Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സെൻകുമാറിന്റെ നിയമന ഉത്തരവ് ജേക്കബ് തോമസിൽ വ്യക്തത വന്ന ശേഷം; സുപ്രീംകോടതിയോട് കളിച്ചാൽ ജയിലിടയ്ക്കുമെന്ന് തിരിച്ചറിഞ്ഞ് സമ്മർദ്ദം ശക്തമാക്കി നളിനി നെറ്റോയും; സുപ്രീംകോടതി വിധി നടപ്പാക്കാത്തത് ലോക്‌നാഥ് ബെഹ്‌റയെ വിജിലൻസിൽ കസേര ഉറപ്പിക്കാൻ

സെൻകുമാറിന്റെ നിയമന ഉത്തരവ് ജേക്കബ് തോമസിൽ വ്യക്തത വന്ന ശേഷം; സുപ്രീംകോടതിയോട് കളിച്ചാൽ ജയിലിടയ്ക്കുമെന്ന് തിരിച്ചറിഞ്ഞ് സമ്മർദ്ദം ശക്തമാക്കി നളിനി നെറ്റോയും; സുപ്രീംകോടതി വിധി നടപ്പാക്കാത്തത് ലോക്‌നാഥ് ബെഹ്‌റയെ വിജിലൻസിൽ കസേര ഉറപ്പിക്കാൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ടി.പി. സെൻകുമാറിന് സംസ്ഥാന പൊലീസ് മേധാവിയായി പുനർനിയമനം നൽകണമെന്ന സുപ്രീംകോടതിവിധി നടപ്പാക്കാൻ വൈകുന്നത് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ അവധിയിൽ ആശയക്കുഴപ്പം നിലനിൽക്കുന്നതിനാൽ. ജേക്കബ് തോമസിന്റെ അവധി അവസാനിക്കുന്നത് ഇന്നാണ്. അതുകൊണ്ട് തന്നെ അടുത്ത പ്രവർത്തി ദിവസമായ ചൊവ്വാഴ്ച ജേക്കബ് തോമസ് ജോലിക്ക് ഹാജരാകണം. ഇതു വരെ അവധി നീട്ടുണമെന്ന് സർക്കാരിനോട് ജേക്കബ് തോമസ് ആവശ്യപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് സെൻകുമാറിന്റെ ഉത്തരവ് വൈകുന്നത്.

ജേക്കബ് തോമസ് വീണ്ടും അവധിയിൽ പോയാൽ ലോക്‌നാഥ് ബെഹ്‌റയെ വിജിലൻസ ഡയറക്ടറായി നിമയിക്കാം. അതേ സമയം ജേക്കബ് തോമസ് എത്തിയാൽ ബെഹ്‌റയ്ക്ക് പകരം പദവി നൽകാനില്ലാത്ത സ്ഥിതി വരും. ഇതുകൊണ്ടാണ് നിയമപരമായ തിരിച്ചടി ഉറപ്പായിട്ടും സെൻകുമാർ വിഷയത്തിൽ സർക്കാർ തീരുമാനം വൈകിപ്പിക്കുന്നത്. സർക്കാർ കോടതിയലക്ഷ്യ നടപടികൾ ക്ഷണിച്ചുവരുത്തുകയാണെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. വിധി നടപ്പാക്കാൻ സർക്കാർ കൂട്ടാക്കുന്നില്ലെന്നുകാണിച്ച് സെൻകുമാർ സുപ്രീംകോടതിയെ സമീപിച്ച സാഹചര്യത്തിൽ ജേക്കബ് തോമസിന്റെ അവധിയിൽ വ്യക്തത വന്നാലുടൻ ചൊവ്വാഴ്ച തന്നെ സെൻകുമാറിന്റെ പൊലീസ് മേധാവിയായുള്ള ഉത്തരവ് പുറത്തിറങ്ങും.

സുപ്രീംകോടതി വിധിവന്ന് ആറുദിവസമായിട്ടും കൂടിയാലോചനകളിൽത്തന്നെയാണ് സർക്കാർ. റിവിഷൻ ഹർജി നൽകണോ നിയമനം നടത്തണോ എന്ന കാര്യത്തിൽ തീരുമാനത്തിലെത്താൻ കഴിഞ്ഞിട്ടില്ല. ചീഫ് സെക്രട്ടറി നളിനി നെറ്റോയെ പ്രതിസ്ഥാനത്തുനിർത്തിയാണ് സെൻകുമാർ ശനിയാഴ്ച ഹർജി നൽകിയത്. വിധി നടപ്പാക്കേണ്ട ഉദ്യോഗസ്ഥ എന്നനിലയിലാണിത്. ഉത്തരവ് നടപ്പാക്കാൻ ചീഫ്സെക്രട്ടറി വിസമ്മതിക്കുന്നുവെന്നാണ് പ്രധാന ആരോപണം. ഹർജി പരിഗണിച്ചുകൊണ്ട് ചീഫ് സെക്രട്ടറിക്കെതിരെയും സർക്കാരിനെതിരെയും സുപ്രീംകോടതി പരാമർശമുണ്ടായാൽ സർക്കാർ വീണ്ടും പ്രതിരോധത്തിലാകും. എന്നാൽ ജേക്കബ് തോമസിന്റെ അവധിയിൽ ചൊവ്വാഴ്ച രാവിലെയോടെ നിലപാട് അറിയാം. അതിന് ശേഷം ഉടൻ തന്നെ സെൻകുമാറിന്റെ ഉത്തരവും ഇറങ്ങും. ഇതിലൂടെ സുപ്രീംകോടതിയിലെ നടപടികൾ അപ്രസക്തമാക്കാമെന്നാണ് സർക്കാർ വിലയിരുത്തൽ.

സെൻകുമാറിനെ നിയമിക്കണമെന്നാണ് ചീഫ് സെക്രട്ടറിയുടെയും നിലപാടെന്ന് സൂചനയുണ്ട്. രാഷ്ട്രീയതീരുമാനം വൈകുന്നത് ചീഫ് സെക്രട്ടറിയെ ബാധിക്കാം. സർവീസ് സംബന്ധമായ വിഷയത്തിൽ വിധി നടപ്പാക്കാൻ കൂട്ടാക്കാതിരുന്ന കർണാടക ചീഫ് സെക്രട്ടറി ജെ. വാസുദേവനെ അറസ്റ്റുചെയ്യാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ജെ. വാസുദേവൻ അഡീഷണൽ ചീഫ് സെക്രട്ടറിയായിരിക്കുമ്പോൾ അച്ചടക്കലംഘനം ആരോപിച്ച് ഒരു ഉദ്യോഗസ്ഥനെ മാറ്റിയതുമായി ബന്ധപ്പെട്ട വിധിയാണ് നടപ്പാക്കാതിരുന്നത്. ഈ സാഹചര്യം നളിനി നെറ്റോയും സർക്കാരിനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.

മേൽപ്പറഞ്ഞ കർണ്ണാടത്തിലെ കേസിൽ ഉദ്യോഗസ്ഥന് അനുകൂലമായി സുപ്രീംകോടതി നിലപാടെടുത്തു. എന്നാൽ, ഉത്തരവ് നടപ്പാക്കാൻ കർണാടക സർക്കാർ തയ്യാറായില്ല. ഉദ്യോഗസ്ഥൻ വീണ്ടും കോടതിയെ സമീപിച്ചു. ഉത്തരവുനടപ്പാക്കേണ്ട ബാധ്യതയുണ്ടായിരുന്ന കർണാടക ചീഫ് സെക്രട്ടറിക്ക് ജയിലിൽ പോകേണ്ടി വന്നു. ഇവിടെയും സമാനസാഹചര്യം ഉണ്ടാകാമെന്നാണ് വിലയിരുത്തൽ. സെൻകുമാറിന്റെ കോടതിയലക്ഷ്യ ഹർജിയിൽ ഇക്കാര്യം പരാമർശിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ഹാരിസ് ബീരാൻ പറഞ്ഞു. സെൻകുമാറും നളിനി നെറ്റോയും തമ്മിലുള്ള ഭിന്നത പരസ്യമായ രഹസ്യമാണ്. തന്നെ ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റാൻ ചരടുവലിച്ചത് നളിനി നെറ്റോയാമെ്‌നാണ് സെൻകുമാർ ആരോപിക്കുന്നത്. ഈ സാഹചര്യത്തിലാണ് നളിനി നെറ്റോയെ മാത്രം കുറ്റപ്പെടുത്തി നിയമനടപടിക്ക് സെൻകുമാർ ഒരുങ്ങുന്നത്.

രണ്ടുകാര്യങ്ങളാണ് സുപ്രീംകോടതി വിധിക്കുശേഷം സെൻകുമാറിന്റെ നിയമനവിഷയത്തിൽ ഉണ്ടായിരിക്കുന്നത്. വിധി വന്നയുടൻ, തന്നെ ഡി.ജി.പി.യായി നിയമിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം വിധിയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുസഹിതം ചീഫ് സെക്രട്ടറിക്ക് കത്തുനൽകി. വിധി നടപ്പാക്കണമെന്നുകാട്ടി നിയമസെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥും ചീഫ് സെക്രട്ടറിക്ക് കത്തുനൽകി. രണ്ടുകാര്യങ്ങളിലും സർക്കാർ തീരുമാനമെടുത്തില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP