Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിവാഹ അഭ്യർത്ഥനയുമായി ആദർശ് വീട്ടുകാരെ സമീപിച്ചത് ലക്ഷ്മിയുടെ പ്രേരണയാൽ; മറ്റൊരു യുവതിയുമായി നിശ്ചയിച്ച ആദർശിന്റെ വിവാഹം ലക്ഷ്മി മുടക്കിയെന്ന് ബന്ധുക്കളുടെ ആരോപണം; നാട്ടുകാർക്ക് പ്രിയങ്കരനും ശാന്ത സ്വഭാവക്കാരനുമായ ആദർശ് കടുംകൈ ചെയ്തതത് പെട്ടന്നുള്ള വികാരത്തിൽ ആകാമെന്ന് സുഹൃത്തുക്കളും

വിവാഹ അഭ്യർത്ഥനയുമായി ആദർശ് വീട്ടുകാരെ സമീപിച്ചത് ലക്ഷ്മിയുടെ പ്രേരണയാൽ; മറ്റൊരു യുവതിയുമായി നിശ്ചയിച്ച ആദർശിന്റെ വിവാഹം ലക്ഷ്മി മുടക്കിയെന്ന് ബന്ധുക്കളുടെ ആരോപണം; നാട്ടുകാർക്ക് പ്രിയങ്കരനും ശാന്ത സ്വഭാവക്കാരനുമായ ആദർശ് കടുംകൈ ചെയ്തതത് പെട്ടന്നുള്ള വികാരത്തിൽ ആകാമെന്ന് സുഹൃത്തുക്കളും

ആർ പിയൂഷ്

കരുനാഗപ്പള്ളി: കോട്ടയം എസ്എംഇ കോളേജിൽ ഇന്നലെയുണ്ടായ സംഭവം കേരളത്തെ ശരിക്കും ഞെട്ടിച്ചതായിരുന്നു. വ്യക്തികളിൽ തീപടർത്തിയ പ്രണയത്തിനൊടുവിൽ മരണവും അഗ്നിപടർന്നായിരുന്നു എന്നതാണ് മലയാളികളെ എല്ലാം ഞെട്ടിക്കുന്നതായിരുന്നു. പ്രണയകലഹത്തിന് ഒടുവിൽ ക്ലാസിൽ കയറി കാമുകിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് ആ പ്രെടോളിനൊപ്പം സ്വയം കത്തിയമർന്ന കാമുകനെയാണ് ഇന്നലെ കേരളം കണ്ടത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഫിസിയോ തെറാപ്പി ക്ലാസ്സിൽ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച സംഭവത്തിൽ പൊള്ളലേറ്റ് മരണമടഞ്ഞ ഹരിപ്പാട് ചിങ്ങോലി ശങ്കരമംഗലത്ത് ലക്ഷ്മി (21)യും കാമുകനായ ആദർശും (25) ആയിരുന്നു.

പ്രണയത്തിന്റെ പേരിൽ നടന്ന ഈ ദാരുണ സംഭവത്തിൽ പ്രതിസ്ഥാനത്തുള്ള ആദർശിനെ കുറിച്ച് സുഹൃത്തുകൾക്കും നാട്ടുകാർക്കും പറയാനുള്ളത് മറിച്ചുള്ള അഭിപ്രായമാണ്. നീണ്ടകര പുത്തൻതുറ എ.എം.സി ജംഗ്ഷനിൽ കൈലാസ മംഗലത്ത് സുനീതന്റെയും കുമാരിയുടെയും മകനാണ് ആദർശ്. ആത്മഹത്യ ചെയ്ത ആദർശ് നാട്ടുകാർക്ക് ഏറെ പ്രിയങ്കരനായിരുന്നു. നാട്ടിലെ പൊതുപരിപാടികളിൽ മുൻ പന്തിയിലുണ്ടായിരുന്നു. യാതൊരു ദുശീലങ്ങളും ഇല്ലാത്ത ശാന്തസ്വഭാവക്കാരനായ ചെറുപ്പക്കാരൻ എന്നായിരുന്നു ആദർശിനെ കുറിച്ച് സുഹൃത്തുക്കൾക്കും പറയാനുള്ളത്. ഇങ്ങനെ ശാന്തസ്വഭാവക്കാരനായ യുവാവിനെ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചത് പെട്ടന്നുണ്ടായ വികാരമാകും എന്നാണ് ബന്ധുക്കളും സുഹൃത്തുകളും പറയുന്നത്.

നാടിനെ ഞെട്ടിച്ച ഈ സംഭവത്തിൽ ജാതീയമായ അധിക്ഷേപങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നതാണ് യുവാവിനെ കുടുംകൈക്ക് പ്രേരിപ്പിച്ചതെന്നാണ് വ്യക്തമാകുന്നത്. താഴ്ന്ന ജാതിക്കാരനായതിനാൽ ലക്ഷ്മിയുമായുള്ള പ്രണയത്തെ തള്ളിക്കളയുകയായിരുന്നു ബന്ധുക്കൾ. ഇവരുവരും തമ്മിൽ തീവ്രമായ പ്രണയത്തിലായിരുന്നു എന്നാണ് ആദർശിന്റെ വീട്ടുകാർ പറയുന്നത്. ഏറെ നാളത്തെ പ്രണയത്തിനിടെ വിവാഹകാര്യം പറഞ്ഞപ്പോൾ പെൺകുട്ടിയുടെ വീട്ടുകാർ ശക്തമായ എതിർപ്പാണ് രേഖപ്പെടുത്തിയതെന്നാണ് ആദർശിന്റെ ബന്ധുക്കളും സുഹൃത്തുക്കളും മറുനാടനോട് പറഞ്ഞത്.

താഴ്ന്ന ജാതിക്കാരനായ യുവാവിന് ഉയർന്ന ജാതിയിലുള്ള മകളെ കെട്ടിച്ചു കൊടുക്കാൻ മാതാപിതാക്കൾ ഒരുക്കമല്ലായിരുന്നു എന്നതായിരുന്നു കാരണം. അതേസമയം ഒരുമിക്കാനുള്ള ബുദ്ധിമുട്ട് ആദർശ് മനസിലാക്കി പിന്മാറാൻ ഒരുങ്ങിയിരുന്നു എന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്. ലക്ഷ്മിയുടെ നിരന്തരമായ പ്രേരണയാലാണ് ആദർശ് പലതവണ പെൺകുട്ടിയുടെ വീട്ടിലെത്തി വിവാഹാഭ്യർത്ഥന നടത്തിയതെന്നും ബന്ധുക്കൾ പറയുന്നു. ഇങ്ങനെ നിരന്തരമായി വിവാഹ അഭ്യാർത്ഥ നടത്തിയപ്പോൾ ലക്ഷ്മിയുടെ മാതാപിതാക്കളാണ് പെൺകുട്ടിയെ ശല്യം ചെയ്യുന്നു എന്ന് കാട്ടി കായംകുളം പൊലീസിൽ പരാതി നൽകിയത്.

പൊലീസും കേസുമായി വിവാഹം കഴിക്കുന്നതിലേക്ക് ആദർശ് ഒരുക്കമായിരുന്നില്ലെന്നാണ് യുവാവിന്റെ ബന്ധുക്കൾ പറയുന്നത്. വിഷയം പൊലീസ് സ്‌റ്റേഷനിൽ എത്തിയതോടെ ആദർശ് പ്രണയത്തിൽ നിന്നും പിന്മാറിയിരുന്നതായാണ് ബന്ധുക്കൾ പറയുന്നത്. പ്രണയത്തിൽ നിന്നും മാറിനിന്ന ആദർശിന് മറ്റു വിവാഹ ആലോചനകളും തുടങ്ങി. എന്നാൽ വിവാഹത്തിന്റെ വക്കിലെത്തിയ ഒരു ആലോചന ലക്ഷ്മി തന്നെ മുടക്കി ആദർശിനെ പ്രണയത്തിലേക്ക് വീണ്ടും വലിച്ചടുപ്പിച്ചു എന്നാണ് വീട്ടുകാർ പറയുന്നത്.

ലക്ഷ്മിയുമായുള്ള അടുപ്പത്തിൽ വിള്ളലുണ്ടായപ്പോൾ ഇരുവരും പിരിയാൻ തീരുമാനിച്ചിരുന്നു. കഴിഞ്ഞ നവംബറിൽ ആലപ്പുഴ സ്വദേശിനിയായ യുവതിയുമായി ആദർശ്ശിന്റെ വിവാഹ നിശ്ചയിക്കുകയും ചെയ്തു. ആദർശിന്റെ വിവാഹത്തെ കുറിച്ച് സുഹൃത്തുക്കളിൽ നിന്നും അറിഞ്ഞ ലക്ഷ്മി പരിഭ്രാന്തയായെന്നും ആദർശ്ശിനെ ഫോണിൽ ബന്ധപ്പെട്ട് നേരിൽ കാണണം എന്നാവശ്യപ്പെട്ടുവെന്നും യുവാവിന്റെ ബന്ധുക്കൾ പറയുന്നു. ലക്ഷ്മിക്ക് ആദർശിനെ മറക്കാൻ പറ്റില്ല എന്നും വിവാഹത്തിൽ നിന്നും പിന്മാറണമെന്നും ആവശ്യപ്പെട്ടു. പിന്നീട് ആദർശിന്റെ ഫോണിൽ നിന്നും ലക്ഷ്മി പെൺകുട്ടിയെ വിളിച്ച് ഇരുവരും പ്രണയത്തിലാണെന്നും വിവാഹത്തിൽ നിന്നും പിന്മാറണമെന്നും ആവശ്യപ്പെട്ടു. ഇതിനെ തുടർന്നാണ് ആദർശിന്റെ വിവാഹം മുടങ്ങിയതെന്ന് ആദർശിന്റെ അപ്പച്ചി മറുനാടനോട് പറഞ്ഞു.

ഇങ്ങനെ പ്രണയത്തിൽ നിന്നും പിന്മാറിയ യുവാവിനെ വീണ്ടും വലിച്ചടുപ്പിച്ചത് ലക്ഷ്മിയാണെന്നാണ് സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നത്. സുജിത്, സുനിത്,അഖിൽ എന്നിവരാണ് ആദർശിന്റെ സഹോദരങ്ങൾ. യുവാക്കളുടെ പ്രണയത്തിന് ജാതിയുടെ വേലിക്കെട്ട് സൃഷ്ടിച്ച് നിരുത്സാഹപ്പെടുത്തിയ മാതാപിതാക്കളാണ് ദുരന്തം വരുത്തിവച്ചതെന്നാണ് സുഹൃത്തുക്കൾ പറയുന്നതും. പെട്ടെന്ന് തോന്നിയ ദേഷ്യത്തിനും വികാരത്തിനും അടിമപ്പെട്ടാകും ക്രൂരമായ ചിന്താഗതിയിലേക്ക് പോയതെന്നും സുഹൃത്തുക്കൾ പറയുന്നു.

ഇന്നലെ സപഌമെന്ററി പരീക്ഷയ്ക്കായി ക്യാംപസിൽ എത്തിയ ആദർശ് പെൺകുട്ടിയോടു സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു. പെൺകുട്ടി താല്പര്യമില്ലെന്ന് അറിയിച്ചതോടെ പുറത്ത് പോയ യുവാവ് ചാലുകുന്നിലെ പമ്പിൽ നിന്നും പെട്രോളുമായി മടങ്ങിയെത്തി യുവതിയെ ആക്രമിക്കുകയായിരുന്നു. പഠനത്തിലും പാഠ്യേതര വിഷയത്തിലും മിടുക്കിയായിരുന്നു ലക്ഷ്മി. എസ്.എസ്.എൽ.സിക്കും +2വിനും നല്ല മാർക്കു നേടി വിജയിച്ചിരുന്നു.തുടർന്നാണ് കോട്ടയം എസ്.എം.ഇൽ ഇഷ്ട വിഷയമായ ഫിസിയോ തെറാപ്പി കോഴ്‌സിന് ചേർന്നത്.

ഹോസ്റ്റലിൽ നിന്ന് പഠിക്കുകയായിരുന്ന ലക്ഷ്മി കാഞ്ഞൂർ ദേവീക്ഷേത്രത്തിലെ കോലം ഉത്സവത്തിനോടനുബന്ധിച്ചാണ് ഏറ്റവും ഒടുവിൽ വീട്ടിൽ വന്നു പോയത്.പാഠ്യേതര പ്രവർത്തനങ്ങളിലും മുൻപന്തിയിലായിരുന്നു ലക്ഷ്മി. പൊതുവേ ശാന്തയും സ്‌നേഹപൂർവമായ പെരുമാറ്റത്തിനുടമയുമായ ശ്രീലക്ഷ്മിയുടെ വേർപാട് സുഹൃത്തുക്കളേയും ബന്ധുക്കളേയും കണ്ണീരിലാഴ്‌ത്തി.

ലക്ഷ്മിയുടെ പിതാവ് കൃഷ്ണകുമാർ എക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിക്‌സ് വകുപ്പിൽ അഡീഷണൽ സ്റ്റാറ്റിക്‌സ് ഓഫീസറാണ്. മാതാവ് ഉഷാറാണി ഹരിപ്പാട് ഗവ.ഹയർ സെക്കണ്ടറി സ്‌കൂൾ അദ്ധ്യാപികയാണ്. ഏക സഹോദരൻ ശങ്കരനാരായണൻ ഹരിപ്പാട് ഗവ.ബോയ്‌സ് ഹയർ സെക്കണ്ടറി സ്‌കൂൾ +2 വിദ്യാർത്ഥിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP