Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഷിഗല്ലക്ക് കാരണം മഴയിലെ വെള്ളക്കെട്ടുകൾ; ചൂടാക്കിയ വെള്ളം മാത്രം കുടിച്ചാൽ ബാക്റ്റീരിയയിൽ നിന്നും രക്ഷ നേടാം; രോഗം പകരുന്നത് മലം കലർന്ന വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും മാത്രം; നിപ്പ പോലെ പടർന്ന് പിടിക്കുമെന്ന് ആശങ്കയും വേണ്ട; ഷിഗല്ലയെ അകറ്റാൻ മുൻകരുതലുകൾ ഇങ്ങനെ

ഷിഗല്ലക്ക് കാരണം മഴയിലെ വെള്ളക്കെട്ടുകൾ; ചൂടാക്കിയ വെള്ളം മാത്രം കുടിച്ചാൽ ബാക്റ്റീരിയയിൽ നിന്നും രക്ഷ നേടാം; രോഗം പകരുന്നത് മലം കലർന്ന വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും മാത്രം; നിപ്പ പോലെ പടർന്ന് പിടിക്കുമെന്ന് ആശങ്കയും വേണ്ട; ഷിഗല്ലയെ അകറ്റാൻ മുൻകരുതലുകൾ ഇങ്ങനെ

ജാസിം മൊയ്‌ദീൻ

കോഴിക്കോട്: നിപ്പയുടടെ ഭീതിയൊഴിഞ്ഞ് കോഴിക്കോട് പതുക്കെ സാധാരണ നിലയിലേക്ക് വരുന്നതേയുണ്ടായിരുന്നുള്ളൂ. ഇപ്പോഴിതാ പുതിയ അസുഖവും പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഷിഗല്ല ബാക്ടീരിയ. ഒരു ജീവനെടുക്കുകയും ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയും ചെയ്യുന്നു. ഇതോടെ കോഴിക്കോട് വീണ്ടും ഭീതിയിലേക്ക് വഴിമാറുകയും ചെയ്യുന്നു. എന്നാൽ നിപ്പ പോലെ മനുഷ്യസ്രവങ്ങളിൽ നിന്ന് ഈ അസുഖം പകരില്ല എന്നതിനാൽ തന്നെ ഭിതി തീർത്തും അനാവശ്യമാണ്. മലം കലർന്ന വെള്ളത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് ബാക്ടീരിയ ഉള്ളിലെത്തുന്നത്. അതിനാൽ തന്നെ അത്തരം വെള്ളം ഉള്ളിലെത്താതിരുന്നാൽ ഒരു തരത്തിലും ഈ അസുഖം വരികയുമില്ല.

അതിനാൽ കുടിക്കാനുപയോഗിക്കുന്ന വെള്ളം തിളപ്പിക്കുക മാത്രം ചെയ്താൽ മതി ഈ അസുഖത്തിൽ നിന്ന് രക്ഷനേടാൻ. മലം കലർന്ന ഭക്ഷണവും വെള്ളവും ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ബാക്ടീരിയബാധയുണ്ടെന്ന് സംശയിക്കുന്ന പ്രദേശങ്ങളിലെയും വെള്ളക്കെട്ടുകളുണ്ടായ പ്രദേശങ്ങളിലെയും മുഴുവൻ കുടിവെള്ള സ്രോതസ്സുകളും ക്ലോറിനേഷൻ ചെയ്തതിന് ശേഷം മാത്രം ഉപയോഗിക്കുകയും ചെയ്യാനും ആരോഗ്യ വകുപ്പിന്റെ നിർദ്ദേശമുണ്ട്. ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്ന മഴയുടെ ഭാഗമായി സംസ്ഥാനത്താകെയെന്നപോലെ കോഴിക്കോട് ജില്ലയിലെയും വിവിധയിടങ്ങളിൽ വെള്ളക്കെട്ടുകളുണ്ടായിരുന്നു. ഇതിലൂടെ കിണറുകളിലും മറ്റു കുടിവെള്ള സ്രോതസ്സുകളിലുമെല്ലാം മലംകലർന്ന വെള്ളം വന്നുചേരാനുള്ള സാധ്യതകൾ ഏറെയാണ്.

ഇതിലൂടെ തന്നെയായിരിക്കാം കോഴിക്കോട് മെഡിക്കൽകോളേജിൽ ഇപ്പോൾ ചികിത്സയിലുള്ള അടിവാരം തേക്കിൽ ഹർഷാദിന്റെ മക്കൾക്ക് അസുഖം വന്നതെന്നാണ് ആരോഗ്യ വകുപ്പ് കരുതുന്നത്. ഹർഷാദിന്റെ ഇരട്ടമക്കളിൽ ഒരാൾ മരിക്കുകയും ഒരാൾ ഇപ്പോൾ ചികിത്സയിലുമാണ്. മഴ ശക്തമായതോടെ രൂപപ്പെട്ട വെള്ളക്കെട്ടുകൾ ഇപ്പോഴും പലയിടങ്ങളിലും തുടർന്നുകൊണ്ടിരിക്കുകയാണ്. ഇവ ഇറങ്ങുന്നതിനോടൊപ്പം ഇത്തരം പ്രദേശങ്ങളിലെല്ലാം ക്ലോറിനേഷൻ നടപടികൾ ഊർജ്ജിതമാക്കാനും ആരോഗ്യ പ്രവർത്തകർ രംഗത്തിറങ്ങിയിട്ടുണ്ട്.

വെള്ളക്കെട്ടുണ്ടായി മൂടിപ്പോയ കിണറുകളും മറ്റു കെട്ടിക്കിടക്കുന്ന ജലാശയങ്ങളും പുനരപയോഗിക്കുന്നതിന് മുമ്പ് അത് സൂപ്പർക്ലോറിനേഷൻ ചെയ്യുകയോ, ഇപ്പോഴുള്ള വെള്ളം മുഴുവൻ വറ്റിച്ചുകളയുകയോ വേണം. ഷിഗല്ല കേവലമൊരു വയറിളക്ക രോഗമായി എഴുതിത്ത്ത്തള്ളാൻ കളയില്ല. സാധാരണ വയറിളക്ക രോഗങ്ങൾ വൈറസ്ബാധമൂലാണുണ്ടാകുന്നതെങ്കിലും ഷിഗല്ല കാരണം ബാക്ടീരിയകളാണ്. കേരളത്തിൽ ഈ അസുഖത്തെ പരിചയമായി വരുന്നതോയൊള്ളൂ. 2016ലാണ് ഏറ്റവുമൊടുവിൽ ഷിഗല്ല കാരണം മരണങ്ങളുണ്ടായത്. അത് കോഴിക്കാടായിരുന്നു. ഈ മഴക്കാലത്തും ഷിഗല്ല സംസ്ഥാനത്ത് നാല് ജില്ലകളിലാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം, വയനാട് ജില്ലകളിലാണ് ഇത് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

തിരുവനന്തപുരത്തെ സ്‌കൂൾ കുട്ടികളിലാണ് ഇത് ഈ വർഷം ആദ്യം റിപ്പോർട്ട് ചെയ്തത്. അവരെല്ലാം കൃത്യമായി ചികിത്സ ലഭിച്ചതിനാൽ അസുഖം മാറി വീട്ടിലെത്തിയിട്ടുണ്ട്. കോഴിക്കോടാണ് ഏറ്റവും കൂടുതൽ പേർക്ക് ഇപ്പോൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കുട്ടികളിലാണ് കൂടുതലായും രോഗം കണ്ടുവരുന്നത്. മലം പരിശോധിക്കുന്നതിലൂടെയാണ് ഇത് സ്ഥിതീകരിക്കുന്നത്. മുൻകാലങ്ങളെ അപേക്ഷിച്ച് ഇപ്പോൾ ഇത് പരിശോധിക്കാനുള്ള മികച്ച സംവിധാനങ്ങൾ കേരളത്തിലുണ്ടെങ്കിലും സ്ഥിതീരിക്കുന്നതിന്റെ ഇരട്ടിപേരിൽ ബാക്ടീരിയയുടെ സാന്നിധ്യമുണ്ടായിരിക്കാമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ നൽകുന്ന വിശദീകരണം.

രോഗം പിടിപെട്ടാൽ മലത്തിനൊപ്പം രക്തവും പഴുപ്പും പുറത്തേക്ക് വരും. ശരിയായ ചിക്ത്സ ലഭ്യമായില്ലെങ്കിൽ തലച്ചോറിനെയും വൃക്കയെയും ബാധിക്കും. മരണം സംഭവിക്കും. പരിസര ശുചിത്വവും വ്യക്തി ശുചിത്വവുമാണ് ഏക പരിഹാര മാർഗ്ഗം. കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും ഉപയോഗിക്കുന്ന വെള്ളം ശുദ്ധ ജലമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക. അസുഖം കാരണം ഈ വർഷത്തെ ആദ്യമരണമാണ് കോഴിക്കോട് റിപ്പോർട്ട് ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിൽ വയറിളക്കവും പനിയുമായി വരുന്നവരെ പ്രത്യേകം നിരീക്ഷിക്കാൻ അവരുടെ താമസ സ്ഥലത്തെ കുടിവെള്ള സ്രോതസ്സുകൾ പരിശോധിക്കാനും പ്രാധമികാരോഗ്യ കേന്ദ്രങ്ങൾക്ക് നിർദ്ദേശമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP