Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ശുപാർശ അയയ്ക്കാൻ പറഞ്ഞിരുന്നതാണെന്നും എന്തു പറ്റിയെന്നു പരിശോധിക്കണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ്; സെൻകുമാറിനെതിരെയുള്ള പിണറായി സർക്കാരിന്റെ വൈരാഗ്യത്തിന് അവസാനമില്ല; പുതു വൈപ്പിലെ രക്ഷകനെ ട്രിബ്യൂണലിൽ നിന്ന് അകറ്റാൻ ഫയൽ മുക്കലും

ശുപാർശ അയയ്ക്കാൻ പറഞ്ഞിരുന്നതാണെന്നും എന്തു പറ്റിയെന്നു പരിശോധിക്കണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ്; സെൻകുമാറിനെതിരെയുള്ള പിണറായി സർക്കാരിന്റെ വൈരാഗ്യത്തിന് അവസാനമില്ല; പുതു വൈപ്പിലെ രക്ഷകനെ  ട്രിബ്യൂണലിൽ നിന്ന് അകറ്റാൻ ഫയൽ മുക്കലും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ടി.പി.സെൻകുമാറിനോട് സംസ്ഥാന സർക്കാരിനുള്ള വൈരാഗ്യം തീരുന്നില്ല. മന്ത്രിസഭ രണ്ടുവട്ടം തീരുമാനിച്ചിട്ടും സെൻകുമാർ ഉൾപ്പെട്ട കേരള അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ (കെഎടി) നിയമന പട്ടിക സംസ്ഥാന സർക്കാർ കേന്ദ്രത്തിനു കൈമാറിയില്ല.

ഇതിനിടെയിലും പതുവൈപ്പിൻ സമരത്തിൽ പൊലീസിന്റെ ഭാഗം ന്യായീകരിച്ച് സർക്കാരിന്റെ രക്ഷകനായി സെൻകുമാർ മാറി. പുതുവൈപ്പിൻ സമരക്കാരെ ഡിസിപി യതീഷ് ചന്ദ്ര നേരിട്ട രീതി വിമർശന വിധേയമായിരുന്നു. ഇത് സർക്കാരിനെ മുൾ മുനയിൽനിർത്തി. എന്നാൽ പ്രധാനമന്ത്രിക്കെതിരായ ഭീകാരക്രമണ സാധ്യതാ വിവരം തുറന്നു പറഞ്ഞ് സെൻകുമാർ സർക്കാരിന്റെ രക്ഷകനായി. അപ്പോഴും സെൻകുമാറിനോടുള്ള വൈരാഗ്യം തീരുന്നുമില്ല.

ഇതിന്റെ ഭാഗമാണ് കേരള അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ (കെഎടി) നിയമന പട്ടിക കേന്ദ്രത്തിന് അയക്കാത്തതിന് കാരണമെന്നാണ് വിലയിരുത്തൽ 30നു വിരമിക്കും മുൻപ് സെൻകുമാറിനെ ഏതെങ്കിലും അന്വേഷണത്തിൽ കുടുക്കി അതിന്റെ പേരിൽ ശുപാർശ കൈമാറാതിരിക്കാമെന്നാണു കണക്കുകൂട്ടൽ. മന്ത്രിസഭ തീരുമാനമെടുത്താൽ ചീഫ് സെക്രട്ടറി അതു പൊതുഭരണ വകുപ്പിനു കൈമാറും. അവിടത്തെ സി സെക്ഷൻ വഴിയാണ് ഇതു കേന്ദ്രസർക്കാരിലേക്ക് അയയ്ക്കുന്നത്. എന്നാൽ, ഫയൽ ഇപ്പോഴും ചീഫ് സെക്രട്ടറിയുടെ ഓഫിസിലാണ്. ചീഫ് സെക്രട്ടറി നളിനി നെറ്റോയും സെൻകുമാറും തമ്മിലെ ഭിന്നത പരസ്യമാണ്. ഈ സാഹചര്യത്തിലാണ് ഫയൽ മുങ്ങൽ ചർച്ചയാകുന്നത്.

'ശുപാർശ അയയ്ക്കാൻ പറഞ്ഞിരുന്നതാണ്, എന്തു പറ്റിയെന്നു പരിശോധിക്കണം' എന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പ്രതികരണം. ട്രിബ്യൂണലിലെ രണ്ട് അംഗങ്ങളുടെ ഒഴിവിൽ, സെൻകുമാറിന്റെയും മുൻ അഡീഷനൽ ചീഫ് സെക്രട്ടറി വി.സോമസുന്ദരത്തിന്റെയും പേരുകളാണു ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ തിരഞ്ഞെടുപ്പ് സമിതി സർക്കാരിനു ശുപാർശ ചെയ്തത്. സെൻകുമാർ പട്ടികയിൽ ഉള്ളതിനാൽ പിണറായി സർക്കാർ ആദ്യം ഫയൽ കണ്ടില്ലെന്ന് നടിച്ചു. ഹൈക്കോടതി ഇടപെടലോടെ അത് പരിഗണിക്കേണ്ടിയും വന്നു. അപ്പോൾ വീണ്ടും അപേക്ഷ ക്ഷണിച്ചു തിരഞ്ഞെടുപ്പു നടത്താനായിരുന്നു തീരുമാനം. ഇതു ഗവർണർ അംഗീകരിച്ചില്ല. ഇതോടെയാണ് ശുപാർശ കൈമാറാൻ തീരുമാനിച്ചത്. ഈ തീരുമാനമാണ് ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ ഉറങ്ങുന്നത്.

പിന്നീട് പൊലീസ് ആസ്ഥാനത്തെ പ്രശ്‌നങ്ങളിൽ സെൻകുമാറിനോടു സർക്കാർ മൂന്നു വിശദീകരണം തേടി. മറുപടി തൃപ്തികരമല്ലെന്ന പേരിൽ വിരമിക്കുന്നതിനു മുൻപായി അന്വേഷണം നടത്താനാകുമോയെന്നാണ് ഇപ്പോഴത്തെ ആലോചന. സെൻകുമാറിനെതിരെ പൊലീസ് ആസ്ഥാനത്തെ എഐജി: വി.ഗോപാലകൃഷ്ണൻ നിയമനടപടി സ്വീകരിക്കുന്നുണ്ടോയെന്നറിയാനും സർക്കാർ കാത്തിരിക്കുന്നു. ഈ വിഷയത്തിൽ പ്രോസിക്യൂഷന് അനുമതി നൽകിയിട്ടുണ്ട്. അങ്ങനെ വന്നാൽ ഇക്കാര്യം കൂടി കാട്ടിയാകും ഫയൽ കേന്ദ്രത്തിന് അയക്കുക. അതിനിടെയാണ് പുതുവൈപ്പിനിൽ സർക്കാരിനെ രക്ഷിക്കാൻ പൊലീസ് മേധാവിയെത്തിയത്.

അതിനിടെ സെൻകുമാറിനെ പങ്കെടുപ്പിക്കാതിരിക്കാനായി പൊലീസുകാരുടെ പാസിങ് ഔട്ട് പരേഡും വൈകിപ്പിക്കുന്നുവെന്ന പരാതി വ്യാപകമാണ്. കണ്ണൂർ മങ്ങാട്ടുപറമ്പിലെ കെഎപി നാലാം ബറ്റാലിയനിൽ പരിശീലനം പൂർത്തിയാക്കിയ 100 പേരടങ്ങുന്ന ജി കമ്പനിയുടെ പാസിങ് ഔട്ടാണ് അനിശ്ചിതത്വത്തിലായത്. 210 ദിവസം പരിശീലനം പൂർത്തിയായാൽ പാസിങ് ഔട്ട് നടത്തണമെന്നാണ് ഉത്തരവ്. ഇവരുടെ പരിശീലനം 218 ദിവസം പിന്നിട്ടു. സെൻകുമാർ ഈ മാസം 30ന് വിരമിക്കും. ഇതിന് ശേഷം മാത്രമേ ഈ പാസിങ് ഔട്ട് പരേഡ് നടക്കൂവെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP