Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തോമസ് ഐസക് എംഎൽഎയും സിപിഎമ്മും ദിവസങ്ങൾ ശ്രമിച്ചിട്ടും തീരാത്ത സീമാസ് സമരം ഒരു ദിവസം കൊണ്ട് പരിഹരിച്ച് ആർ വി രാജേഷ് മാതൃകയായി..! 'എട്ടുകാലി മമ്മൂഞ്ഞ്' ചമഞ്ഞെത്തിയ യുവജന കമ്മീഷൻ ചെയർമാന് സോഷ്യൽ മീഡിയയുടെ പൊങ്കാല

തോമസ് ഐസക് എംഎൽഎയും സിപിഎമ്മും ദിവസങ്ങൾ ശ്രമിച്ചിട്ടും തീരാത്ത സീമാസ് സമരം ഒരു ദിവസം കൊണ്ട് പരിഹരിച്ച് ആർ വി രാജേഷ് മാതൃകയായി..! 'എട്ടുകാലി മമ്മൂഞ്ഞ്' ചമഞ്ഞെത്തിയ യുവജന കമ്മീഷൻ ചെയർമാന് സോഷ്യൽ മീഡിയയുടെ പൊങ്കാല

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ഒടുവിൽ അത് സംഭവിച്ചു! തോമസ് ഐസക് എംഎൽഎയും ജി സുധാകൻ എംഎൽഎയും സിപിഐ(എം) എന്ന പ്രസ്ഥാനവും രണ്ട് മൂന്ന് ദിവസങ്ങളായി കിണഞ്ഞ് പരിശ്രമിച്ചിട്ടും തീർക്കാൻ സാധിക്കാത്ത ആലപ്പുഴ സീമാസ് ടെക്‌സ്റ്റെയിൽസിലെ വനിതാ ജീവനക്കാരുടെ സമരം ഒരു മണിക്കൂർ കൊണ്ട് പരിഹരിച്ച് സംസ്ഥാന യുവജന കമ്മീഷൻ ചെയർമാൻ അഡ്വ. ആർ വി രാജേഷ് രാഷ്ട്രീയക്കാർക്ക് മൊത്തം മാതൃകയായി! ഇന്നലെ ഉച്ചയ്ക്ക് കമ്മീഷൻ ചെയർമാൻ അഡ്വ ആർ വി രാജേഷും കമ്മീഷൻ അംഗങ്ങൾ ആയ അഡ്വ. വിനോദ് കൈപ്പാടി, അഡ്വ. സുമേഷ് എന്നിവർ ആലപ്പുഴയിൽ എത്തി സീമാസ് മാനേജ്‌മെന്റുമായി നടത്തിയ ചർച്ചയിലാണ് അനിശ്ചതിമായി നീണ്ടുപോയ സമരത്തിന് ഒരു പരിഹാരമായത്...!

ഏറെക്കാലത്തിന് ശേഷം സിപിഐ(എം) വിജയിപ്പിച്ചെടുത്ത സമരമായിരുന്നു ആലപ്പുഴ സീമാസിലേത്. തോമസ് ഐസക് എംഎൽഎ ഈ വിഷയത്തിൽ നടത്തിയ ഇടപെടലിനെ കുറിച്ച് എല്ലാവർക്കും അറിവുള്ളതുമാണ്. എന്നാൽ ഇങ്ങനെ ധരിച്ചിരുന്നവരെല്ലാം ഇന്നലെ ആർ വി രാജേഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വായിച്ച് ഞെട്ടി. സീമാസ് സമര വിജയത്തിന്റെ ക്രെഡിറ്റ് തനിക്കാണ് എന്ന് പറഞ്ഞുകൊണ്ടാണ് സംസ്ഥാന യുവജന കമ്മീഷൻ ചെയർമാൻ അഡ്വ. ആർ വി രാജേഷ് രംഗത്തെത്തിയത്. എന്നാൽ, സിപിഎമ്മിൽ നിന്നും ക്രെഡിറ്റ് തട്ടിപ്പറിക്കാൻ എത്തിയ രാജേഷിനെ സോഷ്യൽ മീഡിയ വെറുതേ വിട്ടില്ല. കൈയോടെ പൊങ്കാല അർപ്പണം അരംഭിച്ചു കഴിഞ്ഞു.

മുഖ്യധാരാ മാദ്ധ്യമങ്ങൾ പിന്തുണ നൽകാതിരുന്ന സീമാസ് തൊഴിലാളി സമരം ഹിറ്റായത് നവമാദ്ധ്യമങ്ങളുടെ ഇടപെടലിലൂടെയാണ്. സിപിഐഎമ്മും ശക്തമായ പിന്തുണ നൽകിയതോടെ പ്രശ്‌നം പൊതുസമൂഹത്തിന്റെ മുന്നിലേക്ക് ഉയർന്നുവന്നു. തൊഴിലാളികൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കാൻ ഇന്നലെ നടന്ന ചർച്ചയിൽ മാനേജ്‌മെന്റ് തയ്യാറാകുകയും ചെയ്തിരുന്നു. ഇതിനിടെയാണ് സീമാസ് സമരം തങ്ങളുടെ ക്രെഡിറ്റിലാക്കാൻ യുവജന കമ്മീഷൻ ചെയർമാൻ ആർ വി രാജേഷ് നാടകീയമായി രംഗപ്രവേശനം ചെയ്തത്. സമരവിജയം തങ്ങളുടെ ക്രെഡിറ്റിലാക്കി ഫേസ്‌ബുക്കിൽ രാജേഷ് പോസ്റ്റിടുകയും ചെയ്തു. ഇതോടെ ഫേസ്‌ബുക്കിൽ രാജേഷിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നിരിക്കുന്നത്.

കേരള സംസ്ഥാന യുവജന കമ്മീഷൻ ആർ വി രാജേഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റാണ് ഈ 'ചൂടുള്ള' ചർച്ചയ്ക്ക് തിരിമരുന്നിട്ടിരിക്കുന്നത്. കമ്മീഷൻ ചെയർമാൻ അഡ്വ : ആർ .വി രാജേഷും കമ്മീഷൻ അംഗങ്ങൾ ആയ അഡ്വ : വിനോദ് കൈപ്പാടി ,അഡ്വ : സുമേഷ് എന്നിവർ ആലപ്പുഴയിൽ എത്തി സീമാസ് മാനെജുമെന്റുമായി നടത്തിയ ചർച്ചയിൽ ആണെന്ന് സുദീർഘമായ പോസ്റ്റിൽ ആർവി രാജേഷ് വിവരിക്കുന്നു. സീമാസ് മാനേജ്‌മെന്റുമായി ചർച്ച നടത്തുന്ന ചിത്രവും ഇദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.

അതേസമയം സമരത്തിലെ തീരുമാനങ്ങൾ എന്തൊക്കെയാണെന്ന് അറിയിച്ചുകൊണ്ട് ഡോ.തോമസ് ഐസക് എംഎൽഎ ഇട്ട ഫേസ്‌ബുക്ക് പോസ്റ്റും അതേപടി പകർത്തിയിരിക്കയാണ് ആർവി രാജേഷ്. ഇതു കൂടിയായപ്പോൾ രാജേഷിന്റെ പോസ്റ്റിനെ അവഹേളിച്ചു കൊണ്ട് ഫേസ്‌ബുക്കിൽ തെറിവിളികളുടെ ബഹളമാണ്. രാജേഷ് എട്ടുകാലി മമ്മൂഞ്ഞ് ചമയാൻ ശ്രമിക്കുന്നു എന്നതാണ് പ്രധാന ആക്ഷേപം. എട്ടു കാലി മമ്മൂഞ്ഞ് എന്ന് കേട്ടിട്ടേ ഉള്ളു കണ്ടത് ഇപ്പോളാണ് ..കാര്യം ഞാൻ സമരങ്ങൾക്ക് എതിരാണ് എങ്കിലും മറ്റൊരാൾ ചെയ്ത സമരത്തിന്റെ വിജയം സ്വന്തം പേരിൽ ആക്കാൻ നോക്കുന്ന ഉളുപ്പില്ലാതെ തനിക്കു നനമുണ്ടോടോ ഇനി പോയി കുളിക്കട്ടെ നിന്റെ പ്രൊഫൈൽ നോക്കി ഞാൻ വൃത്തികേടായി എന്നാണ് ജോവാൻ ജോൺ എന്നയാളുടെ വിമർശനം.

സമരക്കാരിൽ നിന്നും കമ്മീഷൻ നേരിട്ടു പരാതി കേൾക്കുന്നു

Posted by RV Rajesh on Sunday, August 16, 2015

 

'ഉളുപ്പുണ്ടോ ചങ്ങായീ? ആ ജീവനക്കാർ സമരം തുടങ്ങിയിട്ട് ഇത്രയും നാളായിട്ട് തിരിഞ്ഞ് നോക്കാതെ തോമസ് ഐസക്കും സഖാക്കളും സമരം ഏറ്റെടുത്തപ്പോൾ നിവൃത്തിയില്ലാതെ ഒത്ത് തീർപ്പിനു തയ്യാറായി സീമാസ് മാനേജ്മന്റ് വന്നപ്പോൾ എവിടന്നോ പൊട്ടിവീണു സമര വിജയത്തിനു അവകാശ വാദം പറയാൻ നാണമില്ലല്ലോ?' എന്ന് റെയ്‌മോണ്ട് എന്നയാൾ ചോദിക്കുന്നു.

യുവജന കമ്മീഷൻ ഇടപെട്ടു "സീമാസ് സമരം " ഒത്തു തീർപ്പായി .ആലപ്പുഴ: സീമാസിൽ ഒരാഴ്ചയായി നടന്നു വന്ന തൊഴിലാളി സമരം യുവ...

Posted by RV Rajesh on Sunday, August 16, 2015

ഉളുപ്പിലായ്മയുടെ പല വകഭേദങ്ങൾ കണ്ടിട്ടുണ്ട്, ഇത്ര ഭയാനകമായ വെർഷൻ ഇതാദ്യമായിട്ടാ? എന്ന് മണിചിത്രത്താഴിലെ തിലകന്റെ ഡയലോഗ് കടമെടുത്ത് ബിലാൽ ജോൺ കുരിശിങ്കൽ വിമർശിക്കുന്നു. ഇങ്ങനെ വിമർശനങ്ങളുടെ പെരുമഴ തന്നെയാണ് യുവജന കമ്മീഷൻ ചെയർമാന് നേരിടേണ്ടി വന്നിരിക്കുന്നത്. കോൺഗ്രസിലെത്തിയ സിന്ധു ജോയി യുവജന കമ്മീഷൻ ചെയർമാൻ സ്ഥാനം ഏറ്റെടുക്കാതെ വന്നപ്പോഴാണ് യൂത്ത് കോൺഗ്രസ് നേതാവായ ആർവി രാജേഷിന് ഈ സ്ഥാനം ലഭിച്ചത്. മന്ത്രി വി എസ് ശിവകുമാറിന്റെ ബന്ധുവാണ് എന്നതായിരുന്നു ഈ സ്ഥാനത്തേക്ക് പരിഗണിക്കാനുള്ള യോഗ്യതയായി വിലയിരുത്തിയത്. ഐ ഗ്രൂപ്പിന്റെ അക്കൗണ്ടിലാണ് ഇദ്ദേഹം ഈ സ്ഥാനത്ത് എത്തിയത്.

നേരത്തെ സീമാസിലെ തൊഴിലാളികളുടെ പ്രശ്‌നം തീർക്കാത്ത ടെക്‌സ്റ്റെയിൽ ഗ്രൂപ്പിനെ ബഹിഷ്‌ക്കരിക്കാൻ തോമസ് ഐസക് എംഎൽഎ ആഹ്വാനം ചെയ്തിരുന്നു. സമരം തീർക്കാത്ത അവസരത്തിൽ മറ്റ് ഷോറൂമുകളിലേക്കും സമരം വ്യാപിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP