Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വയോധിക കൈകാണിച്ചിട്ടും നിർത്താതിരുന്ന ബസ് കസ്റ്റഡിയിൽ എടുത്ത സിഐയ്ക്കിട്ടു പണി കൊടുക്കാൻ പൊലീസ് മർദനം ആരോപിച്ചു ജീവനക്കാർ; പണിമുടക്ക് പ്രഖ്യാപിച്ച യൂണിയൻ നേതാക്കൾക്ക് ചോദ്യംചെയ്യലിന്റെ വീഡിയോ അയച്ചുകൊടുത്ത് ആറ്റിങ്ങൽ സിഐ സുനിൽകുമാർ; സത്യാവസ്ഥ മനസിലാക്കിയ നേതാക്കൾ ജീവനക്കാരെ പുറത്താക്കി സിഐയോടു മാപ്പുചോദിച്ചു

വയോധിക കൈകാണിച്ചിട്ടും നിർത്താതിരുന്ന ബസ് കസ്റ്റഡിയിൽ എടുത്ത സിഐയ്ക്കിട്ടു പണി കൊടുക്കാൻ പൊലീസ് മർദനം ആരോപിച്ചു ജീവനക്കാർ; പണിമുടക്ക് പ്രഖ്യാപിച്ച യൂണിയൻ നേതാക്കൾക്ക് ചോദ്യംചെയ്യലിന്റെ വീഡിയോ അയച്ചുകൊടുത്ത് ആറ്റിങ്ങൽ സിഐ സുനിൽകുമാർ; സത്യാവസ്ഥ മനസിലാക്കിയ നേതാക്കൾ ജീവനക്കാരെ പുറത്താക്കി സിഐയോടു മാപ്പുചോദിച്ചു

ആർ. പീയൂഷ്

തിരുവനന്തപുരം: ബസ് സ്റ്റോപ്പിൽ കൈകാട്ടിയ വയോധികയെ കയറ്റാതെ മുന്നോട്ട് പാഞ്ഞ സ്വകാര്യ ബസിനെ പൊലീസ് പിൻതുടർന്ന് പിടികൂടി. തിരിച്ചു പോയി വയോധികയെ കയറ്റി വരാൻ പൊലീസ് ആവശ്യപ്പെട്ടിട്ട് വിസമ്മതിച്ച ജീവനക്കാരെയും ബസിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ആറ്റിങ്ങലിലാണ് സംഭവം. സ്റ്റേഷനിൽനിന്ന് ഇറങ്ങിയ ബസ് ജീവനക്കാർ പൊലീസ് മർദിച്ചുവെന്നു വരുത്തിത്തീർക്കാൻ ജീവനക്കാർ ആശുപത്രിയിൽ അഡ്‌മിറ്റായി. സംഭവം അറിഞ്ഞ് യൂണിയനുകൾ ബസ് പണിമുടക്ക് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ ജീവനക്കാരെ ചോദ്യംചെയ്യുന്നത് തന്റെ മൊബൈലിൽ പകർത്തിയ സിഐ ഈ ദൃശ്യങ്ങൾ യൂണിയൻ നേതാക്കൾക്ക് അയച്ചുകൊടുത്തു. ഇതോടെ പ്രഖ്യാപിച്ച പണിമുടക്ക് പിൻവലിച്ച നേതാക്കൾ സിഐയോടു ക്ഷമചോദിച്ചു.

 

കഴിഞ്ഞ മുപ്പതിന് ആറ്റിങ്ങലിൽ നിന്നും ചിറയിൻ കീഴിലേക്ക് പോകുകയായിരുന്ന ആർ.കെ.വി എന്ന സ്വകാര്യ ബസാണ് ബസ് സ്റ്റോപ്പിൽ കൈകാട്ടിയ വയോധികയെ കയറ്റാതെ പോയത്. ബസിന്റെ പുറകെ ഓടിയിട്ടും നിർത്തിയില്ല. സംഭവം അത് വഴി വന്ന ആറ്റിങ്ങൽ സിഐ ജി.സുനിൽകുമാറിന്റെ ശ്രദ്ധയിൽ പെട്ടു. ഉടൻതന്നെ പിന്തുടർന്ന സിഐ ബസ് നിർത്തിക്കുകയും സ്റ്റോപ്പിൽ നിന്ന വയോധികയെ തിരികെ പോയി കയറ്റിക്കൊണ്ട് വരാൻ ആവശ്യപ്പെടുകയും ചെയ്തു.

എന്നാൽ ജീവനക്കാർ ഇതിന് വിസമ്മതിച്ചു. തുടർന്ന് ബസിലെ യാത്രക്കാരെ ഇറക്കി മറ്റൊരു ബസിൽ കയറ്റി വിട്ടിട്ട് ജീവനക്കാരെയും ബസിനെയും സിഐ കസ്റ്റഡിയിലെടുത്തു. ബസ് ഡ്രൈവർ സുജിത്തിനെതിരെ ബസ് സ്റ്റോപ്പിൽ നിർത്താഞ്ഞതിനും ബസിൽ യാത്രക്കാരെ കയറ്റാതിരുന്നതിനും കേസെടുത്ത് ജാമ്യത്തിൽ വിട്ടു.

പിന്നീടാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. പൊലീസ് മർദ്ധിച്ചു എന്ന് വരുത്തി തീർക്കാൻ ജീവനക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടുകയും തൊഴിലാളി സംഘടനകളെ വിവരമറിയിക്കുകയും ചെയ്തു. പൊലീസ് മർദ്ധിച്ചുവെന്നാരോപിച്ച് തൊഴിലാളി സംഘടനകൾ പണിമുടക്ക് പ്രഖ്യാപിക്കാൻ തീരുമാനിച്ചു.

ഇതറിഞ്ഞ സിഐ ബസ് ജീവനക്കാരെ സ്റ്റേഷനിൽ ചോദ്യം ചെയ്യുന്നതിന്റെയും സഭ്യമായ ഭാഷയിൽ ഉപദേശിക്കുന്നതന്റെയും വീഡിയോ ദൃശ്യം തൊഴിലാളി നേതാക്കൾക്ക് അയച്ചു കൊടുക്കുകയും ചെയ്തു. സത്യാവസ്ഥ മനസ്സിലാക്കിയ ഇവർ സിഐയോട് മാപ്പ് പറയുകയും പണിമുടക്ക് പിൻവലിക്കുകയും ചെയ്തു. സംഘടനയെ തെറ്റിദ്ധരിപ്പിച്ചതിന് തൊഴിലാളികളെ താത്ക്കാലികമായി പുറത്താക്കുകയും ചെയ്തു.

സിഐ ജി. സുനിൽകുമാർ ബസ് ജീവനക്കാരെ ചോദ്യം ചെയ്യുന്നതിന്റെയും ഉപദേശിക്കുന്നതിന്റെയും വീഡിയോ ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. വൻ അഭിനന്ദന പ്രവാഹമാണ് സിഐയ്ക്കു ലഭിച്ചുകൊണ്ടിരിക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP