Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഉമ്മൻ ചാണ്ടിയുടെ സ്വത്തിന്റെ പ്രധാനഭാഗം അമേരിക്കയിൽ? സോളാർ തട്ടിപ്പിന്റെ കേന്ദ്രബിന്ദു മുന്മുഖ്യമന്ത്രിയും കുടുംബവുമാണെന്ന് ഒരു വർഷം മുമ്പേ പറഞ്ഞിട്ടം മാദ്ധ്യമങ്ങൾ അവഗണിച്ചു; ബംഗലൂരു കോടതി വിധിയുടെ അണിയറക്കഥകൾ പിണറായിയും ജേക്കബ് തോമസും അന്വേഷിച്ചാൽ ഉമ്മൻ ചാണ്ടിയുടെ കട്ടയും പടവും മടക്കുമെന്ന് വിവാദ വ്യവസായി കുരുവിള

ഉമ്മൻ ചാണ്ടിയുടെ സ്വത്തിന്റെ പ്രധാനഭാഗം അമേരിക്കയിൽ? സോളാർ തട്ടിപ്പിന്റെ കേന്ദ്രബിന്ദു മുന്മുഖ്യമന്ത്രിയും കുടുംബവുമാണെന്ന് ഒരു വർഷം മുമ്പേ പറഞ്ഞിട്ടം മാദ്ധ്യമങ്ങൾ അവഗണിച്ചു; ബംഗലൂരു കോടതി വിധിയുടെ അണിയറക്കഥകൾ പിണറായിയും ജേക്കബ് തോമസും അന്വേഷിച്ചാൽ ഉമ്മൻ ചാണ്ടിയുടെ കട്ടയും പടവും മടക്കുമെന്ന് വിവാദ വ്യവസായി കുരുവിള

കെ വി നിരഞ്ജൻ

ബംഗലൂരു:കേരളത്തിൽ രാഷ്ട്രീയ പ്രവർത്തനം വഴി ഏറ്റവുംകൂടുതൽ പണം ഉണ്ടാക്കിയ വ്യക്തി ആരാണെന്ന ചോദ്യത്തിന് വ്യത്യസ്ത അഭിപ്രായം ഉണ്ടാകുമെങ്കിലും ബംഗളൂരുവിലെ വ്യവസായി കോട്ടയം ഉഴവൂർ സ്വദേശിയുമായ എം.കെ. കുരുവിളക്ക് ഒരുവർഷം മുമ്പും യാതൊരു സംശയവുമുണ്ടായിരുന്നില്ല. അത് തന്റെ പഴയ സുഹൃത്തുകൂടിയായ ഉമ്മൻ ചാണ്ടിയാണെന്ന് അദ്ദേഹം മുഖ്യമന്ത്രിയായിരുക്കുമ്പോൾ തന്നെ കുരുവിള പരസ്യമായി തുറന്നടിച്ചിരുന്നു. ഒരു സംസ്ഥാനത്തിന്റെ മുന്മുഖ്യമന്ത്രി അടക്കമുള്ളവരിൽനിന്ന് 1 കോടി 61 ലക്ഷം രുപ നഷ്ടപരിഹാരം നൽകാനുള്ള വിധി വാങ്ങിച്ച് ഇന്ന് താരമായ വ്യവസായി എം.കെ കുരുവിള ഒരു വർഷം മുമ്പുതന്നെ മറുനാടൻ മലയാളിയോട് ഇങ്ങനെ പരാതിപ്പെട്ടിരുന്നു.

'മാദ്ധ്യമങ്ങൾ സരിതയുമായി ബദ്ധപ്പെട്ട ലൈംഗിക വിഷയങ്ങൾക്ക് പിന്നാലെയാണ്. എന്നാൽ സോളാർ ഇടപാടുവഴി നടന്ന കോടികളുടെ അഴിമതി ചർച്ചയാവുന്നില്ല.രാഷ്ട്രീയക്കാർ കണക്കുപറഞ്ഞ് കോടികൾ കൈയിട്ട്വാരുന്ന കാലം ഉമ്മൻ ചാണ്ടിയുടെ ഭരണകാലം പോലെ കേരളത്തിൽ ഉണ്ടായിട്ടില്ല. സോളാർ തട്ടിപ്പിന്റെ കേന്ദ്രബിന്ദു ഉമ്മൻ ചാണ്ടിയും കുടുംബവുമാണ്. ഈ സത്യം തുറന്നുപറഞ്ഞതിന് എന്നെ കള്ളക്കേസിൽ കുടുക്കി ജയിലിൽ ഇടുകവരെയുണ്ടായി.സൗരോർജ പദ്ധതിക്ക് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആയിരംകോടി കമ്മിഷൻ ആവശ്യപ്പെട്ടെന്ന് ഞാൻ സോളാർ കമീഷനിൽ നൽകിയ മൊഴിപോലും വേണ്ടത്ര ചർച്ചയായില്ല.അഴിമതിയിലല്ല സ്ത്രീവിഷയത്തിലാണ് നമ്മുടെ മാദ്ധ്യമങ്ങൾ കൂടുതൽ ശ്രദ്ധിക്കുന്നത്.'

ഇപ്പോൾ ഉമ്മൻ ചാണ്ടിയെയും സംഘത്തെയും കുടുക്കിക്കൊണ്ടുള്ള കോടതി വിധി വന്നപ്പോഴും കുരുവിളക്ക് അമിതമായ ആഹ്‌ളാദമില്ല.സത്യം ജയിക്കും എന്ന ഒറ്റവാക്കിൽ പ്രതികരണം ഒതുക്കുമ്പോഴും സോളാർ കമ്മീഷനുമുമ്പാകെ താൻ കൊടുത്ത മൊഴിയിൽ ഉമ്മൻ ചാണ്ടിയെക്കുറിച്ച് പറഞ്ഞ അതിഗുരതരായ ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നതായും അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രി പിണറായി വിജയനും വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസും മുൻകൈയെടുത്ത് പുതിയൊരു അന്വേഷണം വന്നാൽ ഉമ്മൻ ചാണ്ടി കുടുങ്ങുമെന്നും അദ്ദേഹം പറയുന്നു.ഉമ്മൻ ചാണ്ടിയുടെയും കുടംബത്തിന്റെയും കോടികളുടെ സ്വത്തുവകകളൊക്കെ ഇപ്പോൾ അമേരിക്കയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടത് ആയിരം കോടി!

വ്യവസായ ആവശ്യങ്ങൾക്കുള്ള സൗരോർജ പദ്ധതിക്ക് പുതിയ സാങ്കതേികവിദ്യ സംസ്ഥാനത്ത് നടപ്പാക്കായാണ് താൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സമീപിക്കുന്നതെന്നാണ് കുരുവിള പറയുന്നത്. എന്നാൽ തന്നോട് 25 ശതമാനം കമീഷനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. അതായത് എതാണ്ട് ആയിരംകോടി രൂപ. സോളാർ തട്ടിപ്പിന്റെ കേന്ദ്രബിന്ദു ഉമ്മൻ ചാണ്ടിയും അദ്ദഹത്തേിന്റെ കുടുംബാംഗങ്ങളും അടുത്തബന്ധുക്കളുമാണ്.ദക്ഷിണ കൊറിയൻ സോളാർ കമ്പനിയായ 'ഡാമൂളി'ന്റെ ഇന്ത്യയിലെ വിൽപനക്കാരനും വിതരണക്കാരനും ഉമ്മൻ ചാണ്ടിയുടെ അടുത്തബന്ധുവുമായ ആൻഡ്രൂസ് വർഗീസ്, മുഖ്യമന്ത്രിയുടെ പേഴ്‌സനൽ സ്റ്റാഫ് അംഗമെന്ന് പരിചയപ്പെടുത്തിയ ഡെൽജിത്, 'സോസ' ഗ്രൂപ് ഓഫ് കമ്പനികളുടെ എം.ഡി ബിനു നായർ എന്നിവർ ചേർന്ന് മുഖ്യമന്ത്രിയുടെ പേരുപറഞ്ഞ് തന്റെ കൈയിൽനിന്ന് 1,03,00,000 രൂപ തട്ടിയെടുത്തെന്നും കുരുവിള മൊഴി നൽകി.

ആൻഡ്രൂസിനെ ചൂണ്ടിക്കാട്ടി 'എന്റെ ഫസ്റ്റ് കസിനാണ്. ഇനിയുള്ള ഇടപാടെല്ലാം നിങ്ങൾ നേരിട്ടായിക്കൊള്ളു. എല്ലാം ശരിയാക്കാം' എന്ന് ഡൽഹിയിലെ കേരള ഹൗസിൽ വച്ച് മുഖ്യമന്ത്രി പറഞ്ഞതുകൊണ്ടാണ് 15 തവണയായി ഇത്രയും തുക നൽകിയത്. ചിലത് ബാങ്ക് അക്കൗണ്ടുകളിലൂടെയും മറ്റുചിലത് നേരിട്ടുമാണ് ഡെൽജിത്, ആൻഡ്രൂസ്, ബിനു നായർ എന്നിവർക്ക് നൽകിയത്. എന്നാൽ ഒരുകാര്യവും നടന്നില്ല.

ക്രിസ്ത്യാനിയായതിനാൽ കമ്മിഷൻതുക 20 ശതമാനം കുറയും!

ഇടപാടുകൾ വൈകിയപ്പോൾ പണം തിരികെ ആവശ്യപ്പെട്ടതോടെ ഡെൽജിത്തും ബിനുവും ഭീഷണിപ്പെടുത്താൻ തുടങ്ങി. താൻ നേരിട്ട് മുഖ്യമന്ത്രിയെ ക്‌ളിഫ്ഹൗസിലത്തെി കണ്ട് പരാതി പറഞ്ഞു. 2012 ഒക്ടോബർ 11നായിരുന്നു ഇത്. 4000 കോടി രൂപ ചെലവുള്ള പദ്ധതിയുടെ 25 ശതമാനമായ 1000 കോടി രൂപ നൽകിയാൽ എല്ലാം ശരിയാക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോൾ അത് പറ്റില്‌ളെന്നും ലാഭത്തിന്റെ ഒരുവിഹിതം നൽകാമെന്നും പറഞ്ഞു.

ആലോചിച്ച് മറുപടി പറഞ്ഞാൽ മതിയെന്ന് പറഞ്ഞ് അദ്ദേഹം ഗൺമാൻ സലിംരാജിന്റെ നമ്പർ തന്നു. ഈ ഫോണിൽ രണ്ടുദിവസം കഴിഞ്ഞ് വിളിച്ചപ്പോൾ ഒരുസ്ത്രീ ഫോണെടുത്ത് താൻ ഉമ്മൻ ചാണ്ടിയുടെ മകളാണെന്നും പദ്ധതിയുടെ കാര്യങ്ങൾ സംസാരിക്കാൻ തന്നെയാണ് ചുമതലപ്പെടുത്തിയതെന്നും അറിയിച്ചു. കുരുവിള ക്രിസ്ത്യാനിയായതിനാൽ കമ്മിഷൻതുക 20 ശതമാനമാക്കി കുറക്കാമെന്നും പറഞ്ഞു. പക്ഷെ താൻ വഴങ്ങിയില്ല.

വാങ്ങിയ പണം തിരിച്ചുകിട്ടാതയാതോടെ എഴുതി തയാറാക്കിയ പരാതിയുമായി വീണ്ടും മുഖ്യമന്ത്രിയെ കണ്ടു. അദ്ദഹേം ഡി.ജി.പിയുടെ അടുത്തേക്കയച്ചു. പരാതി വായിച്ച ഡി.ജി.പി ഇത് മാദ്ധ്യമങ്ങൾക്ക് നൽകരുതെന്ന് പറഞ്ഞു. പിന്നീട് ഐ.ജിയുടെ അടുത്തേക്ക് വിട്ടു. ഐ.ജി ഡിവൈ.എസ്‌പി ഗോപാലകൃഷ്ണ പിള്ളയെ ചുമതലപ്പെടുത്തി. അദ്ദഹേം തൃക്കാക്കര എ.സി.പിയെ ചുമതലയേൽപിച്ചു. നൽകിയ പരാതി എ.സി.പി ഓഫിസിലെ എസ്.ഐ രജിസ്റ്റർ ചെയ്തില്ല. പകരം എഴുതി തയാറാക്കിയ പരാതിയിൽ ഒപ്പിടുവിച്ചു. പിന്നീട് എ.സി.പി നേരിട്ടുവിളിപ്പിച്ചു. പരാതി പിൻവലിച്ചില്‌ളെങ്കിൽ ജീവിതകാലം മുഴുവൻ ജയിലിലിട്ട് പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. താൻ നേരിട്ട് വിളിച്ചതനുസരിച്ച് മുഖ്യമന്ത്രി വീണ്ടും ക്‌ളിഫ്ഹൗസിലേക്ക് വിളിപ്പിച്ചു.

അദ്ദഹേം പറഞ്ഞതനുസരിച്ച് ആഭ്യന്തരമന്ത്രിയെ കണ്ടു. എന്നാൽ, പരാതി പരിഹരിക്കപ്പെട്ടില്‌ളെന്ന് മാത്രമല്ല, ദുബൈയിലെ രവി പൂജാരി എന്ന അധോലോകഗുണ്ട തന്നെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു.( ഇതേ രവി പൂജാരിയാണ് ഇപ്പോൾ നിസാമിന്റെ കേസിൽ ചെന്നിത്തലയെ ഭീഷണിപ്പെടുത്തിയെന്നും ആരോപണം ഉയർന്നത്) ഇത്രയുമായപ്പോൾ താൻ ഹൈക്കോടതിയിൽ റിട്ട് ഹരജി നൽകി. അതിനിടെ, സിബിഐ അന്വേഷണവും താൻ ആവശ്യപ്പെട്ടു. ഇതിനുശേഷം തനിക്കെതിരെ നിരവധി കള്ളക്കേസുകളാണ് എടുത്തത്. വിവിധ കേസുകൾ പറഞ്ഞ് 40 ദിവസം ജയിലിലിട്ടു. ബംഗളൂരുവിൽനിന്ന് തട്ടിക്കൊണ്ടുവന്ന് തന്റെ കൈയിലെ നിരവധി തെളിവുകൾ നശിപ്പിച്ചന്നെും കുരുവിള പറയുന്നു.

അമേരിക്കയിലെ 300 ഏക്കർ തേക്കിൻതോട്ടം ആരുടെ?

യു.എസിലെ ഫിലാഡെൽഫിയയിൽ ഉമ്മൻ ചാണ്ടിക്ക് സ്വന്തമായുള്ള 'സ്റ്റാർ ഫ്‌ളേക്' എന്ന പേരിലുള്ള ഈ സ്ഥാപനത്തിന്റെ അമേരിക്കയിലെ നടത്തിപ്പുകാരൻ അടുത്തബന്ധു സാജൻ വർഗീസ് ആണ്. ഇവർ തേക്ക് കയറ്റുമതി ചെയ്യണ്ട്. 300 ഏക്കർ തേക്കിൽതോട്ടവും ഇവർക്കുണ്ട. സ്റ്റാർ ഫ്‌ളേകുമായി താൻ ചില ബിസിനസ് ഇടപാടുകൾക്കായി വിളികൾ നടത്തിയിരുന്നു.അങ്ങനെയാണ് തനിക്ക് ഇക്കാര്യം മനസ്സിലായത്.തമിഴ്‌നാട് വൈദ്യുതി ബോർഡിനായി ഒരു പദ്ധതി 1000 കോടി രൂപക്ക് നടപ്പാക്കാൻ താൻ കരാർ ഒപ്പിട്ടിരുന്നു. ഇതിനുള്ള ഉപകരണങ്ങൾ ഉണ്ടാക്കുന്ന കമ്പനി സ്റ്റാർ ഫ്‌ളേക് ആയതിനാലാണ് അവരുമായി ബന്ധപ്പെട്ടത്. പിന്നീട്, ഈ ഫോൺ സംഭാഷണങ്ങളും രേഖകളും പൊലീസ് നശിപ്പിച്ചതായും കുരുവിള ആരോപിച്ചു.സോളാർ തട്ടിപ്പുകേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ സ്വകാര്യ ചാനലുകൾ തന്നെ ബംഗളൂരുവിൽ വന്ന് കണ്ടിരുന്നു. അന്ന് ഇക്കാര്യങ്ങൾ അവരോട് പറഞ്ഞു.

അന്ന് വൈകുന്നേരം സ്റ്റാർ ഫ്‌ളേകിന്റെ കോട്ടയത്തെ ഓഫിസ് പൂട്ടി. അതിനുശേഷമാണ് അഞ്ചംഗസംഘം തന്നെ ബംഗളൂരുവിലത്തെി തട്ടിക്കൊണ്ടുപോയത്. താൻ പണം നൽകിയത് ഉമ്മൻ ചാണ്ടിയിലുള്ള വിശ്വാസംകൊണ്ടാണ്. തന്റെ കൈയിൽനിന്ന് തുക തട്ടിയെടുക്കാൻ മറ്റുള്ളവർക്ക് കഴിഞ്ഞത് ഈ ഇടപാടിൽ അന്ന് മുഖ്യമന്ത്രിയായിരുന്നു ഉമ്മൻ ചാണ്ടിക്ക് പൂർണമായ പങ്കുള്ളതുകൊണ്ടാണെന്നും കുരുവിള പറഞ്ഞു.

തന്റെ പദ്ധതി ഉമ്മൻ ചാണ്ടി സരിതക്ക് കൈമാറിയെന്ന് പാവം പയ്യൻ ആന്റോ

അതേസമയം സോളാർ പദ്ധതി തന്റെതാണെന്നും അത് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൺചാണ്ടി സരിതക്ക് മറിച്ചു നൽകുകയും ആയിരുന്നെന്നാണ് കരുണാകരന്റെ പഴയ വിശ്വസതനായ പാവം പയ്യൻ എന്ന പേരിൽ അറിയപ്പെട്ട സി.എൽ ആന്റോയും രംഗത്തത്തെിയിരുന്നു.
മുമ്പ് പല കാര്യങ്ങളെക്കുറിച്ച് പറയുമ്പോഴും ഉമ്മൻ ചാണ്ടിയെ വിശ്വസിക്കരുതെന്ന് കെ. കരുണാകരൻ പറയുമായിരുന്നു. വലിയ കസേരയിലെ അൽപനാണ് ഉമ്മൻ ചാണ്ടിയെന്നും ആന്റോ പറഞ്ഞു. നാഷനൽ എനർജി ആൻഡ് വേസ്റ്റ് മാനേജ്‌മെന്റ് കോഓപറേറ്റിവ് മൾട്ടി പർപ്പസ് (കേരള) സൊസൈറ്റി ലിമിറ്റഡ് (ന്യൂസ്‌കോ) എന്ന പേരിൽ ചാലക്കുടി ആസ്ഥാനമായി മാലിന്യ സംസ്‌കരണ, സോളാർ എനർജി പദ്ധതി നടത്തിവരുകയാണ് ആന്റോ.

സോളാർ പദ്ധതി അവതരിപ്പിച്ചതാൻ സർക്കാറിന്റെ മുതൽമുടക്ക് ആവശ്യമില്ലാത്ത 1,60,000 കോടിയുടെ പദ്ധതിയാണ് സമർപ്പിച്ചത്. പരിഗണിക്കുമെന്ന് എഴുതി ഒപ്പിട്ട് നൽകിയതാണ്. എന്നിട്ട് പദ്ധതി സരിതക്ക് കൈമാറി. സരിതയെ ചതിച്ച് പദ്ധതി സ്വന്തം കുടുംബത്തിലേക്കും ശിങ്കിടികളിലേക്കും എത്തിക്കാൻ ശ്രമിച്ചന്നെും ആന്റോ ആരോപിച്ചു.2012 ജൂൺ 26ന് മുഖ്യമന്ത്രിയെ നേരിൽ കണ്ടാണ് സോളാറിനും മാലിന്യ സംസ്‌കരണത്തിനും പദ്ധതി സമർപ്പിച്ചത്. പിന്നീട് വിവരമൊന്നും ഇല്ലാതായപ്പോൾ നടത്തിയ അന്വേഷണത്തിലാണ് ആ പദ്ധതിയിലെ ഒരു ഭാഗമെടുത്താണ് ഇപ്പോൾ ചർച്ച ചെയ്യന്ന സോളാർ പദ്ധതിക്ക് മുഖ്യമന്ത്രി വഴിയൊരുക്കിയതായി മനസ്സിലാക്കിയത്. താൻ ചെയർമാനായ സഹകരണ സംഘത്തിന് പദ്ധതി നടത്തിപ്പിന് അംഗീകാരം നൽകാമെന്ന് പറഞ്ഞിരുന്നു. പിന്നീട് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.സി. ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ. ബാബു, ആര്യാടൻ മുഹമ്മദ് എന്നിവരും ആന്റോ ആന്റണി എംപിയും ചേർന്ന് പദ്ധതി പരിശോധിച്ചു. ഒരു ലക്ഷം കോടിയുടെ മാലിന്യ സംസ്‌കരണ പദ്ധതിയുടെ നടത്തിപ്പ് ലീഗ് മന്ത്രിമാർക്ക് നൽകി. ശേഷിക്കുന്ന 60,000 കോടിയുടെ സോളാർ പദ്ധതിയാണ് മുഖ്യമന്ത്രിയും നാല് കോൺഗ്രസ് മന്ത്രിമാരും ആന്റോ ആന്റണി എംപിയും ചേർന്ന് ബിസിനസായി കൊണ്ടുപോകാൻ തീരുമാനിച്ചത്. ഇതിനായി രണ്ട് ഗ്രൂപ്പുകളെയും സജ്ജമാക്കി. ടീം സോളാർ കമ്പനിയുടെ രൂപവത്കരണം തന്റെ പദ്ധതിയിൽനിന്നാണെന്ന് വ്യക്തമാണെന്നും ആന്റോ പറഞ്ഞു.

പദ്ധതി റിപ്പോർട്ട് നേരിട്ടത്തെിക്കാൻ പറഞ്ഞതിനെ തുടർന്നാണ് മുഖ്യമന്ത്രിക്ക് സമർപ്പിച്ചത്. മന്ത്രിമാരായ ആര്യാടൻ മുഹമ്മദ്, കുഞ്ഞാലിക്കുട്ടി എന്നിവർക്കും പകർപ്പ് കൈമാറി. കൊച്ചിയിൽ നടന്ന എമർജിങ് കേരളയിൽ താനും പദ്ധതി സമർപ്പിച്ചങ്കെിലും മറുപടിയുണ്ടായില്ല. മുഖ്യമന്ത്രിക്കും കെ. ബാബുവിനും വർഷങ്ങളായി അവിഹിത ഇടപാടുകളുണ്ട്. പലതിനും തെളിവുണ്ട്. തട്ടിപ്പിൽ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന നാൽപതിലധികം രേഖകൾ സോളാർ കമീഷന് താൻ സമർപ്പിച്ചിട്ടുണ്ടെന്നും ആന്റോ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഈ വസ്തുകളെല്ലാം വച്ചുകൊണ്ടുള്ള സമഗ്രമായ അന്വേഷണം ഉണ്ടാവുകയാണെങ്കിൽ ഉമ്മൻ ചാണ്ടിക്കും കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്കും അത് ഇടിത്തീയാവുമെന്ന് ഉറപ്പാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP