Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രധാനമന്ത്രിയുടെ വേദിയിൽ ബോംബ് പൊട്ടുമെന്ന ഫോൺഭീഷണിക്കു പിന്നിൽ കോയമ്പത്തൂരിൽ നിന്നുള്ള സംഘമെന്ന് പൊലീസ്: ഭീഷണിക്കിടയിലും യോഗാനന്തരം ഉണ്ടായത് കടുത്ത സുരക്ഷാവീഴ്ച: കോഴിക്കോട്ടെ പാളിച്ചകളെ ഗൗരവമായി കണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം

പ്രധാനമന്ത്രിയുടെ വേദിയിൽ ബോംബ് പൊട്ടുമെന്ന ഫോൺഭീഷണിക്കു പിന്നിൽ കോയമ്പത്തൂരിൽ നിന്നുള്ള സംഘമെന്ന് പൊലീസ്: ഭീഷണിക്കിടയിലും യോഗാനന്തരം ഉണ്ടായത് കടുത്ത സുരക്ഷാവീഴ്ച: കോഴിക്കോട്ടെ പാളിച്ചകളെ ഗൗരവമായി കണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം

കെ വി നിരഞ്ജൻ

കോഴിക്കോട്: രാജ്യത്തിന്റെ പ്രധാനമന്ത്രി പ്രസംഗിക്കുമെന്ന് ഉറപ്പായ വേദിയിൽ ബോബ് പൊട്ടുമെന്ന് ഫോൺ ഭീഷണി ലഭിക്കുക. എന്നിട്ടും അതേ പരിപാടിയിൽ മതിയായ യാതൊരു സുരക്ഷിതത്വവും ഒരുക്കാതിരിക്കുക. ലജ്ജാകരവും ഞെട്ടിപ്പിക്കുന്നതുമായ സുരക്ഷാ വീഴ്ചയുടെ വിവരങ്ങളാണ്, മൂന്നുദിവസംമുമ്പ് കോഴിക്കോട്ട് നടന്ന ബിജെപി ദേശീയ കൗൺസിലിന്റെ ഭാഗമായ പൊതുയോഗത്തെക്കുറിച്ച് ഇപ്പോൾ ലഭിക്കുന്നത്.ഫോൺഭീഷണിക്കുപിന്നിൽ കോയമ്പത്തൂരിൽനിന്നുള്ള സംഘമാണെന്നാണ് അധികൃതർ ഇപ്പോൾ പറയുന്നത്.

ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ്,ബിജെപി ദേശീയ കൗൺസിലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന വേദിക്കുനേരെ ബോംബ് ഭീഷണിയുണ്ടെന്ന് പറഞ്ഞ് നടക്കാവ് പൊലീസ് സ്്‌റ്റേഷനിലേക്ക് അജ്ഞാതന്റെ ഫോൺ എത്തുന്നത്. പാക്കിസ്ഥാനിൽനിന്നാണ് വിളിക്കുന്നതെന്ന് ഹിന്ദിയിൽ പറഞ്ഞ് തുടങ്ങിയ സന്ദേശത്തിൽ പ്രധാനമന്ത്രിയുടെ വേദിയിൽ ബോംബ് പൊട്ടുമെന്ന് അറിയിച്ച് ഫോൺ കട്ട് ചെയ്യുകയായിരുന്നു.ബോംബ് ഭീഷണിയെ തുടർന്ന് 24, 25 തീയതികളിലായി പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങുകളിലെല്ലാം കർശന പരിശോധന നടന്നിരുന്നു. ഡൽഹിയിൽനിന്നത്തെിയ ബോംബ് സ്‌ക്വാഡും പൊലീസും ചേർന്ന് വേദികളെല്ലാം പരിശോധിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഓരോ നീക്കവും എസ്‌പി.ജി അടക്കമുള്ളവരുടെ കർശന നിരീക്ഷണത്തിലായിരുന്നു.

ഫോൺ സന്ദേശത്തെ തുടർന്ന് അങ്കലാപ്പിലായ പൊലീസ് കടവ് റിസോർട്ട്, സാമൂതിരി സ്‌കൂൾ, സ്വപ്നനഗരി, ഗവൺമെന്റ് ഗെസ്റ്റ് ഹൗസ്, ശ്രീകണ്‌ഠേശ്വര ക്ഷേത്രം തുടങ്ങി പ്രധാനമന്ത്രിയുടെ ചടങ്ങുള്ള എല്ലാ സ്ഥലങ്ങളും വിശദമായി പരിശോധിച്ചു. ഡൽഹിയിൽനിന്നത്തെിയ ബോംബ് സ്‌ക്വാഡിലെ 45 അംഗ സംഘം വിവിധ സംഘങ്ങളായി തിരിഞ്ഞ് സംസ്ഥാന പൊലീസിന്റെ സഹായത്തോടെയായിരുന്നു പരിശോധന. വെസ്റ്റ്ഹിൽ ഹെലിപ്പാഡ്, കോഴിക്കോട് ബീച്ച്, റോഡ് മാർഗം മോദി പോകുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളും പരിശോധിച്ചു.

എന്നാൽ പ്രധാനമന്ത്രി പങ്കെടുത്ത കടപ്പുറത്തെ പൊതുയോഗത്തിൽ എല്ലാ സുരക്ഷിതതത്വങ്ങളും കാറ്റിൽ പറക്കുന്ന കാഴ്ചയാണ് കണ്ടത്.കേന്ദ്രമന്ത്രിമാർ ഒരു സുരക്ഷയുമില്ലാതെ ജനക്കൂട്ടത്തിനിടയിലൂടെയാണ് സമ്മേളന വേദി വിട്ട് ഹോട്ടലിലത്തെിയത്. ഇസഡ് പ്‌ളസ് കാറ്റഗറി സുരക്ഷയുള്ളവരായിരുന്നു ഇവരെല്ലാവരും. ജനക്കൂട്ടത്തിനിടയിൽ കുടുങ്ങിയ അരുൺ ജെയ്റ്റിലിയെ 'രക്ഷപ്പെടുത്താൻ' കേന്ദ്രമന്ത്രി രാജ്യവർധൻ സിങ് റാത്തോഡ്തന്നെ നേരിട്ട് ഇറങ്ങണ്ടേി വന്നു. മുൻ കേന്ദ്ര ആഭ്യന്തരമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എൽ.കെ. അദ്വാനി, ബിജെപി. അഖിലേന്ത്യാ പ്രസിഡന്റ് അമിത് ഷാ, കേന്ദ്രമന്ത്രിമാർ, സഹമന്ത്രിമാർ എന്നിവർക്കൊരുക്കിയ സുരക്ഷാ സംവിധാനവും പൂർണമായും പരാജയപ്പെട്ടത്. ഇവർ ഏറെനേരം വഴിയിൽ കുടുങ്ങി. വാഹനത്തിനു ചുറ്റും കമാൻഡോകളും പൊലീസും നിലയുറപ്പിച്ചാണ് ഗതാഗതക്കുരുക്കിൽപെട്ട ഇവർക്ക് സുരക്ഷ ഒരുക്കിയത്.

സമ്മേളനം കഴിഞ്ഞയുടൻ പ്രധാനമന്ത്രി വേദി വിട്ടതോടെ പൊലീസിന്റെ എല്ലാ നിയന്ത്രണങ്ങളും നഷ്ടപ്പെട്ടു. സമ്മേളന നഗരിയിലെ പ്രവർത്തകരെ തടഞ്ഞുനിർത്താൻ പൊലീസിനായില്ല. അതേസമയം, മന്ത്രിമാരുടെ വാഹനവ്യൂഹം കടന്നുപോവുന്ന വഴിയിൽ ചില വാഹനങ്ങൾ പാർക്ക് ചെയ്തതും ഗതാഗത തടസ്സം സൃഷ്ടിച്ചു. പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചതിനുള്ളിൽ വാഹനങ്ങൾ കടന്നിരുന്നു. ഇതുകൂടാതെ ചെറിയ വഴിയിലൂടെ അതീവ സുരക്ഷയൊരുക്കേണ്ടവരുടെ വാഹനവ്യൂഹത്തെ കടത്തിവിടാനുള്ള തീരുമാനമെടുത്തതിനെതിരെയും ആരോപണമുയർന്നിട്ടുണ്ട്. ഭാഗ്യംകൊണ്ടുമാത്രമാണ് കോഴിക്കോട്ട് വലിയ അനിഷ്ടസംഭവങ്ങൾ ഉണ്ടാവാഞ്ഞതെന്നാണ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ഇപ്പോൾ പറയുന്നത്.

അതേസമയം ഫോൺസന്ദേശത്തിന്റെ ഉടമയെ തേടി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കോയമ്പത്തൂർ ആസ്ഥാനമായ സംഘമാണ് ഫോൺവിളിക്ക് പിന്നിലെന്നാണ് പ്രാഥമിക വിലയിരുത്തൽ. സൈബർ സെല്ലിന്റെ സഹായത്തോടെ ഐ.ബിയും എസ്‌പി.ജിയും നടത്തിയ അന്വേഷണത്തിൽ സിം കാർഡിന്റെ ഉടമയെയും വിളിച്ച സ്ഥലത്തെയും പറ്റി പ്രാഥമിക വിവരം ലഭിച്ചിട്ടുണ്ട്. നടക്കാവ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് കോയമ്പത്തൂരിൽ അന്വേഷണം നടത്തുകയാണ്. അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ ഫോൺ ഭീഷണി സംബന്ധിച്ച വാർത്ത മാദ്ധ്യമങ്ങൾക്ക് ഒരു കാരണവശാലും ലഭിക്കാൻ പാടില്‌ളെന്ന് പ്രധാനമന്ത്രിയുടെ ഓഫിസും കേന്ദ്ര ആഭ്യന്തരവകുപ്പും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റക്ക് കർശന നിർദ്ദേശം നൽകിയിരുന്നു.

ഇന്റർനെറ്റ് കാൾ മുഖേന ഗൾഫിൽനിന്നാണ് ഫോൺവന്നതെന്നാണ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ കണ്ടത്തെിയത്. ഇന്റർനെറ്റ് ഫോണായതിനാൽ വിശദാംശങ്ങൾ കണ്ടത്തൊനാവാതെ വലയുകയാണ് പൊലീസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP