Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

എഴുന്നേറ്റ് നിന്ന് നമുക്കും കയ്യടിക്കാം ഈ പതിനാറുകാരന്; വൈകല്യത്തെ അച്ഛന്റെയും അമ്മയുടെയും മനക്കരുത്തിൽ മറികടന്ന സിദ്ധാർത്ഥിന്റെ ഓർമ്മ ശക്തി അത്ഭുതം ആകുന്നു; ഓർമ്മ ശക്തിമാത്രമല്ല ചിത്രകലയും പാചകവും സിദ്ധാർത്ഥിന് പെരുത്തിഷ്ടം

എഴുന്നേറ്റ് നിന്ന് നമുക്കും കയ്യടിക്കാം ഈ പതിനാറുകാരന്; വൈകല്യത്തെ അച്ഛന്റെയും അമ്മയുടെയും മനക്കരുത്തിൽ മറികടന്ന സിദ്ധാർത്ഥിന്റെ ഓർമ്മ ശക്തി അത്ഭുതം ആകുന്നു; ഓർമ്മ ശക്തിമാത്രമല്ല ചിത്രകലയും പാചകവും സിദ്ധാർത്ഥിന് പെരുത്തിഷ്ടം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഓർമ്മ ശക്തികൊണ്ട് എല്ലാവർക്കും അത്ഭുതമാവുകയാണ് സിദ്ധാർത്ഥ് എന്ന 16കാരൻ. കഴിഞ്ഞ പത്തു വർഷത്തിനിടയിലെ ഏത് തീയതിയെക്കുറിച്ചു ചോദിച്ചാലും അത് ഏത് ദിവസമാണെന്ന് കൃത്യമായി പറയാൻ സിദ്ധാർത്ഥിന് കഴിയും. തനിക്ക് താല്പര്യമുള്ള മേഖലയിലെ എന്തും കൃത്യമായി ഓർത്തിരിക്കാൻ സിദ്ധാർഥിന് കഴിയും. മാത്രമല്ല ചിത്രകലയിലും പാചക കലയിലും സിദ്ധാർത്ഥിന് നല്ല വാസന തന്നെയാണ്.

ഐക്യരാഷ്ട്രസഭയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവൻ ഡോ. മുരളി തുമ്മാരുകുടിയുടെയും ലേക്ഷോർ ആശുപത്രിയിലെ ഡോ. ജയശ്രീ മണിയേലിലിന്റെയും മകനാണ് സിദ്ധാർഥ് മുരളി നായർ. ചായ, കാപ്പി, ഓംലറ്റ്, ചിക്കൻകറി എന്നിവയുണ്ടാക്കാനും സിദ്ധാർഥിനറിയാം. എന്നാൽ ഇതിലിത്ര വലിയ കാര്യം എന്താണെന്ന് പലർക്കും തോന്നാം. എന്നാൽ സിദ്ധാർത്ഥിന്റെ ജീവിത കഥ അറിയുമ്പോഴാണ് നമുക്ക് ഈ പതിനാറുകാരന് എഴുന്നേറ്റ് നിന്ന് കയ്യടിക്കാൻ തോന്നുക.

തന്റെ രണ്ടര വയസ്സിൽ അസ്പേർജേഴ്സ് സിൻഡ്രോം ബാധിച്ച കുട്ടിയാണ് എന്നതാണ് സിദ്ധാർത്ഥിന്റെ കഴിവിനെ ശ്രദ്ധേയമാക്കുന്നത്. ഓട്ടിസത്തിന് സമാനമായ ഒരു അവസ്ഥയാണ് ഇത്. തന്റെ വൈകല്യങ്ങളെ അച്ഛനമ്മയുടെ മനക്കരുത്തിലും സ്വന്തം നിശ്ചയദാർഡ്യത്തിലും മറികടന്ന സിദ്ധാർത്ഥ് ഇപ്പോൾ താൻ വരച്ച ചിത്രങ്ങളുടെ പ്രദർശനത്തിനൊരുങ്ങുകയുമാണ്. ദർബാർ ഹാൾ ആർട്ട്ഗാലറിയിൽ ജനുവരി മൂന്നു മുതൽ ഏഴു വരെയാണ് സിദ്ധാർത്ഥിന്റെ ചിത്രകലാ പ്രദർശനം.

വർണങ്ങളും ആകൃതികളും നിറഞ്ഞ ലോകമാണ് സിദ്ധാർഥിന്റെതെന്ന് മാതാപിതാക്കൾ തിരിച്ചറിയുകയായിരുന്നു. ആ നിലയിൽ അവനുള്ള പ്രോത്സാഹനം കൊടുക്കാനും അവർ അങ്ങേയറ്റം ശ്രദ്ധിച്ചു. എന്തു മാധ്യമം ഉപയോഗിച്ചും സിദ്ധാർഥ് മനോഹര ചിത്രങ്ങൾ വരയ്ക്കും. ലാൻഡ്സ്‌കേപ്പാണ് കൂടുതലിഷ്ടം.

മസ്‌കറ്റിൽ ജനിച്ച്, ജനീവയിൽ വളർന്ന സിദ്ധാർഥ് 2006-ലാണ് തൃപ്പൂണിത്തുറ ചോയ്സ് സ്‌കൂളിലെത്തിയത്. സർക്കാർ സ്‌കൂളുകൾ ഉൾപ്പെടെ അമ്പതോളം സ്ഥലത്ത് പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നു. ഇപ്പോൾ പ്ലസ് വണ്ണിൽ. 7.7 ഗ്രേഡിലാണ് സി.ബി.എസ്.ഇ. പത്താം ക്ലാസ് വിജയിച്ചത്. സിദ്ധാർഥിന്റെ അസാധാരണ ഓർമശക്തി എല്ലാവർക്കും അത്ഭുതമാണ്. സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യും. ട്രെഡ്മില്ലിൽ വ്യായാമം, സൂര്യനമസ്‌കാരം, സൈക്ലിങ്, ഷട്ടിൽ കളി തുടങ്ങി ഈ കുട്ടിയുടെ ദിനങ്ങൾ തിരക്കേറിയതാണ്. സ്വന്തമായി കലണ്ടറും സിദ്ധാർത്ഥ് ഡിസൈൻ ചെയ്തിരുന്നു. സിദ്ധാർത്ഥ് രൂപകൽപ്പന ചെയ്ത കലണ്ടർ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

 

മലയാളം, ഇംഗ്ലീഷ് എന്നിവ അനായാസം കൈകാര്യം ചെയ്യും. ഇപ്പോൾ ഫ്രഞ്ചും പഠിക്കുന്നുണ്ട്. സിദ്ധാർഥിന്റെ ചിത്രങ്ങൾ ഉൾപ്പെടുത്തി കഴിഞ്ഞ വർഷം ഒരു കലണ്ടർ തയ്യാറാക്കിയിരുന്നു. വികസിത രാജ്യങ്ങളിൽ ഇത്തരക്കാർക്ക് ജോലി ഉറപ്പാക്കുന്നുണ്ട്. ഇവർക്കല്ല പ്രത്യേക പരിഗണന നൽകുക. ഇവരോട് എങ്ങനെ പെരുമാറണമെന്ന് മറ്റുള്ളവരെയാണ് പരിശീലിപ്പിക്കുക. ഏൽപ്പിക്കുന്ന എന്തു കാര്യവും സിദ്ധാർഥ് കൃത്യമായി ചെയ്യും. സാമൂഹിക ഇടപഴകലിൽ മാത്രമേ പ്രശ്നമുള്ളൂ. ടി.വി.യിൽ കുക്കറി ഷോ മാത്രമേ കാണൂ. യാത്രകൾ ഇഷ്ടമാണ്. നിരവധി വിദേശരാജ്യങ്ങൾ സന്ദർശിച്ചു കഴിഞ്ഞു. ആ ദിനങ്ങൾ ചോദിച്ചാൽ ദിവസമുൾപ്പെടെ പറയും. വിമാനത്തിന്റെ പേരുൾപ്പെടെ.

അസ്പേർജേഴ്സ്
ഓട്ടിസത്തിന്റെ ഗണത്തിൽ വരുന്ന ഒരു രോഗമാണ് അസ്പേർജേഴ്സ്. ഭാഷ ഉപയോഗിച്ച് സമൂഹവുമായി ഇടപഴകാൻ പറ്റാത്തതാണ് പ്രധാന പ്രശ്നം. പ്രത്യേക ചികിത്സയില്ല. അവരുടെ താല്പര്യങ്ങൾ എന്തെന്ന് കണ്ടെത്തി അത് വളർത്തിയെടുക്കുകയാണ് ചെയ്യേണ്ടത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP