Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മണിയെ എതിർത്താൽ പിണറായിയെ എതിർത്തതു പോലെയാകും; പിന്നെങ്ങനെ ടി എൻ സീമയെ പോലുള്ളവർ മണിയെ തള്ളിപ്പറയും? കണ്ണൂരിലെ നേതാവിന്റെ മകൾ പീഡിപ്പിക്കപ്പെട്ടപ്പോഴും സീമ മലക്കം മറിഞ്ഞു; നിയമസഭയിൽ മന്ത്രി തന്റെ പേര് പരാമർശിച്ചതിൽ വിഷമമില്ല: പെമ്പിള ഒരുമൈയെ പിന്തുണച്ച് ശോഭ സുരേന്ദ്രന് പറയാനുള്ളത്

മണിയെ എതിർത്താൽ പിണറായിയെ എതിർത്തതു പോലെയാകും; പിന്നെങ്ങനെ ടി എൻ സീമയെ പോലുള്ളവർ മണിയെ തള്ളിപ്പറയും? കണ്ണൂരിലെ നേതാവിന്റെ മകൾ പീഡിപ്പിക്കപ്പെട്ടപ്പോഴും സീമ മലക്കം മറിഞ്ഞു; നിയമസഭയിൽ മന്ത്രി തന്റെ പേര് പരാമർശിച്ചതിൽ വിഷമമില്ല: പെമ്പിള ഒരുമൈയെ പിന്തുണച്ച് ശോഭ സുരേന്ദ്രന് പറയാനുള്ളത്

മൂന്നാർ: എം എം മണിക്കുവേണ്ടി ഗുണ്ടാപ്പണി ചെയ്യാൻ മൂന്നാറിൽ വൻ സംഘം തന്നെ പ്രവർത്തിക്കുന്നതായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ. മൂന്നാർ വിഷയത്തെ കുറിച്ച് മറുനാടൻ മലയാളിയോട് പ്രതികരിക്കുകയായിരുന്നു ശോഭാ സുരേന്ദ്രൻ. ഇക്കാര്യം വ്യക്തമാക്കിയത്. മണിയുടെ വിവാദ പ്രസംഗത്തിൽ പ്രതികരിക്കാൻ മൂന്നാറിൽ സംഘടിപ്പിച്ച ചാനൽ ചർച്ചയിൽ തന്നെ പങ്കെടുപ്പിക്കാതിരിക്കാൻ ഗുണ്ടകളെ ഇറക്കി. എന്നാൽ അത് വിലപോയില്ല.

മൂന്നാറിൽ നടക്കുന്ന പ്രതിഷേധ സമരത്തിൽ ആളുണ്ടൊയെന്ന് മണി നോക്കേണ്ട. മറിച്ച് സ്ത്രീകളെ അപമാനിക്കുന്ന പണിയങ്ങ് നിർത്തിയാൽ മതി. വരും നാളുകൾ കൂടുതൽ കരുത്തോടെ ബിജെപി പ്രതിഷേധ സമരങ്ങളുമായി മുന്നോട്ടപോകും. പതിറ്റാണ്ടുകളായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന തനിക്ക് ഇപ്പോൾ മണിയെ കാണുന്നതും കേൾക്കുന്നതും പുച്ഛമാണ്. അയാളെ ബഹുമാനിക്കേണ്ട യാതൊരു കാര്യവുമില്ല. അയാളെ ബഹുമാനിക്കുകയെന്ന കാര്യം ഞാൻ മാറ്റിവെക്കുകയാണ്.

സിപിഎമ്മിലെ പെൺനേതാക്കന്മാർക്ക് മണിയെ തള്ളിപറയാൻ കഴിയില്ല. കാരണം പിണറായി ഏറെ ഇഷ്ടപ്പെടുന്ന നേതാവാണ് മണി. അപ്പോൾ പിന്നെ മണിയെ എതിർത്താൽ പിണറായിയെ എതിർത്തപോലാകും. പിന്നെ പറയണോ പെൺ നേതാക്കളുടെ സ്ഥിതി. മണിയുടെ പ്രസംഗം കൂടുതൽ പഠിച്ചപ്പോൾ തെറ്റില്ലെന്ന് പറഞ്ഞ സീമയുടെ നിലപാട് ഇരട്ടത്താപ്പാണ്. മണിയുടെ പ്രസംഗം മാധ്യമ പ്രവർത്തകരാണ് പുറത്തുവിട്ടത്. ഇത്രയും രൂക്ഷമായ സാഹചര്യം പഠിച്ചിട്ടും പ്രസംഗത്തിൽ തെറ്റില്ലെന്ന് പറഞ്ഞ ടി എൻ സീമയുടെ നിലപാട് വിചിത്രമാണ്.

തന്റെ പേര് നിയമസഭയിൽ മണി പരമാർശിച്ചതിൽ തനിക്ക് യാതൊരു വിഷമവുമില്ല. എന്നാൽ മണിയുടെ വാക്കുകൾ പ്രദേശിക ഭാഷാ പ്രയോഗമാണെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ നിലപാടിൽ ദുരൂഹതയുണ്ട്. പിണറായിക്കുവേണ്ടി എന്തും ചെയ്യുന്ന ആളാണ് മണിയാശാൻ. അപ്പോൾ പിന്നെ രക്ഷിക്കുകയല്ലെ നിവർത്തിയുള്ളു. മൂന്നാറിലെ കയ്യേറ്റങ്ങൾ സർക്കാർ ഒളിപ്പിക്കുമെങ്കിലും കേന്ദ്രത്തിലുമുണ്ട് ഒരു പരിസ്ഥിതി മന്ത്രാലയം. കാര്യങ്ങൾ ഞങ്ങൾ അവിടെ അവതരിപ്പിക്കും. സി പി എമ്മിലെ സ്ത്രീ നേതാക്കൾ നിലപാട് മാറ്റുന്നത് ഇത് ആദ്യമല്ല.

കണ്ണൂരിൽ ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവിന്റെ മകൾ പീഡിപ്പിക്കപ്പെട്ടപ്പോൾ സീമ അടക്കമുള്ളവർ മലക്കം മറിയുകയായിരുന്നു. ടി പിയുടെ കേസിലും രമയുടെ വേദന വനിതാനേതാക്കൾ കണ്ടില്ല. പിന്നെയാണോ മണിയാശാന്റെ പ്രസംഗം മറയ്ക്കുന്നതിൽ സീമക്കും കൂട്ടർക്കും വിഷമം. കാനം രാജേന്ദ്രൻ മറ്റുള്ളവരുടെ പ്രസ്താവനകളിൽ തൂങ്ങാതെ ഇടതുമുന്നണി യോഗം വിളിക്കാൻ ആവശ്യപ്പെടണം. മണിയെ പോലൊരു മന്ത്രിയുമായി അധികനാൾ മുന്നോട്ടുപോകാനാവില്ലെന്ന് അഭിപ്രായം രേഖപ്പെടുത്തണം. ഇതോടെ മുഴുവൻ പ്രശ്നങ്ങൾക്ക് പരിഹാരമാകും. കാനം രാജേന്ദ്രൻ അത്തരത്തിൽ ചങ്കൂറ്റം കാട്ടണമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP