Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭാര്യയെയും മക്കളെയും പോറ്റാനായി മരംകയറാനും കക്കൂസ് കഴുകാനും പോകും; പഠിക്കാൻ മടുക്കിയായ മൂത്തമകളെ സൂപ്പർ മാർക്കറ്റിൽ ജോലിക്കയക്കേണ്ടി വന്നു; മന്ത്രവാദിനി റംസീന കുട്ടികളെ കൊണ്ടുപോയാൽ ഭാര്യ പറയുന്നത് തീർത്ഥാടനത്തിനു പോയി എന്ന്; ശാസ്താംകോട്ടയിൽ പീഡനത്തിനിരയായി തൂങ്ങിമരിച്ച ഒമ്പതാം ക്ലാസുകാരിയുടെ പിതാവിനു പറയാനുള്ളത്

ഭാര്യയെയും മക്കളെയും പോറ്റാനായി മരംകയറാനും കക്കൂസ് കഴുകാനും പോകും; പഠിക്കാൻ മടുക്കിയായ മൂത്തമകളെ സൂപ്പർ മാർക്കറ്റിൽ ജോലിക്കയക്കേണ്ടി വന്നു; മന്ത്രവാദിനി റംസീന കുട്ടികളെ കൊണ്ടുപോയാൽ ഭാര്യ പറയുന്നത് തീർത്ഥാടനത്തിനു പോയി എന്ന്; ശാസ്താംകോട്ടയിൽ പീഡനത്തിനിരയായി തൂങ്ങിമരിച്ച ഒമ്പതാം ക്ലാസുകാരിയുടെ പിതാവിനു പറയാനുള്ളത്

ആർ. പീയൂഷ്

കൊല്ലം: ലൈംഗിക പീഡനത്തെത്തുടർന്ന് ശാസ്താംകോട്ടയിൽ ഒൻപതാം ക്ലാസ്സുകാരിയായ പതിനഞ്ചുകാരി തൂങ്ങി മരിച്ച സംഭവത്തിൽ പെൺകുട്ടിയുടെ മാതാവിനെതിരെ പിതാവ്. സംഭവത്തിന്റെ നിജസ്ഥിതി അറിയാൻ ഞങ്ങളുടെ ലേഖകൾ മൈനാഗപ്പള്ളിയിലെ വീട്ടിലെത്തിയപ്പോഴാണ് പിതാവിന്റെ പ്രതികരണം. മന്ത്രവാദിനിയായ റംസീന രണ്ട് പെൺമക്കളെയും നിരവധി തവണ വീട്ടിൽ നിന്നും കൊണ്ടു പോയിട്ടുണ്ടെന്നും അവരെ തിരികെ എത്തിക്കുന്നത് ആഴ്ചകൾക്ക് ശേഷമാണ് എന്നും പിതാവ് നാസർ ഞങ്ങളോട് പറഞ്ഞു.

'ഞാനൊരു കൂലിപ്പണിക്കാരനാണ്. മരം കയറാനും കൽപ്പണിക്കും എന്നു വേണ്ട ജീവിക്കാനായി കക്കൂസ് വരെ വൃത്തിയാക്കാൻ പോകുമായിരുന്നു. എന്റെ മക്കൾക്കും ഭാര്യക്കും അല്ലലില്ലാതെ ജീവിക്കാൾ വേണ്ടി' - പെൺകുട്ടിയുടെ പിതാവ് നാസർ പറയുന്നു.

'അഞ്ച് വർഷമായതെയുള്ളൂ റംസീനയും ഭർത്താവ് മുജീബും എന്റെ വീടിനടുത്തേക്ക് താമസം മാറിയിട്ട്. പള്ളിശേരിക്കലായിരുന്നു ആദ്യം താമസിച്ചിരുന്നത്. മുജീബ് ചായക്കട നടത്തുകയാണ്. ഞങ്ങൾ സുഹൃത്തുക്കളുമാണ്. ഈ സൗഹൃദത്തിലാണ് റംസീന എന്റെ വീടുമായി അടുക്കുന്നത്' - നാസർ വിവരങ്ങൾ പറയുന്നതിനിടെ വീടിന് പുറക് വശത്ത് നിൽക്കുന്ന പയറു ചെടിക്ക് വെള്ളം ഒഴിച്ചു. എന്റെ പൊന്നുമോളുടെ പയറു ചെടിയാ ഇതെന്ന് നെഞ്ചു പൊട്ടി പറഞ്ഞു.

'ഞങ്ങൾ ഏറെ ദാരിദ്രത്തിലായിരുന്നു ജീവിച്ചത്. ഞാൻ രാവിലെ ജോലി തേടി പോകും. അടുത്തുള്ള കശുവണ്ടി ഫാക്ടറിയിൽ ഭാര്യ ജോലിക്ക് പോകുമായിരുന്നു. അടുത്തിടെയായി പോകുന്നുണ്ടായിരുന്നില്ല. മൂത്ത മകൾ നന്നായി പഠിക്കുന്നയാളായിരുന്നു. വീട്ടിലെ കൊടിയ ദാരിദ്രം മൂലം അവൾ പഠിപ്പ് നിർത്തി കരുനാഗപ്പള്ളിയിലെ ഒരു സൂപ്പർ മാർക്കറ്റിൽ ജോലിക്ക് പോയി '.

കാര്യങ്ങൾ വിശദീകരിക്കുമ്പോൾ നാസറിന്റെ കണ്ണു നിറയുകയും ശബ്ദമിടറുന്നുമുണ്ടായിരുന്നു. നാസറും കുടുംബവും ഇടവനശേരിയിലെ അമ്പത്താറാം കോളനിയിലാണ് താമസം. അടച്ചുറപ്പില്ലാത്ത കുടിലിൽ ഭാര്യയും രണ്ട് പെൺമക്കളും ബുദ്ധിമാന്ത്യമുള്ള മകനുമായി കഴിയുന്നത് കണ്ട് പ്രദേശത്തെ ഒരു മുസ്ലിം സംഘടന തകരഷീറ്റ് ഉപയോഗിച്ച് അടച്ചുറപ്പുള്ള ഒരു വീട് ഉണ്ടാക്കികൊടുക്കുകയായിരുന്നുവെന്ന് സമീപ വാസികൾ പറഞ്ഞിരുന്നു. തൊട്ടടുത്ത വീട്ടിൽ നാസറിന്റെ ജ്യേഷ്ഠ സഹോദരൻ നൗഷാദ് താമസിക്കുന്നുണ്ട്. ഞങ്ങൾ സംസാരിക്കുന്നത് കണ്ട് അടുത്തേക്ക് വന്നു.

'റംസീനയ്‌ക്കൊപ്പം തീർത്ഥാടനത്തിന് പോകുന്നതായാണ് ഭാര്യ എന്നോട് പറഞ്ഞിരുന്നത്. ഇതിനെ ചൊല്ലി എന്നും വഴക്കായിരുന്നു. ഇതു മൂലം ഞാൻ ശാരീരിക പീഡനം നടത്തുന്നുവെന്ന് കാട്ടി ശാസ്താംകോട്ട പൊലീസിൽ മിക്കപ്പോഴും അവൾ പരാതി നൽകിയിട്ടുണ്ട്' നാസർ തുടർന്നു. 'മകൾ മരിച്ചതറിഞ്ഞെത്തിയപ്പോൾ തന്നെ പൊലീസുകാർക്ക് ഞങ്ങളെ മനസ്സിലായി, എന്നും സ്റ്റേഷനിൽ കുടുംബ വഴക്കിന്റെ പേരിൽ കേറി ഇറങ്ങുന്നതല്ലേ?'.

നാസറിന്റെ ഭാര്യ എന്നും വീട്ടിൽ വഴക്കാണെന്നും അടുത്തുള്ള അയൽക്കാരോട് മിണ്ടുകപോലുമില്ലായെന്ന് നാസറുമായുള്ള സംസാരത്തിനിടയിൽ ജ്യേഷ്ഠൻ നൗഷാദ് പറയുന്നു. പെൺകുട്ടി തൂങ്ങി മരിച്ച ദിവസം വീട്ടിൽ നിന്നും നിലവിളി കേട്ടിരുന്നു. ദിവസവും ഇവിടെ നിന്നും ഇത്തരം ഒച്ചകൾ കേട്ടിരുന്നതിനാൽ അസ്വഭാവികതയൊന്നും തോന്നിയില്ല. എന്നാൽ ഇളയ കുട്ടി ഓടി വന്ന് പറയുമ്പോഴാണ് കാര്യം അറിയുന്നത് എന്നും നൗഷാദ് പറയുന്നു.

സ്വന്തം മക്കളെ കാട്ടാളൻ മാർക്ക് പിച്ചി ചീന്താൻ എറിഞ്ഞ് കൊടുത്തവരേയും ഒത്താശ ചെയ്തവരേയും നിയമത്തിന്റെ മുന്നിൽ കൊണ്ട് വന്ന് പരമാവധി ശിക്ഷ വാങ്ങി നൽകണമെന്ന് ഈ പിതാവ് പറയുന്നു. ലേഖകൻ യാത്രപറഞ്ഞ് ഇറങ്ങുമ്പോൾ മരണ ശേഷം പൊലീസ് അടച്ചു സീൽ ചെയ്ത വീടിനു മുന്നിൽ നിർവികാരനായി നോക്കി നിൽപ്പുണ്ടായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP