Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്‌കൂളിലെ ചടങ്ങിനിടയിൽ പ്രസംഗിച്ചു കൊണ്ട് നിൽക്കെ പേഴ്‌സണൽ സ്റ്റാഫ് അംഗം ചെവിയിൽ പറഞ്ഞപ്പോൾ വിവരം അറിഞ്ഞു; മുഖം വാടിയ മന്ത്രി ഒന്നും പറയാതെ വേദി വിട്ടു; സ്ഥലം കാലിയാക്കിയത് വിവരം അറിഞ്ഞെത്തിയ യുഡിഎഫ് പ്രവർത്തകർ ബഹളം വയ്ക്കാൻ ഒരുങ്ങും മുമ്പ്

സ്‌കൂളിലെ ചടങ്ങിനിടയിൽ പ്രസംഗിച്ചു കൊണ്ട് നിൽക്കെ പേഴ്‌സണൽ സ്റ്റാഫ് അംഗം ചെവിയിൽ പറഞ്ഞപ്പോൾ വിവരം അറിഞ്ഞു; മുഖം വാടിയ മന്ത്രി ഒന്നും പറയാതെ വേദി വിട്ടു; സ്ഥലം കാലിയാക്കിയത് വിവരം അറിഞ്ഞെത്തിയ യുഡിഎഫ് പ്രവർത്തകർ ബഹളം വയ്ക്കാൻ ഒരുങ്ങും മുമ്പ്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: വിരമിക്കുന്നതിന്റെ വികാരം തുളുമ്പി നിൽക്കുന്ന സ്‌കൂളിലെ യാത്രയയപ്പു ചടങ്ങിൽ പങ്കെടുക്കുമ്പോഴാണ് ലൈംഗികാപവാദ വാർത്തയിൽ കുടങ്ങിയത് എ കെ ശശീന്ദ്രൻ അറിയുന്നത്. അപ്പോൾ തന്നെ എല്ലാം മനസ്സിൽ ഉറപ്പിച്ചു.

ബാലുശ്ശേരി മുണ്ടക്കര എയുപി സ്‌കൂളിലായിരുന്നു മന്ത്രി എന്ന നിലയിൽ ശശീന്ദ്രന്റെ അവസാന പരിപാടി. പതിനൊന്നരയോടെയാണ് മന്ത്രി എത്തിയത്. ഏതാനും മിനിറ്റു മാത്രമാണ് പ്രസംഗം നീണ്ടു നിന്നത്. മന്ത്രി പ്രസംഗിച്ചു കൊണ്ടിരിക്കെ പഴ്‌സനൽ സ്റ്റാഫ് അംഗം എന്തോ സ്വകാര്യമായി പറഞ്ഞു. അതോടെ പ്രസംഗം നിർത്തി വേദി വിടുകയുമായിരുന്നു. ഇതേ സമയത്താണ് മംഗളം മന്ത്രിയുടെ പേരു പുറത്തുവിട്ടത്. അതിന് മുമ്പ് ഈ വാർത്തയെ കുറിച്ച് മന്ത്രിക്ക് അറിയില്ലായിരുന്നുവെന്നാണ് സൂചന. അറിയാമായിരുന്നുവെങ്കിൽ രാവിലെ തന്നെ അദ്ദേഹം പൊതു പരിപാടികളിൽ നിന്ന് വിട്ടു നിൽക്കുമായിരുന്നു.

മന്ത്രി വിവാദത്തിൽ കുടങ്ങിയ വാർത്ത അതിവേഗം എല്ലായിടത്തുമെത്തി. ഇതോടെ ശശീന്ദ്രന്റെ പരിപാടിയുടെ സ്ഥലത്തുണ്ടായിരുന്ന യുഡിഎഫ് നേതാക്കൾ വിവരം അറിഞ്ഞ് പ്രതിഷേധത്തെക്കുറിച്ച് ആലോചിക്കുമ്പോഴേക്കും മന്ത്രി മടങ്ങിയിരുന്നു. അതുകൊണ്ട് തന്നെ സ്‌കൂളിലെ പരിപാടി അലങ്കോലപ്പെട്ടില്ല. അതിന് ശേഷം മന്ത്രി നേരെ കോഴിക്കോട്ടെത്തി. ഗസ്റ്റ് ഹൗസിലിരുന്ന് ചർച്ചകൾ മുഖ്യമന്ത്രിയുമായി ആശയവിനിമയം. അതിനിടെ എൻസിപി ദേശീയ നേതൃത്വവും കൈവിട്ടുവെന്ന് ഉറപ്പായി. ഇതോടെ രാജിയും പ്രഖ്യാപിച്ചു.

മന്ത്രി രാജിവയ്ക്കേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ശശീന്ദ്രൻ ചിരിച്ചുകൊണ്ടാണ് മറുപടി നൽകിയത്. നിങ്ങളുടെ നല്ല മനസിന് നന്ദിയെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ധാർമികതയ്ക്കാണ് താൻ പ്രാധാന്യം നൽകുന്നതെന്നും ശശീന്ദ്രൻ കൂട്ടിച്ചേർത്തു. അങ്ങനെ ആരോപണം പൂർണ്ണമായും നിഷേധിക്കാതെ ധാർമികത ഉയർത്തി രാജിവച്ചു.

എൻ.സി.പിയുടെ എംഎ‍ൽഎ എന്ന നിലയിലാണ് ശശീന്ദ്രൻ മന്ത്രിസ്ഥാനത്ത് എത്തിയത്. കോഴിക്കോട് ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ എലത്തൂർ മണ്ഡലത്തിൽ വിജയിച്ചാണ് ശശീന്ദ്രൻ ഇത്തവണ നിയമസഭയിൽ എത്തിയത്. 2011 ൽ മണ്ഡലത്തിൽ നിന്ന് നേടിയ 14654 വോട്ടിന്റെ ഭൂരിപക്ഷം ഇരട്ടിയാക്കി 29057 വോട്ടിനാണ് ജനതാദൾ (യു)വിന്റെ പി.കിഷൻചന്ദിനെ പരാജയപ്പെടുത്തിയത്. കണ്ണൂർ എളയാവൂർ സ്വദേശിയായ ശശീന്ദ്രൻ 1962 ൽ കെ.എസ്.യു.വിലുടെ പൊതുപ്രവർത്തനം തുടങ്ങിയത് .

കോൺഗ്രസിന്റെ വിവിധ തലങ്ങളിൽ ഭാരവാഹിയായി. 65-ൽ കെ.എസ്.യു. കോഴിക്കോട് ജില്ലാ പ്രസിഡന്റായി. 67-ൽ സംസ്ഥാന ജനറൽ സെക്രട്ടറിയായി.1969 ൽ സംസ്ഥാന യൂത്ത്‌കോൺഗ്രസ് ജനറൽസെക്രട്ടറി. 78-ൽ സംസ്ഥാനപ്രസിഡന്റ്. പാർട്ടി പിളർന്നപ്പോൾ കോൺഗ്രസ് എസ്സിലെത്തി. കെ.പി. ഉണ്ണികൃഷ്ണൻ, എ.സി. ഷൺമുഖദാസ് എന്നിവർക്കൊപ്പം പ്രവർത്തനം. 82 മുതൽ 98 വരെ കോൺഗ്രസ് (എസ്) സംസ്ഥാന ജനറൽ സെക്രട്ടറിയായി. 99 മുതൽ 2004 വരെ എൻ.സി.പി. സംസ്ഥാന സെക്രട്ടറി, 2004 മുതൽ സംസ്ഥാന വൈസ് പ്രസിഡന്റ്, 2006 മുതൽ നിയമസഭാ കക്ഷി നേതാവ്, എൻ.സി.പി. ദേശീയ വർക്കിങ് കമ്മിറ്റി അംഗം.

കോഫിബോർഡ് അംഗം ഹൗസിങ് ബോർഡ് അംഗം തുടങ്ങിയ നിലയിലും പ്രവർത്തിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ 1980 ൽ പെരിങ്ങളം മണ്ഡലത്തിലായിരുന്നു കന്നിയങ്കം. തുടർന്ന് 82 ൽ എടക്കാട് മണ്ഡലത്തിൽ നിന്ന് വിജയിച്ചു. 87 ൽ കണ്ണൂരിൽ പരാജയപ്പെട്ടു. 2006 ൽ ബാലുശ്ശേരിയിൽ നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2011 ൽ എലത്തൂരിൽ നിന്ന് വിജയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP