Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മറുനാടൻ വാർത്ത ശരിയായി, വിരമിച്ച മാധ്യമപ്രവർത്തകരുടെ സംഘടന പിളർന്നു; പുതിയ സംഘടന സീനിയർ ജേർണലിസ്റ്റ് യൂണിയൻ; മുതിർന്ന മാധ്യമപ്രവർത്തകരിൽ ഭൂരിഭാഗവും തങ്ങൾക്കൊപ്പമെന്നു പുതിയ സംഘടന; പഴയ സംഘടനയിൽനിന്നു കൊഴിഞ്ഞുപോക്ക് തുടരുന്നു

മറുനാടൻ വാർത്ത ശരിയായി, വിരമിച്ച മാധ്യമപ്രവർത്തകരുടെ സംഘടന പിളർന്നു; പുതിയ സംഘടന സീനിയർ ജേർണലിസ്റ്റ് യൂണിയൻ; മുതിർന്ന മാധ്യമപ്രവർത്തകരിൽ ഭൂരിഭാഗവും തങ്ങൾക്കൊപ്പമെന്നു പുതിയ സംഘടന; പഴയ സംഘടനയിൽനിന്നു കൊഴിഞ്ഞുപോക്ക് തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിരമിച്ച മാധ്യമപ്രവർത്തകരുടെ സംഘടന പിളർന്നു. സീനിയർ ജേണലിസ്റ്റ് യൂണിയൻ എന്നാണ് പുതിയ സംഘടനയുടെ പേര്. നിലവിലുള്ള സീനിയർ ജേണലിസ്റ്റ് ഫോറത്തിൽ സംഘടനാ നേതൃത്വത്തിനെതിരെ കടുത്ത അതൃപ്തിയുണ്ടെന്നും സംഘടന പിളർപ്പിന്റെ വക്കിലാണെന്നും നേരത്തെ മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. ഇതെ തുടർന്ന് കോട്ടയം ആസ്ഥാനമായുള്ള ഈ സംഘടനയുടെ ചില നേതാക്കൾ മറുനാടൻ മലയാളിക്കെതിരെ രംഗത്ത് വരികയും ആക്ഷേപം ഉന്നയിക്കുകയും ചെയ്തു. എന്നാൽ സംഘടന പിളർന്നതോടെ മറുനാടൻ വാർത്ത സത്യമായിരിക്കുകയാണ്.

തിരുവനന്തപുരത്ത് ഞായറാഴ്‌ച്ച തൊണ്ണൂറു പേർ പങ്കെടുത്ത യോഗമാണ് പുതിയ യൂണിയന് തുടക്കമിട്ടത്. ദേശാഭിമാനിയുടെ എഡിറ്ററും മീഡിയ അക്കാദമി മുൻ ചെയർമാനുമായിരുന്ന എസ്.ആർ. ശക്തിധരനാണ് പ്രസിഡന്റ്. കെ. ജനാർദനൻ നായർ വർക്കിങ് പ്രസിഡന്റും കെ.എച്ച്. അഷ്റഫ് ജനറൽ സെക്രട്ടറിയും. മലയാള മനോരമയിലെ അസിസ്റ്റന്റ് എഡിറ്ററായിരുന്ന പി.എ. അലക്സാണ്ടർ ജനറൽ സെക്രട്ടറിയുമാണ്.

കോട്ടയം, എറണാകുളം ഒഴികെ എല്ലാ ജില്ലകളും പിന്തുണ അറിയിച്ചതായി പി.എ അലക്സാണ്ടർ അറിയിച്ചു. സംസ്ഥാന കൺവെൻഷൻ അടുത്ത മാസം തിരുവനന്തപുരത്ത് ചേരും. ഈ യോഗത്തിൽ സീനിയർ ജേണലിസ്റ്റുകളുടെ ഏറെ നാളത്തെ ആഗ്രഹമായ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിക്ക് സർക്കാർ പിന്തുണയോടെ പ്രഖ്യാപിക്കാനും തീരുമാനമായിട്ടുണ്ട്. എല്ലാ ജില്ലകളിലും യൂണിയൻ നേതാക്കൾ ആശയവിനിമയത്തിനായി സന്ദർശനം നടത്തുകയും ചെയ്യും. 360 ഓളം വരുന്ന സീനിയർ ജേർണലിസ്റ്റുകളിൽ ബഹുഭൂരിപക്ഷവും തങ്ങൾക്കൊപ്പമാണെന്നു പി.എ. അലക്‌സാണ്ടർ അവകാശപ്പെട്ടു.

അതേസമയം കോട്ടയത്തെ നിലവിലുള്ള ഫോറം നേതൃത്വത്തിൽ നിന്നും കൊഴിഞ്ഞുപോക്ക് തുടരുകയാണ്. ജില്ലാ സെക്രട്ടറിയായ ഹക്കിം നട്ടാശേരി രാജിവച്ചു. പുതിയ സെക്രട്ടറിയായി പഴയിടം മുരളിയെ തെരഞ്ഞെടുത്തു. എന്നാൽ ഇവിടെയും ഭൂരിപക്ഷം പുതിയ യൂണിയനോട് ആഭിമുഖ്യം പുലർത്തുന്നവരാണ്. ജേണലിസ്റ്റ് ഫോറം കോട്ടയം പ്രസ് ക്ലബ് കേന്ദ്രമായി പ്രവർത്തിക്കുന്നതിനെതിരെ ഒരു വിഭാഗം, പത്രപ്രവർത്തക യൂണിയൻ സംസ്ഥാന നേതൃത്വത്തിന് പരാതി നൽകി. ഇതെ തുടർന്നും സംഘടനയിലെ ഭിന്നത രൂക്ഷമാകുകയും ചെയ്തതോടെ ഫോറത്തിന് പ്രസ് ക്ളബുകൾ വിട്ടു നൽകരുതെന്ന് യൂണിയൻ നേതൃത്വം തീരുമാനിച്ചിരുന്നു. എന്നാൽ കോട്ടയത്ത് ഫോറത്തിന്റെ ജില്ലാ പ്രസിഡന്റ് പ്രസ് ക്ളബ് നടത്തുന്ന ജേണലിസം സ്‌കൂൾ ഡയറക്റാണ്. സ്‌കൂളിന്റെ ഓഫീസ് ഫോറത്തിന്റെ അനൗദ്യോഗിക ഓഫീസാക്കിയതായി ആക്ഷേപം ഉയർന്നതാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP