Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ചുരുണ്ടമുടി വളർത്തിയതു ഫ്രീക്കനാകാനല്ല; സിനിമയ്ക്കു വേണ്ടി; സോഷ്യൽ മീഡിയയിൽ ചിത്രം പ്രചരിച്ചപ്പോൾ ശരിക്കും ഭയന്നു; അടുത്ത് താമസിക്കുന്നവരും സംശയിച്ചപ്പോൾ തളർന്നുപോയി: ജിഷ കൊലക്കേസിൽ പൊലീസ് രേഖാചിത്രം വിനയായ തസ്ലീക് മറുനാടനോട്

ചുരുണ്ടമുടി വളർത്തിയതു ഫ്രീക്കനാകാനല്ല; സിനിമയ്ക്കു വേണ്ടി; സോഷ്യൽ മീഡിയയിൽ ചിത്രം പ്രചരിച്ചപ്പോൾ ശരിക്കും ഭയന്നു; അടുത്ത് താമസിക്കുന്നവരും സംശയിച്ചപ്പോൾ തളർന്നുപോയി: ജിഷ കൊലക്കേസിൽ പൊലീസ് രേഖാചിത്രം വിനയായ തസ്ലീക് മറുനാടനോട്

കൊച്ചി: സോഷ്യൽ മീഡിയയ്ക്ക് രണ്ട് സ്വഭാവമുണ്ട്. ഒന്ന് നന്മയുടെ വശമാണെങ്കിൽ മറ്റൊന്ന് ആശങ്കപ്പെടുത്തുന്ന കാര്യമാണ്. സൈബർ ലോകത്തിന്റെ ഒരു തമാശയിൽ ജീവിതം തന്നെ വഴിമുട്ടിയ അവസ്ഥയിലാണു ആലുവ സ്വദേശി തസ്ലീക്.

പെരുമ്പാവൂരിലെ നിയമവിദ്യാർത്ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു പൊലീസ് പുറത്തുവിട്ട രേഖാചിത്രവുമായി സാമ്യമുണ്ടെന്ന പേരിൽ ഏറെ പൊല്ലാപ്പുകളാണു തസ്ലീക്കിനു നേരിടേണ്ടിവന്നത്. സോഷ്യൽ മീഡിയയിലൂടെ ജിഷയുടെ ഘാതകൻ എന്ന പേരിൽ തസ്ലീക്കിന്റെ ചിത്രവും രേഖാചിത്രത്തിനൊപ്പം പ്രചരിച്ചു.

ജിഷയുടെ കേസിലെ പ്രതിയെന്ന പേരിൽ ഫേസ്‌ബുക്ക് വഴിക്കും, വാട്സ്ആപ് വഴിക്കും കഴിഞ്ഞ ആഴ്ചയിൽ പൊലീസ് പുറത്തുവിട്ട രേഖാചിത്രവും, തസ്ലികിന്റെ സുഹൃത്തുക്കൾകൊപ്പം നിലകുന്ന ചിത്രവും ചേർത്താണു വ്യാപകമായി പ്രചരിച്ചിരുന്നത്. ഇത് തനിക്കുണ്ടാക്കിയ ബുദ്ധിമുട്ടുകളെക്കുറിച്ചു തസ്ലിക് മറുനാടൻ മലയാളിയോടു സംസാരിച്ചു.

'ഈ വിവരം ഞാൻ അറിയുന്നത് ഫേസ്‌ബുക്കിലെ സുഹൃത്തുക്കൾ ഫോണിൽ വിളിച്ചു പറയുമ്പോഴാണ്. കണ്ടപ്പോൾ ഞെട്ടിപ്പോയി. തുടർന്നു പൊലീസ് സ്റ്റേഷനിൽ എത്തി കാര്യങ്ങൾ പറഞ്ഞു. തുടർന്നു നാടായ ശ്രീമൂലനഗരത്തിൽ നിന്നും മാറി ആലുവയിൽ താമസിച്ചു. ഫോട്ടോക്ക് സോഷ്യൽ മീഡിയയിൽ അത്രയ്ക്ക് പ്രചാരണമായതുകൊണ്ടു തൊട്ടടുത്തു താമസിക്കുന്ന ആളുകൾ പോലും ഒന്ന് ഞെട്ടി. ആളുകളെ സമീപിക്കാൻ മടി ആയതുകൊണ്ടാണ് താൻ അപ്പോൾ മാറി നിന്നത്- തസ്ലിക് പറഞ്ഞു.

വിവരം തസ്ലികിന്റെ ഭാര്യ അറിയുന്നത് തസ്ലിക് പറയുമ്പോഴാണ്. പക്ഷെ ആദ്യം പറഞ്ഞപ്പോൾ ഒരു സില്ലി കാര്യമായിയാണ് ഭാര്യ അത് എടുത്തത്. പിറ്റേദിവസം രാവിലെ ചാനലുകൾ കണ്ടപ്പോഴാണ് സംഭവം വലിയ തോതിൽ പ്രചരിക്കുന്ന കാര്യം അറിഞ്ഞത്. പ്രചരിപ്പിച്ചത് അറിഞ്ഞു ആദ്യം സൈബർ സെല്ലിന് പരാതി കൊടുക്കാൻ ആയിരുന്നു പ്ലാൻ. എന്നാൽ പരാതി കൊടുക്കണ്ട എന്ന് തീരുമാനിച്ചത് വേറൊന്നും കൊണ്ടല്ല. ഇത് ചെയ്ത ആൾ പിടിക്കപ്പെട്ടാൽ അയാളെ ഓർത്തു ദുഃഖിക്കുന്ന ഒരു കുടുംബം ഉണ്ടാകും. തെറ്റ് ചെയ്യാതിരുന്നിട്ടും തന്റെ കുടുംബം തന്നെ കുറിച്ച് വന്ന വാർത്തകൾ കണ്ടു വിഷമിച്ചു. ഇത് അതിൽ കൂടുതലാവും. അത് തനിക്കു വിഷമമാകും- തസ്ലിക് പറഞ്ഞു.

നാടാകെ കൊലപാതകിയായി ചിത്രീകരിച്ചപ്പോൾ ഗർഭിണിയായ ഭാര്യയിൽ നിന്നും അത് മറച്ച് വയ്ക്കാൻ ഏറെ പാടുപെട്ടു. താൻ ജിഷയെ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ലെന്നും ആരോ കാണിച്ച കുസൃതി തന്റെ ജീവിതം തന്നെ വഴിമുട്ടിച്ചിരിക്കുകയാണെന്നും തസ്ലീക് പറഞ്ഞു. ഈ സംഭവം തനിക്ക് മാനസികമായി ഏറെ ബുദ്ധിമുട്ടുണ്ടാക്കി. ജിഷയുടെ മരണവാർത്തയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലെ ഫോട്ടോ മാത്രമേ താൻ കണ്ടിട്ടുള്ളൂവെന്ന് തസ്ലീഖ് പറയുന്നു. പെരുമ്പാവൂരിൽ ജിഷയുടെ കൊലപാതകം നടന്ന ഭാഗത്തേക്കൊന്നും ഇതുവരെ പോയിട്ടില്ല. ഓൺലൈനിലൂടെ പ്രചരിച്ച ചിത്രം പുറത്തു വന്നതിൽ പിന്നെ ധാരാളം ആളുകൾ വിളിച്ചിരുന്നു. കൂടാതെ അനേകം ആരോപണങ്ങളും ഉയർന്നു വന്നു. താൻ പിപി തങ്കച്ചന്റെ ഡ്രൈവറാണെന്നും ജിഷയുടെ കൊലപാതകിയുടേതിന് സാമ്യമുള്ള പല്ല്, മുടി, കണ്ണ് എന്നിവയുള്ളതിനാൽ താൻ കൊലപാതകിയാണെന്നുമായിരുന്നു ആരോപണങ്ങൾ. ഭാര്യയുടെ പ്രസവം ഈ മാസമാണ്. അതിനാൽ തന്നെ തീരാവേദനയിലും അത് മറച്ചു വച്ചു. ഇപ്പോഴാണ് ഭാര്യയും കുടുംബാംഗങ്ങളുമെല്ലാം വിവരം അറിഞ്ഞതെന്നും തസ്ലീഖ് പറഞ്ഞു.

ഒരു ഫ്രീക്കൻ ആയി നടക്കാൻ അല്ല മുടി വളർത്തിയത്. സിനിമക്ക് വേണ്ടി വളർത്തിയതാണ്. അതാണ് ആളുകൾ കൂടുതൽ സംശയിക്കാൻ കാരണമെന്നും തസ്ലിക് പറഞ്ഞു. അജിൻ ലാൽ സംവിധാനം ചെയ്യുന്ന മുഖപടങ്ങൾ എന്ന സിനിമയിൽ തമാശ വേഷമാണ് തസ്ലിക് കൈകാര്യം ചെയ്യുന്നത്. മുടി കഥാപാത്രത്തിന് നല്ലതാണെന്ന് സംവിധായകൻ പറഞ്ഞതുകൊണ്ടാണ് വളർത്തിയത്. അല്ലാതെ താൻ ഒരു ഫ്രീക്കൻ ഒന്നും അല്ല എന്നും മെൻസ് വെയർ ഷോപ്പിൽ ജോലി നോക്കുന്ന തസ്ലീക് പറഞ്ഞു. ഷൈൻ ടോം ചാക്കോ പ്രധാന വേഷത്തിൽ എത്തുന്ന മുഖപടം എന്ന ചിത്രത്തിൽ കുറച്ചു സീനുകളിൽ അഭിനയിച്ചിരുന്നുവെന്നും സിനിമയാണു തന്റെ ലക്ഷ്യമെന്നുമാണു തസ്ലീക് പറയുന്നത്.

ഇതിനിടയിൽ സോഷ്യൽ മീഡിയയിൽ തന്റെ ചിത്രവുമായി ബന്ധപ്പെട്ട പ്രചാരണം മൂലം മുഖപടം എന്ന ചിത്രത്തിൽ നിന്ന് തന്നെ ഒഴിവാക്കി എന്ന് ഫേസ്‌ബുക്കിൽ തസ്ലിക് പോസ്റ്റ് ഇട്ടിരുന്നു. എന്നാൽ സിനിമയിൽനിന്ന് തസ്ലികിനെ മാറ്റുന്ന കാര്യത്തെ കുറിച്ച് ചർച്ചകൾ നടന്നിട്ടില്ല എന്ന് സിനിമയുടെ സംവിധായകൻ അജിൻ ലാൽ പറഞ്ഞു. പറവൂരിലെ ഒരു തുണിക്കടയിൽ സെയിൽസ്മാനായി ജോലി ചെയ്യുന്ന തസ്ലീഖ് കാഴ്ചയിൽ സാമ്യമുള്ളതിനാൽ മാത്രമാണ് സോഷ്യൽമീഡിയയിലൂടെ ചർച്ചയായത്. അഞ്ചാംപുര തുടങ്ങിയ ചില മലയാള സിനിമകളിൽ ചെറിയ വേഷങ്ങളിൽ തസ്ലിക് അഭിനയിച്ചിട്ടുണ്ട്. പുതിയ ചിത്രത്തിന്റെ അണിയറക്കാരെ താൻ വിളിച്ചിട്ട് ഫോണെടുക്കുന്നു പോലുമില്ലെന്നും തസ്ലീക്കിനു പരാതിയുണ്ട്. ചിലർ അവരുടെ സാമൂഹിക പ്രതിബദ്ധത തെളിയിച്ചു. പാമ്പ് കടിച്ച ശേഷം ഇടിമിന്നലേറ്റ് ചാവണേ എന്ന് പോലും ഫേസ്‌ബുക്കിലൂടെ പറഞ്ഞവരുണ്ടെന്നും തസ്ലീക് പറയുന്നു.

ജീവിതത്തിൽ ഒരു അഭിനേതാവ് ആകണം എന്നായിരുന്നു എന്നായിരുന്നു ആഗ്രഹം. അതിനായി ഒരുപാട് കഷ്ടപ്പെട്ടിടുണ്ട്. അതിനിടയിൽ കുടുംബവും കുട്ടിയും ഉള്ളതുകൊണ്ടാണ് അഷ്ടിക്കു വക തേടി മറ്റു ജോലികൾക്കായി പോയിരുന്നത്. അതും നിലച്ച മട്ടാണ്. ഇപ്പോൾ ഇതാ ഞാൻ അഭിനയിച്ചു കൊണ്ടിരിക്കുന്ന സിനിമയിൽ നിന്ന് എന്നെ ഒഴിവാക്കിയതായും അറിയുന്നു. എന്റെ നഷ്ടങ്ങളുടെ ആരംഭമാണിതെന്നും തസ്ലീക് വിഷമത്തോടെ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP