1 usd = 73.27 inr 1 gbp = 96.62 inr 1 eur = 84.87 inr 1 aed = 19.95 inr 1 sar = 19.43 inr 1 kwd = 241.86 inr

Oct / 2018
16
Tuesday

പിണറായിക്കെതിരെ കടുത്ത ആരോപണവുമായെത്തിയ ലാവലിൻ കരാറിനു തുടക്കമിട്ടത് ജി കാർത്തികേയന്റെ കാലത്ത്; വിഎസിന്റെ ഇടപെടലോടെ ദേശീയം രാഷ്ട്രീയം പോലും ശ്രദ്ധിച്ച കേസായി; തെരഞ്ഞെടുപ്പു വേളയിലെ യുഡിഎഫിന്റെ സ്ഥിരം ആയുധം: ഒടുവിൽ പിണറായിയെ തെരഞ്ഞു പിടിച്ച് സിബിഐ കുറ്റക്കാരനാക്കിയെന്ന് പറഞ്ഞ് കേസ് തള്ളി: ലാവലിന്റെ നാൾവഴികൾ ഇങ്ങനെ

August 23, 2017 | 02:44 PM IST | Permalinkപിണറായിക്കെതിരെ കടുത്ത ആരോപണവുമായെത്തിയ ലാവലിൻ കരാറിനു തുടക്കമിട്ടത് ജി കാർത്തികേയന്റെ കാലത്ത്; വിഎസിന്റെ ഇടപെടലോടെ ദേശീയം രാഷ്ട്രീയം പോലും ശ്രദ്ധിച്ച കേസായി; തെരഞ്ഞെടുപ്പു വേളയിലെ യുഡിഎഫിന്റെ സ്ഥിരം ആയുധം: ഒടുവിൽ പിണറായിയെ തെരഞ്ഞു പിടിച്ച് സിബിഐ കുറ്റക്കാരനാക്കിയെന്ന് പറഞ്ഞ് കേസ് തള്ളി: ലാവലിന്റെ നാൾവഴികൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്ക്

കൊച്ചി: സി.പി.എം രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ച കേസാണ് ലാവലിൻ കേസ്. വി എസ് - പിണറായി വിജയൻ യുദ്ധത്തിന്റെ ഭാഗമായി ഉയർന്നുവന്ന കേസ്. എല്ലാക്കാലത്തും തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫുകാർ ഉയർത്തിക്കൊണ്ടു വന്ന കേസാണിത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ ആയുധമാക്കാൻ ഉമ്മൻ ചാണ്ടിയും കരുതിവെച്ച കേസായിരുന്നു ഇത്. എന്നാൽ രാഷ്ട്രീയ ആയുധമാക്കാൻ സാധിച്ചില്ല.

കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം സിപിഎമ്മിനും പിണറായിക്കുമെതിരായ ആയുധമായിരുന്നു കോൺഗ്രസ് ലാവലിൻ കേസ്. പിണറായി വിജയനെ ഏറ്റവും അധികം വേട്ടയാടിയ കേസിൽ ഇന്ന് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള നടപടിയാണ് വന്നത്. പിണറായിക്കെതിരെ പ്രഥമദൃഷ്ടാ കേസില്ലെന്ന വാദം കോടതി പറഞ്ഞത് അദ്ദേഹത്തിന് ഏറെ ആശ്വാസം പകരുന്നതാണ്. ഇതോടെ കേരള മുഖ്യമന്ത്രി കൂടുതൽ കരുത്തനായി മാറുമെന്നാണ് അറിയുന്നത്.

യുഡിഎഫ് സർക്കാരിന്റെ കാലത്ത് ജി കാർത്തികേയൻ വൈദ്യുതി മന്ത്രി ആയിരിക്കുമ്പോഴാണു ലാവലിൻ കരാറുമായി ബന്ധപ്പെട്ട ധാരണാപത്രം ഒപ്പുവയ്ക്കുന്നത്. തുടർന്നു വന്ന സർക്കാരുകൾ അക്കാര്യം മുന്നോട്ടു കൊണ്ടുപോകുകയായിരുന്നു. ഇന്ന് ഇടുക്കി ജില്ലയിലുള്ള പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയൻ കമ്പനിയായ എസ്.എൻ.സി. ലാവലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് ലാവലിൻ കേസിന് നിദാനം. കരാർ ലാവലിൻ കമ്പനിക്ക് നൽകുന്നതിന് പ്രത്യേക താല്പര്യം കാണിച്ചതിലൂടെ സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടായിരിക്കാമെന്നാണ് ലാവലിൻ കേസിലെ പ്രധാന ആരോപണം

1995 ഓഗസ്റ്റ് 10ന് ഐക്യ ജനാധിപത്യ മുന്നണി സർക്കാരിലെ വൈദ്യുത മന്ത്രി ആയിരുന്ന ജി. കാർത്തികേയനാണ് എസ്.എൻ.സി. ലാവലിനുമായിട്ടുള്ള ആദ്യ ധാരണാപത്രം ഒപ്പ് വയ്ക്കുന്നത്. പിന്നീട് എസ്.എൻ.സി. ലാവലിനെ പദ്ധതി നടത്തിപ്പിന് കൺസൾട്ടന്റായി നിയമിച്ചു കൊണ്ടുള്ള കരാർ 1996 ഫെബ്രുവരി 24ന് ഒപ്പിടുന്നതും ജി. കാർത്തികേയൻ വൈദ്യുത വകുപ്പ് മന്ത്രി ആയിരിക്കുന്ന കാലയളവിലാണ്. ലാവലിൻ കമ്പനിയുമായി അന്തിമ കരാർ ഒപ്പിട്ടത് പിന്നീട് വന്ന ഇ.കെ. നായനാർ മന്ത്രിസഭയിലെ വൈദ്യുത മന്ത്രി ആയിരുന്ന പിണറായി വിജയനായിരുന്നു.

2001 മെയ് മാസത്തിൽ തിരികെ അധികാരത്തിൽ വന്ന ഏ.കെ. ആന്റണി നേതൃത്വം നൽകിയ ഐക്യ ജനാധിപത്യ മുന്നണി മന്ത്രിസഭയുടെ കാലത്താണ് കരാർ പ്രകാരം നിർമ്മാണ ജോലികൾ പൂർത്തിയാക്കപ്പെട്ടത്. കടവൂർ ശിവദാസനായിരുന്നു അന്ന് വൈദ്യുത മന്ത്രി. പിന്നീട് ആര്യാടൻ മുഹമ്മദ് വൈദ്യുതി മന്ത്രി ആയിരിക്കുന്ന അവസരത്തിലാണ് പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള തുക പൂർണ്ണമായും അടച്ചു തീർത്തത്. കരാറുകൾ വിഭാവനം ചെയ്യുന്നത് മുതൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നത് വരെ നാല് മന്ത്രിസഭകളിലായി അഞ്ച് മന്ത്രിമാർ വൈദ്യുത വകുപ്പ് ഭരിക്കുകയുണ്ടായി. ഇക്കാലയളവിൽ മലബാർ കാൻസർ സെന്ററിന് വേണ്ടി കനേഡിയൻ സർക്കാർ ഏജൻസികൾ നൽകുമായിരുന്ന 98 കോടി രൂപയിൽ ആകെ 12 കോടി രൂപ മാത്രമാണ് ധാരണാ പത്രം പുതുക്കാത്തത് മൂലം ലഭിച്ചത്.

ലാവലിന്റെ നാൾവഴികൾ ഇങ്ങനെ:

 • 1995 ഓഗസ്റ്റ് 10: പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് എസ്എൻസി ലാവലിൻ കമ്പനിയും വൈദ്യുതി ബോർഡുമായി ധാരണാ പത്രം ഒപ്പിട്ടു.
  1996 ഫെബ്രുവരി 24: ലാവ്ലിനുമായി ബോർഡിന്റെ കൺസൾട്ടൻസി കരാർ.
  ഒക്ടോബർ: പിണറായി വിജയൻ ഉൾപ്പെട്ട ഉന്നതതല സംഘം കാനഡ സന്ദർശിച്ചു.
  1997 ഫെബ്രുവരി 2: ലാവ്ലിനുമായി കരാറിൽ ഏർപ്പെട്ടു.
  എസ്എൻസി ലാവ്ലിൻ കരാർ: നാൾവഴികൾ
  1995 ഓഗസ്റ്റ് 10: പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് എസ്എൻസി ലാവലിൻ കമ്പനിയും വൈദ്യുതി ബോർഡുമായി
  ധാരണാ പത്രം ഒപ്പിട്ടു.
  1996 ഫെബ്രുവരി 24: ലാവ്ലിനുമായി ബോർഡിന്റെ കൺസൾട്ടൻസി കരാർ.
  ഒക്ടോബർ: പിണറായി വിജയൻ ഉൾപ്പെട്ട ഉന്നതതല സംഘം കാനഡ സന്ദർശിച്ചു.
  1997 ഫെബ്രുവരി 2: ലാവ്ലിനുമായി കരാറിൽ ഏർപ്പെട്ടു.
  മെയ് 7: സുബൈദ കമ്മിറ്റി റിപോർട്ട് സമർപ്പിച്ചു. പദ്ധതിച്ചെലവ് ഭീമമെന്ന് പരാമർശം.
  1998 ജനുവരി: കരാറിന് വൈദ്യുതി ബോർഡ് അംഗീകാരം.
  മാർച്ച്: മന്ത്രിസഭാ യോഗം കരാറിന് അംഗീകാരം നൽകി.
  ഏപ്രിൽ: മലബാർ കാൻസർ സെന്ററിന് ധനസഹായം ലഭ്യമാക്കാൻ ധാരണാപത്രം ഒപ്പിട്ടു.
  ജൂലൈ: ലാവ്ലിനുമായി അന്തിമകരാറിൽ ഏർപ്പെട്ടു.
  2002 ജനുവരി 11: കരാറിലെ ക്രമക്കേട് വിജിലൻസ് അന്വേഷിക്കണമെന്ന് വൈദ്യുതി ജലസേചന വകുപ്പുകളുടെ നിയമസഭാ സബ്ജക്ട് കമ്മിറ്റി ശുപാർശ.
  2003 ജൂൺ 25: സുപ്രധാന ഫയൽ കാണാനില്ലെന്ന് വിജിലൻസ് ഡിവൈഎസ്‌പിയുടെ റിപോർട്ട്. കേസ് അവസാനിപ്പിക്കണമെന്ന് ശുപാർശ.
  2005 ജൂലൈ 13: കരാറിലെ ക്രമക്കേടിലൂടെ വൻ നഷ്ടം സർക്കാരിനുണ്ടായെന്ന് സിഎജി റിപോർട്ട്.
  ജൂലൈ 19: ലാവലിനെ കരിമ്പട്ടികയിൽ പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ. ആവശ്യം അംഗീകരിക്കുന്നെന്ന് വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദ്
  2006 ജനുവരി 20: ആഗോള ടെൻഡർ വിളിക്കാതെയുള്ള ഇടപാടിൽ ക്രമക്കേട് നടന്നെന്ന് വിജിലൻസ് കണ്ടത്തൽ.
  ഫെബ്രുവരി 13: ഉന്നത ഉദ്യോഗസ്ഥരെയും ലാവലിൻ കമ്പനി പ്രതിനിധികളെയും പ്രതിചേർക്കാൻ ശുപാർശ. എട്ടുപേരെ പ്രതി ചേർത്ത് തൃശൂർ വിജിലൻസ് കോടതിയിൽ എഫ്ഐആർ സമർപ്പിച്ചു.
  മാർച്ച് ഒന്ന്: അന്വേഷണം സിബിഐക്ക് വിടാൻ യുഡിഎഫ് സർക്കാർ തീരുമാനിച്ചു. സർക്കാരുമായി ആലോചിക്കാതെ എഫ്ഐആർ നൽകിയതിന് വിജിലൻസ് ഡയറക്ടർ സ്ഥാനത്തു നിന്ന് ഉപേന്ദ്രവർമയെ മാറ്റി.
  മാർച്ച് മൂന്ന്: സർക്കാർ തീരുമാനം ഹൈക്കോടതിയെ അഡ്വക്കറ്റ് ജനറൽ അറിയിച്ചു.
  മാർച്ച് 10: പിണറായി വിജയനുമായി ബന്ധപ്പെട്ട സുപ്രധാന ഫയൽ കാണാതായതായി വിജിലൻസ് റിപോർട്ടിൽ പരാമർശം.
  ജൂലൈ 18: സിബിഐ അന്വേഷണമെന്ന മുൻ തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നുവോയെന്ന് ആരാഞ്ഞ് കേന്ദ്ര പേഴ്സനൽ ട്രെയിനിങ് മന്ത്രാലയം കത്തെഴുതി.
  നവംബർ 16: കേന്ദ്ര സർക്കാർ വിജ്ഞാപനത്തിന്റെ അഭാവത്തിൽ കേസ് ഏറ്റെടുക്കാൻ കഴിയില്ലെന്ന് സിബിഐ ഹൈക്കോടതിയിൽ.
  ഡിസംബർ 4: വിജിലൻസ് അന്വേഷണം മതിയെന്ന് എൽഡിഎഫ് മന്ത്രിസഭാ തീരുമാനം.
  ഡിസംബർ 29: സിബിഐ അന്വേഷണ അനുമതി പിൻവലിക്കുന്നതായി സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചു
  2007 ജനുവരി 16: കേസ് അന്വേഷണം സിബിഐ ഏറ്റെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.
  മാർച്ച് 13: സിബിഐ അന്വേഷണം ആരംഭിച്ചു. പിണറായി ഉൾപ്പെടെ നിരവധിപേരെ ചോദ്യം ചെയ്തു.
  2008 ഫെബ്രുവരി: ഇടപാടിൽ വൻ ക്രമക്കേടെന്ന് സിബിഐ കണ്ടെത്തൽ.
  മാർച്ച് 17: കോടിക്കണക്കിന് രൂപയുടെ നഷ്ടമെന്ന ഇടക്കാല അന്വേഷണ റിപോർട്ട് ഹൈക്കോടതിയിൽ
  2009 ജനുവരി 21: മുൻ മന്ത്രിയെന്ന നിലയിൽ പിണറായി വിജയനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതി തേടി സിബിഐ.
  ഫെബ്രുവരി 12: പിണറായി വിജയൻ ഉൾപ്പെടെ മൂന്നുപേരുടെ പ്രോസിക്യൂഷൻ അനുമതി സംബന്ധിച്ച് മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി.
  മെയ് 5: പിണറായിക്കെതിരെ പ്രോസിക്യൂഷൻ അനുമതി നൽകേണ്ടതില്ലെന്ന് അഡ്വക്കറ്റ് ജനറൽ സി പി സുധാകര പ്രസാദ്
  മെയ് 6: പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകേണ്ടെന്ന് ഗവർണറെ അറിയിക്കാൻ എൽഡിഎഫ് മന്ത്രിസഭാ തീരുമാനം.
  മെയ് 20: ഗവർണർ സിബിഐയുടെ വിശദീകരണം തേടി.
  ജൂൺ 7: മന്ത്രിസഭാ തീരുമാനം മറികടന്ന് പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണറുടെ അനുമതി.
  ജൂൺ 11: പിണറായി വിജയൻ ഉൾപ്പെടെ ഒമ്പതുപേരെ പ്രതി ചേർത്ത് സിബിഐ കുറ്റപത്രം.
  ജൂൺ 23: ജി കാർത്തികേയന്റെയും ബോർഡ് അംഗം ആർ ഗോപാലകൃഷ്ണന്റെയും പങ്ക് കൂടി അന്വേഷിക്കാൻ എറണാകുളം സിബിഐ കോടതി ഉത്തരവ്.
  2011 മാർച്ച് 30: വിചാരണ ചെയ്യാനുള്ള അനുമതി ചോദ്യം ചെയ്ത് പിണറായി നൽകിയ ഹരജി സുപ്രിംകോടതി തള്ളി. പരാതിക്കാരന് ഹൈക്കോടതിയെ സമീപിക്കാമെന്നു സുപ്രിംകോടതി.
  ഡിസംബർ 19: തുടരന്വേഷണ റിപോർട്ട് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിൽ സമർപ്പിച്ചു.
  2012 ഡിസംബർ 24: വിചാരണ ഉടൻ ആരംഭിക്കണമെന്ന പിണറായിയുടെ ഹരജി സിബിഐ പ്രത്യേക കോടതി തള്ളി.
  2013 ജൂൺ 18: പിണറായി വിജയനെതിരായ വിചാരണ ഉടൻ ആരംഭിക്കണമെന്ന് ഹൈക്കോടതി. കുറ്റപത്രം വിഭജിച്ചു. വിടുതൽ ഹരജികൾ ആദ്യം പരിഗണിക്കാനുത്തരവ്.
  നവംബർ 5: പിണറായിയടക്കം ആറുപേരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി സിബിഐ പ്രത്യേക കോടതി ഉത്തരവായി.
  2016 ജനുവരി 13: പിണറായി വിജയനെതിരെ സർക്കാർ ഹൈക്കോടതിയിൽ. റിവിഷൻ ഹരജി എത്രയും വേഗം തീർപ്പാക്കണമെന്ന് ഉപഹർജി. സുബൈദ കമ്മിറ്റി റിപോർട്ട് സമർപ്പിച്ചു. പദ്ധതിച്ചെലവ് ഭീമമെന്ന് പരാമർശം.
  ഫെബ്രുവരി 25: റിവിഷൻ ഹർജി പരിഗണിക്കുന്നതു ഹൈക്കോടതി രണ്ടുമാസത്തേക്കു മാറ്റിവച്ചു. രാഷ്ട്രീയ ലാഭത്തിനായി കോടതിയെ ഉപയോഗിക്കരുതെന്നു വിമർശനം.
  2017, ഓഗസ്റ്റ് 23: പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ കീഴ്‌കോടതി വിധി ശരിവെച്ച് ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ശബരിമലയ്ക്ക് കെ എസ് ആർ ടി സി ബസിൽ പുറപ്പെട്ട ജേണലിസം വിദ്യാർത്ഥികളെ പ്രതിഷേധക്കാർ നിലയ്ക്കലിൽ വച്ച് തടഞ്ഞു; പെണ്ണുങ്ങളെ കേറ്റുകയില്ലെന്ന് ആക്രോശിച്ച് കൊണ്ട് നിരവധി സ്ത്രീകൾ ഇരച്ച് കയറി വിദ്യാർത്ഥികളെ ഇറക്കി വിട്ടു; ചെറുത്ത് നിന്ന പെൺകുട്ടികളുമായി വാക്കേറ്റം; പമ്പക്ക് പുറപ്പെട്ട മുഴുവൻ കെ എസ് ആർ ടി സി ബസുകളും തടഞ്ഞ് പരിശോധിക്കുന്നു; പ്രതിഷേധത്തിനിടെ ആത്മഹത്യാ ശ്രമവും; നിലയ്ക്കലിലേക്ക് ആളുകളുടെ ഒഴുക്ക്; ശബരിമല യുവതി പ്രവേശന വിഷയത്തിൽ നിലയ്ക്കൽ സംഘർഷ ഭരിതമാകുന്നു
സിദ്ദിഖിന്റേത് അച്ചടക്കലംഘനം; ലളിതച്ചേച്ചിയെ ആരും ചുമതലപ്പെടുത്തിയിട്ടില്ല; സംഘടനയിലെ ഗുണ്ടായിസം അനുവദിക്കാൻ പറ്റില്ലെന്നും എല്ലാവരുടെയും ചരിത്രം അറിയാമെന്നും ജഗദീഷ്; സിദ്ദിഖ് പറഞ്ഞത് സംഘടനാ നിലപാടല്ലെന്ന് ബാബുരാജും; എഎംഎംഎ ഭാരവാഹികൾ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ ഇട്ട ശബ്ദസന്ദേശം പുറത്ത്; പത്രസമ്മേളനം വിളിച്ചത് ദിലീപ് സിനിമയുടെ സെറ്റിൽ വെച്ച്; താരസംഘടനയിൽ വൻ പൊട്ടിത്തെറി; നടക്കുന്നത് മോഹൻലാൽ അനുകൂലികളും ദിലീപ് അനുയായികളും തമ്മിലുള്ള വടംവലി
ഇതൊരു സുവർണ്ണാവസരമാണ്; അയ്യപ്പൻ സ്വയം കഴിവ് തെളിയിക്കട്ടേ! കിളവികളെ വേണോ അതോ നല്ല സൊയമ്പൻ പെമ്പിള്ളേരെ വേണോ; തീരുമാനം അയ്യപ്പനെന്ന് പോസ്റ്റിട്ട ജീവനക്കാരന്റെ കാര്യത്തിൽ തീരുമാനമെടുത്ത് എംഎ യൂസഫലി; ലുലു ഗ്രൂപ്പിൽ നിന്ന് ദീപക് പവിത്രനെ പുറത്താക്കി അയ്യപ്പ വിശ്വാസികളുടെ വികാരത്തിനൊപ്പം നിന്ന് പ്രവാസി വ്യവസായിയുടെ ഇടപടെൽ; ലുലു ഹൈപ്പർമാർക്കറ്റ് ജീവനക്കാരന് പണി പോയത് സോഷ്യൽ മീഡിയയിലെ പൊങ്കാല കാരണം
നടിക്ക് അവസരങ്ങൾ നഷ്ടപ്പെട്ടതായി എനിക്കറിയാമെന്ന് മൊഴി നൽകിയ സാക്ഷി; ഇന്നലെ പറഞ്ഞത് അവസരം നഷ്ടപ്പെടുത്തിയത് ആരെന്നതിന് കുറിച്ച് നടി പറയണമെന്ന വീരവാദവും; ഇക്ക ഇക്കാര്യത്തിൽ ഇടപെടേണ്ട എന്നും ഇത് എന്റെ വ്യക്തിപരമായ കാര്യമാണെന്നും ദിലീപ് പറഞ്ഞെന്ന് സമ്മതിച്ച സിദ്ദിഖ് കൂറുമാറിയെന്ന് തിരിച്ചറിഞ്ഞ് പ്രോസിക്യൂഷൻ; കേസ് അട്ടിമറിക്കാനുള്ള നീക്കത്തെ ചെറുക്കാൻ ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ കരുക്കൾ നീക്കി പൊലീസ്; നടിയെ ആക്രമിച്ച കേസ് വീണ്ടും സജീവമാക്കി അമ്മ-ഡബ്ല്യൂസിസി പോരും
അലൻസിയറുടെ ലൈംഗിക അതിക്രമത്തെ കുറിച്ച് ഡബ്ല്യുസിസിക്ക് പരാതി നൽകിയിരുന്നുവെന്ന് നടി ദിവ്യ ഗോപിനാഥ്; നടൻ മാപ്പു പറഞ്ഞാൽ ഈ പ്രശ്‌നങ്ങൾ തീരുമോ എന്നാണ് അന്ന് സിനിമയിലെ വനിതാ കൂട്ടായ്മ ചോദിച്ചത്; ജസ്റ്റിസ് ഹേമ കമ്മീഷൻ മുമ്പാകെയും പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല; മറ്റു പല സെറ്റുകളിലും സ്ത്രീകളോട് അലൻസിയർ മോശമായി പെരുമാറിയിട്ടുണ്ടെന്നും ദിവ്യയുടെ വെളിപ്പെടുത്തൽ
ഒരു പെണ്ണിനേയും ഇതിന് അപ്പുറത്തേക്ക് കയറ്റി വിടില്ല; തിരിച്ചു പോകൂ....; വിശ്വാസം സംരക്ഷിക്കാൻ നിലയ്ക്കലിൽ പ്രായമായ സ്ത്രീകളുടെ പ്രതിരോധം; ടൈംസ് നൗ ലേഖികയ്ക്ക് പോലും പമ്പയിലേക്ക് പ്രവേശനമില്ല; വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ വനിതാ മാധ്യമ പ്രവർത്തകർക്ക് എതിരേയും ഉപരോധം; ചാനൽ വാഹനങ്ങളും പമ്പയിലേക്ക് കടത്തി വിടുന്നത് കർശന നിരീക്ഷണത്തിന് ശേഷം; നിലയ്ക്കൽ കേന്ദ്രീകരിച്ച് പ്രതിഷേധം ശക്തം; ശബരിമല തീർത്ഥാടനം പ്രതിസന്ധിയിലേക്ക്
ഊണ് കഴിക്കുന്നതിനിടെ എന്റെ മാറിടത്തിലേക്ക് തന്നെ കള്ളക്കണ്ണിട്ട് നോക്കും; മീൻ കറി കഴിക്കുമ്പോൾ മീനിനെയും പെണ്ണുങ്ങളുടെ ശരീരത്തെയും താരതമ്യം ചെയ്യും; ഏറ്റവുമൊടുവിൽ വാതിൽ തുറന്നുതള്ളിക്കയറി വന്ന് എന്റെ കൂടെ കട്ടിലിൽ കയറിക്കിടന്നു; ഡയറക്ടറോട് പരാതിപ്പെട്ടപ്പോഴും വഷളത്തരം തുടർന്നു; അലൻസിയർക്കെതിരെ മീ ടൂ ആരോപണവുമായി നടി; വെളിപ്പെടുത്തൽ ഇന്ത്യ പ്രൊട്ടസ്റ്റ്‌സ് വെബ്‌സൈറ്റിൽ
നീയതിന് നിന്നുകൊടുത്തിട്ടല്ലേ.. സുഖിച്ചിട്ട് വെളിപ്പെടുത്തുകയല്ലേ എന്നാക്ഷേപിക്കുന്നവരോട് പറയാനുള്ളത് ഇതാണ്; നിന്നുകൊടുത്തിട്ടില്ല എന്ന ധൈര്യത്തിലാണ് സംസാരിക്കുന്നത്; പെൺകുട്ടികളൊക്കെ എന്റെ കൂടെയായിരുന്നു..ഞാൻ പൊളിച്ചു എന്ന് മട്ടിൽ അലൻസിയറേട്ടൻ സിനിമാ സെറ്റിൽ വീരവാദം മുഴക്കി നടന്നപ്പോഴാണ് ഇൻസൾട്ട് ചെയ്യപ്പെട്ടതായി തോന്നിയത്; ഇന്ത്യ പ്രൊട്ടസ്റ്റ്‌സ് സൈറ്റിൽ അലൻസിയർക്കെതിരെ മീ ടൂ ആരോപണം ഉന്നയിച്ചത് താനാണെന്ന വെളിപ്പെടുത്തലുമായി നടി ദിവ്യ ഗോപിനാഥ്
കണ്ണൂരിലെ രേഷ്മയ്ക്ക് പിന്നാലെ മാലയിട്ട് വ്രതം തുടങ്ങി മലബാറിൽ കൂടുതൽ സ്ത്രീ ഭക്തർ; കോഴിക്കോട് ഇന്ന് മാലയിട്ടത് മുപ്പതിലധികം സ്ത്രീകൾ; ഭീഷണി വകവയ്ക്കാതെയും ഒരുമിച്ച് മല ചവിട്ടാൻ ഉറച്ച് വനിതകൾ; പലരും പുറത്തുപറയാത്തത് ഭീഷണി പേടിച്ച്; ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തിൽ നിന്ന് മാലയിട്ട് വ്രതമാരംഭിച്ച അർച്ചന മറുനാടനോട്
എല്ലാ വഴികളും അടഞ്ഞാൽ ശബരിമല നട അനിശ്ചിത കാലത്തേക്ക് അടയ്ക്കാൻ ആലോചിച്ച് തന്ത്രി കുടുംബവും പന്തളം കൊട്ടാരവും; ആചാരങ്ങളുടെ കാര്യത്തിൽ പരമാധികാരി തന്ത്രി കുടുംബം ആയതിനാൽ സുപ്രീംകോടതിക്ക് പോലും ഒന്നും ചെയ്യാനാവില്ല; ഒരുതവണ യുവതീ പ്രവേശനം ഉണ്ടായാൽ ഉടൻ പുണ്യാഹത്തിന്റെ പേരിൽ നട അടക്കും; ഇക്കുറി മാലയിട്ട എല്ലാവർക്കും അയ്യപ്പ ദർശനം ലഭിച്ചേക്കില്ല
ഊണ് കഴിക്കുന്നതിനിടെ എന്റെ മാറിടത്തിലേക്ക് തന്നെ കള്ളക്കണ്ണിട്ട് നോക്കും; മീൻ കറി കഴിക്കുമ്പോൾ മീനിനെയും പെണ്ണുങ്ങളുടെ ശരീരത്തെയും താരതമ്യം ചെയ്യും; ഏറ്റവുമൊടുവിൽ വാതിൽ തുറന്നുതള്ളിക്കയറി വന്ന് എന്റെ കൂടെ കട്ടിലിൽ കയറിക്കിടന്നു; ഡയറക്ടറോട് പരാതിപ്പെട്ടപ്പോഴും വഷളത്തരം തുടർന്നു; അലൻസിയർക്കെതിരെ മീ ടൂ ആരോപണവുമായി നടി; വെളിപ്പെടുത്തൽ ഇന്ത്യ പ്രൊട്ടസ്റ്റ്‌സ് വെബ്‌സൈറ്റിൽ
45 കോടിയുടെ യാതൊരു കോപ്പുമില്ലാതെ കൊച്ചുണ്ണി; കുഴപ്പമില്ല കണ്ടിരിക്കാം എന്നീ വാക്കുകളിൽ വിശേഷിപ്പിക്കാവുന്ന ശരാശരി ചിത്രം; ലോകോത്തര ഫോട്ടോഗ്രാഫി ഹോളിവുഡ് സ്റ്റെലുമൊക്കെ വെറും തള്ളൽ മാത്രം; ശൂന്യമായ ആദ്യപകുതി ബാധ്യത; മോഹൻലാലിന്റെ ഇത്തിക്കരപ്പക്കി കൊലമാസ്; നിവിന് ഇത് എടുത്താൽ പൊന്താത്ത കഥാപാത്രം
യുവതിയും പത്താംക്ലാസുകാരനും പുതിയ സ്ഥലത്ത് താമസം തുടങ്ങിയപ്പോൾ മുതൽ അയൽവാസികൾക്ക് സംശയം തോന്നി; ബീച്ചിലൂടെയുള്ള നടത്തവും ഇടപഴകലും കണ്ടപ്പോൾ പന്തിയല്ലെന്ന് തോന്നി പൊലീസിലും വിവരമെത്തിച്ചു; ഒളിച്ചോടിയ വല്ല്യമ്മയും മകനും ഫോർട്ട് കൊച്ചി പൊലീസിന്റെ പിടിയിൽ; പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച യുവതിക്കെതിരെ പോക്സോയും ചുമത്തി
ആദ്യ വിവാഹം തകർച്ചയിൽ കലാശിച്ചപ്പോൾ ആശ്വാസമായി സരിത കണ്ടത് മുകേഷിനെ; വർഷങ്ങൾക്ക് ശേഷം വേർ പിരിയുമ്പോൾ തെന്നിന്ത്യയിലെ മുൻ സൂപ്പർ താരം ഭർത്താവിനെതിരെ ഉയർത്തിയത് ഗുരുതര ആരോപണങ്ങൾ; നാടക അക്കാദമിയിലെ പ്രണയം പൂത്തുലഞ്ഞപ്പോൾ മേതിൽ ദേവിക ജീവിത സഖിയുമായി; മുകേഷ് കടുത്ത മദ്യപാനാണെന്നും അന്യ സ്ത്രീകളെ പോലും വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നിരുന്നുവെന്നുമുള്ള മുൻ ഭാര്യയുടെ ആരോപണം മീ ടൂ കാമ്പൈനിനു ശേഷം സോഷ്യൽ മീഡിയ വീണ്ടും ചർച്ചയാക്കുമ്പോൾ  
കാമുകനുമായുള്ള വഴിവിട്ട ബന്ധം അറിഞ്ഞപ്പോൾ കുടുംബ വഴക്ക് സ്ഥിരമായി; വീട്ടു തടങ്കലിൽ പാർപ്പിച്ചതോടെ ഹേബിയസ് കോർപ്പസ് ഹർജിയുമായി കാമുകനുമെത്തി; കാമുകൻ കാണാനെത്തിയതോടെ നിയന്ത്രണം വിട്ട് ചിരവ ഉപയോഗിച്ച് ഭാര്യയുടെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; ശാസ്താംകോട്ടയിൽ അദ്ധ്യാപികയെ കൊലപ്പെടുത്തിയത് കാമുകനൊപ്പം പോകുന്നതിലുള്ള വൈരാഗ്യം മൂലം
മീ ടൂ കാമ്പയിനിൽ കുടുങ്ങി മുകേഷ് എംഎൽഎയും; നടൻ മോശമായി പെരുമാറിയെന്ന് വെളിപ്പെടുത്തി സിനിമയുടെ സാങ്കേതിക പ്രവർത്തകയുടെ ട്വീറ്റ്; 19 കൊല്ലം മുമ്പ് കോടീശ്വരൻ ഷോയുടെ ഷൂട്ടിംഗിന്റെ ഭാഗമായി ഫോണിൽ വിളിച്ച് ശല്യപ്പെടുത്തി; അന്ന് തന്നെ രക്ഷപ്പെടുത്തി വിമാനം കയറ്റി അയച്ചത് തൃണമൂൽ നേതാവെന്നും ടെസ് ജോസഫ്; മലയാള സിനിമയെ പിടിച്ചുലക്കാൻ പോന്ന വിവാദത്തെ ചിരിച്ച് തള്ളി മുകേഷ്
പ്രളയത്തിന്റെ പേരിലുള്ള ധൂർത്തിന് തടയിട്ട് കേന്ദ്രസർക്കാർ; മുഖ്യമന്ത്രി ഒഴികെയുള്ള മന്ത്രിമാർക്ക് വിദേശത്തേക്ക് പോകാനുള്ള അനുമതി നിഷേധിച്ചു; ഗൾഫിൽ പോകുന്ന മുഖ്യമന്ത്രിക്കും ഔദ്യോഗിക പരിപാടികൾക്ക് വിലക്ക്; നയതന്ത്രചർച്ചകൾക്കും മുതിരേണ്ടതില്ല; കേന്ദ്രം തടഞ്ഞത് പ്രവാസികൾ അയയ്ക്കാവുന്നത്രയും പണം അയച്ചുകഴിഞ്ഞിട്ടും ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് ടൂറടിക്കാനുള്ള നീക്കം
മുകേഷിന് പിന്നാലെ മീടൂ കാമ്പയിനിൽ കുടുങ്ങി സംഗീത സംവിധായകൻ ഗോപീസുന്ദറും; തിരിച്ചറിവില്ലാത്ത പ്രായത്തിൽ തന്നോട് സംഗീത സംവിധായകൻ മോശമായി പെരുമാറിയെന്ന് പേരു വെളിപ്പെടുത്താതെ പെൺകുട്ടി; ഫോണിൽ വിളിച്ച് കന്യകയാണോ എന്നു ചോദിച്ചു, അശ്ലീല സംഭാഷണം നടത്തിയെന്നും ആരോപണം; ഗോപീ സുന്ദറിനെതിരായ ഇന്ത്യാ പ്രൊട്ടെസ്റ്റ് പുറത്തുവിട്ടത് ഗുരുതര ആരോപണങ്ങൾ
ടെസ് ജോസഫിനെ തനിക്ക് അറിയില്ല.. എനിക്ക് ഒന്നും ഓർമ്മയില്ല.. ആരോപണം ചിരിച്ചു തള്ളുന്നു... നിങ്ങൾ എന്താണെന്ന് വച്ചാൽ ചെയ്‌തോലൂ.. സുപ്രീം കോടതിയിൽ പൊയ്‌ക്കോളൂ.. ഇത്രയും കൊല്ലം എന്തായിരുന്നു.. ഉറക്കമായിരുന്നോ? മലയാളക്കരയെ ഞെട്ടിച്ച ടെസ് ജോസഫിന്റെ മീ ടൂ.. വെളിപ്പെടുത്തലിനോട് മുകേഷിന്റെ പ്രതികരണം ഇങ്ങനെ
എല്ലാ വഴികളും അടഞ്ഞാൽ ശബരിമല നട അനിശ്ചിത കാലത്തേക്ക് അടയ്ക്കാൻ ആലോചിച്ച് തന്ത്രി കുടുംബവും പന്തളം കൊട്ടാരവും; ആചാരങ്ങളുടെ കാര്യത്തിൽ പരമാധികാരി തന്ത്രി കുടുംബം ആയതിനാൽ സുപ്രീംകോടതിക്ക് പോലും ഒന്നും ചെയ്യാനാവില്ല; ഒരുതവണ യുവതീ പ്രവേശനം ഉണ്ടായാൽ ഉടൻ പുണ്യാഹത്തിന്റെ പേരിൽ നട അടക്കും; ഇക്കുറി മാലയിട്ട എല്ലാവർക്കും അയ്യപ്പ ദർശനം ലഭിച്ചേക്കില്ല
ഉറക്കമില്ലാതെ ബാലു കരഞ്ഞുകൊണ്ടിരുന്ന ആ ചതിയിലെ വില്ലന് ഈ അപകടവുമായി എന്തെങ്കിലും ബന്ധമുണ്ടോ? വടക്കുംനാഥനെ കണ്ട ശേഷം താമസിക്കാനായി തൃശൂരിൽ മുറി ബുക്ക് ചെയ്തിട്ടും ഉറക്കമിളച്ച് തിരുവനന്തപുരത്തേക്ക് മടങ്ങാൻ പ്രേരണ നൽകിയത് എന്ത്? വിദേശത്തെ സ്റ്റേജ് ഷോകൾ വഴിയും സംഗീത പരിപാടികൾ വഴിയും സമ്പാദിച്ച സ്വത്തുക്കൾ ഒക്കെ ആരുടെ പേരിൽ? ബാലഭാസ്‌കറിന്റെ മരണത്തിൽ ചില സംശയങ്ങൾ ഒക്കെയുണ്ടെന്ന് ബന്ധുക്കൾ അടുപ്പക്കാരോട് പറഞ്ഞതായി റിപ്പോർട്ട്
ഊണ് കഴിക്കുന്നതിനിടെ എന്റെ മാറിടത്തിലേക്ക് തന്നെ കള്ളക്കണ്ണിട്ട് നോക്കും; മീൻ കറി കഴിക്കുമ്പോൾ മീനിനെയും പെണ്ണുങ്ങളുടെ ശരീരത്തെയും താരതമ്യം ചെയ്യും; ഏറ്റവുമൊടുവിൽ വാതിൽ തുറന്നുതള്ളിക്കയറി വന്ന് എന്റെ കൂടെ കട്ടിലിൽ കയറിക്കിടന്നു; ഡയറക്ടറോട് പരാതിപ്പെട്ടപ്പോഴും വഷളത്തരം തുടർന്നു; അലൻസിയർക്കെതിരെ മീ ടൂ ആരോപണവുമായി നടി; വെളിപ്പെടുത്തൽ ഇന്ത്യ പ്രൊട്ടസ്റ്റ്‌സ് വെബ്‌സൈറ്റിൽ
ശരണം വിളിയിൽ പ്രകമ്പനം കൊണ്ട് പന്തളം; വട്ടമിട്ടു പറന്ന് കൃഷ്ണപ്പരുന്ത്; അയ്യപ്പനാമം ജപിച്ച് മുസ്ലിങ്ങളും ക്രിസ്ത്യാനികളും: പിന്തുണയേകി പിസിജോർജും ദേവനും തിരുവാഭരണ വാഹകരും പേട്ട സംഘങ്ങളും; മൂവായിരം പേരെ പ്രതീക്ഷിച്ചിടത്ത് വന്നത് അരലക്ഷത്തിലധികം പേർ; അയ്യപ്പന്റെ ജന്മനാട്ടിലെ ഭക്തജന പ്രതിഷേധം കണ്ട് അമ്പരന്ന് രാഷ്ട്രീയക്കാർ; വിശ്വാസികളുടെ താക്കീതെന്ന് ഉദ്‌ഘോഷിച്ച് നാമജപഘോഷയാത്ര
വേദിയെ ഇളക്കി മറിച്ച ആ കൂട്ടുകെട്ട് ഇനി ഇല്ല; അനുജനെ പോലെ ഉലകം ചുറ്റാൻ എപ്പോഴും കൂടെയുണ്ടായിരുന്ന പ്രിയപ്പെട്ട ബാലയ്ക്ക് വിടനൽകാൻ ശിവമണി എത്തി; വർഷങ്ങൾ നീണ്ട കൂട്ടുകെട്ട് തകർത്ത് ബാല പോയപ്പോൾ അന്ത്യ ചുംബനം നൽകാൻ ശിവമണി എത്തിയത് നെഞ്ചുതകരുന്ന വേദനയോടെ: സ്റ്റീഫൻ ദേവസിയുടെ തോളിൽ ചാരി നിന്ന് വയലിനില്ലാത്ത ബാലയെ കണ്ട് കണ്ണ് തുടച്ച് ശിവമണി
ഫ്രാങ്കോ മുളയ്ക്കലിന്റെ കൈവെള്ളയിൽ മൂന്ന് കറുത്തപാടുകൾ ഉണ്ട്; വിരലുകൾ കൈവെള്ളയിലേക്ക് ചേരുന്ന ഭാഗത്തായുള്ള ഈ പാടുകളാണ് സ്ത്രീപീഡന കേസിൽ ബിഷപ്പിനെ അഴിക്കുള്ളിലാക്കിയത്..! പ്രമുഖ ജ്യോതിഷ പണ്ഡിതന്റെ വിധി അച്ചട്ടായെന്ന് പി സി ജോർജ്ജ്; എന്നെ വളർത്തി വലുതാക്കി ബിഷപ്പാക്കിയ ദൈവം ജയിലിലുമാക്കി, ഇനിയെന്തെന്ന് ദൈവം തീരുമാനിക്കട്ടെയെന്ന് ബിഷപ്പും; ജയിലിൽ എത്തി മെത്രാന്റെ കൈ മുത്തിയ ശേഷം ബലാത്സംഗ കേസ് പ്രതിയെ യേശുവിനോട് ഉപമിച്ചും പിസി ജോർജ്ജ്
കേരളത്തിലേതടക്കം 4230 ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി ആർബിഐ; കച്ചവടം പൂട്ടുന്നവരിൽ കൊശമറ്റവും കുറ്റൂക്കാരനും പോപ്പുലറും അടക്കം 58 കേരള സ്ഥാപനങ്ങളും; പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയിൽ കൈയിട്ടുവാരിയ കോടീശ്വരന്മാരായ വെള്ളക്കോളർ ബ്ലേഡ് കമ്പനി മുതലാളിമാർക്ക് നിനച്ചിരിക്കാതെ പണി കിട്ടിയതിങ്ങനെ; പ്രതിസന്ധിയിലാകുന്നത് മുണ്ടുമുറുക്കിയുടുത്ത് പണം നിക്ഷേപിച്ച അരപ്പട്ടിണിക്കാർ
ബാലഭാസ്‌കറിന് തലയ്ക്കും നെട്ടെല്ലിനും മൾട്ടിപ്പിൾ ഫ്രാക്ച്ചർ; യുവ സംഗീതജ്ഞന്റെ നില അതീവഗുരുതരമെന്ന് വിലയിരുത്തി ഡോക്ടർമാർ; അടിയന്തര ശസ്ത്രക്രിയ നിർണ്ണായകം; ഭാര്യ ലക്ഷ്മിയും ഡ്രൈവറും അപകടനില തരണം ചെയ്തു; ഒന്നരവയസ്സുള്ള മകൾ തേജസ്വനി ബാലയുടെ ജീവനെടുത്തത് അച്ഛന്റെ മടിയിൽ ഇരുന്നുള്ള ഫ്രണ്ട് സീറ്റ് യാത്ര; വയലിനിൽ വിസ്മയം തീർക്കുന്ന ബാലഭാസ്‌കറിനും കുടുംബത്തിനും വേണ്ടി പ്രാർത്ഥനയോടെ മലയാളികൾ; കഴക്കൂട്ടത്തെ അപകടത്തിന്റെ ഞെട്ടലിൽ സംഗീത ലോകം
ഒന്നുകിൽ എന്റെ ഫ്രാങ്കോ ചേട്ടനെ പുറത്തുവിടണം; അല്ലെങ്കിൽ എന്നെകൂടി പിടിച്ച് അകത്തിടണം; എന്തുമാത്രം ബിഷപ്പ്‌സിനെയും അച്ചന്മാരെയും ഞാനും റേപ്പ് ചെയ്തിട്ടുണ്ട് എന്ന് അറിയാമോ! ഫ്രാങ്കോ ചേട്ടൻ നേച്ച്വർ കോളിന് ആൻസർ ചെയ്തു എന്നു മാത്രമേയുള്ളൂ'; ശുഭ്രവസ്ത്രത്തിലെത്തി സോഷ്യൽ മീഡിയയെ പിടിച്ചുകുലുക്കിയ ഈ സ്ത്രീ ആരാണ്? സൈബർ സെൽ അന്വേഷണം തുടങ്ങി; ഫ്രാങ്കോയെ രക്ഷിച്ചെടുക്കാനുള്ള നീക്കമെന്ന് എതിരാളികൾ പറയുമ്പോൾ സഭയെ മൊത്തം പ്രതിക്കൂട്ടിലാക്കാനുള്ള കെണിയെന്ന് ഒരു വിഭാഗം വിശ്വാസികൾ