Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കൊടുക്കാം വിൽസൺ ചേട്ടന് ഒരു ബിഗ് സല്യൂട്ട്..! അലക്ഷ്യമായി ബൈക്കോടിച്ച് യാത്രക്കാരന്റെ ജീവൻ രക്ഷിക്കാൻ മനക്കരുത്തിന്റെ സഡൻ ബ്രേയ്ക്കിട്ട് കെഎസ്ആർടിസി ഡ്രൈവർ; പയ്യന്നൂർ ഡിപ്പോയിലെ ഡ്രൈവറെ തേടി അഭിനന്ദന പ്രവാഹം; സാഹസിക രക്ഷപെടുത്തലിന്റെ വീഡിയോ കാണാം..

കൊടുക്കാം വിൽസൺ ചേട്ടന് ഒരു ബിഗ് സല്യൂട്ട്..! അലക്ഷ്യമായി ബൈക്കോടിച്ച് യാത്രക്കാരന്റെ ജീവൻ രക്ഷിക്കാൻ മനക്കരുത്തിന്റെ സഡൻ ബ്രേയ്ക്കിട്ട് കെഎസ്ആർടിസി ഡ്രൈവർ; പയ്യന്നൂർ ഡിപ്പോയിലെ ഡ്രൈവറെ തേടി അഭിനന്ദന പ്രവാഹം; സാഹസിക രക്ഷപെടുത്തലിന്റെ വീഡിയോ കാണാം..

അരുൺ ജയകുമാർ

തിരുവനന്തപുരം: നമ്മുടെ കേരളത്തിലെ നിരത്തുകളിൽ നിരവധി ജീവനുകളാണ് ദിവസേന പൊലിയുന്നത്. അശ്രദ്ധകൊണ്ടാണ് മിക്ക അപകടങ്ങളും സംഭവിക്കുന്നതും. നിരത്തുകളിലെ അപകടങ്ങളിൽ ഭൂരിഭാഗത്തിലും ഒരു വശത്ത് കെഎസ്ആർടിസിയുടെ ആനവണ്ടിയായിരിക്കും. എന്നാൽ കഴിഞ്ഞ ദിവസം കണ്ണൂർ കരിവള്ളൂരിൽ പൂർണ്ണ അശ്രദ്ധയിൽ ബൈക്കോടിച്ച യാത്രക്കാരനെ മരണത്തിൽ നിന്നും അതിസാഹസികമായി രക്ഷിച്ച കെഎസ്ആർടിസി ഡ്രൈവറുടെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.

അശ്രദ്ധമായി റോഡിന്റെ വലത് വശത്ത് നിന്നും മധ്യ ഭാഗത്തേക്ക് ബൈക്കോടിച്ച് കയറ്റുമ്പോൾ പിന്നിൽ നിന്നും വാഹനം വരുന്നുണ്ടോ എന്ന് പോലും ബൈക്ക് യാത്രക്കാരൻ ശ്രദ്ധിക്കുന്നില്ല. എന്നാൽ അപകടം മനസ്സിലാക്കിയ കെഎസ്ആർടിസി പയ്യന്നൂർ ഡിപ്പോ ഡ്രൈവർ വിൽസൺ മാടത്തിനാത്താണ് അപകടം ഒഴിവാക്കിയത്.

കാസർഗോഡ് നിന്നും കണ്ണൂരിലേക്ക് വരികയായിരുന്നു ബസ്. കരിവള്ളൂർ പാലക്കുന്നിൽ വച്ചാണ് സംഭവമുണ്ടായത്. സംഭവത്തെക്കുറിച്ച് കെഎസ്ആർടിസി ഡ്രൈവർ വിൽസൺ മറുനാടനോട് വിശദീകരിച്ചത് ഇങ്ങനെ. തനിക്ക് മുന്നിലൂടെ കടന്ന് പോയ മറ്റൊരു ബസും മറ്റ് ചില വാഹനങ്ങളും കടന്ന് പോകുമ്പോഴും ബെക്ക് യാത്രക്കാരൻ പൂർണ്ണ അശ്രദ്ധയിലായിരുന്നു. വലത് വശത്ത് നിന്നും ഇയാൾ റോഡിന്റെ മധ്യത്തിലേക്ക് കടക്കുമെന്ന് പ്രതീക്ഷിച്ചില്ല.

പക്ഷേ ബസ് ഒരു 150 മീറ്റർ അകലെ എത്തിയപ്പോൾ ഇയാൾ പെട്ടെന്ന് മധ്യഭാഗത്തേക്ക് വാഹനം ഓടിച്ച് കയറ്റുകയായിരുന്നു. ബസ് ബ്രേക്ക് ചെയ്യാൻ ശ്രമിച്ചെങ്കിലും രണ്ട് തവണ അമർത്തി ചവിട്ടിയിട്ടും വണ്ടി പെട്ടെന്ന് നിന്നില്ല. ഇനിയും മുൻപോട്ട് പോയാൽ ബൈക്ക് യാത്രക്കാരൻ അപകടത്തിൽപ്പെട്ടേക്കുമെന്ന് ഉറപ്പായതിനാൽ പെട്ടന്ന് തന്നെ ബസ് വെട്ടിക്കാൻ തീരുമാനിക്കുകയായിരുന്നു.

ബസിന്റെ മുൻവശത്തിരിക്കുകായിരുന്ന എല്ലാ യാത്രക്കാരും ബൈക്ക് യാത്രക്കാരൻ പെട്ടന്ന് റോഡിന്റെ നടുവിൽ പ്രവേശിക്കുന്നത് കണ്ട് തലയിൽ കൈവക്കുകയായിരുന്നു. എന്നാൽ എതിരെ മറ്റ് വാഹനങ്ങൾ വരുന്നില്ലെന്നത് പെട്ടന്ന് തന്നെ ശ്രദ്ധയിൽപ്പെട്ടതിനാൽ റോഡിന് കുറുകെ വാഹനം ഒടിച്ച് നിർത്താനാവുകയും ചെയ്തതായും ഡ്രൈവർ പറയുന്നു.ഇതിനിടയിലും ബസ് റോഡ് വിട്ട്പുറത്തേക്ക് പോകാതിരുന്നത് ദൈവാനുഗ്രഹംകൊണ്ടുമാത്രമാണെന്നും വിൽസൺ പറയുന്നു. ബസിനകത്തുണ്ടായിരുന്ന ആർക്കും തന്നെ കാര്യമായ പരിക്കുകളുമുണ്ടായില്ല. സംഭവസ്ഥലത്തെ ഒരു കടയിലെ സിസിടിവിയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്.

സംഭവം നടന്നയുടനെ തന്നെ സമീപവാസികൾ ഓടിയെത്തിയെങ്കിലും ഈ സംഭവവികാസങ്ങളൊന്നും അറിയാതെ ബൈക്ക് യാത്രക്കാരൻ സംഭവസ്ഥലത്ത് നിന്നും പോവുകയും ചെയ്തു. പൊലീസ് സ്ഥലതെത്തി സിസിടിവി ദൃശ്യങ്ങൾ ഉൽപ്പടെ പരിശോധിക്കുകയും ബൈക്ക് യാത്രക്കാരനെ കസ്റ്റഡിയിലെടുക്കുകയും ചെയ്യുമെന്ന് ഉറപ്പ് നൽകിയതായും വിൽസൺ പറയുന്നു. 17 വർഷമായി കെഎസ്ആർടിസി ഡ്രൈവറായി ജോലിചെയ്യുന്ന വിൽസൺ താൻ കാരണം ഒരു അപകടം ഒഴിവായതിൽ വലിയ സന്തോഷത്തിലാണ്. താൻ ഒരിക്കലും അശ്രദ്ധമായി റോഡിൽ വാഹനമോടിക്കാറില്ലെന്നും എല്ലാവരും അൽപ്പം ശ്രദ്ധിച്ചാൽ ്പകടങ്ങൾ ഒഴിവാക്കാമെന്നും വിൽസൺ പരയുന്നു. കെഎസ്ആർടിസിയിൽ നിന്നും ലഭിച്ച ട്രെയിനിങ്ങും മനസ്സാന്നിധ്യവുമാണ് അപകടമൊഴിവാക്കാൻ സഹായിച്ചതെന്നും വിൽസൺ പറയുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP