Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദിവസങ്ങൾക്ക് മുന്നേ മന്ത്രി ചിത്രത്തിൽ പൂമാല ചാർത്തി അബദ്ധം കാട്ടി; മുമ്പ് വേദിയിൽ വീണ ചിത്രം നൽകി ഷില്ലോങ്ങിലേതെന്ന് തെറ്റിദ്ധരിപ്പിച്ച് മലയാളം ചാനലുകൾ; തെറ്റ് തിരിച്ചറിഞ്ഞിട്ടും തിരുത്താതെ ആഘോഷമാക്കി സൈബർ ലോകം

ദിവസങ്ങൾക്ക് മുന്നേ മന്ത്രി ചിത്രത്തിൽ പൂമാല ചാർത്തി അബദ്ധം കാട്ടി; മുമ്പ് വേദിയിൽ വീണ ചിത്രം നൽകി ഷില്ലോങ്ങിലേതെന്ന് തെറ്റിദ്ധരിപ്പിച്ച് മലയാളം ചാനലുകൾ; തെറ്റ് തിരിച്ചറിഞ്ഞിട്ടും തിരുത്താതെ ആഘോഷമാക്കി സൈബർ ലോകം

ലണ്ടൻ: ദിവസങ്ങൾക്കു മുൻപേ ഝർഖന്ദ് വിദ്യാഭ്യാസ മന്ത്രി നീര യാദവ് അബദ്ധം കാട്ടി അബ്ദുൽ കലാമിന്റെ ചിത്രത്തിൽ പൂമാല ചാർത്തിയത് വ്യാപകമായി പ്രധിക്ഷേധം ക്ഷണിച്ചു വരുത്തിയതിനു പിന്നാലെ ലോകത്തെ ഏറ്റവും അറിവുള്ളവർ എന്ന് സ്വയം നടിക്കുന്ന മലയാളികളിൽ പലരും മറ്റൊരു ഭീമമായ അബദ്ധം പങ്കിട്ടു. സാധാരണക്കാർ മാത്രമല്ല, തെറ്റ് കൂടാതെ വാർത്ത! നൽകേണ്ട ചുമതല ഉള്ള മാദ്ധ്യമ പ്രവർത്തകരും എടുത്തു ചാടി സ്‌കൂപ്പ് തയ്യാറാക്കിയപ്പോൾ കലാമിന്റെ മരണ നിമിഷങ്ങൾ പോലും തെറ്റായി അവതരിപ്പികപ്പെട്ടു. മുൻപ് വേദിയിൽ അദ്ദേഹം വീണ ചിത്രമായിരുന്നു കലാംകുഴഞ്ഞു വീണു മരിച്ചുവെന്ന വാർത്ത പുറത്തുവന്നപ്പോൾ ചാനലുകൾ നൽകിയത്.

മാദ്ധ്യമം ഉൾപ്പെടെയുള്ള ചാനലുകൾക്ക് അബദ്ധം പറ്റിയതായി പ്രമുഖ മാദ്ധ്യമ നിരീക്ഷകൻ വി കെ ആദർശ് അടക്കമുള്ളവർ സോഷ്യൽ മീഡിയ വഴി കുറിപ്പുകൾ നൽകിയിട്ടും അബദ്ധം മറച്ചു വയ്ക്കാൻ ആയിരുന്നു ചാനലുകളുടെയും മറ്റും ആദ്യ ശ്രമം. എന്നാൽ അധികം വൈകാതെ മാദ്ധ്യമ പ്രവർത്തക ഷാനി പ്രഭാകർ അടക്കമുള്ളവർ സോഷ്യൽ മീഡിയയിൽ തന്നെ പ്രത്യക്ഷപ്പെട്ടു അബദ്ധം പറ്റിയെന്നും തെറ്റ് ഉടൻ തിരുത്തുക ആണെന്നും മാപ്പാക്കണമെന്നും പോസ്റ്റ് ചെയ്തത് കൗതുകമായി.

പ്രമുഖരുടെയും മറ്റും മരണം പോലുള്ള അവസരങ്ങളിൽ എത്ര നിരുതരവധിത്വം നിറഞ്ഞ തരത്തിലാണ്, മത്സര ക്ഷമത നിലനിർത്താനായി മാദ്ധ്യമങ്ങൾ പെരുമാറുന്നതെന്നും ഈ സംഭവം വക്തമാക്കുകയാണ്. അതേസമയം എന്തിനും ഏതിനും എടുത്തു ചാടുന്ന മലയാളികൾ് സോഷ്യൽ മീഡിയ ഇനിയും കൈകാര്യം ചെയ്യുന്നതിൽ വേണ്ട ശ്രദ്ധ നൽകുന്നില്ല എന്നോർമ്മിപ്പിക്കാനും കലാമിന്റെ മരണ വാർത്ത കാരണമായി. അബദ്ധം പറ്റിയ തരത്തിൽ പ്രചരിക്കാൻ കാരണമായ ചിത്രം സംബന്ധിച്ച വ്യക്തമായ വിവരം ആദർശ് പ്രസിദ്ധപ്പെടുത്തിയിട്ടും, ആവേശം പൂണ്ടു ഫേസ്‌ബുക്കിൽ എത്തിയ പലരും കലാമിന്റെ ചിത്രം പോസ്റ്റ് ചെയ്ത നിർവൃതിയിൽ തങ്ങൾ പ്രസിദ്ധപ്പെടുത്തിയത് തെറ്റായ ചിത്രം ആണെന്ന് ഏറെ വൈകിയും തിരിച്ചറിഞ്ഞിരുന്നില്ല.

അറിഞ്ഞവരകട്ടെ ഒരു ക്ഷമാപണം പോലും നടത്താതെ പോസ്റ്റ് സമർത്ഥമായി ഡിലീറ്റ് ചെയ്തു രക്ഷപ്പെടുക ആയിരുന്നു. 8 വർഷം മുൻപ് ഡൽഹി സംഗീത നാടക അക്കാദമിയിൽ നടന്ന ചടങ്ങിൽ മണിപ്പൂരി പണ്ഡിതൻ കേലച്ചന്ദ്ര സിങ് ഉപയോഗിച്ച ഊന്നുവടിയിൽ തട്ടി കലാം വീഴുന്ന രംഗമാണ് പലരും ഇന്നലെ ഐഐഎം ഷില്ലോങ്ങിൽ നടന്നതാണെന്ന് തെറ്റിദ്ധരിച്ചു ഫേസ്‌ബുക്കിൽ പോസ്റ്റിയതെന്ന് ആദർശ് ചൂണ്ടിക്കാട്ടുന്നു.

സോഷ്യൽ മീഡിയയിലൂടെ അദ്ദേഹത്തെ അപമാനിക്കുന്നത് ഇത് ആദ്യമല്ല. എ.പി.ജെ.അബ്ദുൽ കലാം പൂർണാരോഗ്യവാനായി എഴുത്തിലും പ്രസംഗത്തിലും സജീവമായിരുന്ന സമയത്തുപോലും നവമാദ്ധ്യമങ്ങളിൽ പലപ്പോഴായി അദ്ദേഹത്തിന്റെ മരണവാർത്തകൾ പടർന്നിരുന്നു. ട്വിറ്ററിലും ഫേസ്‌ബുക്കിലുമായി താൻ ആരോഗ്യവാനാണെന്ന പ്രസ്താവന അദ്ദേഹത്തിനിറക്കേണ്ടിയും വന്നു.

2011 മാർച്ചിലാണ് എസ്.എം.എസ്. സന്ദേശത്തിന്റെ രൂപത്തിൽ അദ്ദേഹം മരിച്ചുവെന്ന വാർത്ത ആദ്യം പ്രചരിച്ചത്. എന്നാൽ, ബഹിരാകാശശാസ്ത്രജ്ഞനായ ഹാവിസ് സാലെ മുഹമ്മദ് അലാദിന്റെ മരണം തെറ്റിദ്ധരിച്ച് ഒരു മാദ്ധ്യമത്തിൽവന്ന തെറ്റായ വാർത്തയായിരുന്നു ഈ സന്ദേശത്തിനു പിന്നിൽ.

''മുൻ രാഷ്ട്രപതി അബ്ദുൽ കലാം അതിഗുരുതരാവസ്ഥയിലാണ്. അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുമല്ലോ'' എന്നതായിരുന്നു വാട്ട്‌സ് ആപ്പിലൂടെ പ്രചരിച്ച മറ്റൊരു തെറ്റായ സന്ദേശം. അദ്ദേഹം പനിബാധിതനായി കിടന്നപ്പോഴും ഇത്തരം സന്ദേശങ്ങൾ പ്രചരിച്ചു. ഇതിന് മറുപടിപറയാൻ അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർതന്നെ രംഗത്തെത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP