Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പടലപിണക്കങ്ങൾ മറന്ന് ഒന്നാകാൻ ഉറപ്പിച്ച് വീണ്ടും ബിജെപി-ശിവസേന സഖ്യം; ഉദ്ധവ് താക്കറയെ വിളിച്ച് നന്ദി പ്രകടിപ്പിച്ച മോദി; അമിത് ഷായുടെ രാഷ്ട്രീയ നയതന്ത്രം വീണ്ടും ഫലം കണ്ടു!

പടലപിണക്കങ്ങൾ മറന്ന് ഒന്നാകാൻ ഉറപ്പിച്ച് വീണ്ടും ബിജെപി-ശിവസേന സഖ്യം; ഉദ്ധവ് താക്കറയെ വിളിച്ച് നന്ദി പ്രകടിപ്പിച്ച മോദി; അമിത് ഷായുടെ രാഷ്ട്രീയ നയതന്ത്രം വീണ്ടും ഫലം കണ്ടു!

മറുനാടൻ ഡെസ്‌ക്‌

മുംബൈ: പടലിണക്കങ്ങൾക്കൊടുവിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാനുറച്ച് വീണ്ടും ബിജെപി-ശിവസേന സഖ്യം. ഒരേ സഖ്യത്തിലായിരുന്നിട്ടും വൃത്യസ്ത അഭിപ്രായങ്ങൾ പുലർത്തിയായിരുന്നു ഇരു കക്ഷികളും മുന്നോട്ട് പോയിരുന്നത്. ബിജെപിയുടെ പല തീരുമാനങ്ങെയും ശിവസേന തള്ളിപ്പറഞ്ഞിട്ടുണ്ട്. സമീപകാലയളവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷഭാഷയിൽ വിമർശിച്ചായിരുന്നു ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറേയും മുഖപത്രം സാമ്‌നയും രംഗത്തെത്തിയിരുന്നത്.

ഉപതിരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലെ പൽഘാർ മണ്ഡലത്തിലും ശിവസേന-ബിജെപി നേതൃത്വം നേർക്കു നേരാണ് ഏറ്റുമുട്ടിയത്. ഇതിന് പിന്നാലെയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ഒന്നിച്ച് നേരിടാൻ പരിഭവങ്ങൾ മറന്ന് ഇരുവരും ഒന്നായത്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറയെ വിളിച്ച് നന്ദിയറിയിച്ചു. രാജ്യസഭാ ഉപാധ്യക്ഷനായി ജയിച്ച എൻഡിഎ സ്ഥാനാർത്ഥി ഹരിവംശ് നാരായൺ സിങ്ങിനെ പിന്തുണച്ചതിനാണ് മോദി നന്ദി രേഖപ്പെടുത്തിയത്.

അഞ്ചു മിനിട്ട് നീണ്ടു നിന്ന ഫോൺ സംഭാഷണമാണുണ്ടായത് എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. അമിത് ഷാ -താക്കറെ കൂടിക്കാഴ്ചയ്ക്ക് ശേഷം വീണ്ടും ശിവസേന ബിജെപിയുമായി അടുക്കുന്നുവെന്ന സൂചനകളാണ് നൽകുന്നത്. കഴിഞ്ഞ ദിവസം ജനദാദൾ നേതാവ് ഹരിവംശിനെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട് അമിത് ഷാ ഉദ്ധവ് താക്കറയെ വിളിച്ചിരുന്നു. ഇന്നലെ നടന്ന വോട്ടെടുപ്പിൽ 20 വോട്ടുകൾക്കാണ് ജയിച്ചത്. പ്രധാനമന്ത്രിയുടെ സാമ്പത്തീക വിദേശ നയങ്ങൾക്കെതിരെ നിരവധി വട്ടം പാർട്ടി മുഖപത്രമായ സാമ്നയിൽ മുഖപ്രസംഗങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നു. ബിജെപിക്കെതിരായ അവിശ്വാസത്തിൽ ശിവസേന വിട്ടുനിന്നിരുന്നു.

ശിവസേനയുടെ മുഖപത്രമായ സാമ്‌ന നിരോധിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കത്തിൽ ബിജെപി ആവശ്യപ്പെട്ടിരുന്നത് തുടക്കത്തിൽ തന്നെ ശിവസേനയെ ചൊടിപ്പിച്ചിരുന്നു. മഹാരാഷ്ട്രയിലെ മുൻസിഫൽ തിരഞ്ഞെടുപ്പുകളിലും കോർപ്പറേഷൻ ഭരണത്തിലും ശിവസേനയുടെ മേൽക്കെ അവസാനിപ്പിക്കാൻ ശിവസേന കിണഞ്ഞാണ് പരിശ്രമിച്ചത്. സിനിമാ തീയറ്ററുകളിലെ ദേശീയഗാനം സംബന്ധിച്ച തർക്കത്തിലും ശിവസേന വിരുദ്ധനിലപാടാണ് സ്വീകരിച്ചിരുന്നത്. ബാൽതാക്കറയുടെ പ്രതിമയിൽ ചെരുപ്പ് മാല അണിഞ്ഞ സംഭവങ്ങളിലുൾപ്പടെ ശിവസേന ബി.ജെപിയുമായി തുറന്ന പോരിന് ഒരുങ്ങി നിന്ന സാഹചര്യത്തിലായിരുന്നു അമിത് ഷായുടെ പുതിയ രാഷ്ട്രീയക്കളി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP