Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉടൻ ശരിയാക്കിത്തരാമെന്നു പറഞ്ഞ് മന്ത്രിമാരും അധികാരികളും കൈയൊഴിയുന്നു; എപിഎൽ ലിസ്റ്റിൽ പേരുള്ളതിനാൽ സൗജന്യ അരി പോലും കിട്ടുന്നില്ല; മഴവെള്ളപ്പാച്ചിലിൽ വീടുതകർന്ന അനാഥയുവാവ് പുതിയ വീടിനായി പഞ്ചായത്ത് ഓഫീസിനു മുന്നിൽ നിരാഹാരമിരിക്കുന്നു

ഉടൻ ശരിയാക്കിത്തരാമെന്നു പറഞ്ഞ് മന്ത്രിമാരും അധികാരികളും കൈയൊഴിയുന്നു; എപിഎൽ ലിസ്റ്റിൽ പേരുള്ളതിനാൽ സൗജന്യ അരി പോലും കിട്ടുന്നില്ല; മഴവെള്ളപ്പാച്ചിലിൽ വീടുതകർന്ന അനാഥയുവാവ് പുതിയ വീടിനായി പഞ്ചായത്ത് ഓഫീസിനു മുന്നിൽ നിരാഹാരമിരിക്കുന്നു

പ്രകാശ് ചന്ദ്രശേഖർ

കുറുപ്പംപടി: അധികാരികൾ വാഗ്ദാനം പാലിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിൽ അനാഥനായ ദരിദ്ര യുവാവ് സത്യഗ്രഹം തുടങ്ങി. മേതല ഏന്ത്രത്തുംകുടി സിനോജാണ് ഇന്ന് രാവിലെ മുതൽ അശമന്നൂർ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലെ പാർക്കിങ് സ്ഥലത്ത് സത്യഗ്രഹം ആരംഭിച്ചത്. താമസ യോഗ്യമായ വീടും സ്ഥലവും അനുവദിച്ച് നൽകുക എന്നതാണ് സിനോജിന്റെ ആവശ്യം.

മേതല തുരങ്കം കവലയിൽ ഉണ്ടായിരുന്ന സിനോജിന്റെ വീട് 4 വർഷം മുമ്പ് മഴവെള്ളപ്പാച്ചിലിൽ തർകർന്നിരുന്നു. പിതാവ് വാഹനാപകടത്തിലും മാതാവ് രോഗബാധയെത്തുടർന്നും നേരത്തെ മരണമടഞ്ഞിരുന്നു. ഒരു സഹോദരിക്കുണ്ട്. ഇവരുടെ ഭർത്താവിന്റെ വീട്ടിലും ബന്ധുവീടുകളിലുമായിട്ടാണ് സിനോജ് ഇപ്പോൾ അന്തിയുറങ്ങുന്നത്.

ശാരീരിക അസ്വസ്ഥതകൾക്കിടയിൽ വല്ലപ്പോഴും കിട്ടുന്ന കൂലിപ്പണിയിൽ നിന്നുള്ള വരുമാനം കൊണ്ടാണ് 30 കാരനായ സിനോജ് ദൈനംദിന ജീവിതം തള്ളി നീക്കിയിരുന്നത്.

ബിഎ വരെ പഠിച്ചിട്ടുള്ള സിനോജ് നിരവധി പിഎസ്‌സി പരീക്ഷകൾ എഴുതുകയും റാങ്ക് ലിസ്റ്റിൽ എത്തുകയും ചെയ്തിരുന്നെങ്കിലും ഇതുവരെ നിയമനം ലഭിച്ചിട്ടില്ല
നിലവിൽ സഹായിക്കാൻ അടുത്ത ബന്ധുക്കളുമില്ല.

മന്ത്രിമാരെയും ഉന്നതാധികൃതരെയും നേരിൽക്കണ്ട് പരാതിപ്പെട്ടപ്പോൾ എല്ലാം ഉടൻ ശരിയാക്കാമെന്ന് പറഞ്ഞ് യാത്രയാക്കാറാണ് പതിവെന്നും കഴിഞ്ഞ നാല് വർഷമായിട്ടും ഇക്കൂട്ടർ തന്റെ കാര്യത്തിൽ അനങ്ങാപ്പാറനയം സ്വീകരിക്കുന്നതിനാലാണ് സമരരംഗത്തിറങ്ങിയിരിക്കുന്നതെന്ന് സിനോജ് അറിയിച്ചു.

സ്വന്തമായി വീടും സ്ഥലവും ഒന്നുമില്ലങ്കിലും ഭക്ഷ്യവകുപ്പ് നൽകിയിട്ടുള്ള റേഷൻ കാർഡിൽ സിനോജിനെ ഏപിഎൽ ലിസ്റ്റിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതു മൂലം ഭരിദ്ര ജനവിഭാഗത്തിനുള്ള സൗജന്യ നിരക്കിലുള്ള അരി പോലും സിനോജിന് ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP