Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആകെയുള്ള ഏഴ് സെന്റ് കിടപ്പാടം വിറ്റ് ജീവൻ നിലനിർത്താനുള്ള ഷാജുവിന്റെ ശ്രമത്തിന് കന്യാസ്ത്രീയുടെ കൈത്താങ്ങ്; നിലമേലിലെ 37 കാരന് വൃക്ക നൽകി സിസ്റ്റർ മെറിൻ; ഷാജുവിന് രണ്ടാം ജന്മം നൽകിയത് ഫാ ഡേവിഡ് ചിറമ്മൽ കിഡ്നി ഫൗണ്ടേഷൻ

ആകെയുള്ള ഏഴ് സെന്റ് കിടപ്പാടം വിറ്റ് ജീവൻ നിലനിർത്താനുള്ള ഷാജുവിന്റെ ശ്രമത്തിന് കന്യാസ്ത്രീയുടെ കൈത്താങ്ങ്; നിലമേലിലെ 37 കാരന് വൃക്ക നൽകി സിസ്റ്റർ മെറിൻ; ഷാജുവിന് രണ്ടാം ജന്മം നൽകിയത് ഫാ ഡേവിഡ് ചിറമ്മൽ കിഡ്നി ഫൗണ്ടേഷൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്‌കൂളിൽ നിന്നും വിരമിക്കുമ്പോൾ കുട്ടികൾക്ക് മാതൃകയാകാൻ സിസ്റ്റർ മെറിൻ എടുത്ത തീരുമാനമാണ് ഒരു വൃക്ക ദാനം ചെയ്യുകയെന്നത്. അങ്ങനെ വൃക്കദാനത്തിലൂടെ മാതൃകയായ ഫാ. ഡേവിസ് ചിറമ്മൽ നേതൃത്വം നൽകുന്ന കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യയിൽ പേര് രജിസ്റ്റർ ചെയ്തു. ഇത് തുണയായതുകൊല്ലം നിലമേൽ ആഴാന്തക്കുഴിത്തോട്ടത്തിൽ ഷാജുവിനും. ഇരുവൃക്കകളും തകരാറിലായ 37കാരൻ ഷാജുവിന് രക്ഷകയായത് തൃശൂർ അരണാട്ടുകര ഇൻഫന്റ് ജീസസ് ഹൈസ്‌കൂളിൽ പ്രധാനാധ്യാപികയായിരുന്ന സിസ്റ്റർ മെറിൻ പോളാണ്.

രണ്ടെണ്ണമുള്ളവൻ ഒന്നില്ലാത്തവന് കൊടുക്കട്ടെ യേശുവിന്റെ ഉപദേശം ശിരസാ വഹിച്ചാണ് സിസ്റ്റർ പുണ്യപ്രവർത്തിക്കെത്തിയത്. മുന്നോട്ട് ജീവിക്കണമെങ്കിൽ വൃക്ക മാറ്റിവയ്ക്കലല്ലാതെ ഇനി വഴിയില്ല. ഡോക്ടർമാർ തീർപ്പുകൽപ്പിച്ചപ്പോൾ ഷാജുവിന് പകച്ചു നിൽക്കുവാനേ കഴിഞ്ഞുള്ളൂ. കാരണം സാധാരണ ചികിത്സയ്ക്കു പോലും പണം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന കൊല്ലം നിലമേൽ ആഴാന്തക്കുഴിതോട്ടത്തിൽ വീട്ടിൽ ഷാജുവിനും കുടുംബത്തിനും മുന്നിൽ അത് വലിയൊരു വെല്ലുവിളിയായിരിന്നു. മുന്നോട്ട് എങ്ങനെയെന്ന്! ചിന്തിച്ച് വേദനയിൽ കഴിഞ്ഞ ഷാജുവിന്റെ കുടുംബത്തിന് മുന്നിൽ കാരുണ്യത്തിന്റെ ആൾരൂപമായി സിസ്റ്റർ മെറിൻ പോൾ അവതരിക്കുകയായിരിന്നു.

ഹോളി ഫാമിലി സന്യാസസമൂഹാംഗമായ സിസ്റ്റർ മെറിൻ പോൾ തൃശൂർ അരണാട്ടുകര ഇൻഫന്റ് ജീസസ് സ്‌കൂളിലെ ഹെഡ്‌മിസ്ട്രസ്സായി സേവനം ചെയ്തു വരികെയാണ് ശക്തമായ തീരുമാനം കൈകൊണ്ടത്. സിസ്റ്ററിനു വൃക്കദാനത്തിനു കരുണയുടെ വർഷത്തിൽ മേലധികാരികൾ അനുമതി നല്കി. വൃക്കദാതാവായ ഫാ. ഡേവിസ് ചിറമ്മൽ നയിക്കുന്ന കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ മുഖേനയാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. വ്യക്തിപരമായ ത്യാഗത്തിലൂടെ മറ്റൊരാളുടെ ജീവൻ രക്ഷിക്കണമെന്നും സമൂഹത്തിനു നന്മ ചെയ്യണമെന്നതും കുറേക്കാലമായുള്ള ആഗ്രഹമാണെന്ന്-സിസ്റ്റർ പറയുന്നു.

മതത്തിന്റെയും ജാതിയുടെയും അതിർവരമ്പുകൾ ഭേദിച്ച് കാരുണ്യത്തിന്റെ മറ്റൊരു സാക്ഷ്യമാണ് സിസ്റ്റർ മെറിൻ ലോകത്തിന് നൽകുന്നത്. കരുണയുടെ ഇത്തിരിവെട്ടം ലോകത്തിനു പകർന്നു നൽകിയാൽ ജീവിതം ധന്യമാകുമെന്നും സിസ്റ്റർ മെറിൻ പറയുന്നു. അങ്ങനെ സിസ്റ്റർ മെറിൻ പോളിന്റെ വൃക്ക ഷാജുവിൽ തുടിക്കുകയാണ് ഇപ്പോൾ. ആകെയുണ്ടായിരുന്ന ഏഴ് സെന്റ് സ്ഥലം വിറ്റ് ചികിത്സയ്ക്ക് ശ്രമിക്കുന്ന ഷാജുവിന്റെ കാര്യമറിഞ്ഞ സിസ്റ്റർ സന്തോഷത്തോടെയാണ് വൃക്കദാനത്തിന് തയ്യാറായത്. അങ്ങനെ ഷാജുവിന്റെ ജീവിതത്തിൽ ഈ മാലാഖ വീണ്ടും വെളിച്ചെമെത്തിച്ചു. ശസ്ത്രക്രിയ കൊച്ചി വിപിഎസ് ലേക്ഷോർ ആശുപത്രിയിൽ വിജയകരമായി നടന്നു. ശസ്ത്രക്രിയക്കു ശേഷം ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

അമ്മയും ഭാര്യയും രണ്ട് സഹോദരങ്ങളും ഉൾപ്പെട്ടതാണ് കുഷ്യൻ നിർമ്മാണ ജോലിയിലേർപ്പെട്ടിരുന്ന ഷാജുവിന്റെ കുടുംബം. ഇദ്ദേഹത്തിന്റെ ഒരു വൃക്ക 16 വർഷം മുമ്പ് ശസ്ത്രക്രിയ ചെയ്ത് നീക്കിയിരുന്നു. രണ്ടാമത്തെ വൃക്കയും തകരാറിലായതോടെയാണ് മാറ്റിവയ്ക്കാൻ വൃക്ക തേടി അഞ്ചുവർഷം മുമ്പ് കിഡ്നി ഫെഡറേഷനിൽ പേര് രജിസ്റ്റർ ചെയ്തത്. ഷാജുവിന്റെ പേരിൽ ആരംഭിച്ച പ്രത്യേക ബാങ്ക് അക്കൗണ്ടിലേക്കെത്തിയ സഹായം കൊണ്ടാണ് ശസ്ത്രക്രിയയ്ക്കുള്ള പണം കണ്ടെത്തിയത്.

കുട്ടികൾക്ക് മാതൃകയാവാൻ സിസ്റ്റർ മെറിൻ എടുത്ത തീരുമാനമാണ് വൃക്ക ദാനം ചെയ്യുകയെന്നത്. ഫാ. ഡേവിസ് ചിറമ്മൽ നേതൃത്വം നൽകുന്ന കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയിൽ പേര് രജിസ്റ്റർ ചെയ്തു. ആകെയുണ്ടായിരുന്ന ഏഴ് സെന്റ് സ്ഥലം വിറ്റ് ചികിൽസയ്ക്ക് ശ്രമിക്കുന്ന ഷാജുവിന്റെ കാര്യമറിഞ്ഞ സിസ്റ്റർ അദ്ദേഹത്തിന് വൃക്ക നൽകാൻ തയാറാവുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP