Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊടും ക്രൂരന് വേണ്ടി വാക്കാലത്ത് എടുത്ത ആളൂരുന്റെ തീരുമാനം പാളിയില്ല; കേരളത്തിലെ ഏറ്റവും വിലയ ക്രൂരന്മാർക്ക് ഇപ്പോൾ ആളൂർ വക്കീൽ മതി; പല വക്കീലന്മാരും പരീക്ഷിച്ച് തോറ്റ സരിത ആളൂരിനെ കേസുകൾ ഏൽപ്പിക്കുന്നത് വ്യക്തമായ പദ്ധതിയോടെ

കൊടും ക്രൂരന് വേണ്ടി വാക്കാലത്ത് എടുത്ത ആളൂരുന്റെ തീരുമാനം പാളിയില്ല; കേരളത്തിലെ ഏറ്റവും വിലയ ക്രൂരന്മാർക്ക് ഇപ്പോൾ ആളൂർ വക്കീൽ മതി; പല വക്കീലന്മാരും പരീക്ഷിച്ച് തോറ്റ സരിത ആളൂരിനെ കേസുകൾ ഏൽപ്പിക്കുന്നത് വ്യക്തമായ പദ്ധതിയോടെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേസുകൾ എങ്ങനേയും ഒതുക്കി തീർക്കാനായിരുന്നു സരിതാ എസ് നായരുടെ ആദ്യ ശ്രമം. ജയിലിൽ കിടക്കുമ്പോഴും പണം കൊടുത്ത് കേസുകൾ ഒതുക്കി കൊണ്ടിരുന്നു. ഈ പണത്തിന്റെ സ്രോതസ്സ് ചർച്ചയായി. ഇതിനിടെയിൽ യുഡിഎഫുമായി അകന്നു. ഇതോടെ കേസുകളുടെ ഒത്തുതീർപ്പ് വേഗതയും കുറഞ്ഞു. ഇടതുപക്ഷത്തിൽ നിന്ന് സഹായം കിട്ടുമെന്ന് പ്രതീക്ഷിച്ചതുമില്ല. ഇതോടെ സോളാർ തട്ടിപ്പ് കേസിൽ സരിത നിലപാട് മാറ്റുകയാണ്. കോടതിയിൽ കേസ് വാദിച്ച് ജയിക്കുക. അതിനായി ഏറ്റവും സമർത്ഥമായ നീക്കം സരിത നടത്തുകയാണ്.

കേരളത്തിൽ ഇന്ന് ഏറ്റവും ചർച്ച ചെയ്യുന്ന അഭിഭാഷകൻ ആളൂരാണ്. സൗമ്യ വധക്കേസിൽ ഗോവിന്ദചാമിയുടെ കൊലക്കയർ ജീവപര്യന്തമാക്കിയ അഭിഭാഷകൻ. ജിഷാക്കേസിൽ അമീറുൾ ഇസ്ലാം പ്രതീക്ഷ അർ്പ്പിക്കുന്ന വക്കീൽ. സൗമ്യക്കേസിലൂടെ ആളൂർ താരമാണ്. ആരും ആളൂരിന്റെ വാദങ്ങളെ ഭയക്കാൻ തുടങ്ങുന്നു. കൊടും കൊലപാതക കേസുകൾ വാദിച്ച ജയിച്ച ആളൂരിന്റെ സാർത്ഥ്യമാണ് സരിതയെ പുതിയ വക്കീലിലേക്ക് കാര്യങ്ങളെത്തിച്ചത്. ഇതോടെ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ കേസുകൾ കോടതിയിൽ ജയിക്കാമെന്നാണ് സരിതയും വിശ്വാസം. നല്ലൊരു വക്കീൽ ഇല്ലെങ്കിൽ ഒത്തുതീർപ്പിനുള്ള കാശില്ലാത്തതു കൊണ്ട് പണി കിട്ടിയേക്കുമെന്ന വിലയിരുത്തൽ കാരണമാണിത്.

തന്റെ കേസുകൾ വാദിക്കാൻ അനുയോജ്യമായ ആളെന്ന നിലയിലാണ് ആളൂരിനെ സമീപിച്ചതെന്ന് സരിത പറഞ്ഞു. പെരുമ്പാവൂരിലെ ജിഷ വധക്കേസിലെ പ്രതി അമീറിനു വേണ്ടി വാദിക്കുന്നതും ആളൂരാണ്. സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് സരിതയുടെ കേസുകളെല്ലാം വിചാരണയിലാണ്. പെരുമ്പാവൂരിലെ തട്ടിപ്പുകേസ് അവസാന ഘട്ടത്തിലാണ്. ഈ കേസിൽ അടിയന്തരമായി എടുക്കേണ്ട ചില നടപടികളെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തതായാണ് സൂചനകൾ. സോളാർ അന്വേഷണ കമ്മിഷൻ മുമ്പാകെയും സരിതയ്ക്ക് വേണ്ടി ആളൂർ ഹാജരാകും. അങ്ങനെ സോളാറിലേക്ക് ആളൂർ എത്തുകയാണ്. തന്റെ ഭാഗത്തെ ന്യായം വ്യക്തമായി അവതരിപ്പിക്കാൻ അനുയോജ്യനായതിനാലാണ് അഡ്വ.ആളൂരിനെ സമീപിച്ചതെന്ന് സരിത പറഞ്ഞു. അതോടൊപ്പം കഴിഞ്ഞ യു.ഡി.എഫ് സർക്കാരിനെതിരെ നൽകിയ പെറ്റീഷനുകൾ കേസാക്കി കോടതിയിലെത്തിക്കാനും അദ്ദേഹത്തെയാണ് ചുമതലപ്പെടുത്തിയതെന്നും സരിത പറഞ്ഞു.

ജീവിതത്തിലും ചുവടു മാറ്റത്തിനാണ് ശ്രമം. തമിഴ് വാരികയിൽ സരിതയുടെ ജീവിത കഥ പ്രസിദ്ധീകരിക്കുന്നുണ്ട്. തമിഴ്‌നാട്ടിലേക്കുള്ള ചുവട് മാറ്റത്തിന്റെ ആദ്യ പടിയായിരുന്നു അത്. ഇപ്പോൾ തമിഴ്‌നാട്ടിലെ മധുരയിൽ ന്യൂ ഇറ എന്ന സോളാർ കമ്പനിയുടെ പ്രൊജക്ട് മേധാവിയായാണ് നിലവിൽ സരിത പ്രവർത്തിക്കുന്നത്. രണ്ട് മെഗാവാട്ടിന്റെ ഗ്രിഡ് ഇന്ററാക്ടീവ് സോളാർ പവർ പദ്ധതിയുടെ സാങ്കേതികമേഖലയുടെ ചുമതലയാണ് സരിതക്കുള്ളത്. പദ്ധതികൾക്കായി ഏകജാലക സംവിധാനമാണ് തമിഴ്‌നാട്ടിലുള്ളതെന്നും അതിനാൽ കേരളവുമായി താരതമ്യം ചെയ്യുമ്പോൾ വ്യവസായം നടത്താൻ എളുപ്പമാണെന്നും സരിത കൂട്ടിച്ചേർത്തു. ഈ ചുമതല ഏറ്റെടുത്തതിന് തൊട്ട് പിന്നാലെയാണ് ആളൂരിനെ കേസുകൾ ഏൽപ്പിക്കുന്നത്.

52,000 രൂപയാണ് സരിതയുടെ പ്രതിമാസ ശമ്പളം. രണ്ടു മാസം മുമ്പ് സരിത ജോലിയിൽ പ്രവേശിച്ചിരുന്നു. ഇതുകൂടാതെ സിനിമ അഭിനയവും നന്നായി കൊണ്ടുപോകുന്നു. ഒരു തമിഴ് പടത്തിനാണ് ഏറ്റവുമൊടുവിൽ നായികയായി വേഷമിട്ടത്. ന്യൂ ഇറ കമ്പനിയിൽ സാങ്കേതിക മേഖലയുടെ ചുമതലയാണ് സരിതയ്ക്ക്. രണ്ട് മെഗാവാട്ടിന്റെ ഗ്രിഡ് ഇന്ററാക്ടീവ് സോളാർ പവർ പദ്ധതിക്കാണ് മേൽനോട്ടം. കമ്പനി ഇങ്ങോട്ടുവച്ച ഓഫറായതിനാൽ സ്വീകരിക്കുകയായിരുന്നുവെന്ന് സരിത പറഞ്ഞു. ഇതോടൊപ്പം സിനിമാ അഭിനയവും മുടങ്ങാതെ സരിത മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്.

അവധി ദിവസങ്ങളിൽ മാത്രമാണ് ഷൂട്ടിംഗിന് പോവുക. അശോക് സംവിധാനം ചെയ്യുന്ന കനലി എന്ന തമിഴ് ചിത്രത്തിലാണ് ഒടുവിലായി അഭിനയിച്ചത്. മണി നിർമ്മിക്കുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണെന്നും സരിത പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP