Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അനുവദിച്ചതിലും കൂടുതൽ അളവിൽ പൈലിങ്ങ് നടത്തിയതു ചൂണ്ടിക്കാണിച്ചിട്ടും നടപടി ഉണ്ടായില്ല; ഫ്ളാറ്റ് നിർമ്മാണം അപകടത്തിൽ ആക്കിയത് അധികാരികളുടെ ഒത്താശ; നിർമ്മാണം നിർത്തി വച്ചിട്ടും സമീപത്തെ കെട്ടിടത്തിന്റെ അപകടാവസ്ഥ നിലനിൽക്കുന്നു; കഞ്ഞിക്കുഴിയിലെ ഫ്ളാറ്റ് നിർമ്മാണം സ്റ്റേ ചെയ്തിട്ടും ബിബിൻ ജേക്കബിന്റെ പ്രശ്നങ്ങൾ അവസാനിക്കുന്നില്ല

അനുവദിച്ചതിലും കൂടുതൽ അളവിൽ പൈലിങ്ങ് നടത്തിയതു ചൂണ്ടിക്കാണിച്ചിട്ടും നടപടി ഉണ്ടായില്ല; ഫ്ളാറ്റ് നിർമ്മാണം അപകടത്തിൽ ആക്കിയത് അധികാരികളുടെ ഒത്താശ; നിർമ്മാണം നിർത്തി വച്ചിട്ടും സമീപത്തെ കെട്ടിടത്തിന്റെ അപകടാവസ്ഥ നിലനിൽക്കുന്നു; കഞ്ഞിക്കുഴിയിലെ ഫ്ളാറ്റ് നിർമ്മാണം സ്റ്റേ ചെയ്തിട്ടും ബിബിൻ ജേക്കബിന്റെ പ്രശ്നങ്ങൾ അവസാനിക്കുന്നില്ല

അരുൺ ജയകുമാർ

കോട്ടയം: കഞ്ഞിക്കുഴിയിലെ സ്‌കൈലൈൻ ബിൽഡേഴ്സിന്റെ ഫ്ലാറ്റ് നിർമ്മാണം കോടതി കയറി ഇറങ്ങി സ്റ്റേ ചെയ്യിപ്പിച്ചിട്ടും ബിബിൻ ജേക്കബിന്റെ പ്രശ്നങ്ങൾ അവസാനിക്കുന്നില്ല. തന്റെ രണ്ട് നില കെട്ടിടത്തെ അപകടാവസ്ഥയിലേക്ക് തള്ളിവിട്ടുകൊണ്ടുള്ള നിർമ്മാണ പ്രവർത്തനം ഫ്ലാറ്റ് നിർമ്മാതാക്കൾ നടത്തിയത് മുഴുവൻ അധികാരികളുടെ ഒത്താശയോടെയായിരുന്നുവെന്നും ബിബിൻ ജേക്കബ് പറയുന്നു. ഫ്ലാറ്റ് നിർമ്മാണം നിർത്തിവച്ചെങ്കിലും വീടിനുണ്ടായ കേടുപാടുകൾ ആരു തീർക്കുമെന്ന ആശങ്കയിലാണ് ഇപ്പോൾ ബിബിൻ. തന്റെവീട് എപ്പോൾ നിലംപൊത്തും എന്ന ഭയത്തിലാണ് ഇയാൾ ഇപ്പോൾ. ഫ്ലാറ്റ് നിർമ്മാണം നിർത്തിവച്ച് നിർമ്മാതാക്കൾ മടങ്ങിയത് കാരണം തന്റെ പരാതികൾ ആരോട് പറയണമെന്നറിയാതെ വലയുകയാണ് ഇയാൽ ഇപ്പോൾ. ഫ്ലാറ്റ് നിർമ്മാണം നിർത്തിവച്ചെങ്കിലും നേരത്തെ നടത്തിയ നിർമ്മാണ പ്രവർത്തനം കാരണം ഇപ്പോൾ വീടിന് ചുറ്റും മഴയെതുടർന്ന് മണ്ണിളകി വലിയ കുഴികൾ രൂപപെട്ടിരിക്കുകയാണ്.

കോട്ടയം നഗരത്തിലെ തന്നെ ഏറ്റവും വലിയ ഫ്ലാറ്റ് ആണ് ഇവിടെ പേൾ എന്ന പേരിൽ നിർമ്മാണം നടത്തിയിരുന്നത്. ഫ്ലാറ്റ് നിർമ്മാണത്തിനായി പൈലിങ്ങ് നടത്തിയപ്പോഴാണ് തൊട്ടടുത്ത കെട്ടിടം അപകാവസ്ഥയിലേക്ക് എത്തിയത്. അനുവദിച്ച ്ളവിൽകൂടുതൽ പൈലിങ്ങ് നടത്തിയതാണ് തൊട്ടടുത്ത കെട്ടിട്തതെ അപക നിലയിലേക്ക് തള്ളിവിട്ടത്.ഫ്‌ലാറ്റ് നിർമ്മാണത്തിന്റെ ഭാഗമായി 60 അടിയോളം താഴ്ചയിൽ മണ്ണ് മാറ്റി. തൊട്ടടുത്തുള്ള ഒരേയൊരു കെട്ടിടത്തിന്റെ സുരക്ഷയെ കുറിച്ച് യാതൊരു ശ്രദ്ധയും ഇല്ലാതെയാണ് അനധികൃതമായ നിർമ്മാണ പ്രവർത്തനം നടത്തിവന്നിരുന്നത്.ഫ്ലാറ്റ് അപകടാവസ്ഥയിലായത് കാരണം ഇപ്പോൾ വാടക വീട്ടിലാണ് ബിബിനും കുടുംബവും താമസം.

ഫ്‌ലാറ്റിന്റെ നിർമ്മാണം ആരംഭിച്ചപ്പോൾ തന്നെ ബിബിൻ നിർമ്മാതാക്കളോട് പറഞ്ഞിരുന്നു ഇത്തരം നിർമ്മാണം തന്റെ കെട്ടിടത്തിന് അപകടമുണ്ടാക്കും അതിനാൽ തനിക്ക് സുരക്ഷാ ഭിത്തി നിർമ്മിച്ച് നൽകണമെന്ന്. ഈ വാർത്ത മറുനാടൻ മലയാളി നേരത്തെ റിപ്പോർട്ചെയ്തിരുന്നു.പിന്നീട് ഫ്ലാറ്റ് നിർമ്മാണം അപകടകരമാക്കുമെന്ന് കാണിച്ച് ബിബിൻ മുൻസിപാലിറ്റി, മൈനിങ്ങ് ആൻഡ് ജിയോളജി വകുപ്പ് വില്ലേജ് ഓഫീസർ എന്നിവർക്ക് നൽകിയെ പരാതിയിൽ നിർമ്മാണ പ്രവർത്തനം നിർത്തിവെയ്ക്കാനുള്ള സ്റ്റോപ് മെമൊ നൽകിയെങ്കിലും അധികാരികളുടെ ഒ്തതാശയോടെ തന്നെ നിർമ്മാണ പ്രവർത്തനം തുടരുകയായിരുന്നു. ഇത് മുൻസിപ്പാലിറ്റിയെ അറിയച്ചപ്പോഴെല്ലാം അവർ പരിശോധനയ്ക്ക് വരുമ്പോൾ പണി നടക്കുന്നില്ലെന്നാണ് റിപ്പോർടുകൾ നൽകിയിരുന്നത്.ഹൈക്കോടതിയിൽ നിന്നും സ്റ്റേ ഓർഡർ നേടിയിട്ടും നിർമ്മാണ പ്രവർത്തനങ്ങൾ തുടരുകയായിരുന്നു.

പിന്നീട് ഇത് അധികാരികളും ഫ്ലാറ്റ് നിർമ്മാതാക്കളും തമ്മിലെ ഒത്തുകളിയാണെന്ന് മനസ്സിലാക്കിയ ബിബിൻ സിസിടിവി ക്യാമറ സ്ഥാപിക്കുകയായിരുന്നു. പിന്നീട് ഹൈക്കോടതിയുടെ ഓർഡർ ഉണ്ടായിട്ടും നിങ്ങൾക്ക് ഈ അനീതി തടയാനാകുന്നില്ലേ എന്ന് ചോദിച്ചപ്പോൾ മുൻസിപ്പൾ എഞ്ചിനീയർ ആന്ദരാജ് നൽകിയ മറുപടി കോടതി അലക്ഷ്യത്തിന് കേസ് നൽകികോളു എന്നാണ്. പിന്നീട് കോട്ടയം എസ്‌പി ഉൾപ്പടെയുള്ളവർ ഇടപെട്ടാണ് നിർമ്മാണ പ്രവർത്തനം നിർത്തിവെയ്‌പ്പിച്ചതും.

ഓഗസ്റ്റ് 16ന് പണി നിർത്തിവച്ചതാണ്. പിന്നീട് ഒരു തരത്തിലും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിട്ടില്ല. അതിനിടയിലാണ് ഫ്ലാറ്റ് നിർമ്മാണം കാരണം വീടിന് കേടുപാടുകൾ കൂടിവന്നത്. നേരത്തെ ഫ്ലാറ്റ് നിർമ്മാണത്തിന് മുൻസിപ്പാലിറ്റി അനുമതി നൽകിയിരുന്നെങ്കിലും ഇതിൽ റെസിഡൻഷ്യൽ പർപ്പസിന് മാത്രമാണ് എന്ന് കാണിച്ചാണ് മണ്ണെടുത്തത്. എന്നാൽ ബ്രൈൗഷറിൽ സ്‌കൈലൈൻ തന്നെ നൽകിയിരുന്ന പരസ്യത്തിൽ കൊമേർഷ്യൽ ആൻഡ് റസിഡൻഷ്യൽ പർപ്പസ് എന്നാണ് പറഞ്ഞിരിക്കുന്നത്. കൊമേർഷ്യൽ പർപ്പസിനായി മണ്ണ് മാറ്റുന്നതിനും പൈലിങ്ങ് നടത്തുന്നതിനും പ്രത്യേക അനുമതി നേടണമെന്നിരിക്കെ് അധികൃതരുടെ ഒത്താശയോടെയാണ് ഈ തിരുമറി നടന്നിരിക്കുന്നതെന്നും ബിബിൻ ആരോപിക്കുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP