1 aed = 17.67 inr 1 eur = 72.68 inr 1 gbp = 84.26 inr 1 kwd = 213.81 inr 1 sar = 17.31 inr 1 usd = 64.89 inr
May / 2017
29
Monday

പുറമേ നിന്നു നോക്കിയാൽ ഗംഭീരമായ ചില്ലുകൊട്ടാരം; അകത്തു ചെന്നാൽ കാണുക ചെളിയും നിറഞ്ഞ പരുക്കൻ നിലവും സിമന്റു ചാക്കുകളും; ഒന്നാം ഘട്ടത്തിലുള്ളത് ഡെകെയർ സ്ഥാപനവും ഫാസ്റ്റ്ഫുഡ് കമ്പനിയും വരെ; ഉദ്ഘാടനം കഴിഞ്ഞെങ്കിലും ഒരു കമ്പനിയെങ്കിലും പ്രവർത്തിക്കാൻ ആറ് മാസമെങ്കിലും വേണം: ഉമ്മൻ ചാണ്ടിയുടെ സ്മാർട്ട് സിറ്റി തട്ടിപ്പ് ഇങ്ങനെ

February 21, 2016 | 03:17 PM | Permalink



ആർ കെ നീലകണ്ഠൻ

കൊച്ചി: സംസ്ഥാനത്തിന്റെ സ്വപ്‌ന പദ്ധതിയെന്ന് പറഞ്ഞ് ഇന്നലെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത സ്മാർട്ട് സിറ്റി പദ്ധതിയെ പൊളിച്ചടുക്കുന്ന വിധത്തിലാണ് സോഷ്യൽ മീഡിയയിൽ ട്രോളുകളുടെ ബഹളം. തെരഞ്ഞെുപ്പ് ലക്ഷ്യമിട്ട് തട്ടിക്കൂട്ടുന്ന പദ്ധതികളിൽ ഒന്നായാണ് പൊതുസമൂഹം സ്മാർട്ട് സിറ്റിയെയും വിലയിരുത്തുന്നത്. അതുകൊണ്ട്് തന്നെ പണി പൂർത്തായാകാതെ പാലുകാച്ചൽ നടത്തിയ സംഭവങ്ങളോട് ഉപമിച്ചാണ് ട്രോളുകൾ. കൊച്ചി മെട്രോ റെയിൽ പൂർത്തിയാക്കാൻ ഇനി ഒന്നര വർഷമെങ്കിലും സമയം ആവശ്യമാണെന്നിരിക്കേ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മെട്രോയുടെ ഉദ്ഘാടനം നിർവഹിച്ചത് അടുത്തിടെയാണ്. കണ്ണൂർ വിമാനത്താവളവും ഉദ്ഘാടനം നടത്താൻ ഒരുങ്ങുകയാണ്. ഇതിനിടെയാണ് കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിയുടെയും ഉദ്ഘാടനം നിർവഹിച്ചത്.

എന്നാൽ, വസ്തുതകൾ പരിശോധിക്കുമ്പോൾ കൊച്ചി മെട്രോ പദ്ധതിയും മുഴുവൻ കൺകെട്ടാണെന്ന് വ്യക്തമാകും. സ്മാർട്ട് സിറ്റിയുടെ ഒന്നാം ഘട്ടമെന്ന പേരിൽ തിരക്കിട്ട് ഉദ്ഘാടനം നിർവഹിച്ചിട്ടും ഒരു സ്ഥാപനമെങ്കിലും തുടങ്ങാൻപാകത്തിന് അവിടുത്തെ കെട്ടിടം പാകപ്പെട്ടിട്ടില്ലെന്നതാണ് മറ്റൊരു വാസ്തവം. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖപത്രമായ ദേശാഭിമാനിയിൽ വരെ ഇന്നലെ സർക്കാർ പരസ്യം കൊടുത്താണ് വിപുലമായ ഉദ്ഘാടനം സർക്കാർ നിർവഹിച്ചത്. എന്നാൽ ഇതെല്ലാം വോട്ടു പിടിക്കാൻ ലക്ഷ്യമിട്ട് കാണിച്ച വിദ്യയാണെന്ന് വ്യക്തമാകും. കെട്ടിടത്തിന്റെ അടുത്തേക്ക് പോയാലാണ് സ്മാർട്ട് സിറ്റി എത്രത്തോളം സ്മാർട്ട് ആണെന്ന് വ്യക്തമാകുക.

പുറമേ നിന്നു നോക്കിയാൽ ആരും ഒരുവട്ടം നോക്കിപ്പോകുന്ന വിധത്തിലാണ് കെട്ടിടത്തിന്റെ നിർമ്മാണം. എന്നാൽ അടുത്തു ചെന്ന് വീക്ഷിക്കുമ്പോളഴാണ് കെട്ടിടം നിർമ്മാം പോലും പൂർത്തിയാക്കാൻ സാധിച്ചിട്ടില്ലെന്ന് ബോധ്യമാകുക. ചുറ്റും കൂളിഗ് ഗ്ലാസ് ഘടിപ്പിച്ച അംബര ചുംബിയായ സുന്ദരമായ ഒരു ബഹുനില കെട്ടിടമാണ് ഇന്നലെ ഉദ്ഘാടനം ചെയ്തത്. പുറമേ നിന്നു നോക്കിയാൽ ആർക്കും തോന്നും ശരിക്കും സ്മാർട്ട് ആണല്ലോ എന്ന്. പക്ഷേ ചന്തം പുറത്തു മാത്രമേയുള്ള. അടുത്തു ചെന്ന് നോക്കുമ്പോഴാണ് നിർമ്മാണം എങ്ങുമെത്തിയിട്ടില്ലെന്ന് ബോധ്യമാകുക. ഭൂരിപക്ഷം പണിയും പൂർത്തിയായിട്ടില്ല. ഫലത്തിൽ പണി പൂർത്തികാക്കാതെ കൊച്ചി മെട്രോ കൃത്രിമ ട്രാക്കിൽ ഓടിച്ചതും പോലെ തന്നെയാണ് സ്മാർട്ട് സിറ്റിയുടെ കാര്യവും.

ചുറുങ്ങിയത് ഒരു ആറ് മാസമെങ്കിലും കഴിയാതെ ഒരു കമ്പനിക്കും പ്രവർത്തിക്കാൻ പറ്റിയ സാഹചര്യം പുതുതായി ഉദ്ഘാടനം ചെയ്ത കെട്ടിടത്തിൽ ഇല്ല. കെട്ടിടത്തിന്റെ തറമുതൽ പ്ലബ്ബിംഗും വയറിംഗും ജോലികൾ പോലും തീർക്കാൻ ബാക്കി കിടക്കുന്നു. തറ പോലും ഫിനിഷ് ചെയ്തിട്ടില്ല. വിദേശ കമ്പനികൾ ഉടൻ ആരംഭിക്കുമെന്ന് പറയുന്ന സ്മാർട്ട് സിറ്റി ബിൽഡിങ്ങിന്റെ അകത്തുള്ളത് സിമന്റ് ചാക്കും, കട്ടകളും പിന്നെ അന്യസംസ്ഥാന തൊഴിലാളികളുടെ ഉണക്കാനിട്ടിരിക്കുന്ന മുണ്ടുമാണ്. നിലങ്ങളിൽ ചെളി നിറഞ്ഞു കിടക്കുകയാണ്. കേരളത്തിലെ ഐടി മേഖലയുടെ കുതിപ്പിന് ആക്കം കൂട്ടുമെന്ന് സർക്കാർ പറയുമ്പോൾ തന്നെയാണ് ഈ സ്ഥിതി.

സ്മാർട്ട്‌സിറ്റിയുടെ ഭാഗമായ ഒന്നാംഘട്ട ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനമാണ് കഴിഞ്ഞത്. പൂർണമായി പൂർത്തിയാവാൻ അതിവേഗം ബഹുദൂരമെന്ന മുദ്രാവാക്യമുള്ള മുഖ്യമന്ത്രി നിർദ്ദേശം നൽകിയെങ്കിലും അതുണ്ടായില്ല. ഉദ്ഘാടനത്തിന് പ്രത്യേകം വേദിയൊരുക്കി അവിടെയാണ നിർവഹിച്ചത് എന്നതു തന്നെ മതി നിർമ്മാണം എവിടെയും എത്തിയില്ലെന്ന് വ്യക്തമാകാൻ. മാദ്ധ്യമങ്ങളെ പോലും ഈ ഭാഗത്തേക്ക് ശരിക്കും അടുപ്പിച്ചിരുന്നില്ല. പത്രങ്ങളിൽ ഇൻഫോ പാർക്കിന്റെ മുൻപിൽ നിന്നുള്ള ചിത്രമാണ് പത്രങ്ങളിൽ അടിച്ചു വന്നത്. പക്ഷെ ചിത്രങ്ങളിൽ കാണുന്നത് പോലെയല്ല നേരിട്ട് കാണുമ്പോഴുള്ള കാര്യങ്ങൾ.

മുൻ വശത്തേക്കുള്ള പാത ഇപ്പോഴും മണ്ണ് നികത്തി ഇട്ടിരിക്കുന്നു ഇവിടേക്കുള്ള സിമന്റ് കട്ടകളാണ് ബിൽഡിങ്ങിന്റെ അകത്തു സൂക്ഷിച്ചിട്ടുള്ളത്. മിനുക്ക് പണി മാത്രമേ പൂർത്തിയാവാനുള്ളൂ എന്ന് പറയാൻ കൂടി ഇപ്പോഴത്തെ നിലയിൽ കഴിയില്ല. വലിയ ആഘോഷത്തിനാടായിരുന്നു ഇന്നലെ സ്മാർട്ട് സിറ്റി ക്യാമ്പസ് സാക്ഷ്യം വഹിച്ചത്. മുൻവശത്തെ ഗേറ്റും അലങ്കാര പണികളും കണ്ടാൽ അകത്തു വലിയ സംഭവം ആണെന്ന് തോന്നാം. പക്ഷെ അകത്തെ പരിതാപകരമാണെന്നതാണ് മറ്റൊരുകാര്യം. കെട്ടിടത്തിന്റെ പുറമേയുള്ള ചില്ലുകൾ ഒഴിച്ച് മറ്റൊന്നുംമ സ്മാർട്ടല്ലെനനതാണ് മറ്റൊരു യാഥാർത്ഥ്യം.

ആദ്യകെട്ടിടത്തിൽ 27 ഐടി കമ്പനികളുമായി കരാറായെന്നാണ് ഉദ്ഘാടനത്തിന്റെ തലേദിവസം പോലും സ്മാർട്ട്‌സിറ്റി അധികൃതർ പറഞ്ഞിരുന്നത്. 75 ശതമാനം സ്ഥലവും പാട്ടത്തിന് നൽകിയെന്നും അവകാശപ്പെട്ടിരുന്നു. എന്നാൽ വസ്തുത പരിശോധിക്കുമ്പോഴാണ് തട്ടിപ്പിന്റെ ആഴം ബോധ്യമാകുക. സ്മാർട്ട് സിറ്റിയുടെ പ്രധാന ഉദ്ദേശ്യലക്ഷ്യം ഐ ടി വ്യവസായം ആണെങ്കിൽ കെട്ടിടത്തിൽ പ്രവർത്തിക്കാൻ കരാർ ആയതിൽ 16 ഐടി കമ്പനികൾ മാത്രമാണ് ഉള്ളത്. മറ്റുള്ളതാകട്ടെ ഏതൊരു സാധാരണ സ്ഥലത്തും പ്രവർത്തിക്കാൻ സാധിക്കുന്ന വിധത്തിലുള്ള കുഞ്ഞൻ കമ്പനികളും. അന്താരാഷ്ട്രനിലവാരമുള്ള ഒറ്റ കമ്പനിയുമായി പോലും കരാർ ആയില്ലെന്നത് വ്യക്തമാകുകയും ചെയ്യും. 5000 പോയിട്ട് ആയിരം പേർക്ക് പോലും ജോലി നൽകാൻ സാധിക്കുമോ എന്ന സംശയം ശക്തമാകുകയും ചെയ്യും.

ലിറ്റിൽ ജെംസ് എന്ന ഡെകെയർ സ്ഥാപനം, ഫ്രസ് ഫാസ്റ്റ്ഫുഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഫാസ്റ്റ്ഫുഡ് തുടങ്ങിയവയാണ് കരാറിൽ ആയവയിൽ ചിലത്. ഐഡിയ സെല്ലുലാറിന്റെ മൊബൈൽ കട, ആസ്റ്റർ മെഡ്‌സിറ്റിയുടെ മെഡിക്കൽ ക്‌ളിനിക്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെ കൗണ്ടർ, മുസ്തഫ ആൻഡ് അൽമന എന്ന ലീഗൽ കൺസൾട്ടൻസി തുടങ്ങിയവയാണ് ആദ്യ പാർക്കിൽ ഇടംപിടിച്ച ഐടി ഇതര കമ്പനികൾ. ഇഹിറ്റ്‌സ് ടെക്‌നോളജീസ്, ഡൈനാമിക് നെക്സ്റ്റ് ടെക്‌നോളജീസ്, വിട്രിയോ സൊല്യൂഷൻസ്, സിങ്ഗ്‌നെറ്റ് സോഫ്‌റ്റ്‌വെയർ, എക്സ്സാ സോഫ്‌റ്റ്‌വെയർ സർവീസസ്, ലോജിറ്റിക്‌സ് ടെക്‌നോ ലാബ്‌സ്, സായ് ബിപിഒ സർവീസസ്, സെവൻ നോഡ്‌സ് ടെക്‌നോളജീസ് സൊല്യൂഷൻസ്, ടികെഎം ഇൻഫോടെക്, എൻഡിമെൻഷൻസ് സൊല്യൂഷൻസ്, മാരിയപ്പ്‌സ് മറൈൻ സൊല്യൂഷൻസ്, ഡിആർഡി കമ്യൂണിക്കേഷൻസ്, ഐബിഎസ് സോഫ്‌റ്റ്‌വെയർ, പാത്ത് സൊല്യൂഷൻസ് ഇന്ത്യ, അഗ്രി ജെനോം, ലിറ്റ്മസ് സെവൻ സിസ്റ്റം കൺസൾട്ടിങ് എന്നിവയാണ് സ്ഥലം പാട്ടത്തിനെടുത്ത ഐടി കമ്പനികൾ.

ബഹുഭൂരിപക്ഷം കമ്പനികളും 4000 മുതൽ 5000 വരെ ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടംമാത്രമാണ് പാട്ടത്തിനോ വാടകയ്‌ക്കോ എടുത്തിട്ടുള്ളത്. ഇതിൽ പ്രധാനപ്പെട്ട ഒരെണ്ണം മറ്റൊരു ഐടിപാർക്കിൽ നിലവിൽ പ്രവർത്തിച്ചുവരുന്ന സ്ഥാപനമാണ്. കുറഞ്ഞ വിലയ്ക്ക് സ്ഥലം കിട്ടിയപ്പോൾ ഇങ്ങോട്ടേക്കു മാറിയെന്നു മാത്രമേ ഇപ്പോൾ സംഭവിച്ചിട്ടുള്ളു. ചുരുക്കത്തിൽ തെരഞ്ഞെടുപ്പ് തന്ത്രം എന്നതിൽ ഉപരിയായി എന്തെങ്കിലും ചെയ്തുവെന്ന ആരോപണത്തെ മറികടക്കാൻ ഉമ്മൻ ചാണ്ടിക്കി സാധിക്കണെങ്കിൽ വരും കാലത്തിൽ സ്മാർട്ട് സിറ്റി എങ്ങനെ പ്രവർത്തിക്കും എന്ന കാര്യം കൂടി പരിശോധിക്കേണ്ടി വരും.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
കാളക്കുട്ടിയെ കൊന്നത് വിവേകശൂന്യവും കിരാതവുമെന്ന് രാഹുൽഗാന്ധി; ആവേശകുമാരന്മാരായി പരസ്യമായി കാളക്കുട്ടിയെ കൊന്ന യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരേ പൊലീസ് കേസുമെടുത്തു; ഏതു നിമിഷവും അറസ്റ്റ് ഭയന്ന് 'യൂത്ത് നേതാക്കൾ'; ബീഫ് നിരോധനത്തിനെതിരായ പ്രതിഷേധത്തിന്റെ അന്തസ് കെടുത്തിയെന്ന് രാജ്യമെങ്ങും പ്രതിഷേധം
എന്തുപറഞ്ഞാലും ദുർവ്യാഖ്യാനം ചെയ്യപ്പെടും; ഏതുനിമിഷവും രാജ്യദ്രോഹിയായി ചിത്രീകരിക്കപ്പെടും; സൗഹൃദങ്ങൾപോലും മതബോധത്തിനോട് അടിമപ്പെട്ട്; യുപിയിലെ മുസ്ലിംകൾക്ക് ഇത് സ്വന്തം രാജ്യമോ എന്ന ആശങ്ക ശക്തം; തിരഞ്ഞൈടുപ്പ് യുപിയുടെ മനസ്സിനെ മാറ്റിമറിച്ചത് റിപ്പോർട്ട് ചെയ്യപ്പെടുന്നതിനെക്കാൾ ഭീദിതമായി
ലിംഗം മുറിച്ച പെൺകുട്ടിയുടെ കാമുകൻ മനോനില തെറ്റി 45കാരിയുമായി ബന്ധം പുലർത്തിയിരുന്നയാൾ; ഗംഗേശാനന്ദയ്ക്കൊപ്പം തിരുവനന്തപുരത്ത് എത്തിയപ്പോൾ പെൺകുട്ടിയുമായി പ്രണയത്തിലായി; ബന്ധത്തെ എതിർത്തത് കമിതാക്കൾക്കു സ്വാമിയോടു വൈരാഗ്യമുണ്ടാക്കി; വയനാട്ടിലായിരുന്ന സ്വാമിയെ തിരുവനന്തപുരത്തേക്കു വിളിച്ചുവരുത്തിയത് പെൺകുട്ടി; ഗംഗേശാനന്ദയുടെ സുഹൃത്ത് ഗരുഡ ഭജാനന്ദ മറുനാടനോടു നടത്തിയ വെളിപ്പെടുത്തലുകൾ
മോദി ഭരണത്തിന് കീഴിൽ ഇന്ത്യയുടെ അന്തസ്സ് ഉയർന്നു; കേന്ദ്രത്തിൽ തുടർഭരണം ഉറപ്പ്; നോട്ടു പിൻവലിക്കൽ ഭരണത്തിലെ ഏറ്റവും മികച്ച തീരുമാനം; ന്യൂനപക്ഷങ്ങളും ഭരണത്തിൽ തൃപ്തർ; മൂന്ന് വർഷം പൂർത്തിയാക്കുന്ന പ്രധാനമന്ത്രി മോദിക്കും സർക്കാറിനും ഡിസ്റ്റിങ്ഷൻ നൽകി മറുനാടൻ വായനക്കാർ: സർവേഫലം പുറത്തുവിടുന്നു
വഴിവിട്ട ബന്ധം ഭർത്താവ് ചൂണ്ടിക്കാട്ടിയപ്പോൾ അധികാരികൾ കണ്ണടച്ചു; അച്ചനെ സ്ഥലം മാറ്റിയിട്ടും പ്രണയം മൂത്തു; വാട്സ് അപ്പ് പ്രേമം മൂത്ത് രണ്ടു കുട്ടികളുടെ അമ്മ വികാരിയോടൊപ്പം വീടുവിട്ടിറങ്ങി; വൈദിക കുപ്പായമുപേക്ഷിച്ച് ഇറ്റലിയിലേക്ക് പറക്കാനുറച്ച് ഫാദർ സെബി വിതയത്തിൽ; ഇരിങ്ങാലക്കുട രൂപതയിൽ നിന്നൊരു പ്രണയകഥ
കടമായി നൽകിയ 20 ലക്ഷം തിരിച്ചു ചോദിച്ചത് പ്രശ്‌നമായി; വീട്ടുകാർ ഉറക്കമായപ്പോൾ കിടപ്പുമുറിയിലേക്ക് വിളിച്ചുവരുത്തി; ആപ്പിൾ മുറിക്കാനുള്ള കത്തി കഴുത്തിൽ ചേർത്ത് വഴങ്ങണമെന്ന് ഭീഷണിയും; പിടിവലിക്കൊടുവിൽ കത്തി കൈക്കലാക്കി ജനനേന്ദ്രിയത്തിൽ പിടിച്ച് കുറുകേ മുറിച്ചെന്ന് മൊഴി; ഗംഗേശാനന്ദ കോടിപതി ആയതിന്റെ പൊരുൾ തേടി പൊലീസ്
പുഴയിൽ കുളിച്ചു കയറിയ പതിനാറുകാരന് ആദ്യമുണ്ടായത് തലവേദന; കോട്ടയത്തെ ആശുപത്രിയിൽ വച്ചു മരണം; മണിമലയാറ്റിലെ കുളിക്കിടയിൽ പുഴവെള്ളത്തിൽ നിന്ന് മൂക്കിലൂടെയോ വായിലൂടെയോ ശരീരത്തിലെത്തിയത് അമീബിക് അണുബാധയുണ്ടാക്കിയതു മരണകാരണം; എരുമേലിയിലുണ്ടായത് ലോകത്തുതന്നെ അപൂർവമായ മരണം; നാടിനാകെ ദുരന്തമുന്നറിയിപ്പ്
കഥകളി പഠിച്ചതിനും തട്ടമിടാത്തതിനും മഹല്ലിലും നാട്ടിലും ഒറ്റപ്പെടുത്തി; ഉമ്മ മരിച്ചപ്പോൾ ഖബർസ്ഥാനിൽ അടക്കാൻ സമ്മതിച്ചില്ല; നടന്നുപോകുമ്പോൾ കുശുകുശുക്കുന്നവർ ഇപ്പോഴുമുണ്ട്; ചെന്നൈയിൽ പോയി പഠിക്കാൻ സഹായിച്ചത് സ്പീക്കർ ശ്രീരാമകൃഷ്ണൻ; വിലക്കിയവർക്ക് ഒന്നാം റാങ്കിലൂടെ മറുപടി; മൻസിയ മറുനാടൻ മലയാളിയോട് മനസു തുറക്കുന്നു
ലൗ ജിഹാദിന്റെ സൂത്രധാരൻ; ഹിന്ദു ഹെൽപ്പ് ലൈനിന്റെ മുന്നണി പോരാളി; എസ് എൻ ഡി പി-ബിജെപി കൂട്ടുകെട്ടിന്റെ സൂത്രധാരൻ; കേരളാ ഹൗസിലെ ബീഫ് വിവാദം ആളിക്കത്തിച്ച് വിവാദ നായകൻ; കുമ്മനത്തെ അധ്യക്ഷനാക്കിയ തന്ത്രശാലി; വെള്ളാപ്പള്ളിക്കും അമൃതാന്ദമയിക്കും കരിമ്പൂച്ചകളെ ഒരുക്കിയ പ്രതീഷ് വിശ്വനാഥനെന്ന 'സൂപ്പർ പവറിന്റെ' കഥ
വി എസ് എന്ന് ദേഹത്ത് എഴുതി സിറ്റിയിലൂടെ ബൈക്ക് ഓടിച്ചു; ഹക്കിം ഷായെ വടിവാളു കൊണ്ടു വെട്ടിയെന്നും ആരോപണം; ഓംപ്രകാശും പുത്തൻപാലം രാജേഷും കൂട്ടുകാർ; കാക്കികുപ്പായം നൽകരുതെന്ന് വിലക്കി ഇന്റലിജൻസ്; ചെന്നിത്തല വിശാലനായപ്പോൾ സേനയിലെത്തി; കഞ്ചാവ് കേസിലൂടെ സിപിഎമ്മിലെ കണ്ണിലെ കരടായി; ജനനേന്ദ്രിയം തകർത്തപ്പോൾ സസ്‌പെൻഷനും; എസ് ഐ സമ്പത്തിന്റെ കഥ ഇങ്ങനെ
വഴിവിട്ട ബന്ധം ഭർത്താവ് ചൂണ്ടിക്കാട്ടിയപ്പോൾ അധികാരികൾ കണ്ണടച്ചു; അച്ചനെ സ്ഥലം മാറ്റിയിട്ടും പ്രണയം മൂത്തു; വാട്സ് അപ്പ് പ്രേമം മൂത്ത് രണ്ടു കുട്ടികളുടെ അമ്മ വികാരിയോടൊപ്പം വീടുവിട്ടിറങ്ങി; വൈദിക കുപ്പായമുപേക്ഷിച്ച് ഇറ്റലിയിലേക്ക് പറക്കാനുറച്ച് ഫാദർ സെബി വിതയത്തിൽ; ഇരിങ്ങാലക്കുട രൂപതയിൽ നിന്നൊരു പ്രണയകഥ
സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ മുൻകൂർ ജാമ്യം എടുത്ത് സ്റ്റേഷനിലേക്ക് പോയ യുവാവിനെ പരാതിക്കാരിയായ വീട്ടമ്മയുടെ നേതൃത്വത്തിലുള്ള ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയി; ക്രൂരമായി മർദ്ദിച്ച് മൊബൈൽ ഫോണും പണവും തട്ടിയെടുത്തത് പൊലീസ് സ്‌റ്റേഷനിൽ കൊണ്ടു പോയി വിലിച്ചെറിഞ്ഞു; അറസ്റ്റ് ചെയ്തില്ല എന്നു പറഞ്ഞ് പൊലീസിനെതിരെ ഫെയ്‌സ് ബുക്കിലൂടെ ലൈവായി കൊലവിളി