Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഒരു മാസം മുമ്പു കേന്ദ്രമന്ത്രി തുടക്കമിട്ട രാജ്യത്തെ ആദ്യ സോളാർ ബോട്ട് സർവീസ് തകർക്കാൻ ശ്രമം; നിറയെ യാത്രക്കാരുമായി പോയ ബോട്ട് വൈക്കത്തു കായൽമധ്യേ തകരാറിലായി; 12 നട്ടുകൾ വെള്ളത്തിനടിയിലൂടെ ആരോ ഊരിമാറ്റിയ നിലയിൽ; മത്സ്യബന്ധന ബോട്ടുകളുടെ സ്റ്റിയറിങ് ബോൾട്ടുകൾ തകർക്കുന്ന മട്ടാഞ്ചേരി സംഘത്തെ സംശയം

ഒരു മാസം മുമ്പു കേന്ദ്രമന്ത്രി തുടക്കമിട്ട രാജ്യത്തെ ആദ്യ സോളാർ ബോട്ട് സർവീസ് തകർക്കാൻ ശ്രമം; നിറയെ യാത്രക്കാരുമായി പോയ ബോട്ട് വൈക്കത്തു കായൽമധ്യേ തകരാറിലായി; 12 നട്ടുകൾ വെള്ളത്തിനടിയിലൂടെ ആരോ ഊരിമാറ്റിയ നിലയിൽ; മത്സ്യബന്ധന ബോട്ടുകളുടെ സ്റ്റിയറിങ് ബോൾട്ടുകൾ തകർക്കുന്ന മട്ടാഞ്ചേരി സംഘത്തെ സംശയം

കോട്ടയം: രാജ്യത്തെ ആദ്യ സോളാർ ബോട്ട് സർവീസ് തകർക്കാൻ ഗൂഢശ്രമം. ഒരു മാസം മുമ്പാണ് കേന്ദ്ര ഊർജ സഹമന്ത്രി പീയുഷ് ഗോയലും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് വൈക്കത്ത് 'ആദിത്യ' സോളാർ ബോട്ട് സർവീസ് ആരംഭിച്ചത്. ഇതാണ് കഴിഞ്ഞദിവസം തകരാറിലായത്. സോളാർ ബോട്ട് നിർമ്മിച്ചത് കുസാറ്റിലെ എൻജീനീയർമാരാണ്. ഇതിലെ ഒരു വിഭാഗം നിർമ്മാണത്തിൽ വരുത്തിയ വീഴ്‌ച്ചയാണ് സർവീസിനിടെ ബോട്ട് തകരാറിലാകാൻ കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഫെബ്രുവരി രണ്ടിനായിരുന്നു സോളാർ ബോട്ട് അപ്രതീക്ഷിതമായി കായൽ മധ്യേ തകരാറിലായത്. ബോട്ട് യാത്രയ്ക്കിടെ പന്തികേട് തോന്നിയ സ്രാങ്ക് സമചിത്തതയോടെ ബോട്ട് ഓടിച്ച് തീരത്തടുപ്പിക്കുകയായിരുന്നു. എഴുപതോളം യാത്രക്കാർ നിറഞ്ഞ അവസ്ഥയിലായിരുന്നു ബോട്ട്. പരിഭ്രാന്തി ഒട്ടും പുറത്തുകാട്ടാതെ തവണക്കടവിൽ ബോട്ട് അടുപ്പിച്ചു. യാത്രക്കാർ ഇറങ്ങിയ ശേഷം പരിശോധിച്ചപ്പോഴാണ് പ്രശ്നം ബോധ്യപ്പെട്ടത്. ബോട്ടിന്റെ സ്റ്റിയറിംഗിന്റെ നട്ടും ബോൾട്ടും ഇളകിയിരിക്കുന്നു. 12 നട്ടുകൾ നഷ്ടപ്പെട്ട നിലയിലായിരുന്നു. പ്രാഥമിക പരിശോധനയിൽ ഞെട്ടിത്തെറിച്ച സ്രാങ്ക് അധികൃതരെ വിവരം അറിയിച്ചു. ഇതോടെ ബോട്ട് സർവീസ് അവസാനിപ്പിച്ചു.

അതിനുശേഷം കേരള ജലഗതാഗത വകുപ്പ് വിദഗ്ദ്ധർ ബോട്ട് വിശദമായി പരിശോധിച്ചു. പരിശോധനയിൽ ഇത് അട്ടിമറിശ്രമമാണെന്ന് വിലയിരുത്തി. ഇതു സംബന്ധിച്ച വിവരം വൈക്കം പൊലീസിനെ അറിയിച്ചു. യാതൊരു കാരണവശാലും ഇത് സ്വയം ഇളകിപ്പോകാനുള്ള സാധ്യത ഇല്ല. അട്ടിമറിശ്രമത്തിന്റെ ഭാഗമായി ഊരിമാറ്റിയാൽ മാത്രമേ നട്ടും ബോൾട്ടും നഷ്ടപ്പെടുകയുള്ളൂ. ഇത്തരം അട്ടിമറികൾ ചെയ്യുന്നത് മട്ടാഞ്ചേരിയിലുള്ള ഒരു സംഘമാണ്. ഇവരുടെ പ്രധാന ഇടപാട് മട്ടാഞ്ചേരിയിലെ മത്സ്യബന്ധന ബോട്ടുകളുടെ സ്റ്റിയറിങ് ബോൾട്ടുകൾ തകർക്കുകയാണ്. ഇവർ വെള്ളത്തിനടിയിലൂടെ എത്തിയാണ് ഇത് ചെയ്യുന്നത്. കുസാറ്റിലെ ഇതിന്റെ നിർമ്മാണത്തിൽ പങ്കെടുത്ത ഒരു എൻജീനിയർക്ക് മട്ടാഞ്ചേരി സംഘവുമായി ബന്ധമുണ്ടെന്ന് അവിടത്തെ ഒരു വിഭാഗം ആരോപിക്കുന്നു. മറ്റൊരു ആരോപണവുമായി ബന്ധപ്പെട്ട് ഇയാൾ അടുത്തയിടെ പുറത്തായിരുന്നു.

ബോട്ട് തകരാറിലാവുന്നതിന്റെ തലേന്നുള്ള യാത്രയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ലെന്നാണ് ഡ്രൈവർ പൊലീസിന് നൽകിയ മൊഴി. അതായത് ബോട്ട് യാർഡിൽ ഇട്ടതിനുശേഷമാണ് അട്ടിമറി നടത്തിയതെന്നാണ് സൂചന. പൊലീസ് ഇതെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണ്. ഇന്ന് കേന്ദ്ര ജലഗതാഗതവകുപ്പ് പരിശോധന നടത്താൻ എത്തുന്നുണ്ട്. അട്ടിമറി നടന്നതായിട്ടാണ് ഇവർക്കും സൂചന ലഭിച്ചിരിക്കുന്നത്. ഇതോടെയാണ് ഇവർ അടിയന്തരമായി എത്താൻ തീരുമാനിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP