Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭരണത്തിൽ ഇരുന്നപ്പോൾ ഹർത്താൽ വിരുദ്ധൻ; ഭരണം മാറിയപ്പോൾ ഹർത്താലോടെ തുടക്കം; ഹർത്താൽവിരുദ്ധ ബില്ലുമായി കേരളത്തെ രക്ഷിക്കാൻ ഇറങ്ങിയ ചെന്നിത്തല ഹർത്താലിന് ആഹ്വാനം ചെയ്തത് ആഘോഷമാക്കി സോഷ്യൽ മീഡിയ

ഭരണത്തിൽ ഇരുന്നപ്പോൾ ഹർത്താൽ വിരുദ്ധൻ; ഭരണം മാറിയപ്പോൾ ഹർത്താലോടെ തുടക്കം; ഹർത്താൽവിരുദ്ധ ബില്ലുമായി കേരളത്തെ രക്ഷിക്കാൻ ഇറങ്ങിയ ചെന്നിത്തല ഹർത്താലിന് ആഹ്വാനം ചെയ്തത് ആഘോഷമാക്കി സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യുപിഎ സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ ഇരുന്നപ്പോൾ നരേന്ദ്ര മോദി നിരവധി ട്വീറ്റുകൾ കൊണ്ട് സർക്കാരിനെ വിമർശിച്ചിരുന്നു. എന്നാൽ, പെട്രോൾ വിലവർധനയിൽ ഉൾപ്പെടെയുള്ള ട്വീറ്റുകൾ ബിജെപി അധികാരത്തിലെത്തിയതോടെ പ്രധാനമന്ത്രിയായ മോദിയെ തിരിഞ്ഞുകൊത്തുകയും ചെയ്തിരുന്നു. സൈബർ ലോകം കടുത്ത ഭാഷയിലാണ് ഇക്കാര്യത്തിൽ മോദിയെ വിമർശിച്ചത്.

ഇപ്പോഴിതാ കേരളത്തിലും ഇക്കാര്യത്തിൽ മോദിക്കൊരു പിൻഗാമിയുണ്ടായിരിക്കുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് മുമ്പിട്ട ഫേസ്‌ബുക്ക് പോസ്റ്റിന്റെയും അതിനു കടകവിരുദ്ധമായ പ്രവൃത്തിയുടെയും പേരിൽ സോഷ്യൽ മീഡിയയിൽ അപഹാസ്യനാകുന്നത്.

യുഡിഎഫ് സർക്കാർ ഭരണത്തിൽ ഇരുന്നപ്പോൾ ഹർത്താൽ വിരുദ്ധനാണു താനെന്നു വരുത്തി ഫേസ്‌ബുക്കിൽ പോസ്റ്റിട്ട രമേശ് ചെന്നിത്തല ഭരണം മാറിയപ്പോൾ ഹർത്താലിന് ആഹ്വാനം ചെയ്തതാണ് സോഷ്യൽ മീഡിയയുടെ വിമർശനത്തിനു കാരണമായത്.

ഹർത്താൽവിരുദ്ധ ബില്ലുമായി കേരളത്തെ രക്ഷിക്കാൻ ഇറങ്ങിയ ചെന്നിത്തല തന്നെ ഹർത്താലിന് ആഹ്വാനം ചെയ്തല്ലോ എന്നു പരിഹസിക്കുകയാണു സോഷ്യൽ മീഡിയ.

'കേരളത്തിന്റെ സാമൂഹികചരിത്രത്തിൽ നിർണായക ചലനങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന ഒന്നായിരുന്നു കേരളാ ഹർത്താൽ നിയന്ത്രണ ബിൽ. 2015 ൽ ഈ ബിൽ സംസ്ഥാന നിയമസഭയിൽ അവതരിപ്പിക്കുകയും ഇപ്പോൾ സെലക്ട് കമ്മിറ്റിക്ക് വിട്ടിരിക്കുകയുമാണ്. എന്നാൽ സിപിഎമ്മും ഇടതുപക്ഷവും ഇതിനെ ശക്തമായി എതിർത്തുകൊണ്ടിരിക്കുന്നു. കേരളത്തെ ഹർത്താൽ ദുരിതങ്ങളില് നിന്ന് രക്ഷപ്പെടുത്താനുള്ള ഒരു അവസരമാണ് നമുക്ക് നഷ്ടമായത്'- എന്നായിരുന്നു മാർച്ച് 29നു രമേശ് ചെന്നിത്തല ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്.

ഹർത്താൽ വിരുദ്ധനാണു താനെന്ന തരത്തിലായിരുന്നു അന്നു ചെന്നിത്തലയുടെ പോസ്റ്റ്. ഹർത്താലിനെതിരെ ഉയർന്ന ജനങ്ങളുടെ പരാതികൾ പരിഗണിച്ചാണു ബില്ലെന്നും ചെന്നിത്തല പറഞ്ഞിരുന്നു. ചെന്നിത്തല തന്നെയാണു കഴിഞ്ഞ ഭരണകാലത്തു നിയമസഭയിൽ ഹർത്താൽ നിയന്ത്രണ ബിൽ അവതരിപ്പിച്ചതും.

എന്നാൽ, യൂത്ത് കോൺഗ്രസ് സെക്രട്ടറിയറ്റ് നടയിൽ നടത്തിയ സമരം അക്രമാസക്തമാകുകയും പൊലീസ് ലാത്തിച്ചാർജും കണ്ണീർ വാതക പ്രയോഗവും നടത്തിയതോടെ ഹർത്താലിന് യുഡിഎഫ് ആഹ്വാനം നൽകുകയായിരുന്നു. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രമേശ് ചെന്നിത്തല തന്നെയാണ് ഹർത്താലിന് ആഹ്വാനം നൽകിയതും. ഇതോടെയാണു സോഷ്യൽ മീഡിയ ഈ നടപടിയെ ചെന്നിത്തലയുടെ മുൻ പ്രസ്താവനയോടു കൂട്ടിച്ചേർത്ത് ആഘോഷം തുടങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP