Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അണികൾക്കായി ആവേശപ്രസംഗം നടത്തിയ കോടിയേരി കുടുങ്ങുമോ? സൈനിക വിരുദ്ധ പരാമർശത്തിൽ സംഘപരിവാർ സംഘടനകൾ ഹൈക്കോടതിയിലേക്ക്; രാജ്യവിരുദ്ധ ശക്തികൾ പോലും പട്ടാള വിരുദ്ധ പ്രസ്താവനകൾ ഉപയോഗിച്ചു തുടങ്ങിയെന്ന് കുമ്മനം രാജശേഖരൻ; ദേശീയ തലത്തിൽ ആയുധമാക്കാനും ബിജെപി നീക്കം

അണികൾക്കായി ആവേശപ്രസംഗം നടത്തിയ കോടിയേരി കുടുങ്ങുമോ? സൈനിക വിരുദ്ധ പരാമർശത്തിൽ സംഘപരിവാർ സംഘടനകൾ ഹൈക്കോടതിയിലേക്ക്; രാജ്യവിരുദ്ധ ശക്തികൾ പോലും പട്ടാള വിരുദ്ധ പ്രസ്താവനകൾ ഉപയോഗിച്ചു തുടങ്ങിയെന്ന് കുമ്മനം രാജശേഖരൻ; ദേശീയ തലത്തിൽ ആയുധമാക്കാനും ബിജെപി നീക്കം

അർജുൻ സി വനജ്

കൊച്ചി: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സൈനിക വിരുദ്ധ പരാമർശത്തിൽ സംഘ പരിവാർ സംഘടനകൾ നിയമപോരാട്ടം ആരംഭിച്ചു. ബിജെപിയുടെ നേതൃത്വത്തിൽ നാളെ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ മറുനാടൻ മലയാളിയോട് പറഞ്ഞു. സംഭവത്തിൽ പൊലീസ് സ്വമേധയ കേസെടുക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. അല്ലാത്തപക്ഷം ശക്തമായ നിയമനടപടിയിലേക്ക് പോകും. രാജ്യത്തെ കോടതികളിൽ ഓടി നടന്ന് ഹാജരാകാനായിരിക്കും കോടിയേരിയുടെ ഇനിയുള്ള ദിവസങ്ങൾ. ഇതിനകം തന്നെ കോടിയേരിയുടെ പ്രസ്ഥാവനയിൽ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്കും ആഭ്യന്തര സെക്രട്ടരിക്കും നിവേദനം നൽകിയിട്ടുണ്ട്. രാജ്യവിരുദ്ധ ശക്തികൾ വരെ കോടിയേരിയുടെ പ്രസ്ഥാവനയെ ഉപയോഗിച്ച് തുടങ്ങി. കുമ്മനം പറഞ്ഞു.

ഭാരത സൈന്യം കോടിയേരിയുടെ പ്രസ്താവനയിൽ ഉത്കണ്ഠാകുലരാണ്. രാജ്യത്തെ ജവാന്മാരോട് കമ്മ്യൂണിസ്റ്റുകാർ എന്നും മോശമായിട്ട് പെരുമാറിയ ചരിത്രം മാത്രമേ ഉള്ളൂ. ഭാരത സൈന്യത്തോട് സ്നേഹം ഉള്ള എല്ലാവരും കോടിയേരിയുടെ പ്രസ്താവനയ്ക്കെതിരെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകണം. കുമ്മനം ആവശ്യപ്പെട്ടു. ഇന്നലേയും കുമ്മനം കോടിയേരിയുടെ പ്രസ്ഥാവനയ്ക്കെതിരെ അതിശക്തമായ ഭാഷയിൽ രംഗത്ത് വന്നിരുന്നു. സംഭവത്തിൽ ദേശീയ രഹസ്യാന്വേഷണ സേന കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോർട്ട് കൈമാറി. വിഷയത്തിൽ സംസ്ഥാന സർക്കാർ സ്വമേധയാ കേസെടുത്ത്, നിയമനടപടി സ്വീകരിക്കട്ടെയെന്ന നിലപാടാണ് ബിജെപി ദേശീയ നേതൃത്വത്തിന്. അല്ലാത്തപക്ഷം മാത്രം വിഷയത്തിൽ ഇടപെട്ടാൽ മതിയെന്നാണ് നിലപാട്. അതേസമയം, ഈ വിഷയത്തെ ദേശീയ തലത്തിൽ വരും ദിവസങ്ങളിൽ പ്രധാന വിഷയമായി ഉയർത്തിക്കൊണ്ടുവരുന്നതിനും ദേശീയ നേതൃത്വം തീരുമാനമെടുത്തിട്ടുണ്ട്.

രാജ്യ വ്യാപകമായി കോടതികളിലും ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകുന്നതിന്റെ ഭാഗമായി വിശ്വ ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണർക്ക് പരാതി നൽകി. കോടിയേരിക്കെതിരെ രാജ്യ ദ്രോഹകുറ്റത്തിന് കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഇടപ്പള്ളി സ്വദേശിയാണ് പരാതി നൽകിയത്. റിട്ടയേർഡ് ജവാന്മാരുടെ സംഘ പരിവാർ സംഘടനയും നിയമപോരാട്ടത്തിനായി ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. രാജ്യത്തെ പരമാവധി കോടതികളിൽ സംഘപരിവാർ സംഘടനകളോട് പരാതി നൽകാൻ ദേശീയ നേതൃത്വം ആവശ്യപ്പെട്ടു. ഈ മാസം 25 ന് കണ്ണൂർ ജില്ലയിലെ തളാപ്പിൽ, ജില്ലാ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന 'ന്യൂനപക്ഷങ്ങളും മുഖ്യധാര രാഷ്ട്രീയവും' എന്ന വിഷയത്തിൽ നടന്ന സെമിനാറിലായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ സൈനിക വിരുദ്ധ പ്രസംഗം.

വിശ്വഹിന്ദു പരിഷത്ത് നൽകിയ പരാതിയിൽ പറയുന്നതിങ്ങനെ..

25.05.2017 ൽ കണ്ണൂർ ജില്ലയിലെ തളാപ്പ് ജില്ലാ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ന്യൂനപക്ഷങ്ങളും മുഖ്യാധാര രാഷ്ട്രീയവും എന്ന സെമിനാറിൽ മുഖ്യാതിധിയായി പങ്കെടുത്ത സി.പി.എം സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ ശ്രീ കോടിയേരി ബാലകൃഷ്ണൻ ഭാരത സൈനീകരെ മോശക്കാരായി ചിത്രീകരിച്ചുകൊണ്ട് പ്രസംഗം നടത്തുകയുണ്ടായി. ഭാരത സൈന്യം ജനങ്ങളെ വെടിവെച്ച് കൊല്ലുമെന്നും, സ്ത്രീകളെ തട്ടിക്കൊണ്ട് പോയി ബലാൽസംഘം ചെയ്യുന്നവരാണെന്നുമായിരുന്നു, അദ്ദേഹം പ്രസംഗിച്ചത്. പത്ര-ദൃശ്യമാധ്യമങ്ങൾ വഴി അദ്ദേഹത്തിന്റെ പ്രസംഗം കേരളത്തിലെ മുഴുവൻ ജനങ്ങളും കണ്ടതും കേട്ടതുമാണ്.

ഭാരതത്തിന്റെ ജീവനും സ്വത്തിനും സദാ സംരക്ഷണം നൽകുന്ന ഓരോ ഭാരതീയന്റേയും അഭിമാനമായ സൈന്യത്തിന്റെ അന്തസിനേയും ആഭിജാർത്യത്തേയും കളങ്കപ്പെടുത്തിയ ശ്രീ കോടിയേരി ബാലകൃഷ്ണൻ , തന്റെ പ്രസംഗത്തിലൂടെ രാജ്യത്തിനായി സേവനം അനുഷ്ടിക്കുന്ന, രാജ്യ്തിനായി ബലിയർപ്പിച്ച മുഴുവൻ സൈന്യകരേയും അപമാനിച്ചിരിക്കുകയാണ്. ഒരു വിഭാഗം ജനങ്ങൾക്കിടയിൽ ഭാരത നൈ്യത്തിനെതിരെ തെറ്റിദ്ധാരണയും സ്പർദ്ധയും വളർത്താൻ അദ്ദേഹത്തിന്റെ ഈ പ്രസംഗം കാരണമായി. കേരളത്തിലെ ഭരണപക്ഷ രാഷ്ട്രീയ പാർട്ടിയുടെ ഉന്നത പദവിയിലിരിക്കുന്ന ഒരാൾ, രാജ്യത്തേയും രാജ്യത്തിന്റെ ഭരണഘടനയിലധിഷ്ടിതമായി പ്രവർത്തിക്കുന്നസൈനിക സവിധാനത്തേയും അപമാനിച്ചിരിക്കുകയാണ്. ഇത്തരത്തിൽ രാജ്യദ്രോഹപരമായി പ്രസംഗം നടത്തിയ കോടിയേരി ബലകൃഷ്ണനെതിരെ ഇന്ത്യൻ ശിക്ഷ നിയമം 124 എ പ്രകാരവും മറ്റ് വകുപ്പുകൾ പ്രകാരവും കുറ്റം ചുമത്തി ശിക്ഷ നടപടികൾ കൈക്കൊള്ളണമെന്ന് അഭ്യർത്ഥിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP