Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലൈംഗിക പീഡനത്തിന് ഇരയാകുന്നവരെ പരിശോധിക്കാൻ ഡോക്ടർമാർക്ക് മടി; അതിരുവിട്ട ചോദ്യങ്ങളും അശാസ്ത്രീയ പരിശോധനയും ഇരകളേയും പ്രതിസന്ധിയിലാക്കുന്നു; പുതിയ പ്രോട്ടോകോൾ വേണമെന്ന ആവശ്യം ശക്തം

ലൈംഗിക പീഡനത്തിന് ഇരയാകുന്നവരെ പരിശോധിക്കാൻ ഡോക്ടർമാർക്ക് മടി; അതിരുവിട്ട ചോദ്യങ്ങളും അശാസ്ത്രീയ പരിശോധനയും ഇരകളേയും പ്രതിസന്ധിയിലാക്കുന്നു; പുതിയ പ്രോട്ടോകോൾ വേണമെന്ന ആവശ്യം ശക്തം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് ലൈംഗികമായി പീഡിപ്പിക്കപ്പെടുന്ന പെൺകുട്ടികളെ പരിശോധിക്കാൻ ഡോക്ടർമാർക്ക് മടി. എന്നാൽ ചികിൽസിക്കാൻ തയ്യാറാകുന്നവർ പീഡിപ്പിക്കപ്പെട്ട പെൺകുട്ടികളെ മാനസികമായി പീഡിപ്പിക്കുന്ന തരത്തിലുള്ള ചോദ്യങ്ങളും അശാസ്ത്രീയമായ പരിശോധനയുമാണ് നടത്തുന്നത്.

പീഡനക്കേസുകൾ മെഡിക്കോ ലീഗൽ കേസുകളായതിനാലാണ് ലൈംഗിക ചൂഷണത്തിന് വിധേയമായ കേസുകൾ ഏറ്റെടുക്കാൻ ആശുത്രികളും ഡോക്ടർമാരും മടിക്കുന്നത്. ഇത് സംബന്ധിച്ച് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്നും പരാതികൾ സർക്കാരിന് ലഭിച്ചതോടെ. ചികിത്സ പിഴവ് വരുത്തുന്ന ഡോക്ടർമാർക്കും ആശുപത്രികൾക്കും എതിരെ കർശന നടപടിയെടുക്കാനാണ് നിർദ്ദേശം. സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷനും നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് രജിസ്ട്രാർ ജയകേശവൻ മറുനാടൻ മലയാളിയോട് പറഞ്ഞു. ' ഇത്തരം കേസുകളിൽ ഡോക്ടർമാരുടെ പെരുമാറ്റത്തെ കുറിച്ച് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ കണ്ണൂരിലെ ഡോക്ടറെ കുറിച്ചുള്ള പരാതിയാണ് ലഭിച്ചത്. ഇതിൽ ഡോക്ടറോട് വിശദീകരണം നൽകാൻ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.'

' ലൈംഗികചൂഷണത്തിന് വിധേയമായ പ്രായപൂർത്തിയായ പെൺകുട്ടികൾക്കാണ് ഡോക്ടർമാരിൽ മാനസികമായ പീഡനം നേരിടേണ്ടി വരുന്നത്. ആശുപത്രിയിലെത്തിക്കുന്ന ഇവരുടെ ചികിത്സ ഒഴിവാക്കാനാണ് പരമാവധി ഡോക്ടർമാരും ആശുപത്രികളും ശ്രമിക്കുന്നത്. പിന്നീട് കമ്മീഷനുകളിൽ നിന്നും പൊലീസിൽ നിന്നുമുള്ള സമ്മർദ്ദം മൂലമാണ് പലരും ചികിത്സിക്കാൻ തയ്യാറാകുന്നതെന്ന് ബാലവകാശ പ്രവർത്തകയായ ശര്യണ മറുനാടൻ മലയാളിയോട് പറഞ്ഞു. ലൈംഗിക ചൂഷണത്തിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമപ്രകാരം കുട്ടി പീഡനത്തിനരയായിട്ടുണ്ടോ എന്ന് സ്ത്രീകളായ ഗൈനക്കോളജിറ്റ് തന്നെ പരിശോധിക്കണമെന്നാണ്. 72 മണിക്കൂറിൽ തന്നെ പരിശോധന നടത്തണമെന്നും നിയമം അനുശാസിക്കുന്നു. എന്നാൽ കുട്ടികളെ ആശുപത്രിയിൽ എത്തിക്കുമ്പോൾ ഗൈനക്കോളജിസ്റ്റ് ഇല്ലെന്ന മറുപടിയാണ് ലഭിക്കുന്നതെന്നും അവർ പറയുന്നു. നിലവിലുള്ള മെഡിക്കോലീഗൽ പ്രോട്ടോകാൾ മാറ്റി പരിഷ്‌കരിച്ച മെഡിക്കോലീഗൽ പ്രോട്ടോക്കോൾ നടപ്പിലാക്കണമെന്നാണ് ആവശ്യം.

പുതിയ മെഡിക്കോ-ലീഗൽ പ്രോട്ടോക്കോൾ നടപ്പിലാക്കാനും വൈമുഖ്യം കാണിക്കുന്നുണ്ട്. ഇത് നടപ്പിലാക്കുന്നതിന് എന്താണ് കാലതാമസമെന്നും പുതിയ പ്രോട്ടോക്കോൾ ഡോക്ടർമാരെ പഠിപ്പിക്കാനുള്ള കാലതാമസം എന്താണെന്നും ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് നോട്ടീസ് സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷൻ അയച്ചിട്ടുണ്ട്. പരിഷ്‌കരിച്ച പ്രോട്ടോക്കോൾ ഡോക്ടർമാർക്കും പീഡനത്തിന് ഇരയായവർക്കും ഒരേ പോലെ ആശ്വാസം നൽകുന്നതാണ്. മെഡിക്കോലീഗൽ പരിശോധന വേണ്ടെന്ന് ഇരയായ പെൺകുട്ടികൾക്ക് ആവശ്യപ്പെടാം. കേസുമായി ബന്ധപ്പെട്ട് സാക്ഷി പറയാനായി കോടതികൾ കയറിയിറങ്ങേണ്ടി വരുന്നതാണ് ഡോക്ടർമാരെ പലരെയും പിന്തിരിപ്പിക്കുന്നത്. ഇതിനു മാറ്റം വരുത്തണമെന്നാണ് സംസ്ഥാനത്തെ ബാല-വനിതാ കമ്മീഷനുകളുടെ ആവശ്യം.

' ഭൂരിഭാഗം ഡോക്ടർമാരും പെൺകുട്ടികൾ പീഡനത്തിനിരയായിട്ടുണ്ടോ പരിശോധിക്കുന്നത് സുപ്രീംകോടതി നിർത്തലാക്കിയ വിരൽ പ്രയോഗത്തിലൂടെയാണ്. പലരും ഈ രീതിയിലാണ് ഇപ്പോഴും പെൺകുട്ടികളെ പരിശോധനയ്ക്ക് വിധേയമാക്കുന്നത്. നിലവിലെ മെഡിക്കോ ലീഗൽ പ്രോട്ടോക്കോൾ പരിഷ്‌കരിച്ചവരിൽ അംഗമായ വി.ജിതേഷിനോട് മറുനാടൻ മലയാളിയോട് വ്യക്തമാക്കി. ലൈംഗിക ചൂഷണത്തിന് വിധേയമായവരെ സംരക്ഷിക്കേണ്ട ചുമതല ഇപ്പോൾ സാമൂഹ്യനീതി വകുപ്പിന്റെ മാത്രമായിരിക്കുകയായിക്കുകയാണ്. കോടതികളും പൊലീസും ഡോക്ടർമാരും പീഡനത്തിരയായവരോട് കുറച്ച് കൂടി അനുഭാവപൂർവം പെരുമാറേണ്ട സാഹചര്യമാണുള്ളതെന്നും നിർഭയ പദ്ധതിയുടെ ചുമതലയുള്ള പി.ഇ.ഉഷ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP