Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മരിച്ചവരുടെ ആത്മാവിനെ തിരിച്ചു വിളിച്ച് പാപങ്ങൾ പൊറുത്തു നൽകും; പൂർവ്വികരുടെ പാപം തലമുറകൾ അനുഭവിക്കണമെന്ന് പ്രചരിപ്പിച്ചു; കുരിശിന് ചുറ്റം സൂര്യൻ നൃത്തം ചെയ്യും; കർത്താവിന്റെ മലയിലേക്കുള്ള യാത്രയും വിശുദ്ധനാട് തീർത്ഥാടനവും വരുമാനമാർഗ്ഗം; ടോം സഖറിയ എന്ന കയ്യേറ്റക്കാരന്റെ സ്പിരിറ്റ് ഇൻ ജീസസ് വിശ്വാസികളെ പറ്റിക്കുന്നത് ഇങ്ങനെയൊക്കെ

മരിച്ചവരുടെ ആത്മാവിനെ തിരിച്ചു വിളിച്ച് പാപങ്ങൾ പൊറുത്തു നൽകും; പൂർവ്വികരുടെ പാപം തലമുറകൾ അനുഭവിക്കണമെന്ന് പ്രചരിപ്പിച്ചു; കുരിശിന് ചുറ്റം സൂര്യൻ നൃത്തം ചെയ്യും; കർത്താവിന്റെ മലയിലേക്കുള്ള യാത്രയും വിശുദ്ധനാട് തീർത്ഥാടനവും വരുമാനമാർഗ്ഗം; ടോം സഖറിയ എന്ന കയ്യേറ്റക്കാരന്റെ സ്പിരിറ്റ് ഇൻ ജീസസ് വിശ്വാസികളെ പറ്റിക്കുന്നത് ഇങ്ങനെയൊക്കെ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: ടോം സഖറിയയെ ദൈവം പ്രവാചകനായി അംഗീകരിച്ചുവെന്നാണു സ്പിരിറ്റ് ഇൻ ജീസസ് അംഗങ്ങൾ അവകാശപ്പെടുന്നത്. തൃശൂർ ജില്ലയിലെ കുരിയച്ചിറയാണു സ്പിരിറ്റ് ഇൻ ജീസസ് മിനിസ്ട്രിയുടെ ആസ്ഥാനം. 1988ൽ ആണു ടോം സഖറിയ വചനപ്രഘോഷണം തുടങ്ങിയത്. പിന്നെ അതിവേഗ വളർച്ചയായിരുന്നു സ്പിരിറ്റ് ഇൻ ജീസസ് എന്ന സംഘടനയ്ക്കുണ്ടായത്്.

ഇടുക്കി രൂപതയിലെ സൂര്യനെല്ലിയിൽ ആരംഭിച്ച ഈ പ്രസ്ഥാനം മറ്റ് രൂപതകളിലേക്കും കാലക്രമേണ വളർന്നു. ഇതിനിടെ ഇവയുടെ പ്രവർത്തനങ്ങളിൽ കത്തോലിക്കാ സഭയ്ക്ക് സംശയങ്ങൾ തോന്നി. അന്ധവിശ്വാസം പ്രചരിപ്പിക്കുന്നുവെന്ന് കണ്ടെത്തി ഇവർക്ക് കത്തോലിക്കാ സഭ വിലക്കും ഏർപ്പെടുത്തി. യഥാർത്ഥത്തിൽ ഈ ആത്മീയതയുടെ മറവിൽ മൂന്നാറിലെ കൈയേറ്റം ഉൾപ്പെടെ കോടികളുടെ ആസ്തിയുണ്ടാക്കുകയായിരുന്നു ടോം സഖറിയ.

സ്പിരിറ്റ് ഇൻ ജീസസിന് തൃശൂരിലുള്ളത് മൂന്നുനില മണിമാളികയാണ്. അത്യാഡംബരാമാണ് ഇവിടെയുള്ളത്. ഇവിടെ കേന്ദ്രീകരിച്ച് അന്ധവിശ്വാസങ്ങളുടെ പ്രചരണമാണ് ഇവർ നടത്തുന്നതെന്ന് കത്തോലിക്കാ സഭ കണ്ടെത്തിയിരുന്നു. പൂനയിലെ ദേശീയ ആസ്ഥാനവും മാഞ്ചസ്റ്ററിലെ അന്തർദേശീയ കേന്ദ്രവുമൊക്കെ ചർച്ചകളിൽ നിറച്ച് വിശ്വാസികളിൽ നിന്ന് പണം പിരിച്ചെടുക്കുകയായിരുന്നു ഇവരുടെ രീതി. യേശുവിന്റെ വെളിപാട് 24 വർഷം മുമ്പ് ഇവർക്ക് ലഭിച്ചുവെന്നാണ് അവകാശവാദം. കുരിശിനെ ആരാധിക്കുന്നവരെങ്കിലും ആരാധനാ രീതികളിൽ നിറയെ അന്ധവിശ്വാസമാണ്. ആത്മാവിനെ തിരികെ ഭൂമിയിലേക്ക് വിളിച്ചുവരുത്തി അവരുടെ പാപങ്ങൾ മോചിപ്പിച്ച് കൊടുക്കും, സംസാരിപ്പിക്കും തുടങ്ങിയ അവകാശവാദങ്ങളും ഉയർത്തുന്നുണ്ട്. ഇതെല്ലാം സാത്താനോടുള്ള ആരാധനയാണെന്നും വിമർശനമുയർന്നു.

വിശുദ്ധ ഗ്രന്ഥത്തോടും സഭാപാരമ്പര്യങ്ങളോടും യോജിക്കാത്ത പ്രബോധനങ്ങൾ നടത്തി, മരണശേഷവും മാനസാന്തരമുണ്ടെന്ന വാദവും പൂർവപിതാക്കന്മാരുടെ പാപത്തിന്റെ ഫലം പിൻതലമുറകൾ അനുഭവിക്കുമെന്ന പ്രചാരണവും സജീവമാക്കി. അങ്ങനെയാണ് മരിച്ചവരെ തിരിച്ചെത്തിച്ച് പാപ മുക്തിയെന്ന രീതി അവതരിപ്പിച്ചതും. അതിലേക്ക് ആളുകളെ ആകർഷിച്ചതും. സൂര്യനെല്ലി മേരിലാൻഡിലെ ഗ്രോട്ടോയിൽ പ്രാർത്ഥനാശുശ്രൂഷകളും കർത്താവിന്റെ മലയിലേക്ക് ' ജപമാല റാലിയുമായിരുന്നു വിശ്വാസികളെ ആകർഷിക്കാനുള്ള മാർഗ്ഗം. പാപ്പിത്തി ചോലയിലെ കുരിശിന് വിശുദ്ധ പരിവേഷവും നൽകി. ഇവിടെ എത്തി പ്രാർത്ഥിച്ചാൽ പൂർവ്വികരടുെ പാപമെല്ലാം മാറുമെന്നും പറഞ്ഞു വിശ്വസിച്ചു. ഇതോടെ സാധാരണക്കാരായ ക്രൈസ്തവർ ഇവിടേക്ക് എത്താൻ തുടങ്ങി

മറ്റു മതവിശ്വാസങ്ങളോടും അനുഷ്ഠാനങ്ങളോടുമുള്ള അനാദരം വളർത്തിയായിരുന്നു പ്രവർത്തനം. വേദപുസ്തകത്തെ വാച്യാർത്ഥത്തിൽ വ്യാഖ്യാനിക്കുന്ന പ്രവണതയും മുന്നോട്ട് വച്ചു. അന്തിമവിധി, സ്വർഗം, നരകം തുടങ്ങിയ കാര്യങ്ങളിൽ കത്തോലിക്കാ സഭയുടെ നിലപാടിനെതിരാണ് സ്പിരിറ്റ് ഇൻ ജീസസ്. അതുകൊണ്ട് കൂടിയാണ് കഴിഞ്ഞ ജൂലായിൽ സ്പിരിറ്റ് ഇൻ ജീസസ് ' പ്രസ്ഥാനത്തിന്റെ കത്തോലിക്കാസഭയിലെ എല്ലാ പ്രവർത്തനങ്ങളും നിരോധിച്ച് കേരള കത്തോലിക്കാ മെത്രാൻ സമിതി (കെ.സി.ബി.സി) സർക്കുലർ പുറത്തിറക്കിയത്. എന്നിട്ടും ഇവരെ ആർക്കും പിടിച്ചു കെട്ടാനായില്ല. ആത്മീയ ടൂറിസത്തിന്റെ മറവിൽ കോടികൾ വാരിക്കൂട്ടി. ചിന്നക്കനാൽ കേന്ദ്രീകരിച്ചുള്ള ആഭ്യന്തര ആത്മീയ ടൂറിസും. പിന്നെ വിശുദ്ധ നാട് തീർത്ഥാടനവും.

ഒരാളിൽ നിന്ന് ഒരുലക്ഷത്തോളം രൂപ ഈടാക്കി 45 ഓളം പേരടങ്ങുന്ന സംഘത്തെ ഏഴ് വർഷമായി രാജ്യാന്തര തീർത്ഥാടനത്തിന് അയച്ചാണ് ഇവർ വിശ്വാസികളെ കൂട്ടിയിരുന്നതും പണം പിരിച്ചതും. ഓരോ യാത്രയിൽ നിന്നും ലക്ഷങ്ങൾ കിട്ടി. മൂന്നാറിൽ അധികമായി കൊണ്ടു വന്നത് സാധാരണക്കാരെയായിരുന്നു. അവരിൽ നിന്നും കഴിയുന്നത്ര പരിച്ചെടുത്തു. പാപ്പത്തിചോലയിലെ കുരിശും വരുമാന മാർഗ്ഗമായിരുന്നു. കഴിഞ്ഞ 80ലധികം വർഷമായി കുരിശ് അവിടെയുണ്ടെന്നാണ് അവകാശപ്പെടുന്നത്. കാലപ്പഴക്കം കൊണ്ട് ദ്രവിച്ച പഴയ മരക്കുരിശ് മാറ്റിയാണ് നിലവിലെ കുരിശ് സ്ഥാപിച്ചതെന്നും വ്യക്തമാക്കിയിരുന്നു. സഭയ്ക്ക് അവിടെ ഭൂമിയേ ഇല്ലെന്ന വിവരവും അവർ പങ്കുവെക്കുന്നു. കുരിശ് ആ മലയിൽ കാട്ടിയ അദ്ഭുതങ്ങളുടെ പട്ടികയും സഭ നിരത്തുന്നു. ഈ അദ്ഭുതമെല്ലാം കാട്ടിയ കുരിശാണല്ലോ ശ്രീരാം വെങ്കിട്ടരാമൻ പൊളിച്ച് നീക്കിയത് എന്ന ആശങ്ക നവമാധ്യമങ്ങളിലൂടെ പങ്കുവച്ചും പിടിച്ചുനിൽക്കാൻ ശ്രമിച്ചു.

ഇതിന്റെ തുടർച്ചയായിരുന്നു വീണ്ടും കുരിശ് സ്ഥാപിച്ച നടപടി. 2016 ഡിസംബർ 9 നൂറുകണക്കിന് ആളുകൾ കാഴ്ചയായി നിൽക്കെ കുരിശിന് ചുറ്റും നിറയെ അദ്ഭുതമായിരുന്നുവെന്നാണ് സ്പിരിറ്റ് ഇൻ ജീസസ് അവകാശപ്പെടുന്നത്. ഇടയ്ക്കിടെ ഇത്തരത്തിൽ മലയിൽ കുരിശ് അദ്ഭുതം കാട്ടുമത്രേ. നൃത്തം ചെയ്യുന്നതുപോലെ ചലിക്കുന്ന സൂര്യൻ, ആ സൂര്യൻ അതിവേഗം കറങ്ങും, സൂര്യൻ ഇടയ്ക്ക് താഴേക്ക് പതിക്കുന്നത് പോലെ കാണപ്പെടുന്നു, മലയ്ക്ക് മുകളിലെ സൂര്യന് സവിശേഷ പ്രകാശമാണ്, പൂർണവൃത്താകൃതിയിലുള്ള മഴവില്ലുണ്ട് എന്ന് നീളുന്നു ഈ കുരിശിന് പിന്നിലെ വിശ്വാസക്കഥകൾ. ഇതെല്ലാം പറഞ്ഞ് കേരളത്തിന് പുറമേ തമിഴ്‌നാട്, കർണാടക, ഗോവ, മഹാരാഷ്ട്ര എന്നിവങ്ങളിൽ നിന്നും ഭക്തരെ ഇവിടെ പ്രാർത്ഥനയ്ക്കെത്തിച്ചു. ചിന്നക്കനാലിലെ റിസോർട്ടിലായിരുന്നു ഇവർക്ക് താമസം ഒരുക്കിയത്. ഇങ്ങനെ റിസോർട്ട് നടത്തിപ്പിലും വലിയ നേട്ടമുണ്ടാക്കി. ആത്മീയ ടൂറിസത്തിന് പുതിയ മാനങ്ങളും നൽകി.

1996ൽ സ്പിരിറ്റ് ഇൻ ജീസസിൽ വന്ന സിന്ധു 2003 മാർച്ച് മുതൽ കർത്താവ് ഇറങ്ങിവന്ന് ഇരുപത്തിനാല് മണിക്കൂറും വിട്ടുപിരിയാതെ നിൽക്കുന്നവളായി സ്വയം വിശേഷിപ്പിച്ചു. ഈ ലോകവും മാതാവും അവൾക്ക് വെളിപാടുകൾ പറഞ്ഞുകൊടുത്ത് എഴുതിക്കുന്നവെന്ന് പ്രചരിപ്പിച്ചു. ചിലപ്പോൾ ഇവളുടെ ദേഹത്ത് പരിശുദ്ധരുമെത്തുമത്രേ. സ്വർഗ്ഗത്തിലെ മുത്തെന്നായിരുന്നു സിന്ധവിനെ വിളിച്ചത്. സിന്ധുവിന്റെ അനുഗ്രഹത്തിനായി വിശ്വാസികൾ ഒഴുകിയെത്തി. ആന്ധവിശ്വാസത്തിന്റെ കേന്ദ്രമായി ഇതിനെ മാറ്റി. സിന്ധുവിനെ ദൈവം പോലെ പൂജിക്കുന്നവരുമുണ്ട്. യേശുക്രിസ്തുവിനെ തന്റെ കളിക്കൂട്ടുകാരനായാണ് സിന്ധു തോമസും വിശദീകരിക്കുന്നത്. പ്രലോഭനങ്ങളിൽ വീഴ്‌ത്തി ക്രൈസ്തവ വിശ്വാസികളെ കൂടുതലായി സിന്ധു സ്പിരിറ്റ് ഇൻ ജീസസിലേക്ക് അടുപ്പിക്കുന്നു. മാജിക്കും മന്ത്രവാദക്കളങ്ങളുമെല്ലാം ഇവിടേയും നിറയുന്നു. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് സിന്ധു തോമസ് എന്ന സ്വർഗ്ഗത്തിലെ മുത്തിന്റെ ഇടപടെലെന്ന് കത്തോലിക്കാ സഭ തന്നെ വിശദീകരിച്ചിട്ടുണ്ട്.

അഞ്ചേരിക്കടുത്തുള്ള ആസ്ഥാനമന്ദിരത്തിന് മരിയൻകൂടാരം' എന്നാണ് പേര്. ടോം സഖറിയ വെള്ളൂക്കുന്നേൽ ചീഫ് എഡിറ്ററായി പുറത്തിറക്കുന്ന ഇതാ എന്റെ അമ്മ' എന്ന പുസ്തകത്തിൽ വിശുദ്ധനാട് തീർത്ഥാടനത്തെക്കുറിച്ചുള്ള വിവരങ്ങളുണ്ട്. ടോം സക്കറിയയാണ് യാത്രയ്ക്ക് നേതൃത്വം നൽകുന്നത്. ജോർദ്ദാൻ, ഇസ്രയേൽ, ഫലസ്തീൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് യാത്രകൾ. മാർച്ചിൽ ഒരു സംഘം യാത്ര നടത്തിയിരുന്നു. ഒക്ടോബറിലാണ് അടുത്ത യാത്ര. 39;കർത്താവിന്റെ മലയിലേക്ക് ' നടക്കുന്ന റാലിയെക്കുറിച്ചുള്ള വിവരങ്ങളും മാസികയിലുണ്ട്. മാർച്ച് 13 മുതൽ എല്ലാ മാസവും 13-ാം തീയതി രാവിലെ പത്തു മുതൽ വൈകിട്ട് അഞ്ചുവരെയാണ് ജപമാലറാലി. മാസികയ്ക്ക് ഇംഗ്‌ളീഷ് പതിപ്പുമുണ്ട്.

1988 ൽ ഇടുക്കി ജില്ലയിലെ സൂര്യനെല്ലിയിൽ ഈ പ്രസ്ഥാനം ആരംഭിച്ചു. തുടർന്ന് ദേവികുളത്ത് 1997 ൽ സമാഗമ കൂടാരം എന്ന പേരിൽ ഒരു പ്രാർത്ഥനാലയം സ്ഥാപിക്കപ്പെട്ടു. 1998 ൽ 'ഇതാ നിന്റെ അമ്മ' എന്ന പേരിൽ ഒരു പ്രസിദ്ധീകരണം രംഗത്തിറക്കി. കത്തോലിക്കാ സഭയുടെ പഠനങ്ങൾക്കെതിരെയും പുരോഹിതഗണത്തെ അവമതിക്കുന്നതിനും വേണ്ടിയുള്ള ധാരാളം ലേഖനങ്ങൾ ഈ പ്രസിദ്ധീകരണത്തിൽ അടങ്ങിയിട്ടുണ്ട്. 2000 ൽ സ്പിരിറ്റ് ഇൻ ജീസസ് അതിന്റെ പ്രവർത്തനകേന്ദ്രം തൃശൂരിലേക്ക് മാറ്റി. മണ്ണുത്തിയിൽ 'മരിയൻ കൂടാരം' എന്ന പേരിൽ ഒരു ധ്യാനകേന്ദ്രവും പ്രാർത്ഥനാലയവും സ്ഥാപിച്ചു. തുടർന്ന് 2008 ൽ ഈ കേന്ദ്രം ചിയ്യാരത്തേക്ക് മാറ്റി. ഇന്നു ഈ പ്രധാന കേന്ദ്രത്തെ കൂടാതെ ബാംഗ്ലൂർ, വേളാങ്കണ്ണി, ചെന്നൈ, ഡൽഹി, മുംബൈ എന്നിവിടങ്ങളിലും ഇവരുടെ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP