Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'സൊല്ലൈത്താൻ നിനക്കരെ' തുടങ്ങിയതോടെ തമിഴ് വാരിക കുമുദം വിറ്റു പോകുന്നത് ചൂടപ്പം പോലെ; മാറ്റങ്ങളോടെ മലയളത്തിലും ആത്മകഥ ഇറക്കുമെന്ന് സരിത; അവകാശം ഉറപ്പാക്കാൻ മലയാള വാരികകൾ തമ്മിലടി തുടങ്ങി; മനോരമയും മംഗളവും ഫയറും സോളാർ നായികയ്ക്ക് പിന്നാലെ

'സൊല്ലൈത്താൻ നിനക്കരെ' തുടങ്ങിയതോടെ തമിഴ് വാരിക കുമുദം വിറ്റു പോകുന്നത് ചൂടപ്പം പോലെ; മാറ്റങ്ങളോടെ മലയളത്തിലും ആത്മകഥ ഇറക്കുമെന്ന് സരിത; അവകാശം ഉറപ്പാക്കാൻ മലയാള വാരികകൾ തമ്മിലടി തുടങ്ങി; മനോരമയും മംഗളവും ഫയറും സോളാർ നായികയ്ക്ക് പിന്നാലെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തമിഴിൽ സൂപ്പർഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ആത്മകഥ മലയാളത്തിൽ പ്രസിദ്ധീകരിക്കാനായി മലയാള പ്രസിദ്ധീകരണങ്ങൾ തമ്മിൽ അടി രൂക്ഷം. മനോരമയും മംഗളവും ഫയറും തമ്മിലാണ് സരിതയുടെ ആത്മകഥയ്ക്കായി രംഗത്തുള്ളത്. പുസ്തകരൂപത്തിൽ ആത്മകഥയിറക്കാനും പദ്ധതിയുണ്ട്. പ്രസാധകരും ഇത് സ്വന്തമാക്കാൻ സജീവമായി രംഗത്തുണ്ട്. തമിഴിൽ ഒരു വാരികയിൽ പ്രസിദ്ധീകരിക്കുന്ന ആത്മകഥ സൂപ്പർഹിറ്റാണ്. സരിതയുടെ ആത്മകഥയുടെ കോപ്പിറൈറ്റ് സ്വന്തമാക്കാൻ മലയാളത്തിലെ പ്രസാധകർ മത്സരിക്കുകയാണ്. കൂടുതൽ പണം നല്കുന്നവർക്ക് അവകാശം നല്കുമെന്നാണ് സരിതയുടെ നിലപാട്.

പുസ്തക രൂപത്തിൽ ആത്മകഥ പുറത്തിറക്കാനാണ് സരിത പദ്ധതിയിടുന്നത്. ഇത് അറിഞ്ഞതോടെ ഇതിന്റെ വാണിജ്യസാധ്യതകൾ തിരിച്ചറിഞ്ഞാണ് മനോരമയും മംഗളവും ഫയറും കരുക്കൾ നീക്കുന്നത്. വൻ തുക നൽകി പ്രസിദ്ധീകരണ അവകാശം നേടാനാണ് പദ്ധതി. തമിഴിലെ വാരികയിൽ പ്രസിദ്ധീകരിക്കുന്നതിന്റെ മലയാള പരിഭാഷയായാലും മതിയെന്നാണ് ഇവരുടെ പക്ഷം. ഇക്കാര്യത്തിൽ സരിത ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ലെന്നാണ് സൂചന. ഇതേ കുറിച്ച് സരിത പറയുന്നത് ഇങ്ങനെ- എഴുത്തിന്റെ തിരക്കിലാണ് ഇപ്പോൾ. ഒന്നിനു പുറകെ ഒന്നായി പ്രശ്‌നങ്ങൾ വന്നുകൊണ്ടിരിക്കുന്നതിനാൽ എന്നു പൂർത്തിയാകുമെന്ന് പറയാനാവില്ല. ചിലപ്പോൾ പുസ്തകം സ്വയം പ്രസിദ്ധീകരിച്ചേക്കാം-സരിത പറയുന്നു.

താൻ ഇതുവരെ വെളിപ്പെടുത്താത്ത രഹസ്യങ്ങൾ പുസ്തകത്തിലുണ്ടാകുമെന്നാണ് അവർ പറയുന്നത്. ആത്മകഥ സ്ത്രീകൾക്കു മുന്നറിയിപ്പായിരിക്കും. സ്ത്രീകൾ സാമ്പത്തിക ബാധ്യത വരുത്തുന്നതിൽ വൃാപൃതരാണ്. തന്റെ അനുഭവം ഏവർക്കും മുന്നറിയിപ്പാണെന്നും സരിത വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, പുസ്തകത്തിന്റെ കോപ്പിറൈറ്റിനായി സരിത ലക്ഷങ്ങളാണ് ചോദിക്കുന്നത്. ആത്മകഥയുടെ പുസ്തക രൂപം സ്വന്തമാക്കാണ് പ്രമുഖരായ നാലോളം പ്രസാധകർ കോപ്പിറൈറ്റിനായി അവരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഉടൻ തന്നെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും. തമിഴിൽ സരിതയുടെ ആത്മകഥയ്ക്ക് വലിയ പ്രാധാന്യമാണ് ലഭിക്കുന്നത്. ഇതോടെയാണ് ആത്മകഥ സ്വന്തമാക്കാൻ മലയാളം വാരികകളും സജീവമായെത്തുന്നത്.

എന്നാൽ ഇക്കാര്യത്തിൽ സരിത മുൻതൂക്കം കൊടുക്കുന്നത് മനോരമയ്ക്കും മംഗളത്തിനും തന്നെയാണ്. പക്ഷേ മനോരമയുടെ ഇടപെടലുകളിൽ സംശയവുമുണ്ട്. ആരേയും പിണക്കാൻ മനോരമ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തന്നെ സരിത എഴുതുന്നതിൽ ഇടപെടലുകൾ ഉണ്ടാകും. ഉമ്മൻ ചാണ്ടി അടക്കമുള്ളവർക്കെതിരെ എഴുതുന്നതിനെ മനോരമ അംഗീകരിക്കില്ല. അതിനാൽ പണം എത്ര കിട്ടിയാലും മനോരമയ്ക്ക് ആത്മകഥ നൽകുന്നതിൽ ആലോചിച്ച് മാത്രമേ സരിത തീരുമാനം എടുക്കൂ.

സോളാർ കേസുമായി ബന്ധപ്പെട്ട് രാഷ്ട്രീയക്കാർക്കെതിരെ നിരവധി ആരോപണങ്ങൾ സരിത എസ് നായർ ആരോപിച്ചിരുന്നു. ഉമ്മൻ ചാണ്ടിക്കെതിരെയും സരിത ലൈംഗിക ആരോപണം ഉന്നയിച്ചിരുന്നു. ഇതിനെതിരെ ഉമ്മൻ ചാണ്ടി മാനനഷ്ടക്കേസും നൽകിയിരുന്നു. ഇതൊന്നും വകവെക്കാതെയാണ് സരിതയുടെ ആത്മകഥ രചന. വെളിപ്പെടുത്തലുകളുടെ വിശദാംശങ്ങൾ വിവാദ വെളിപ്പെടുത്തലുകളുടെ വിശദാംശങ്ങൾ ആത്മകഥയിൽ ഉൾപ്പെടുത്തുമെന്നാണ് സൂചന. ചിലർ കുടുങ്ങും ഇതുവരെ വിവാദത്തിൽ പ്രത്യക്ഷപ്പെടാത്ത പല കഥാപാത്രങ്ങളും ആത്മകഥയിൽ എത്തുമെന്നാണ് സരിത എസ് നായരുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. തമിഴിൽ പ്രസിദ്ധീകരിക്കുന്ന കുമുദം മാസികയിലാണ് സരിതയുടെ ആത്മകഥ ഇപ്പോൾ പ്രസിദ്ധീകരിച്ച് വരുന്നത്.

എല്ലാം പറയാൻ തീരുമാനിക്കുന്നുവെന്ന് അർത്ഥം വരുന്ന 'സൊല്ലൈത്താൻ നിനക്കരെ' എന്ന പേരിലാണ് സരിതയുടെ ജീവിതം കുമുദം പരമ്പരയാക്കുന്നത്. ഇതിന്റെ പ്രചാരണത്തിനായി തമിഴ്‌നാട്ടിലാകെ സരിതയുടെ വിവിധ ചിത്രങ്ങൾ പതിച്ച പോസ്റ്ററുകളുടെ പ്രചാരണവും നടത്തി. വൻ പ്രതികരണമാണ് വാരികയ്ക്ക് ലഭിക്കുന്നതെന്നും കുമുദം അധികൃതർ പറയുന്നു. സരിതയുടെ സ്‌കൂൾ ജീവിതവും ചെറുപ്പകാലവുമാണ് ആദ്യ ലക്കത്തിൽ പറയുന്നത്. വലിയ വിവാദങ്ങളൊന്നുമില്ലെങ്കിലും വരും ലക്കങ്ങളിൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും വാരിക പറയുന്നുണ്ട്.

വിദ്യാഭ്യാസം പൂർത്തിയാകുന്നതിന് മുമ്പെ വിവാഹിതായതാണ് തന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും വലിയ താളപ്പിഴയെന്ന് സരിത പറയുന്നു. പ്രവാസിയായ ഭർത്താവ് തന്നെ ചതിക്കുകയായിരുന്നുവെന്നും പരമ്പരയിൽ സരിത വെളിപ്പെടുത്തുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP