1 usd = 63.53 inr 1 gbp = 88.11 inr 1 eur = 78.33 inr 1 aed = 17.41 inr 1 sar = 17.40 inr 1 kwd = 212.83 inr

Jan / 2018
22
Monday

ആദ്യം പാവം ഉപഭോക്താവിന്റെ വയറ്റിൽ കത്തിവെച്ചു; ഇപ്പോൾ ജീവനക്കാർക്ക് നേരെ വാളുയർത്തുന്നു; ലയന സമയത്ത് നൽകിയ വാഗ്ദാനങ്ങളെല്ലാം മറന്ന് സ്ബിഐ ജീവനക്കാരെ കൂട്ടത്തോടെ മാറ്റുന്നു: ഉറ്റവരെ വിട്ട് കാശ്മീരിലും മണിപ്പൂരിലും ജോലി ചെയ്യേണ്ടി വരുമെന്ന് ഭയന്ന് മുൻ എസ്‌ബിറ്റി ജീവനക്കാർ

August 17, 2017 | 10:29 AM | Permalinkസ്വന്തം ലേഖകൻ

തൃശൂർ: ഇന്ത്യയിൽ തന്നെ ഏറ്റവും പ്രചാരത്തിലുള്ള ബാങ്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ലോകമെമ്പാടുമുള്ള ഇന്ത്യക്കാർ ഒരുപോലെ ഈ ബാങ്കിനെ വിശ്വസിച്ച് പണം ഇറക്കിയപ്പോൾ ഇവർ ആദ്യം വയറ്റത്തടിച്ചത് ഉപഭോക്താക്കളുടേതാണ്.മിനിമം ബാലൻസും എടിഎം സർവ്വീസ് ചാർജും അങ്ങിനെ പല നിബന്ധനകളുമായി പാവപ്പെട്ടവന്റെ വയറ്റത്തടിച്ച എസ്‌ബിഐ ഇപ്പോൾ സ്വന്തം ജീവനക്കാർക്കിട്ടും പണി കൊടുത്തുകൊണ്ടിരിക്കുകയാണ് ഇപ്പോൾ.

സബ്‌സിഡിയറി ബാങ്കുകളെ എസ്‌ബിഐയിലേക്ക് ലയിപ്പിച്ചപ്പോൾ മോഹന വാഗ്ദാനങ്ങൾ നൽകിയിരുന്ന ബാങ്ക് ഇ്‌പ്പോൾ ജീവനക്കാരോടും ക്രൂരമായ നിലപാടാണ് സ്വീകരിച്ച് പോരുന്നത്. എസ്‌ബിഐ ബാങ്കുകളിൽ വൻ തിരക്ക് അനുഭവപ്പെടുമ്പോഴും ഒഴിവുകൾ നികത്താതെ ജീവനക്കാരെ കുറക്കാനുള്ള നടപടി തുടങ്ങിയതിനൊപ്പം പുനർവിന്യാസത്തിനും ബാങ്ക് പദ്ധതി തയാറാക്കിക്കഴിഞ്ഞു.

ജീവനക്കാർ പലരും തങ്ങളുടെ സംസ്ഥാനം തന്നെ വിട്ട് ദൂരെ എവിടെ എങ്കിലുംജോലി ചെയ്യേണ്ടി വരുമെന്ന ഭീതിയിലാണ് ഇപ്പോൾ കഴിയുന്നത്. പുനർ വിന്യാസത്തിന്റെ പേരിൽ കേരളത്തിൽ ജോലി ചെയ്യുന്ന പലരും കാശ്മീരിലും മണിപ്പൂരിലും വരെ പോയി ജോലി ചെയ്യേണ്ടി വരുമോ എന്ന ഭീതിയിലാണ്. തങ്ങളുടെ ഉറ്റവരെയും ഉടയവരെയും വിട്ട് അന്യ നാട്ടിലേക്ക് പോകേണ്ടി വരുമോ എന്ന ആശങ്ക പലരിലും ശക്തമായിരിക്കുകയാണ്. ഇവരിൽ ഏറ്റവും കൂടുതൽ വെട്ടിലായിരിക്കുന്നത്. എസ്‌ബിഐയിൽ ജോലി ചെയ്യുന്ന ദമ്പതികളാണ്. രണ്ട് പേരുംരണ്ട് നാട്ടിലേക്ക് പോകേണ്ടി വന്നാൽ മക്കളെ എന്തു ചെയ്യുമെന്ന ആശങ്കപലർക്കും ഉണ്ട്.

ഇതിന് പുറമേയണ് ലയനം നടത്തിയപ്പോൾ നൽകിയ വാഗ്ദാനങ്ങൾ കാറ്റിൽ പറത്തി ജീവനക്കാരെ കുറക്കാനുള്ള നടപടിയും ബാങ്ക് സ്വീകരിച്ച് തുടങ്ങിയിരിക്കുന്നത്. ബാങ്ക് ശാഖകളും വെട്ടിക്കുറച്ചിട്ടു്ട്. ഇതോടെ ജോലിക്ക് പുറത്ത് ജോലിയുള്ള എസ്‌ബിഐജീവനക്കാർ അധിക ജോലി ഭാരത്താൽ നെട്ടോട്ടം ഓടുകയാണ്. എസ്‌ബിഐ ബാങ്കുകളിൽ ഇത്രയധികം തിരക്ക് അനുഭവുപ്പെടുമ്പോളും അനേകം ഉപഭോക്താക്കൾ ഉണ്ടായിട്ടും എന്തിനാണ് ഇത്രയധികം ജീവനക്കാരെ കുറയ്ക്കാൻ ഒരുങ്ങുന്നത് എന്നതും ചോദ്യ ചിഹ്നമായി തുടരുകയാണ്.

ലയനം യാഥാർഥ്യമായ ഈവർഷം ഏപ്രിൽ ഒന്നിനും ജൂൺ 30നുംഇടക്ക് വിരമിക്കലും സ്വയം വിരമിക്കലുമായി പുറത്തുപോയ 6,622 ജീവനക്കാർക്ക് പകരം 625 പേരെ മാത്രമാണ് നിയമിച്ചത്. ബാങ്ക് ലയനത്തിന്റെയും ഡിജിറ്റൽവത്കരണത്തിന്റെയും പേരിൽ 1,066 ജീവനക്കാരെയാണ് പുനർവിന്യസിക്കുന്നത്. ഇതോടൊപ്പം ബാങ്ക് ശാഖകൾ കുറക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഇതിനെല്ലാമെതിരെ കേരളം ഒഴികെ ഒരിടത്തുനിന്നും ജീവനക്കാരുടെ എതിർപ്പ് ഉയരുന്നില്ല.

ലയനത്തിനും ശേഷം ചില ശാഖകൾ നിർത്തലാക്കുകയും മറ്റു ചിലത് ഒന്നാക്കുകയും ചെയ്യുമ്പോൾ ജീവനക്കാരെ ഇനിയും കുറക്കാമെന്നാണ് എസ്.ബി.ഐയുടെ നിഗമനം. എസ്.ബി.ഐയുടെയും എസ്.ബി.ടി അടക്കമുള്ളഅസോസിയേറ്റ് ബാങ്കുകളുടേതുമായ 600ഓളം ശാഖകൾ ഇതിനകം ലയിപ്പിച്ചു. ഇനി 1,400 ശാഖകൾ കൂടി ഇത്തരത്തിൽ ഇല്ലാതാകും. 122 അഡ്‌മിനിസ്‌ട്രേറ്റിവ് ഓഫിസും നിർത്തലാക്കുകയോ കുറക്കുകയോ ചെയ്തു. ഇതുവഴി പ്രതിവർഷം 1,160 കോടി രൂപ ചെലവിനത്തിൽ കുറയുമെന്ന് ബാങ്ക് അവകാശപ്പെടുന്നു. ബാങ്കിന്റെ ഭൂആസ്തി കണക്കാക്കാൻ മാത്രമായി എസ്.ബി.ഐ ഇൻഫ്ര മാനേജ്മന്റെ് എന്നൊരു പുതിയ വിഭാഗം തുടങ്ങിയിട്ടുണ്ട്.

അസോസിയേറ്റ് ബാങ്കുകളിലെ 3,569 ജീവനക്കാരാണ് ലയനത്തിന്റെ പശ്ചാത്തലത്തിൽ സ്വയം വിരമിച്ചത്. ഇവർക്ക് എക്‌സ്‌ഗ്രേഷ്യ ഇനത്തിൽ 473 കോടി രൂപ നൽകി. എന്നാൽ, ഇവർക്ക് ശമ്പളമായി എല്ലാ വർഷവും നൽകേണ്ടത് 400 കോടി രൂപയാണെന്നും അതുമായി താരതമ്യം ചെയ്യുമ്പോൾ ഒറ്റത്തവണ ചെലവിലൂടെ തുടർ ചെലവ് ഇല്ലാതായെന്നുമാണ് ബാങ്കിന്റെ ന്യായം. ബാങ്ക് ശാഖകളുടെ സംയോജനമോ നിർത്തലാക്കലോ വഴി 8,618 ജീവനക്കാരെയും അഡ്‌മിനിസ്‌ട്രേറ്റിവ് ഓഫിസുകൾ കുറക്കുന്നതിലൂടെ 2,000 ജീവനക്കാരെയുമാണ് പുനർവിന്യസിക്കുന്നത്.

ലയനത്തിനുമുമ്പ് എസ്.ബി.ഐയിലും അസോസിയേറ്റ് ബാങ്കുകളിലുമായി 2.80 ലക്ഷം ജീവനക്കാരാണ് ഉണ്ടായിരുന്നത്. അത്് ഇപ്പോൾ 2.73 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. ശാഖകളും ഓഫിസുകളും നിർത്തലാക്കലും സംയോജിപ്പിക്കലും ജീവനക്കാരെ കുറക്കലും പുനർവിന്യാസവും പുരോഗമിക്കുമ്പോഴും ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ ഭാഗത്തുനിന്ന് കാര്യമായ പ്രതികരണം ഉണ്ടായിട്ടില്ല.

 

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ഭർത്താവിനെ കാണാനില്ലെന്ന് പരാതി നൽകി നാൽപ്പതുകാരി; ഭർത്താവിനെ കണ്ടെത്തിയപ്പോൾ കേട്ടത് ഒൻപതാം ക്ലാസിൽ പഠിപ്പ് നിർത്തിയ പയ്യൻ ഭാര്യയെ ബലാത്സംഗം ചെയ്ത സംഭവവും; പോൺ സൈറ്റുകളിലെ വീഡിയോ കണ്ട് ലൈംഗിക സുഖം നുകരാനുള്ള നെട്ടോട്ടം തന്നെ പീഡകനാക്കിയെന്ന് സമ്മതിച്ച് ബാലകനും; ഊന്നുകൽ പൊലീസിനെ ഞെട്ടിച്ച പതിഞ്ചുകാരന്റെ കുറ്റസമ്മതം ഇങ്ങനെ
അന്നൊരു മഴക്കാലമായിരുന്നു; പതിവ് പോലെ സാറിന്റെ വീട്ടിൽ ഞാൻ പോയി; അവിടെ ഇരുന്ന് മഴയും കൊതുകു കടിയും ഒന്നും കൊള്ളാതെ വീട്ടിൽ പോകൂ; തീരുമാനം ഉണ്ടാകുമെന്ന് സാറു പറഞ്ഞത് തോളിൽ കൈവച്ചു; ഒരു പക്ഷേ നാടിന്റെ സ്വഭാവം ഒക്കെ അറിഞ്ഞു കൊണ്ട് സമാധാനിപ്പിക്കാനാകാം സാറ് പറഞ്ഞത്; ചെന്നിത്തലയോട് പരിഭവമോ പരാതിയോ ഇല്ലെന്ന് വിശദീകരിച്ച് ശ്രീജിത്ത്; സമരപന്തലിലെ വിവാദത്തിൽ തല്ലുകൊണ്ട ആന്റേഴ്സൺ ഒറ്റപ്പെടുന്നു
അന്ധവിശ്വാസത്തിന് അടിമ; സാത്താൻ വിശ്വാസത്തെക്കുറിച്ചുള്ള ചിന്തകളും വിഷാദവും ജയമോളെ പിടികൂടിയിരുന്നുവെന്നും മൊഴി; അനുജന്റെ കൊലയ്ക്ക് കാരണം സ്വത്ത് തർക്കമെന്ന് വിശദീകരിച്ച് ചേച്ചിയും; സ്വഭാവ ദൂഷ്യമുണ്ടെന്ന പ്രചരണവും മകന്റെ സ്‌നേഹം നഷ്ടപ്പെടുമോ എന്ന ഭയവും അമ്മയെ മാനസിക രോഗിയാക്കിയെന്ന് വിശദീകരിച്ച് ടീന; കുറ്റസമ്മത മൊഴി സോഷ്യൽ മീഡിയയിൽ എത്തിയതിലും അന്വേഷണം; കൊട്ടിയത്തെ ക്രൂര കൊലയിൽ ജയമോളുടെ മൊഴി വിശ്വസിക്കാതെ പൊലീസ്
മനോരമക്ക് 52,531 കോപ്പി കുറഞ്ഞപ്പോൾ മാതൃഭൂമിക്ക് 40,485 കോപ്പി കുറഞ്ഞു; ദേശാഭിമാനിക്ക് മാത്രം 1,85,640 കോപ്പിയുടെ വളർച്ച; 24 ലക്ഷം കോപ്പിയുമായി മനോരമ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ മാതൃഭൂമി രണ്ടാമതെത്തിയത് 14 ലക്ഷം കോപ്പിയുമായി; മൂന്നാമതെത്തിയ ദേശാഭിമാനിക്ക് ആറ് ലക്ഷം കോപ്പി; നാല് ഹിന്ദി പത്രങ്ങൾക്കും ടൈംസ് ഓഫ് ഇന്ത്യക്കും ശേഷം ആറാം സ്ഥാനം ഉറപ്പിച്ചു മനോരമ
ലോക കേരള സഭയ്ക്ക് പോലും വേണ്ടാത്ത പ്രവാസി! അറ്റ്‌ലസ് രാമചന്ദ്രനെ ജയിൽ മോചിതനാക്കാനുള്ള നീക്കങ്ങൾ അട്ടിമറിച്ച് ബിസിനസ് എതിരാളികൾ; മലയാളി വ്യവസായിയുടെ അരോഗ്യനില അതീവ ഗുരുതരം; ഒത്തു തീർപ്പ് ഫോർമുലയിൽ നിന്ന് ബാങ്കുകളെ പിന്തിരിപ്പിക്കുന്നതിന് പിന്നിലും നാട്ടിലെ പഴയ സുഹൃത്ത് തന്നെ; എല്ലാ സ്വത്തും വിറ്റ് ഭർത്താവിനേയും മകളേയും മരുമകളേയും പുറത്തെത്തിക്കാനുള്ള നീക്കം പൊളിഞ്ഞ വേദനയിൽ ഇന്ദിരാ രാമചന്ദ്രനും; ജാമ്യം കിട്ടാൻ മോദി തന്നെ കണ്ണുതുറക്കണം
60 കോടി യുവജനതയുമായി ഇന്ത്യ മത്സരിക്കുന്നു; ലോകം വാ പൊളിച്ചു നിൽക്കേണ്ടി വരുമെന്നു ബ്രിട്ടീഷ് മാധ്യമ പ്രവർത്തകൻ; ഒരു കുട്ടി നയം പൊളിച്ചെഴുതി പിടിച്ചു നിൽക്കാൻ ചൈന; ഇന്ത്യൻ യുവത്വത്തിന് മുന്നിൽ മത്സരിക്കാൻ കരുത്തില്ലാതെ ലോകജനത നിൽക്കേണ്ടി വരും; യൂസഫലിയുടെ നാട്ടികയിലെ റിക്രൂട്ട്‌മെന്റിന് പതിനായിരങ്ങൾ എത്തുന്നതിന്റെ ഗുട്ടൻസും തുറന്നു പറഞ്ഞ് ഇയാൻ ജാക്
അമ്മ ധൈര്യമായിരിക്കണം, മകനു വേണ്ടി ബാക്കിയുള്ള കാര്യം നമുക്കു ചെയ്യണം...; ധീര ജവാന്റെ അമ്മയുടെ കണ്ണുകളിൽ നോക്കി എല്ലാം കേട്ടിരുന്നു; മനസാന്നിധ്യം വീണ്ടെടുത്ത് ആശ്വാസമേകി മടക്കം; പാക് വെടിവയ്പിൽ വീരമൃത്യു വരിച്ച സാം എബ്രഹാമിന്റെ വീട്ടിലെത്തിയ കളക്ടർ അനുപമയും വിങ്ങിപ്പൊട്ടി; സാം ഏബ്രഹാമിന് വിടനൽകാനൊരുങ്ങി മാവേലിക്കര
പതിനാലു വയസ് വരെ വളർത്തിയ മകനെ ഒരു പിടി ചാരമാക്കിയത് സ്വന്തം അമ്മ തന്നെ; വീട്ടു വഴക്കിനെ തുടർന്ന് കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയായിരുന്നെന്ന് അമ്മ ജയമോളുടെ കുറ്റസമ്മതം; കാലുകൾ രണ്ടും ശരീരത്തിൽ നിന്നും വെട്ടി മാറ്റി; അദ്ധ്യാപകന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നു; കൊല്ലത്തു നിന്നും മൂന്ന് ദിവസം മുമ്പ് കാണാതായ ജിത്തുവിന്റെ മരണത്തിലെ ദുരൂഹത നീങ്ങുമ്പോൾ ഞെട്ടിത്തരിച്ച് അന്വേഷണ ഉദ്യോഗസ്ഥരും
പെരുമാറ്റ ദൂഷ്യം ചോദ്യം ചെയ്തത് വാക്കേറ്റത്തിന് തുടക്കമിട്ടു; വീട്ടിലിട്ട് കൊന്ന മകന്റെ കാലും കൈയും അറുത്തു മാറ്റി ചാക്കിലാക്കി പെട്രോൾ ഒഴിച്ചു കത്തിച്ചു; ഭാവഭേദങ്ങളൊന്നുമില്ലാതെ പുത്രൻ കാണാതായെന്ന് ഏവരേയും പറഞ്ഞു വിശ്വസിപ്പിച്ചു; കൈയിലെ പൊള്ളൽ സത്യം വിളിച്ചു പറഞ്ഞപ്പോൾ അന്വേഷകരെത്തിയത് കാമുകനായ അദ്ധ്യാപകനിലേക്ക്; സത്യം പുറത്തുവന്നിട്ടും കൂസലില്ലാത്തെ ജയമോൾ; കുണ്ടറയിലെ കൊലയിൽ പ്രതി അമ്മ മാത്രമോ?
കൃത്യം വിവരിക്കുമ്പോൾ മകനെ കുഞ്ഞെന്ന് വിളിച്ച് നിസ്സംഗതയോടെ കുറ്റസമ്മതം; കഴുത്തിൽ ഷാൾ മുറുക്കിയതെങ്ങനെയെന്ന് ഭാവ ഭേദമില്ലാതെ പൊലീസിന് കാട്ടികൊടുത്ത് മൊഴി നൽകൽ; പതിനാലുകാരനെ ഒറ്റയ്ക്ക് കൊന്ന് തള്ളിയ വിവരണം വിശ്വസിക്കാനാവാതെ പൊലീസും; കുണ്ടറയിലെ കൊലയിൽ ജയമോളുടേത് പഠിപ്പിച്ച് പറയിച്ച മൊഴിയോ? ജിത്തു ജോബിന്റെ കൊലയിൽ ശാസ്ത്രീയ തെളിവിനായി കാത്തിരിക്കാൻ തീരുമാനിച്ച് പൊലീസും; അമ്മയുടെ കുറ്റസമ്മത വീഡിയോ കാണാം
വേട്ടക്കാരനും ഇരയും മാത്രമുള്ള വീഡിയോയിൽ വേട്ടക്കാരനു നിർദ്ദേശം നൽകുന്നത് സ്ത്രീ ശബ്ദം! എത്രമനോഹരമായ പീഡനം; ആ 85 ദിവസങ്ങൾക്ക് എണ്ണി എണ്ണി മറുപടി പറയിച്ചിരിക്കുമെന്നും വെല്ലുവിളി; മാർട്ടിന്റെ ചാഞ്ചാട്ടം തുണയാകുന്നത് ദിലീപിന് തന്നെ; നടിയെ കിഡ്‌നാപ്പ് ചെയ്ത കാർ ഡ്രൈവറുടെ മൊഴി മാറ്റത്തിൽ ഞെട്ടി പ്രോസിക്യൂഷനും; എല്ലാം നടന് അനുകൂലമാകുമെന്ന പ്രതീക്ഷയിൽ ആരാധകരും
മൂന്ന് വയസുള്ള മകനെ ജുവല്ലറിയിൽ ഉപേക്ഷിച്ച് പ്രവാസിയുടെ ഭാര്യ ഒളിച്ചോടിയത് ആത്മാർത്ഥ സുഹൃത്തിന്റെ ഭർത്താവിനൊപ്പം; ആതിര വിവാഹിതനായ കാമുകനൊപ്പം നാടുവിട്ടത് ഭർത്താവ് കഷ്ടപ്പെട്ടുണ്ടാക്കിയ പണവും സ്വർണവുമായി; ലിജിനുമായി അടുത്തത് സുഹൃത്തിനൊപ്പം വീട്ടിൽ സ്ഥിരം സന്ദർശകരായതോടെ; സൈബർ സെല്ലിന്റെ സഹായത്തിൽ അന്വേഷണം പുരോഗമിക്കുന്നു
ഭർത്താവിനെ കാണാനില്ലെന്ന് പരാതി നൽകി നാൽപ്പതുകാരി; ഭർത്താവിനെ കണ്ടെത്തിയപ്പോൾ കേട്ടത് ഒൻപതാം ക്ലാസിൽ പഠിപ്പ് നിർത്തിയ പയ്യൻ ഭാര്യയെ ബലാത്സംഗം ചെയ്ത സംഭവവും; പോൺ സൈറ്റുകളിലെ വീഡിയോ കണ്ട് ലൈംഗിക സുഖം നുകരാനുള്ള നെട്ടോട്ടം തന്നെ പീഡകനാക്കിയെന്ന് സമ്മതിച്ച് ബാലകനും; ഊന്നുകൽ പൊലീസിനെ ഞെട്ടിച്ച പതിഞ്ചുകാരന്റെ കുറ്റസമ്മതം ഇങ്ങനെ
സീറ്റ് കിട്ടിയത് മുൻവശത്ത് ഡൈവറുടെ പിന്നിൽ; ആദ്യം കണ്ണാടിയിലൂടെ നോക്കി ചിരി; പിന്നെ കുപ്പിയിൽ വിരൽ കയറ്റി ആക്ഷനെത്തി; യാത്രയിലുടനീളം രതിവൈകൃതം തുടർന്നപ്പോൾ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; സോഷ്യൽ മീഡിയ വീഡിയോ എറ്റെടുത്തപ്പോൾ വനിതാ ഡോക്ടറെ അശ്ലീല ആംഗ്യം കാട്ടിയ സ്വകാര്യ ബസ് ഡ്രൈവർക്ക് എട്ടിന്റെ പണി ഉറപ്പായി
പതിനേഴുകാരന്റെ രാത്രികാല വികൃതികൾ നാട്ടുകാർ കൈയോടെ പൊക്കി; പ്രായപൂർത്തിയാകും മുമ്പേ കശുവണ്ടി തൊഴിലാളിയായ യുവതിയുമായി നിക്കാഹ്; മൊഴി ചൊല്ലി വീണ്ടും കെട്ടി; പരസ്ത്രീ ബന്ധത്തിൽ ഉലഞ്ഞ് രണ്ടാം കല്ല്യാണവും; ഓട്ടോ ഓട്ടത്തിനിടെയും സ്ത്രീകളെ വെറുതെ വിട്ടില്ല; ടിപ്പറോട്ടിക്കുമ്പോഴും ഞരമ്പ് രോഗത്തിന് പഞ്ഞിക്കിട്ടു; വനിതാ ഡോക്ടറെ അശ്ലീല ആംഗ്യം കാട്ടി അപമാനിച്ച ബസ് ഡ്രൈവർ നൗഷാദിന്റെ കഥ
ജീവിക്കാൻ പറ്റിയ മികച്ച സമയമാണ്! എല്ലാവരുടേയും തനി നിറം പുറത്തുവന്നു; പോപ്പ്കോണും കഴിച്ച് ഇതെല്ലാം കണ്ട് രസിച്ചിരിക്കുന്നുവെന്ന് പാർവതിയുടെ ട്വീറ്റ് പൊട്ടിത്തെറിയായി; വനിതാ കൂട്ടായ്മയിലെ തർക്കത്തിൽ 'അമ്മ' പക്ഷം പിടിക്കില്ല; കളികൾ അതിരുവിട്ടാൽ എല്ലാം തുറന്നു പറയാനുറച്ച് മഞ്ജു വാര്യരും; മമ്മൂട്ടിയെ തൊട്ടപ്പോൾ ദിലീപിനെ അഴിക്കുള്ളിലാക്കാൻ ഒരുമിച്ച ഡബ്ല്യൂസിസി അകാലചരമത്തിലേക്ക്
പതിനാലു വയസ് വരെ വളർത്തിയ മകനെ ഒരു പിടി ചാരമാക്കിയത് സ്വന്തം അമ്മ തന്നെ; വീട്ടു വഴക്കിനെ തുടർന്ന് കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയായിരുന്നെന്ന് അമ്മ ജയമോളുടെ കുറ്റസമ്മതം; കാലുകൾ രണ്ടും ശരീരത്തിൽ നിന്നും വെട്ടി മാറ്റി; അദ്ധ്യാപകന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നു; കൊല്ലത്തു നിന്നും മൂന്ന് ദിവസം മുമ്പ് കാണാതായ ജിത്തുവിന്റെ മരണത്തിലെ ദുരൂഹത നീങ്ങുമ്പോൾ ഞെട്ടിത്തരിച്ച് അന്വേഷണ ഉദ്യോഗസ്ഥരും
അമ്മയെ തലയ്ക്ക് അടിച്ചത് ആക്ഷൻ ഹീറോ ബിജു മോഡലിൽ; സഹോദരിയെ സ്‌കൈപ്പിൽ വിളിച്ചത് ദൃശ്യത്തിലെ ജോർജ് കുട്ടിയുടെ ആവേശത്തിൽ; കൊന്ന ശേഷം കുഴിയിലിട്ട് കത്തിച്ചത് അവിഹിതം ചർച്ചയാക്കി അമ്മ ഒളിച്ചോടിയെന്ന് വരുത്തി തീർക്കാൻ; രണ്ട് ദിവസം ചോദ്യം ചെയ്തിട്ടും കുറ്റബോധവും കൂസലുമില്ലാതെ എഞ്ചിനിയറിങ് കോളേജിലെ ചാത്തൻ കൂട്ടായ്മയുടെ തലവൻ; ക്രൂരകൃത്യം ചെയ്തത് മയക്കുമരുന്നിന്റെ ലഹരിയിലെന്ന് പൊലീസ്; ദീപയുടെ കൊലയിൽ അക്ഷയ് അശോക് ലക്ഷ്യമിട്ടത് എന്ത്?
പെരുമാറ്റ ദൂഷ്യം ചോദ്യം ചെയ്തത് വാക്കേറ്റത്തിന് തുടക്കമിട്ടു; വീട്ടിലിട്ട് കൊന്ന മകന്റെ കാലും കൈയും അറുത്തു മാറ്റി ചാക്കിലാക്കി പെട്രോൾ ഒഴിച്ചു കത്തിച്ചു; ഭാവഭേദങ്ങളൊന്നുമില്ലാതെ പുത്രൻ കാണാതായെന്ന് ഏവരേയും പറഞ്ഞു വിശ്വസിപ്പിച്ചു; കൈയിലെ പൊള്ളൽ സത്യം വിളിച്ചു പറഞ്ഞപ്പോൾ അന്വേഷകരെത്തിയത് കാമുകനായ അദ്ധ്യാപകനിലേക്ക്; സത്യം പുറത്തുവന്നിട്ടും കൂസലില്ലാത്തെ ജയമോൾ; കുണ്ടറയിലെ കൊലയിൽ പ്രതി അമ്മ മാത്രമോ?