാ നിങ്ങൾ തീർന്നു; പിജെ കുര്യന്റെ രാജ്യസഭാ സ്ഥാനം തെറിച്ചത് ബിജെപി പിന്തുണയോടെ ഒരുവട്ടം കൂടി രാജ്യസഭാ വൈസ് ചെയർമാനാകാനുള്ള നീക്കം മണത്തറിഞ്ഞ്; തീരുമാനം എടുത്തത് മോദിയുടേയും അമിത് ഷായുടേയും അടുപ്പക്കാരനായി അവസരം നോക്കി കാലുമാറുമെന്ന് വ്യക്തമായപ്പോൾ  
കാനായി തൊമ്മന്റെ പിന്തുടർച്ചക്കാർ തന്നെയാണോ ക്നാനായക്കാർ? ഡിഎൻഎ ടെസ്റ്റ് നടത്തി അല്ലെന്ന് സ്ഥാപിച്ച് അമേരിക്കയിൽ നിന്ന് ഒരു ക്നാനായക്കാരൻ; മുരളി തുമ്മാരുകുടി ഡിഎൻഎ ടെസ്റ്റിലൂടെ നായർ വേരുതേടി പോയതിന്റെ പിന്നാലെ നടത്തിയ ഡിഎൻഎ ടെസ്റ്റ് ചർച്ചയാക്കി ക്നാനായ വിശ്വാസികൾ; ശുദ്ധരക്തവാദം സംരക്ഷിക്കാൻ വിശ്വാസികളും രംഗത്ത്
വേണു ബാലകൃഷ്ണനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് 'അമ്മ' കടുത്ത നിലപാടിലേക്ക്; വേണു തുടരുന്നിടത്തോളം കാലം ഒറ്റ സിനിമാ പരസ്യം പോലും നൽകുകയില്ലെന്ന് മാതൃഭൂമിക്ക് മുന്നറിയിപ്പ് നൽകി താര സംഘടന; ക്വട്ടേഷൻ നിരൂപണങ്ങൾ തങ്ങൾക്ക് പുല്ലാണെന്ന് ശ്രേയംസ് കുമാറിനെ നേരിട്ട് അറിയിച്ച് താരങ്ങൾ; പ്രതിസന്ധി പരിഹരിക്കാനുള്ള മാതൃഭൂമി മാനേജ്‌മെന്റിന്റെ തിരക്കിട്ട നീക്കങ്ങൾക്ക് തിരിച്ചടി; പരസ്യ നഷ്ടത്തിനൊപ്പം താരബഹിഷ്‌കരണം കൂടിയാകുമ്പോൾ ചാനലിന് വൻ തിരിച്ചടിയെന്ന് തിരിച്ചറിഞ്ഞ് വീരനും കൂട്ടരും
ഭാര്യയുടെ 'ബ്രാ' കഴുകാൻ വിസമ്മതിച്ചാൽ തന്തയ്ക്ക് വിളിക്കും; മകളെ നോക്കി ചിരിച്ചതിന്റെ പേരിൽ നല്ല നടപ്പിന് വിധിക്കും; എസ് എ പി ക്യാമ്പിൽ പൊലീസുകാർക്ക് വറക്കുന്ന മീൻ മകളുടെ പട്ടിക്ക് കൊണ്ടു കൊടുത്തില്ലെങ്കിലും നടപടി; അടുക്കളപ്പണിയും അടിമപ്പണിയും മടുത്ത് പൊലീസുകാർ; മകൾ മാത്രമല്ല എഡിജിപിയും പുള്ളിപ്പുലി തന്നെ; അസഭ്യവർഷം സഹിക്കാതെ കാർ നിർത്തിയപ്പോൾ എഡിജിപിയുടെ മകളുടെ മർദ്ദനം ഏറ്റ പൊലീസുകാരന്റെ പരിക്ക് ഗുരുതരം
അമേരിക്കൻ ചാരസംഘടനയെ ഭയന്ന് കിമ്മിന്റെ മലമൂത്രം പോലും പൊതിഞ്ഞെടുത്ത് തിരിച്ച് നാട്ടിലെത്തിക്കാൻ പ്രത്യേക സംഘം; സിംഗപ്പൂരിലേക്ക് എത്തിയപ്പോൾ വഴി തെറ്റിക്കാൻ ഒരുപോലെ മൂന്ന് വിമാനങ്ങൾ; നഗരസന്ദർശനത്തിന് ഇറങ്ങിയപ്പോൾ ചുറ്റിനും 20 അകമ്പടി വാഹനങ്ങളും ചുറ്റിനും ഓടുന്ന സുരക്ഷാ ഉദ്യോഗസ്ഥരും; ഉത്തരകൊറിയൻ പ്രസിഡന്റിന്റെ സുരക്ഷാ സന്നാഹം കണ്ട് വാപൊളിച്ച് കാണാനെത്തിയ അമേരിക്കൻ പ്രസിഡന്റുപോലും
അച്ഛന്റെ വിയർപ്പുതുള്ളികൾ കൊണ്ടു കൊരുത്തതാണു തന്റെ ചിലങ്ക; മഞ്ജുവിന് നഷ്ടമായതിന്റെ വില തിരിച്ചറിഞ്ഞ് ദിലീപും; മകളുടെ കൈപിടിച്ച് 'അമ്മ വീട്ടിൽ' അച്ഛനെത്തി; അപ്പൂപ്പന് അന്തിമോപചാരം അർപ്പിച്ച് മകൾ മടങ്ങിയത് അമ്മയുടെ ദുഃഖങ്ങളിലും കൂടെയുണ്ടാകുമെന്ന സന്ദേശം നൽകി; ദിലീപും മീനാക്ഷിയും മഞ്ജുവിന്റെ വീട്ടിൽ ചിലവഴിച്ചത് ഒരു മണിക്കൂറോളം
ക്ഷോഭംകൊണ്ട് അലറുകയായിരുന്ന ജനക്കൂട്ടത്തെ കണ്ട് പൊലീസും റവന്യു ഉദ്യോഗസ്ഥരും ഭയന്നു; മധ്യസ്ഥർക്ക് കിട്ടിയത് കൂകി വിളി; കടൽ പോലെ ഇളകി മറിഞ്ഞ സമരക്കാർക്ക് മുന്നിൽ കളക്ടറെത്തിയപ്പോൾ രംഗം ശാന്തവും; സമരക്കാരെ കേൾക്കാനും അവരോട് പറയാനും ക്ഷമയും സമയവും മാറ്റി വച്ച് മനുഷ്യത്വപരമായ ഇടപെടൽ; കൊടുങ്ങല്ലൂരിലെ തീരവാസികളെ ശാന്തരാക്കി ഗംഭീര തുടക്കം; തൃശൂരിലും 'അനുപമ മാജിക്ക്'
പൃഥ്വിരാജിനെ ലാലിനെ കൊണ്ട് 'കടക്ക് പുറത്തെന്ന്' പറയിച്ചു; വിശ്വസ്തരെ കുത്തി നിറച്ച് 'അമ്മ'യെ കൈക്കലാക്കി കരുത്ത് കാട്ടി; മമ്മൂട്ടിയെ നായകനാക്കി സംവിധായകനാകാനുള്ള തയ്യാറെടുപ്പും; മകളുടെ കൈപിടിച്ച് 'അമ്മ വീട്ടിലെത്തി' മഞ്ജു വാര്യരുടെ സുഹൃത്തുക്കളെ പോലും ഞെട്ടിച്ച നയതന്ത്രം; അറസ്റ്റ് ചെയ്ത എവി ജോർജ് കേസിൽ കുടുങ്ങിയതും ആത്മവിശ്വാസം കൂട്ടി; ദിലീപിന്റേത് കരുതലോടെയുള്ള ഉറച്ച നീക്കങ്ങൾ; നടിയെ ആക്രമിച്ച കേസിന് ഇനി എന്ത് സംഭവിക്കും?
സുഖം അന്വേഷിക്കാൻ പോലും ആരും തിരിഞ്ഞു നോക്കാറില്ല; വീട്ടിലുള്ളവരോട് പോലും കടുത്ത ദേഷ്യം; പത്രക്കാരെ കണ്ടാൽ ആട്ടിയോടിക്കും; ആകെ നരച്ച മുടിയും എല്ലും തോലുമായ രൂപവും; അലട്ടാൻ രോഗങ്ങളുടെ കൂമ്പാരം; വീടിന് പുറത്തിറങ്ങിയിട്ട് വർഷം ഒന്നാകാറായി; മന്ത്രി സ്ഥാനം ഒഴിഞ്ഞ ശേഷം തിരുവനന്തപുരം കണ്ടിട്ടില്ല; രണ്ട് കൊല്ലം മുൻപ് മന്ത്രി മന്ദിരത്തിൽ വസിച്ച് കൊടി വച്ച കാറിൽ പാഞ്ഞു നടന്നിരുന്ന കെ ബാബു ഇപ്പോൾ ആരോടും ഒന്നും മിണ്ടാതെ ഇവിടെയുണ്ട്
ഇസ്ലാമായ അയൽവാസിയെ എതിർപ്പുകളെ അവഗണിച്ച് വിവാഹം ചെയ്തപ്പോൾ കൂടെയുണ്ടായിരുന്നത് ദാരിദ്യം മാത്രം; കഷ്ടപാട് തീർക്കാൻ ഭാര്യയെ ഗൾഫിലേക്ക് അയച്ചത് വഴിത്തിരിവായി; വർഷങ്ങൾ പ്രവാസ ജീവതം നയിച്ച് സമ്പാദിച്ചത് കോടികൾ; വസ്ത്ര വ്യാപാരം പൊടിപൊടിച്ചപ്പോൾ വന്ന വഴി മറന്നു; രണ്ടരക്കൊല്ലം മുമ്പ് യുവാവിനെ വെട്ടിപരിക്കേൽപ്പിച്ചതും മകളുമായി അടുത്തതിന്റെ പേരിൽ; ദുരഭിമാനത്തിന്റെ പേരിൽ കെവിനെ വകവരുത്തിയ കുടുംബത്തിന്റെ കഥ
അറിയാത്ത പണി ചെയ്യുന്നത് ഇനിയും നിർത്താനായില്ലേ ലാലേട്ടാ..? ഓസ്‌ട്രേലിയയിലെ പെർത്തിലും മോഹൻലാലിന്റെ 'ലാലിസം'; റെക്കോർഡ് ചെയ്ത പാട്ടിനൊപ്പം ചുണ്ടനക്കിയപ്പോൾ വീണ്ടും വമ്പൻ പാളിച്ച; പ്രയാഗാ മാർട്ടിനൊപ്പം 'ചന്ദ്രികയിൽ അലിയുന്ന ചന്ദ്രകാന്തം' പാടിയപ്പോൾ പണി പാളി; മുമ്പേ പോയ പാട്ടിനെ പിടിക്കാൻ ഞെട്ടലോടെ മൈക്കെടുത്തു സൂപ്പർസ്റ്റാർ: സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോ കാണാം
കാമുകൻ മതിയെന്ന് മകൾ വാശി പിടിച്ചപ്പോൾ അച്ഛൻ നാണംകെട്ടു; ഒളി സങ്കേതം കണ്ടെത്താനുള്ള ദൗത്യം ഏറ്റെടുത്ത് രഹന പൊലീസ് സ്റ്റേഷനിലെത്തി; അനീഷിന്റെ വീട്ടിലേക്കുള്ള വഴി എഎസ്ഐയിൽ നിന്ന് മനസ്സിലാക്കി കെവിനെ നേരിൽ കണ്ടുള്ള അനുനയം പൊളിഞ്ഞു; ഭീഷണി വിലപോകാതെ വന്നപ്പോൾ ഗൾഫിലുള്ള മകനെ വിളിച്ചു വരുത്തി; വിവാഹം സാധുവാകും മുമ്പ് നീനുവിനെ വിധവയാക്കിയത് അമ്മയുടെ പക; ഭർത്താവിനേയും അച്ഛനേയും ഒളിവിൽ താമസിപ്പിച്ചത് ഷാനുവിന്റെ ഭാര്യയോ? ദുരഭിമാനക്കൊലയിലെ വില്ലത്തികളെ കുടുക്കാനുറച്ച് പൊലീസ്
ഏഴേ മുക്കാലോടെ ആദ്യമെത്തിയത് ഇടവേള ബാബു; തൊട്ടുപിറകേ അച്ഛനും മകളും; മുത്തച്ഛന്റെ കാല് തൊട്ട് വന്ദിക്കാൻ അമ്മാവൻ നിർദ്ദേശിച്ചപ്പോൾ അനുസരിച്ച് മീനാക്ഷി; അമ്മയ്ക്ക് അടുത്ത് പോയി ആശ്വാസം ചൊരിഞ്ഞ ശേഷം അച്ഛനടുത്ത് ഇരിപ്പുറപ്പിച്ച് മകൾ; ചടങ്ങ് കഴിഞ്ഞ് തിരിച്ചെത്തും വരെ കാത്തിരിപ്പ്; മധുവാര്യരെ കൈപിടിച്ച് കുലുക്കി സമാധാനിപ്പിച്ച് മകളുമൊത്ത് മടക്കം; അപ്പുപ്പന്റെ മുഖം മകളെ അവസാനമായി കാണിക്കാൻ മഞ്ജു വാര്യരുടെ വീട്ടിൽ ദിലീപ് എത്തിയത് അതീവരഹസ്യമായി
അവൾ അനശ്വര രക്തസാക്ഷിയെന്ന് നഴ്‌സിങ് സമൂഹം; എല്ലാമെല്ലാമായ അമ്മയെ മരണം വിളിച്ചപ്പോൾ ഒരു അന്ത്യചുംബനം പോലും നൽകാൻ സാധിക്കാതെ രണ്ടു പിഞ്ചുമക്കൾ; സഹജീവികൾക്ക് ആശ്വാസം നൽകാനുള്ള ശ്രമത്തിനിടെ നിപ്പ വൈറസ് ബാധിച്ചു മരിച്ച ലിനിയെ വൈദ്യുതി ശ്മശാനത്തിൽ രാത്രി തന്നെ സംസ്‌ക്കരിച്ചത് രോഗം പകരാനുള്ള സാധ്യത ഒഴിവാക്കാൻ; വിടപറഞ്ഞ പ്രിയ മാലാഖയ്ക്കായി കണ്ണീർവാർത്ത് സഹപ്രവർത്തകരും ബന്ധുക്കളും
റെഡ്ഡിമാരുടെ പണത്തിൽ തുന്നിയ ചാക്കുമായി അമിത് ഷായുടെ ആളുകൾ എത്തും മുമ്പേ 12 എംഎൽഎമാരെ അങ്ങോട്ട് ഇട്ടുകൊടുത്ത് കളി നിയന്ത്രിച്ചു; ആവശ്യത്തിന് എംഎൽഎമാരെ കിട്ടിയ ആശ്വാസത്തിൽ വേറെയാർക്കും വേണ്ടി വല വീശാതെ ബിജെപി സംഘം; മുങ്ങലും പൊങ്ങലും ഒക്കെ ബോധപൂർവ്വം ഒരുക്കിയ തിരക്കഥയുടെ ഭാഗം; അവസാന നിമിഷം വരെ വിജയപ്രതീക്ഷ നിലനിർത്തി അമിത് ഷായുടെ ചാണക്യതന്ത്രത്തെ വെട്ടിയ 'ഓപ്പറേഷൻ ഡികെ'യുടെ കഥ
സീൻ ഡാർക്കായത് അവനും അവന്റെ ചേട്ടത്തിയമ്മയ്ക്കും; ഡൽഹിയിൽ ശരീരം വിറ്റ് നടക്കുന്ന ഒരു സംഘി; ഏതോ ഒരുത്തൻ പട്ടിയുടെ കൂടെ ഇരിക്കുന്ന പടമെന്ന കമന്റും ഊള ലാൽ ഫാൻസും; സ്റ്റേജിൽ പുലയാട്ടു നടത്തുന്ന ഒരുത്തിയുടെ പേരാണ് റിമി ടോമി; കലാഭവൻ മണിയുടെ മരണത്തിലെ സംശയം ഉന്നയിച്ചവർക്കെല്ലാം തെറിവിളി; ലസിതാ പാലക്കലിനെ കിടപ്പറയിലേക്ക് ക്ഷണിച്ചപ്പോൾ പണി കിട്ടി; ഇനി ചാനലുകളിൽ അവതരണത്തിന് വിളിക്കില്ല; തരികിട സാബുവിനെ കണ്ടെത്താൻ പൊലീസ്