Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഹർത്താൽ ദിനത്തിൽ ഹൃദയാഘാതമുണ്ടായി സഹായം തേടിയിട്ടും ഒരാളും തിരിഞ്ഞുനോക്കാതിരുന്ന വ്യക്തിയെ ആശുപത്രിയിലെത്തിച്ച് പൊലീസുകാരൻ; ബൈക്കിലിരുത്തി സമീപത്തെ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും എത്തിച്ചപ്പോൾ രക്ഷപ്പെട്ടത് ഒരു ജീവൻ; ശശിധരനെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവന്ന സിപിഒ വിജിയുടെ നന്മപ്രവർത്തിയെ അഭിനന്ദിച്ച് സെൻകുമാർ

ഹർത്താൽ ദിനത്തിൽ ഹൃദയാഘാതമുണ്ടായി സഹായം തേടിയിട്ടും ഒരാളും തിരിഞ്ഞുനോക്കാതിരുന്ന വ്യക്തിയെ ആശുപത്രിയിലെത്തിച്ച് പൊലീസുകാരൻ; ബൈക്കിലിരുത്തി സമീപത്തെ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും എത്തിച്ചപ്പോൾ രക്ഷപ്പെട്ടത് ഒരു ജീവൻ; ശശിധരനെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവന്ന സിപിഒ വിജിയുടെ നന്മപ്രവർത്തിയെ അഭിനന്ദിച്ച് സെൻകുമാർ

തിരുവനന്തപുരം: ഹർത്താൽ ദിനത്തിൽ ഹൃദയാഘാതമുണ്ടായയാളെ കൃത്യമായി ആശുപത്രിയിൽ എത്തിച്ചു ജീവൻ രക്ഷപ്പെടുത്തിയ പൊലീസുകാരനെ അഭിനന്ദിച്ച് ഡിജിപി സെൻകുമാർ. ശശിധരൻ എന്നയാളാണ് ഫോർട്ട് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ വിജിയുടെ സമയോചിത ഇടപെടലിൽ ജീവിതത്തിലേക്കു മടങ്ങിവന്നത്. വ്യാഴാഴ്ചത്തെ ഹർത്താലിനിടെ നടന്ന സംഭവം അറിഞ്ഞ ഡിജിപി പൊലീസുകാരനെ അഭിനന്ദിച്ച് ഫേസ്‌ബുക്കിൽ കുറിപ്പിടുകയായിരുന്നു.

കടുത്ത നെഞ്ചുവേദനയുണ്ടായ ശശിരധരൻ ആശുപത്രിയിലെത്താൻ മറ്റു മാർഗങ്ങളൊന്നുമില്ലാതെ ആയപ്പോഴാണ് വിജിയുടെ സഹായം തേടിയത്. സഹായത്തിനായി ശശിധരൻ പലരെയും സമീപിച്ചെങ്കിലും ഒരു പ്രയോജനവും ലഭിച്ചില്ല. ഈ സമയത്ത് വിജി ശ്രീവരാഹം മാർക്കറ്റിനു സമീപം ഡ്യൂട്ടിയിലായിരുന്നു.

പൊലീസുകാരനെ സമീപിച്ച ശശിധരൻ തനിക്കു കടുത്ത നെഞ്ചുവേദനയാണെന്നും എത്രയും വേഗം ആശുപത്രിയിൽ എത്തിക്കണമെന്നും അഭ്യർത്ഥിച്ചു. വേദനകൊണ്ടു പുളയുന്ന ശശിധരനെ സഹായിക്കാൻ തീരുമാനിച്ച വിജി ഉടൻതന്നെ സ്റ്റേഷനിൽവിളിച്ച് വിവരം അറിയിച്ചു. പിന്നീട് അവിടെ നിൽക്കാതെ ശശിരധരനെയും ബൈക്കിൽ കയറ്റി സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചു.

ഡോക്ടർ പരിശോധിച്ചതിൽ ശശിധരന് ഹൃദയസ്തംഭനം ഉണ്ടായിയെന്നും മെഡിക്കൽ കോളജിലെത്തിച്ച് അടിയന്തര ചികിത്സ നല്കണമെന്നും നിർദ്ദേശിച്ചു. എന്നാൽ മെഡിക്കൽ കോളജിലെത്തിക്കാൻ ആംബുലൻസ് ഇല്ലായിരുന്നു. അപ്പോഴും വിജി ഇടപെട്ടു. വിജി വീണ്ടും ഫോർട്ട് എസ്‌ഐ ഷാജിമോനെ ബന്ധപ്പെട്ടു.

തുടർന്ന് ശശിധരനെ ആശുപത്രിയിൽ എത്തിക്കാനായി സ്റ്റേഷനിൽനിന്ന് ഒരു വാഹനം അയച്ചുകൊടുത്തു. വിജിയും എസ്‌ഐ ഷാജഹാൻ, എസ്‌സിപിഒ രാജേഷ്, എആർ സിപിഒ സിബിൻ എന്നിവർ ഈ വാഹനത്തിൽ ശശിരധരനെ മെഡിക്കൽ കോളജിലെത്തിച്ചു. കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാനായതുകൊണ്ടാണ് ശശിധരന്റെ ജീവൻ രക്ഷപ്പെട്ടതെന്ന് ഡോക്ടർമാർ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP