Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തിങ്കളാഴ്ച ഹർജി നൽകാനിരുന്ന സെൻകുമാർ രണ്ട് ദിവസം മുമ്പേ നൽകിയതിൽ പരിഭ്രമിച്ച് സർക്കാർ; വിജിലൻസ് അന്വേഷണങ്ങൾ പ്രഖ്യാപിച്ചതും തിരിച്ചടിയായേക്കും; എത്രയും വേഗം നിയമനം നൽകി നിയമക്കുരുക്ക് അഴിക്കാൻ ഉപദേശിച്ച് ഉപദേശകർ; എന്തു സംഭവിച്ചാലും നിയമനം നൽകരുതെന്ന് ഉപദേശിച്ച് ചിലരും; ഡിജിപി വിഷയത്തിൽ പിണറായി സർക്കാർ പിടിച്ചത് പുലിവാല് തന്നെ

തിങ്കളാഴ്ച ഹർജി നൽകാനിരുന്ന സെൻകുമാർ രണ്ട് ദിവസം മുമ്പേ നൽകിയതിൽ പരിഭ്രമിച്ച് സർക്കാർ; വിജിലൻസ് അന്വേഷണങ്ങൾ പ്രഖ്യാപിച്ചതും തിരിച്ചടിയായേക്കും; എത്രയും വേഗം നിയമനം നൽകി നിയമക്കുരുക്ക് അഴിക്കാൻ ഉപദേശിച്ച് ഉപദേശകർ; എന്തു സംഭവിച്ചാലും നിയമനം നൽകരുതെന്ന് ഉപദേശിച്ച് ചിലരും; ഡിജിപി വിഷയത്തിൽ പിണറായി സർക്കാർ പിടിച്ചത് പുലിവാല് തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് ടിപി സെൻകുമാറിനെ പൊലീസ് മേധാവിയാക്കാൻ വൈകുന്നത് നിയമ പ്രശ്‌നമുണ്ടാക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും തിരിച്ചറിഞ്ഞിരുന്നു. പരമാവധി വൈകിപ്പിച്ച് ഉത്തരവ് കൊടുക്കാായിരുന്നു പദ്ധതി. തിങ്കളാഴ്ച സെൻകുമാർ വൈകിപ്പിക്കലിനെതിരെ കോടതിയെ സമീപിക്കുമെന്നായിരുന്നു സർക്കാരിന് ലഭിച്ച സൂചന. അതുകൊണ്ട് തന്നെ ചൊവ്വാഴ്ച കഴിഞ്ഞ് ഉത്തരവ് കൊടുക്കാമെന്ന പ്രതീക്ഷയിൽ തീരുമാനം നീട്ടി. ജേക്കബ് തോമസിന്റെ അവധിയിലെ തീരുമാനം കൂടി അറിയാനായിരുന്നു ഇത്. എന്നാൽ സർക്കാരിനെ അപ്രതീക്ഷിതമായി വെട്ടിലാക്കി ശനിയാഴ്ച തന്നെ സെൻകുമാർ കോടതിയെ സമീപിച്ചു. സുപ്രീംകോടതി ഈ കേസ് തിങ്കളാഴ്ച പരിഗണിക്കാൻ സാധ്യതയുണ്ട്. വെക്കേഷൻ ബഞ്ച് ഈ കേസ് എടുത്താൽ സർക്കാരിന് തിരിച്ചടിയാകും.

മെയ്‌ ദിനമായതിനാൽ തിങ്കളാഴ്ച സംസ്ഥാന സർക്കാരിന് അവധിയാണ്. അതുകൊണ്ട് തന്നെ തിങ്കളാഴ്ച ഇത്തരത്തിലൊരു ഉത്തരവ് കൊടുക്കാനുമാകില്ല. ഈ സാഹചര്യത്തിൽ സുപ്രീംകോടതിയിൽ നിന്ന് നിയമനം വൈകിയതിൽ വിമർശനം ഉയരാൻ ഉടയുണ്ട്. ഇത ്‌സർക്കാരിനെ തീർത്തും വെട്ടിലാക്കി. സെൻകുമാറിന്റെ കോടതിയലക്ഷ്യ ഹർജിയാണു സർക്കാരിനെ ഇവിടെയെത്തിച്ചിരിക്കുന്നത്. തിങ്കളാഴ്ച ഹർജി നൽകാൻ ആലോചിച്ച സെൻകുമാർ അപ്രതീക്ഷിതമായാണ് ഇന്നലെ ഹർജി നൽകിയത്. സെൻകുമാറിനെ കുടുക്കാൻ ചില വിജിലൻസ് കേസുകൾ പിണറായി സർക്കാർ പൊടിതട്ടിയെടുക്കുകയും ചെയ്തു. സുപ്രീംകോടതി വിധിയോടുള്ള പ്രതികാരമായി ഈ നടപടിയെ സെൻകുമാർ കാണുന്നു. ഈ വിഷയവും സുപ്രീംകോടതിയുടെ പരിഗണനയിൽ സെൻകുമാര് കൊണ്ടു വരും. ഇതും സർക്കാരിനെ പ്രതിരോധത്തിലാക്കും.

സെൻകുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി നിയമിക്കണമെന്നു സുപ്രീം കോടതി ഡിവിഷൻ ബെഞ്ച് കഴിഞ്ഞ 24 നാണ് വിധിച്ചത്. സാധാരണനിലയിൽ വിധി ഉടൻ നടപ്പാക്കേണ്ടതാണ്. റിവ്യു ഹർജി നൽകിയിട്ടു പ്രയോജനമുണ്ടാകില്ലെന്ന് ആദ്യമേതന്നെ സർക്കാരിനു നിയമവിദഗ്ധരുടെ ഉപദേശം കിട്ടിയതാണ്. എന്നാൽ നിയമനം നീട്ടിക്കൊണ്ടുപോവുകയാണു സർക്കാർ. സെൻകുമാർ ജൂൺ 30നു വിരമിക്കും. രണ്ടു മാസമേ പൊലീസ് മേധാവിയുടെ കസേരയിൽ ഇരിക്കാൻ അദ്ദേഹത്തിന് ഇനി സമയമുള്ളൂ. ഈ കാലപരിധി പരമാവധി കുറയ്ക്കാനാണ് സർക്കാരിന്റെ ശ്രമമെന്നാണ് സെൻകുമാറിന്റെ വാദം. പ്രഥമദൃഷ്ട്യാ തന്നെ കോടതിക്ക് ഇക്കാര്യം ബോധ്യെപ്പെടുകയും ചെയ്യും. അങ്ങനെ വന്നാൽ സുപ്രീംകോടതിയിൽ നിന്ന് സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയരും.

സർക്കാരിനെ വെല്ലുവിളിച്ചു കോടതി വിധിയുമായി വന്നയാളെ മുമ്പ് ഇറക്കിവിട്ട അതേ കസേരയിൽ ഉടനടി അവരോധിക്കേണ്ടെന്ന അഭിപ്രായമായിരുന്നു സർക്കാരിലെ രണ്ട് ഉന്നതർക്ക്. കാരണം വിധിയുടെ ആഘാതം നേരിട്ടു പതിച്ചത് ഇവരുടെ മേലാണ്. തുടർന്ന് സുപ്രീം കോടതിയിലെ സർക്കാർ അഭിഭാഷകനോടും മറ്റും വാക്കാൽ അഭിപ്രായം ചോദിച്ചു. വിധി നടപ്പാക്കാനായിരുന്നു ഉപദേശം. പിന്നീടു നിയമ സെക്രട്ടറിയോടു ചോദിച്ചു. വിധി ഉടൻ നടപ്പാക്കണമെന്നും വൈകിച്ചാൽ കോടതിയലക്ഷ്യമാകുമെന്നുമായിരുന്നു ജില്ലാ ജഡ്ജി കൂടിയായ അദ്ദേഹത്തിന്റെ ഉപദേശം. അതിന് ശേഷം ഹരീഷ് സാൽവെയോടും ഉപദേശം ചേടി. ഇത് കിട്ടിയിട്ടുമില്ല. ഇത് വൈകിപ്പിക്കാനും ചിലർ ശ്രമിക്കുന്നുണ്ട്. ഇത് മനസ്സിലാക്കിയാണ് സെൻകുമാർ സുപ്രീംകോടതിയിൽ വീണ്ടും പോയത്.

ഹരീഷ് സാൽവെയോട് ചോദിച്ച ചോദ്യങ്ങളും രസകരമായിരുന്നു. സെൻകുമാറിനെ മാറ്റിയ ഉത്തരവിൽ അദ്ദേഹത്തിനൊപ്പം നിയമനം നൽകിയ മറ്റുള്ളവരുടെ സ്ഥിതി എന്താകും? സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ ഇനി എന്തു ചെയ്യണം? വിജിലൻസ് ഡയറക്ടർ സ്ഥാനത്തു നിന്നു മാറ്റിയ എൻ. ശങ്കർ റെഡ്ഡിയുടെയും ആ സ്ഥാനത്തു നിയമിച്ച ജേക്കബ് തോമസിന്റെയും കാര്യം എന്താകും? ഇതൊക്കെയായിരുന്നു അവ. ഇതിനെല്ലാം പിന്നിൽ ചീഫ് സെക്രട്ടറി നളിനി നെറ്റോയാണെന്നും സെൻകുമാർ വിലയിരുത്തി. 11 മാസത്തെ നിയമ പോരാട്ടംകൊണ്ടു നേടിയ വിധി അട്ടിമറിക്കാനുള്ള ശ്രമമാണെന്നു സെൻകുമാർ കരുതുന്നു. ചീഫ് സെക്രട്ടറി നളിനി നെറ്റോയ്‌ക്കെതിരെ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്തത് അതുകൊണ്ടാണ്.

നളിനിയുടെ തെറ്റായ രണ്ടു റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണു മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസ് മേധാവി സ്ഥാനത്തുനിന്നു തന്നെ മാറ്റിയതെന്നും അതിനാൽ വിധി നടപ്പാക്കുന്നതു വൈകിപ്പിക്കാൻ ബോധപൂർവമായ ശ്രമം ഉണ്ടെന്നുമാണു സെൻകുമാറിന്റെ ആക്ഷേപം. ചീഫ് സെക്രട്ടറിക്കെതിരെ നടപടിയും ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല, പൊലീസ് മേധാവി സ്ഥാനത്തു നഷ്ടപ്പെട്ട കാലാവധി നീട്ടിക്കിട്ടണമെന്ന ആദ്യ ഹർജിയിലെ ആവശ്യവും കോടതിയിൽ ഉന്നയിക്കും. ഇതോടെ പ്രതിക്കൂട്ടിലാകുന്നത് നളിനി നെറ്റോയാണ്. കേസിൽ പ്രതികൂല വിധിയുണ്ടായാൽ ചീഫ് സെക്രട്ടറിയെ തടവ് ശിക്ഷയ്ക്ക് പോലും കോടതി ശിക്ഷിക്കും.

ഈ സാഹചര്യത്തിൽ എത്രയും വേഗം സെൻകുമാറിന് നിയമന ഉത്തരവ് നൽകണമെന്ന ഉപദേശമാണ് മുഖ്യമന്ത്രി പിണറായി വിജയന് ഏവരും നൽകുന്നത്. അനാവശ്യ കാലതാമസിത്തിലൂടെ സുപ്രീംകോടതിയുടെ അനിഷ്ടത്തിന് സർക്കാർ ഇടയാവുന്നത് തടയണമെന്നും ആവശ്യമുണ്ട്. സെൻകുമാർ പ്രതീക്ഷിച്ചതിലും നേരത്തെ ഹർജി നൽകിയാണ് സർക്കാരിനെ ഇപ്പോൾ വെട്ടിലാക്കിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP