Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിഗ് സല്യൂട്ട് ടു നേവി! ഇത്രയും കരുതലും സൂക്ഷ്മതയും കാട്ടിയതിന് നന്ദി വാക്കുകൾ പോരാ; പ്രളയജലത്തിൽ നിന്ന് കോപട്‌റിൽ സാഹസികമായി തുങ്ങിക്കയറിയ ഗർഭിണിയെ ആശുപത്രിയിൽ എത്തിച്ചതിന്റെ വീഡിയോ പ്രചരിക്കുന്നതിനിടെ നല്ല വാർത്തയുമെത്തി: അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു

ബിഗ് സല്യൂട്ട് ടു നേവി! ഇത്രയും കരുതലും സൂക്ഷ്മതയും കാട്ടിയതിന് നന്ദി വാക്കുകൾ പോരാ; പ്രളയജലത്തിൽ നിന്ന് കോപട്‌റിൽ സാഹസികമായി തുങ്ങിക്കയറിയ ഗർഭിണിയെ ആശുപത്രിയിൽ എത്തിച്ചതിന്റെ വീഡിയോ പ്രചരിക്കുന്നതിനിടെ നല്ല വാർത്തയുമെത്തി: അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: മഹാപ്രളയം വരുമ്പോൾ എന്തുചെയ്യണമെന്നറിയാതെ ആദ്യം പതറി പോവുമെങ്കിലും, ജീവൻ മുറുകെപ്പിടിക്കാനാണ് ഏവരും ശ്രമിക്കുക. പ്രളയത്തെ ഒറ്റക്കെട്ടായി നേരിടുന്നതിനിടെ മലയാളികൾ നാവികസേന രക്ഷാപ്രവർത്തനത്തിൽ കാട്ടുന്ന ആത്മാർപ്പണത്തിന് കൈയടിക്കുകയാണ് ഇപ്പോൾ. പ്രളയക്കെടുതിയിൽ കുടുങ്ങിയ ആലപ്പുഴ സ്വദേശിനിയെയാണ് നേവി അതിസാഹസികമായി രക്ഷിച്ചത്. 25 കാരി സജിത ജബിൽ പ്രതിസന്ധി ഘട്ടത്തിൽ കാട്ടിയ അപാരമായ മനസ്സാന്നിധ്യത്തിനും കൊടുക്കണം ഒരുഷേക്ഹാൻഡ്. പ്രസവവേദന തുടങ്ങിയ സജിത തന്റെ കുഞ്ഞിനെ രക്ഷിക്കാൻ ഹെലികോപ്ടറിൽ തുങ്ങിക്കയറുകയായിരുന്നു.

യുവതിയെയും വഹിച്ചുകൊണ്ട് കോപ്ടർ ഉയരുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. ആരോഗ്യനില ഡോക്ടർ പരിശോധിച്ച് അനുമതി നൽകിയ ശേഷമാണ് യുവതിയെ രക്ഷപ്പെടുത്തിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കണേയെന്നായിരുന്നു ഏവരുടെയും പ്രാർത്ഥന. ഏതായാലും മലയാളികൾ ഇച്ഛിച്ച പോലെ തന്നെ സംഭവിച്ചു. എല്ലാം നന്നായി പര്യവസാനിച്ചു. ആശുപത്രിയിൽ എത്തിയ ഉടൻ തന്നെ യുവതി പ്രസവിച്ചു. സിസേറിയനായിരുന്നു. സജിത ഒരു ആൺകുഞ്ഞിന് ജന്മം നൽകി.

അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. ആലപ്പുഴ സഞ്ജീവനി ആശുപത്രിയിലാണ് ഇരുവരും ഇപ്പോഴുള്ളത്.. നാവിക സേനയും ട്വീറ്റിലൂടെ വിവരം അറിയിച്ചു. യുവതിയും നവജാതശിശുവും സുഖമായിരിക്കുന്നു. ദൈവം അവരെ അനുഗ്രഹിക്കട്ടെ എന്നായിരുന്നു ട്വീറ്റ്. ഇരുവരുടെയും ചിത്രങ്ങളും ട്വീറ്റിൽ നൽകിയിട്ടുണ്ട്.

കമഡോർ വിജയ് വർമ്മയായിരുന്നു റെസ്‌ക്യു ഓപ്പറേഷന്റെ സമയത്ത് കോപ്ടറിന്റെ പൈലറ്റ്. കുടുംബം നാവികസേനയെ നന്ദി അറിയിച്ചതായും ട്വീറ്റിൽ പറയുന്നുണ്ട്. രക്ഷാപ്രവർത്തനം തുടങ്ങിയ ശേഷം 3000 ത്തിലധികം പേരെ സൈന്യം രക്ഷപ്പെടുത്തിയിട്ടുണ്ട്. 750 ലേറെ പേർക്ക് വൈദ്യസഹായവും നൽകി.

ഏതായാലും സംഭവത്തിൽ സോഷ്യൽ മീഡിയയിൽ പ്രശംസയുടെ പ്രളയമാണ്. നാവികസേനയ്ക്ക് സല്യൂട്ട് അർപ്പിക്കുന്ന പലരും വീഡിയോ കണ്ടുവിഷമിച്ചുവെന്നും ഏല്ലാവരുടെയും പ്രാർത്ഥന പോലെ സംഭവിച്ചുവെന്നുമൊക്കെ കമന്റ് ചെയ്യുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP