Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലൈഫ് ബോട്ടിലേക്ക് ദുരിതബാധിതർക്ക് കയറാൻ വെള്ളത്തിൽ കിടന്നു കൊണ്ട് സ്വന്തം ശരീരം ചവിട്ടുപടിയാക്കിയ മലപ്പുറത്തിന്റെ നന്മ മരം ഇതാണ്; താനൂർ ചാപ്പപ്പടി സ്വദേശിക്ക് അഭിനന്ദന പ്രവാഹം; സ്വയം ചവിട്ടുപടിയായത് വെള്ളത്തിൽ വീഴുമെന്ന് ഭയന്ന് ആരും ബോട്ടിൽ കയറാതെ വന്നപ്പോൾ; മലപ്പുറം ജില്ല ട്രോമാകെയർ താനൂർ സ്റ്റേഷൻ യൂണിറ്റ് വളണ്ടിയർ ജൈസൽ ഹീറോയായത് ഒറ്റദിനം കൊണ്ട്

ലൈഫ് ബോട്ടിലേക്ക് ദുരിതബാധിതർക്ക് കയറാൻ വെള്ളത്തിൽ കിടന്നു കൊണ്ട് സ്വന്തം ശരീരം ചവിട്ടുപടിയാക്കിയ മലപ്പുറത്തിന്റെ നന്മ മരം ഇതാണ്; താനൂർ ചാപ്പപ്പടി സ്വദേശിക്ക് അഭിനന്ദന പ്രവാഹം; സ്വയം ചവിട്ടുപടിയായത് വെള്ളത്തിൽ വീഴുമെന്ന് ഭയന്ന് ആരും ബോട്ടിൽ കയറാതെ വന്നപ്പോൾ; മലപ്പുറം ജില്ല ട്രോമാകെയർ താനൂർ സ്റ്റേഷൻ യൂണിറ്റ് വളണ്ടിയർ ജൈസൽ ഹീറോയായത് ഒറ്റദിനം കൊണ്ട്

എം പി റാഫി

മലപ്പുറം: സ്വജീവൻ പോലും സമർപ്പിച്ചുള്ള രക്ഷാപ്രവർത്തനത്തിന് സോഷ്യൽ മീഡിയയുടെ കൈയടി നേടിയ യുവാവിനെ കണ്ടെത്തി. ട്രോമാകെയർ പ്രവർത്തകനായ താനൂർ ചാപ്പപ്പടി സ്വദേശി ജൈസൽ ആണ് രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി ശരീരം ചവിട്ടുപടിയാക്കി കഴിഞ്ഞ മണിക്കൂറുകളിൽ താരമായത്.ലൈഫ് ബോട്ടിലേക്ക് ദുരിതബാധിതർക്ക് കയറാൻ വെള്ളത്തിൽ കിടന്നു കൊണ്ട് തന്നെ തന്റെ ശരീരം ചവിട്ടുപടിയാക്കി കൊടുക്കുന്ന കാഴ്ചയായിരുന്നു സോഷ്യൽ മീഡിയയിൽ വൈറലായത്.

ബോട്ടിൽ കയറാൻ പ്രയാസം അനുഭവിച്ച സ്ത്രീകൾക്ക് നന്മയുടെ ചവിട്ടുപടിയാവുകയായിരുന്നു താനൂർ ചാപ്പപ്പടി സ്വദേശി ജൈസൽ. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി കോട്ടക്കൽ പറപ്പൂർ റോഡിലെ മുതലമാട് ഭാഗത്ത് എത്തിയപ്പോഴായിരുന്നു സ്ത്രീകൾക്കും കുട്ടികൾക്കും ബോട്ടിൽ കയറാൻ ജൈസൽ സ്വയം ചവിട്ടുപടിയായി മാറിയത്.

വീടുകളിൽ നിന്നും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും, ബന്ധുവീടുകളിലേക്കും മാറുന്നവരെ എയർ ബോട്ടിന്റെ സഹായത്തോടെ വെള്ളം കുറഞ്ഞ പ്രദേശത്തേക്ക് മാറ്റുന്ന പ്രവർത്തനങ്ങൾക്കിടയിലാണ് ജൈസലിന്റെ നന്മനിറഞ്ഞ മനസ് കാണാനായത്. ബോട്ടിൽ കയറുന്നതിനിടെ പ്രദേശത്തെ ഒരു സ്ത്രീ വെള്ളത്തിലേക്ക് വീണു. ഇത് കണ്ടതിനെത്തുടർന്ന് മറ്റു സ്ത്രീകൾ ബോട്ടിൽ കയറാൻ കൂട്ടാക്കിയില്ല. തുടർന്നാണ് വെള്ളത്തിൽ ജൈസൽ മുട്ടുകുത്തിയിരുന്ന് ബോട്ടിൽ കയറുന്നവർക്ക് ചവിട്ടുപടിയായി മാറിയത്. ജൈസലിന്റെ നന്മ നിറഞ്ഞ പ്രവൃത്തി കൂട്ടത്തിലുള്ള ഒരാൾ വീഡിയോ എടുത്ത് നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് ജൈസലിന് അഭിനന്ദന പ്രവാഹമായിരുന്നു. നന്മയുടെ മനുഷ്യരൂപം എന്ന തലക്കെട്ടോടെയാണ് വീഡിയോ ദൃശ്യങ്ങൾ പ്രചരിക്കുന്നത്.

മലപ്പുറം ജില്ല ട്രോമാകെയർ താനൂർ സ്റ്റേഷൻ യൂണിറ്റ് വളണ്ടിയറാണ് ജൈസൽ. മലപ്പുറം ജില്ലയിലെ ഉള്ളണം, കൊടിഞ്ഞി, പരപ്പനങ്ങാടി, നിലമ്പൂർ ചാത്തല്ലൂർ തുടങ്ങിയ മേഖലകളിൽ ജൈസലിന്റെ അടങ്ങുന്ന പന്ത്രണ്ടോളം ട്രോമാകെയർ വളണ്ടിയർമാർ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. തുടർന്ന് തൃശൂർ ജില്ലയിലെ മാള മേഖലയിലെ പ്രവർത്തനങ്ങളിലാണ് ഇവർ. മണിക്കൂറുകൾക്കകം ലക്ഷക്കണക്കിനാളുകൾ ജെയ്സലിന്റെ വീഡിയോ കാണുകയും പ്രശംസാ കുറിപ്പിടുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP