Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉദ്ഘാടനത്തിനു മുൻപേ സംസ്ഥാന കായികമേള രാഷ്ട്രീയശ്രദ്ധയിലേയ്ക്ക്; സോളാർ അന്വേഷണം പ്രഖ്യാപിച്ച ശേഷം മുഖ്യമന്ത്രിയും ഉമ്മൻ ചാണ്ടിയും പാലായിലെ വേദി പങ്കിടുമോ? വിവാദമൊഴിവാക്കാൻ ജോസ് കെ മാണിയെ സ്വാഗത പ്രാസംഗികന്റെ റോളിൽ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വെട്ടി നിരത്തി

ഉദ്ഘാടനത്തിനു മുൻപേ സംസ്ഥാന കായികമേള രാഷ്ട്രീയശ്രദ്ധയിലേയ്ക്ക്; സോളാർ അന്വേഷണം പ്രഖ്യാപിച്ച ശേഷം മുഖ്യമന്ത്രിയും ഉമ്മൻ ചാണ്ടിയും പാലായിലെ വേദി പങ്കിടുമോ? വിവാദമൊഴിവാക്കാൻ ജോസ് കെ മാണിയെ സ്വാഗത പ്രാസംഗികന്റെ റോളിൽ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വെട്ടി നിരത്തി

കോട്ടയം: സോളാർ ചൂടിൽ സംസ്ഥാന രാഷ്ട്രീയം പൊള്ളുന്നതിനിടെ സംസ്ഥാന കായിക മേളയുടെ ഉദ്ഘാടന ചടങ്ങ് രാഷ്ട്രീയ ശ്രദ്ധാ കേന്ദ്രമാവുന്നു. കമ്മീഷൻ റിപ്പോർട്ട് പ്രകാരം ബലാൽസംഗമുൾപ്പടെയുള്ള കേസുകൾ ചുമത്തിയ രണ്ടു ജനപ്രതിനിധികൾ മുഖ്യമന്ത്രി പിണറായിക്കൊപ്പം വേദി പങ്കിടുമെന്നാണ് കായിക മേളയുടെ നോട്ടീസിൽ പറയുന്നത്.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും , ജോസ് കെ മാണി എം പിയും പേരുകളാണ് ഉദ്ഘാടന സമ്മേളന നോട്ടീസിൽ മുഖ്യമന്ത്രിയ്‌ക്കൊപ്പമുള്ളത്. അതേസമയം, ആദ്യം സ്വാഗത പ്രാസംഗികനായിരുന്ന ജോസ് കെ മാണിയെ സ്വാഗത പ്രസംഗകന്റെ റോളിൽ നിന്നും മാറ്റി പുതിയ നോട്ടീസ് ഇറങ്ങി. പ്രോട്ടോക്കോൾ പാലിക്കാൻ ആശംസാ പ്രസംഗകരിൽ ഒരാൾ മാത്രമാണിപ്പോൾ കോട്ടയം എംപി

സോളാർ കേസിൽ പ്രതിപക്ഷത്തെ പ്രമുഖരുൾപ്പടെ ഉള്ളവർക്കെതിരേ ബലാൽസംഗത്തിനൾപ്പടെ കേസെടുക്കുമെന്ന് മുഖ്യമമന്ത്രി പ്രഖ്യാപിച്ചിരുന്നു. അപ്രതീക്ഷിതവും അസാധാരവുമായ രാഷ്ട്രീയ നീക്കത്തിൽ ഇരുവിഭാഗങ്ങളും കരുതിയാണ് നീങ്ങുന്നത്. ഇതിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയനും സോളാർ കേസിലെ ആരോപണവിധേയൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ഒരുമിച്ചു വേദി പങ്കിടുന്നത്.

പാലായിൽ വെള്ളിയാഴ്ച തുടങ്ങുന്ന സംസ്ഥാന കായികമേളയുടെ ഉദ്ഘാടനവേദിയിലാണ് ഇരുവരും ഒരുമിച്ചെത്തുക. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ കായികമേളയുടെ ലോഗോ തയാറാക്കിയ വിദ്യാർത്ഥിയെ ആദരിക്കലാണ് ഉമ്മൻ ചാണ്ടിയുടെ റോൾ.

സോളാർ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സമ്മേളനത്തിലെ സ്വാഗതപ്രസംഗത്തിൽനിന്ന് ജോസ് കെ. മാണി എംപിയെ ഒഴിവാക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് ഈ ന്ടപടിയെന്നാണ് സൂചന. പരിപാടിയുടെ ആദ്യ നോട്ടീസ് പ്രകാരം സ്വാഗത പ്രാസംഗികനായിരുന്നു ജോസ് കെ. മാണി എംപി.

എന്നാൽ പരിപാടികൾ പത്രസമ്മേളനത്തിൽ വിതരണം ചെയ്ത നോട്ടീസിൽ കേവലം ആശംസാ പ്രാസംഗികൻ മാത്രമാണ് സ്ഥലം എംപി.എന്നാൽ ഇതു സംബനധിച്ച് സംഘാടകർ പറയുന്നത് കായിക മേള തുടങ്ങുന്നതിനു തലേദിവസം കോട്ടയം എംപി പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിൽ തുടങ്ങുന്ന രജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്യുമെന്നാണ്.

സോളാർ അന്വേഷണ റിപ്പോർട്ടിനെത്തുടർന്നു ജോസ് കെ മാണി എംപി ക്കെതിരെ കേസെടുക്കാനുള്ള സർക്കാർ തീരുമാനം വന്നതോടെയാണ് സ്വാഗതപ്രസംഗത്തിൽനിന്ന് ഒഴിവാക്കിയതെന്നാണ് വിവരം.

എന്നാൽ സ്ഥലം എംഎ‍ൽഎ. ആണ് സ്വാഗതം പറയേണ്ടതെന്നാണ് ഇത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് നൽകുന്ന വിശദീകരണം. ഇതനുസരിച്ച് കെ.എം. മാണിയാണ് സ്വഗതം പറയേണ്ടത്. എന്നാൽ കെ.എം. മാണി 19ന് രാവിലെ രജിസ്ട്രേഷൻ കൗണ്ടർ ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്.

ബാർ കോഴക്കേസിൽ കെ.എം. മാണി കുറ്റവിമുക്തനായാൽ ഇടതു മുന്നണി പ്രവേശനത്തിന് വഴിതെളിയുമെന്ന് പ്രതീക്ഷിച്ച കേരളാ കോൺഗ്രസി(എം)ന്റെ കണക്കുകൂട്ടൽ തെറ്റിക്കുന്നതായി ജോസ് കെ. മാണിക്കെതിരേയുള്ള കേസ്. ഡിസംബറിൽ പാർട്ടി സമ്പൂർണ സമ്മേളനത്തിൽ ഇടതു മുന്നണി പ്രവേശനത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കാനുള്ള നീക്കത്തിലായിരുന്നു കെ.എം.മാണിയും ജോസ് കെ മാണിയും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP