Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോദി പറഞ്ഞാലും കർദിനാൾ ക്ലിമീസിന്റെ സർവ്വോദയക്കാർ കേൾക്കില്ല! സ്‌കൂളുകളെ കച്ചവടകേന്ദ്രങ്ങളാക്കരുതെന്ന സി ബി എസ് ഇ ഉത്തരവ് കണക്കിലെടുത്താതെ മലങ്കര കത്തോലിക്ക സഭയുടെ സ്‌കൂളിൽ കച്ചവടം തകൃതി; തിരുവനന്തപുരത്തെ സർവോദയ സെൻട്രൽ സ്‌കൂളിൽ മറുനാടൻ കണ്ടതും കേട്ടതും

മോദി പറഞ്ഞാലും കർദിനാൾ ക്ലിമീസിന്റെ സർവ്വോദയക്കാർ കേൾക്കില്ല! സ്‌കൂളുകളെ കച്ചവടകേന്ദ്രങ്ങളാക്കരുതെന്ന സി ബി എസ് ഇ ഉത്തരവ് കണക്കിലെടുത്താതെ മലങ്കര കത്തോലിക്ക സഭയുടെ സ്‌കൂളിൽ കച്ചവടം തകൃതി; തിരുവനന്തപുരത്തെ സർവോദയ സെൻട്രൽ  സ്‌കൂളിൽ മറുനാടൻ കണ്ടതും കേട്ടതും

അരുൺ ജയകുമാർ

തിരുവനന്തപുരം: സ്‌കുളുകളെല്ലാം കച്ചവട സ്ഥാപനങ്ങളായി മാറിയതോടെയാണ് മോദി സർക്കാർ ഇടപെടലിന് എത്തിയത്. പാവപ്പെട്ട കുട്ടികളെ നിർബന്ധിച്ച് പഠനോപകരണങ്ങളും വസ്ത്രവും ബാഗുമെല്ലാം വാങ്ങിപ്പിക്കുന്ന മാനേജ്‌മെന്റ് രീതി അവസാനിപ്പിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ മോദി സർക്കാരിന്റെ ഈ ഇടപെടലിന് പുല്ലുവില നൽകുകയാണ് കേരളത്തിലെ മിക്ക സിബിഎസ്ഇ സ്‌കൂളുകളും.

കേന്ദ്ര സർക്കാറിന്റെ കീഴിലുള്ള സിബിഎസ്ഇ ബോർഡ് ഇക്കഴിഞ്ഞ ഏപ്രിലിൽ പുറത്തിറക്കിയ സ്‌കൂളുകളിലെ പഠനോപകരണങ്ങളുടെ വിൽപന നിർത്തണമെന്ന് ഉത്തരവ് ബാധകമല്ലെന്ന രീതിയിലാണ് സംസ്ഥാനത്തെ സിബിഎസ്ഇ സ്‌കൂളുകൾ പെരുമാറുന്നത്. സ്‌കൂളുകളിൽ ഒരു സാമഗ്രികളും വിൽക്കാൻ പാടില്ലെന്ന നിയമം പച്ചയായി ലംഘിക്കുകയാണ് തലസ്ഥാന നഗരത്തിൽ പ്രവർത്തിക്കുന്ന മലങ്കര കത്തോലിക്ക സഭയുടെ കീഴിലുള്ള സർവോദയ സെൻട്രൽ സ്‌കൂൾ. പുസ്തകങ്ങൾക്ക് തീവില ഈടാക്കിയാണ് വിൽപന നടത്തുന്നത്. സിബിഎസ്ഇ നിർദ്ദേശങ്ങൾ പരസ്യമായി ലംഘിച്ച് ബോർഡുകൾ വരെ സ്ഥാപിച്ചാണ് യൂണിഫോം, ബാഗ്, പുസ്തകങ്ങൾ തുടങ്ങിയവയുടെ കച്ചവടം നടക്കുന്നത്. സ്‌കൂളിൽ വിൽപ്പന നടക്കുന്നുവെന്ന കാര്യം അധികൃതർ നിഷേധിച്ചു. കർദിനാൽ മാർ ക്ലീമിസിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഈ സ്‌കൂൾ. 

സിബിഎസ്ഇ സ്‌കൂളുകൾ വിദ്യാഭ്യാസം എന്ന പേരിൽ നടത്തി വന്നിരുന്ന വൻ കച്ചവടം അവസാനിപ്പിക്കുന്നതിനാണ് കേന്ദ്ര സർക്കാർ ഇത്തരത്തിലൊരു ഉത്തരവു പുറപ്പെടുവിച്ചത്. കുട്ടികൾക്ക് അധ്യായന വർഷം ആരംഭിക്കുന്നതിന് മുൻപ് പാഠപുസ്തകങ്ങളും, നോട്ട് ബുക്കുകളും, യൂണിഫോമും മുതൽ കുട്ടികൾക്ക് ഒരു വർഷത്തേക്ക് ആവശ്യമായ പിടി ഡ്രസും ഷൂസും വരെ സ്‌കൂളുകളിൽ വിൽപ്പന പൊടിപൊടിച്ചിരുന്നു. കുട്ടിക്ക് സ്‌കൂളുകളിൽ പ്രവേശനം ഓരോ വർഷത്തേക്ക് നൽകുമ്പോൾ പ്രതേയകം നൽകുന്ന നിർദ്ദേശമായിരുന്നു ഇത്. നിയമങ്ങൾ ലംഘിച്ച്കൊണ്ട് സ്‌കൂൾ കോംപൗണ്ടിനുള്ളിൽ തന്നെ പുസ്തകങ്ങളും മറ്റും വിൽക്കുന്നുവെന്ന വിവരം ഒരു രക്ഷകർത്താവ് ഫോൺ വഴി നൽകിയ വിവരം പരിശോധിക്കാനായി ഇന്ന് (മെയ്‌ 17, ബുധൻ) രാവിലെ 10 മണിയോടെയാണ് ഞങ്ങൾ സ്‌കൂളിലെത്തിയത്.

പുറതെത്തിയപ്പോൾ തന്നെ പുസ്തകം വാങ്ങാനെത്തിയ ചില രക്ഷിതാക്കളേയും കാണാമായിരുന്നു. പുറത്ത് ബോർഡ് വെച്ചിരുന്നതുകൊണ്ട് എവിടെയാണ് പുസ്തകങ്ങൾ ലഭിക്കുന്നതെന്ന് ചോദിക്കേണ്ടി വന്നില്ല. 7ാം ക്ലാസിലെ പുസ്തകങ്ങൾ വാങ്ങാനാണ് എത്തിയത് എന്ന് പറഞ്ഞാണ് പുസ്തകങ്ങൾ വിൽപ്പനയ്ക്ക് വെച്ചിരുന്ന ക്ലാസ് റൂമിലേക്ക് പ്രവേശിച്ചത്. ടെക്സ്റ്റ് ബുക്കുകൾക്ക് മാത്രം 2150 രൂപയാകുമെന്നാണ് സെയിൽസ്മാൻ പറഞ്ഞത്. നോട്ട് ബുക്കുകൾ ഈ കൂട്ടത്തിലുണ്ടാകില്ല. യൂണിഫോം തയ്‌പ്പിക്കുന്നതിനുള്ള തുണിയും ബാഗുമെല്ലാം ലഭ്യമാണെന്നും പുറത്ത് നിന്നും ഒന്നും തന്നെ വാങ്ങേണ്ട ആവശ്യമില്ലെന്നും അവിടെ നിന്നും മനസ്സിലായി.

സ്‌കൂളുകളിൽ പഠിക്കുന്ന കുട്ടികൾ അടുത്ത വർഷത്തേക്കുള്ള മുഴുവൻ പഠനോപകരണങ്ങൾക്കുമുള്ള പണം മുൻകൂറായി അടയ്ക്കുകയും വേണം. ഇത്തരം കൊള്ളകൾ സജീവമായതോടെയാണ് സ്‌കൂളുകളിൽ ഒന്നും തന്നെ വിൽപ്പന പാടില്ലെന്ന നിയമം സിബിഎസ്ഇ പാസ്സാക്കിയത്.എന്നാൽ വരുന്ന അധ്യായന വർഷത്തേക്കും പുസ്തകങ്ങൾ വിറ്റും വിദ്യാർത്ഥികളിൽ നിന്നും പണം ഈടാക്കിയും നിയമലംഘനം തുടരുകയാണ്. എൻസിഈആർടി ലഭ്യമാക്കുന്ന പുസ്തകങ്ങൾ ഉപയോഗിക്കണമെന്നും ഇത് എല്ലാ ബുക് സ്റ്റാളുകളിലും ലഭ്യമാണെന്നിരിക്കെ പുസ്തകങ്ങൾ പുറത്ത് നിന്നും ലഭിക്കില്ലെന്നും സ്‌കൂളിൽ മാത്രമേ ലഭ്യമാവുകയുള്ളുവെന്ന് പറഞ്ഞാണ് അധികൃതർ പണം ഈടാക്കിയത്.

എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടിക്ക് 15ൽപ്പരം പുസ്തകങ്ങളാണ് വിൽക്കുന്നത്. ഒന്നാം ക്ലാസിലേക്ക് 12 പുസ്തകങ്ങളാണ് നൽകേണ്ടത്. പുസ്തകങ്ങൾ വാങ്ങുന്നതിനുള്ള പണത്തിന്റെ അഡ്വാൻസ് കഴിഞ്ഞ ജനുവരിയിൽ തന്നെ 1750 രൂപ മുൻകൂറായി അടപ്പിച്ചത്. ബാക്കി തുക അടയ്‌ക്കേണ്ട സമയമായപ്പോൾ വന്ന സിബിഎസ്ഇ ഓർഡർ നിലനിൽക്കുന്നതിനെ കുറച്ച് ചില രക്ഷിതാക്കൾ ചോദിച്ചെങ്കിലും പുസ്തകം പുറത്ത് നിന്ന് ലഭിക്കില്ലെന്നുള്ള മറുപടിയാണ് രക്ഷകർത്താക്കൾക്ക് അധികൃതരിൽ നിന്നും ലഭിച്ചത്.

സ്‌കൂളിൽ തന്നെ കുട്ടികൾക്ക് ആവശ്യമുള്ള മറ്റ് സാധനങ്ങളും യൂണിഫോമും പോലും സജീവമായി ലഭിക്കുന്നുണ്ട്. സിബിഎസ്ഇ ബോർഡിന്റെ ഓർഡർ നിലനിൽക്കുന്നതിനാൽ യൂണിഫോം ഉൾപ്പടെയുള്ള മറ്റ് സാധനങ്ങൾ നിർബന്ധിച്ച് അടിച്ചേൽപ്പിക്കാറില്ലെന്ന് മാത്രം എന്നതാണ് അവസ്ഥയെന്ന് ഒരു രക്ഷകർത്താവ് മറുനാടൻ മലയാളിയോട് പറഞ്ഞു. പരസ്യമായി ഇതിനെതിര പ്രതികരിച്ചാൽ സ്‌കൂളിൽ പഠിക്കുന്ന കുട്ടികളുടെ ഭാവിയെ തന്നെ അത് ബാധിച്ചേക്കാമെന്ന ചിന്തയാണ് ഇത് പുറത്ത് പറയാൻ പല രക്ഷിതാക്കളും മടിക്കുന്നതിന്റെ കാരണം. മറ്റ് സിബിഎസ്ഇ സ്‌കൂളുകളിലേക്ക് കുട്ടികളെ ചേർത്താലും സ്ഥിതി സമാനമാകുമെന്ന ചിന്തയും രക്ഷിതാക്കൾക്കുണ്ട്.

സ്‌കൂളിൽ വിൽപ്പന നടക്കുന്നുവെന്ന കാര്യം നേരിൽ കണ്ട് ബോധ്യമായതിന് ശേഷമാണ് പ്രിൻസിപ്പാൾ കെ.ടി ചെറിയാൻ പണിക്കരെ ഞങ്ങൾ നേരിട്ട് ബന്ധപ്പെട്ടത്. സ്‌കൂളിൽ ഇപ്പോൾ യാതൊരു വിധ കച്ചവടവും ഇല്ലായെന്നു മാത്രമാണ് പ്രിൻസിപ്പൾ പറഞ്ഞത്. ചില രക്ഷിതാക്കൾ പരാതി പറഞ്ഞുവെന്ന് ചൂണ്ടികാണിച്ചപ്പോൾ കൂടുതലൊന്നും പറയാതെ പ്രിൻസിപ്പാൾ വിൽപ്പന നടക്കുന്നുവെന്ന കാര്യം നിഷേധിക്കുകയും ഫോൺ കട്ട് ചെയ്യുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP