Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സിസ്റ്റർ റിൻസി സൂപ്പറാ..!! തകർന്ന റോഡും കാട്ടാനശല്യവും കൊണ്ടു നാട്ടുകാർ പൊറുതി മുട്ടിയപ്പോൾ മന്ത്രിയുടെ കാർ തടഞ്ഞു നിർത്തി ഒറ്റയാൾ പ്രതിഷേധം നടത്തി ഷോളയാറിലെ കന്യാസ്ത്രീ; പരാതി കേട്ടതായി ഭാവിക്കാതെ വന്നവഴി മുങ്ങി മന്ത്രി രാജുവും; പൊലീസ് അകമ്പടിയെ കൂസാതെ പ്രതികരിച്ച് സൈബർ ലോകത്തിന്റെ ബിഗ് സല്യൂട്ട് നേടി റിൻസി സിസ്റ്റർ

സിസ്റ്റർ റിൻസി സൂപ്പറാ..!! തകർന്ന റോഡും കാട്ടാനശല്യവും കൊണ്ടു നാട്ടുകാർ പൊറുതി മുട്ടിയപ്പോൾ മന്ത്രിയുടെ കാർ തടഞ്ഞു നിർത്തി ഒറ്റയാൾ പ്രതിഷേധം നടത്തി ഷോളയാറിലെ കന്യാസ്ത്രീ; പരാതി കേട്ടതായി ഭാവിക്കാതെ വന്നവഴി മുങ്ങി മന്ത്രി രാജുവും; പൊലീസ് അകമ്പടിയെ കൂസാതെ പ്രതികരിച്ച് സൈബർ ലോകത്തിന്റെ ബിഗ് സല്യൂട്ട് നേടി റിൻസി സിസ്റ്റർ

ജാസിം മൊയ്‌ദീൻ

അഗളി: അട്ടപ്പാടിയിൽ വനം മന്ത്രി കെ രാജുവിന്റെ വാഹനം തടഞ്ഞ് കന്യാസ്ത്രീയുടെ ഒറ്റയാൾ പ്രതിഷേധം. ഷോളയൂർ കോൺവെന്റിലെ സിസ്റ്റർ റിൻസിയാണ് മന്ത്രിയുടെ വാഹനം തടഞ്ഞ് നിർത്തി പ്രതിഷേധമറിയിച്ചത്. തകർന്ന റോഡും കാട്ടാനശല്യവും കാരണം നാട്ടുകാർ അനുഭവിക്കുന്ന ദുരിതങ്ങൾ പറയാൻ വേണ്ടിയാണ് റിൻസി മന്ത്രിയുടെ വാഹനം തടഞ്ഞത്. പൊതുപരിപാടിയിൽ പങ്കെടുക്കാൻ വേണ്ടി അട്ടപ്പാടിയിലെത്തിയതായിരുന്നു മന്ത്രി.

തകർന്ന റോഡിലൂടെയുള്ള മന്ത്രിയുടെ യാത്രാമദ്ധ്യേയാണ് റിൻസി അകമ്പടി വാഹനങ്ങൾ കടന്നുപോയതിന് ശേഷം മന്ത്രിയുടെ വാഹനത്തിന് മുമ്പിലേക്ക് നടന്നടുത്തത്. തുടർന്ന് വാഹനം തടഞ്ഞുനിർത്തി റിൻസി വർഷങ്ങളായി തകർന്നുകിടക്കുന്ന റോഡിന്റെ അവസ്ഥയും കഴിഞ്ഞ രണ്ടാഴ്ചയിലധികമായി പ്രദേശത്ത് നിലനിൽക്കുന്ന കാട്ടാന ഭീതിയെ കുറിച്ചും പറഞ്ഞു. എന്നാൽ വാഹനത്തിൽ നിന്നിറങ്ങാനോ ഇവരുടെ പരാതി കേട്ടതായി ഭാവിക്കാനോ മറുപടി പറയാനോ മന്ത്രി തയ്യാറായില്ല.

45 സെന്റോളം റോഡിൽ തടസ്സമുണ്ടായപ്പോഴേക്കും മുന്നിൽപോയ അകമ്പടി വാഹനത്തിലെ പൊലീസുകാരും പിന്നിലുണ്ടായിരുന്ന അട്ടപ്പാടി ബ്ലോക്ക് പ്രസിഡണ്ട് ഈശ്വരി രേശനും ചേർന്ന് റിൻസിയെ പിന്തിരിപ്പിക്കുകയും മന്ത്രി പങ്കെടുക്കുന്ന പരിപാടി സ്ഥലത്തെത്തി പരാതി പറയാനും നിർദ്ദേശിക്കുകയായിരുന്നു. എന്നാൽ റോട്ടിലിറങ്ങാതെ എങ്ങനെയാണ് മന്ത്രിക്ക് റോഡിന്റെ അവസ്ഥ മനസ്സിലാകുക എന്നായിരുന്നു റിൻസിയുടെ ചോദ്യം. വർഷങ്ങളായി തകർന്നുകിടക്കുന്ന അവസ്ഥയിലാണ് ആനക്കട്ടിയിൽ നിന്ന് ഷോളയൂരിലേക്കും അവിടുന്ന് വിവിധ മേഖലകളിലേക്കുമുള്ള റോഡുകൾ.

ഇപ്പോൾ മഴ കനക്കുക കൂടി ചെയ്തതോടെ വളരെ ദുഷ്‌ക്കരമാണ് ഇതിലൂടെയുള്ള യാത്രകൾ. കഴിഞ്ഞ രണ്ടാഴ്‌ച്ചക്കാലമായി പ്രദേശത്ത് എന്നും രാത്രി കാട്ടാന ശല്യം വിതക്കുന്നുണ്ട്. ആനകളെ പേടിച്ച് പലരും അംഗനവാടികൾ, കമ്മ്യൂണിറ്റി ഹാളുകൾ തുടങ്ങിയ കോൺക്രീറ്റ് കെട്ടിടങ്ങൾക്ക് മുകളിൽ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് കുടിൽകെട്ടി കൂട്ടത്തോടെയാണ് താമസം. ഈ പ്രശ്നങ്ങളൊക്കെ പ്രാദേശിക ഭരണകൂടങ്ങളിലും ജില്ലാ കളക്ടറടക്കമുള്ളവർക്കും പരാതികൾ നൽകിയെങ്കിലും നടപടിയില്ലാതെ വന്നതോടെയണ് റിൻസി സിസ്റ്റർ ഇത്തരത്തിലൊരും പ്രതിഷേധത്തിലേക്ക് മുതിർന്നത്.

എന്നാൽ കാറിന്റെ ചില്ലുതാഴ്‌ത്തി റിൻസിയുടെ പരാതികേട്ട ശേഷം മന്ത്രിയുടെ വാഹനം മുന്നോട്ടു പോകുകയായിരുന്നു. മന്ത്രി വാഹനത്തിൽ നിന്നിറങ്ങി റോഡിന്റെ അവസ്ഥ പരിശോധിക്കണമെന്ന് നിരന്തരം പറഞ്ഞെങ്കിലും മന്ത്രി അതിന് തയ്യാറായില്ല. മുന്നിലെ വാഹനത്തിലുണ്ടായിരുന്ന പൊലീസുകാരും പുറകിലുണ്ടായിരുന്ന ബ്ലോക്ക് പ്രസിഡണ്ടും റിൻസി സിസ്റ്ററെ പിന്തിരിപ്പിച്ച് വാഹനം കടത്തിവിടുകയും ചെയ്യുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP