Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശങ്കരാചാര്യരുടെ പേരിലുള്ള സർവ്വകലാശാലയിൽ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കുന്നതിൽ എന്താണ് തെറ്റ്? സംഘടനയുടെ സ്ഥാപകദിനം ഹിന്ദുത്വവിരുദ്ധ ദിനമായി ആചരിച്ച എഐഎസ്എഫിന്റേത് അസഹിഷ്ണുതയെന്ന ആരോപണം ശക്തം; അനാവശ്യമായി വിവാദമുണ്ടാക്കരുതെന്ന് പി ടി തോമസ് എംഎൽഎ

ശങ്കരാചാര്യരുടെ പേരിലുള്ള സർവ്വകലാശാലയിൽ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കുന്നതിൽ എന്താണ് തെറ്റ്? സംഘടനയുടെ സ്ഥാപകദിനം ഹിന്ദുത്വവിരുദ്ധ ദിനമായി ആചരിച്ച എഐഎസ്എഫിന്റേത് അസഹിഷ്ണുതയെന്ന ആരോപണം ശക്തം; അനാവശ്യമായി വിവാദമുണ്ടാക്കരുതെന്ന് പി ടി തോമസ് എംഎൽഎ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ആദിശങ്കരന്റെ പേരിൽ സ്ഥാപിച്ച കാലടി സംസ്‌കൃത സർവ്വകലാശാലയിൽ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കുന്നതിൽ എന്തെങ്കിലും തെറ്റുണ്ടോ? പ്രമുഖരുടെ പേരിലുള്ള കോളേജുകളിൽ സ്വീകരിച്ചു പോരുന്ന ഈ കീഴ്‌വഴക്കം കേരളത്തിൽ പിന്തുടരുമ്പോൾ അതിൽ തെറ്റുകാണുന്നത് എന്തിനാണ്? ഇത്തരം ചോദ്യങ്ങൾ സ്വാഭാവികമായും ഉയർന്നുവരാം. കൊച്ചി കാലടി സംസ്‌ക്കൃത സർവകലാശാലയിൽ ശങ്കരാചാര്യയുടെ പ്രതിമ സ്ഥാപിക്കുന്നതിനെതിരെ സമരവുമായി രംഗത്തെത്തിയ ഇടതു സംഘടനകളുടെ നിലപാടിനെതിരെ പ്രതിഷേധം ശക്തമാണ്. സർവകലാശാല കാമ്പസിനുള്ളിൽ നിലവിൽ ശങ്കരാചാര്യരുടെ ഒരു പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. ഇത് കൂടാതെ പ്രധാന കവാടത്തിലാണ് മറ്റൊരു പ്രതിമ കൂടി സ്ഥാപിക്കാൻ അധികൃതർ തീരുമാനിച്ചത്. എന്നാൽ ഇതിനെതിരെ കോളേജിലെ വിദ്യാർത്ഥി സംഘടനകൾ അടക്കമുള്ള ഇടതു സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

അസഹിഷ്ണുതയ്‌ക്കെതിരെ നിലപാട് സ്വീകരിച്ച എഐഎസ്എഫിനെ പോലുള്ള സംഘടനകളാണ് ഇതിനെതിരെ പ്രത്യക്ഷത്തിൽ സമരത്തിനിറങ്ങിയത്. ഇന്റെ ഭാഗമായി ഇക്കഴിഞ്ഞ 12ാം തീയ്യതി ഹിന്ദുത്വ വിരുദ്ധദിനമായി ആചരിക്കുകയും ചെയ്തു സിപിഐയുടെ വിദ്യാർത്ഥി പ്രസ്ഥാനം. സർവകലാശാലയെ ക്ഷേത്രമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് ശങ്കര പ്രതിമ സ്ഥാപിക്കുന്നതെന്നാണ് ഇവരുടെ വാദം. എന്നാൽ ഭൂരിപക്ഷം വരുന്ന വിദ്യാർത്ഥികളും അദ്ധ്യാപകരും അടക്കമുള്ളവർ ശങ്കര പ്രതിമ സ്ഥാപിക്കുന്നതിന് അനുകൂല നിലപാടിലാണ്. ഇതിനിടെയാണ് ഇടതു വിദ്യാർത്ഥി സംഘടന അനാവശ്യ വിവാദമുയർത്തി രംഗത്തെത്തിയത്.

1993 മുതൽ കാമ്പസിന് ഉള്ളിൽ ഇത്തരത്തിൽ ശങ്കര പ്രതിമയുണ്ട്. ഇവിടെ ചില സമയം ആചാരപ്രകാരം വിളക്കും വെക്കുന്നുണ്ട്. കാലാകാലങ്ങളായി മാറിമാറി വന്ന വൈസ് ചാൻസലർമാർ ഇതിനെതിരായ നിലപാട് സ്വീകരിച്ചിരുന്നില്ല. എന്നാൽ, ഇപ്പോൾ പുതിയ കവാടം നിർമ്മിക്കുമ്പോഴും സമാന രീതി പിന്തുടരാൻ തീരുമാനം എടുത്തു. ഇതോടെയാണ് ഇടതു വിദ്യാർത്ഥി സംഘടനകൾ എതിർപ്പുയർത്തിയത്. ഇത്തരത്തിൽ പ്രതിമ നിർമ്മിക്കുന്നതും വിളക്കു വെക്കുന്നതും ഹൈന്ദവവൽക്കരണത്തിന്റെ ഭാഗമായിട്ടാണെന്നാണ് ഇവരുടെ പക്ഷം.

ശങ്കരാചാര്യയുടെ പേരിലുള്ള സർവകലാശാലയുടെ കവാടം ക്ഷേത്രത്തിന്റെ കവാടത്തിന് സമാനമായെന്നുമുള്ള ആരോപണമാണ് ഈ വിദ്യാർത്ഥി സംഘടനകളുടേത്. ഇവിടെ പ്രതിമ സ്ഥാപിച്ച് തീർത്ഥാടന കേന്ദ്രമാക്കി മാറ്റാനാണ് ശ്രമമെന്നും ഒരു വിഭാഗം ആരോപിക്കുന്നു. എന്നാൽ, അനാവശ്യമായി ഒരു മതപ്രശ്‌നമായി വളർത്തിയെടുക്കാൻ മാത്രമേ ഇതിനോടുള്ള എതിർപ്പ് ഉപകരിക്കൂ എന്നാണ് പൊതുവേ വിദ്യാർത്ഥികൾ വിലയിരുത്തുന്നത്. ഈ വിഷയത്തിൽ വിദ്യാർത്ഥികളും അദ്ാപകരും രണ്ട് പക്ഷക്കാരായി പിരിഞ്ഞിട്ടുണ്ട്. പ്രതിമ സ്ഥാപിക്കണമെന്ന ആവശ്യവുമയി എബിവിപിയും രംഗത്തുണ്ട്. ഇവരുടെ സമരത്തെ തുടർന്ന് നിർമ്മാണം പൂർത്തിയാക്കുമെന്നാണ് വിസി ഉറപ്പും നൽകി.

അതേസമയം കാലങ്ങളായി തുടർന്നു പോരുന്ന കീഴ്‌വഴക്കം തെറ്റിക്കേണ്ട ആവശ്യമില്ലെന്ന നിലപാടാണ് കോൺഗ്രസ് കൈക്കൊണ്ടിരിക്കുന്നത്. ശങ്കരാചാര്യരുടെ പേരിലുള്ള സ്ഥാപനത്തിൽ ഒരു പ്രതിമ വന്നതുകൊണ്ട് ഒന്നും സംഭവിക്കില്ലെന്നും കോൺഗ്രസ് നിലപാടെടുത്തു. ഈ നിലപാട് സ്ഥലം എംഎൽഎ കൂടിയായ പി ടി തോമസ് വ്യക്തമാക്കുകയും ചെയ്തു. ഇടതു വിദ്യാർത്ഥി സംഘടനകളുടേത് അനാവശ്യ വിവാദമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. വിഷയം അനാവശ്യമായി പെരുപ്പിച്ച് വളഷാക്കരുതെന്ന അഭ്യാർത്ഥനയും അദ്ദേഹം നടത്തുകയുണ്ടായി.

എന്നാൽ, ഇതിൽ നിന്നും പിന്നോക്കം പോകാതെയാണ് എഐവൈഎഫ് ഹൈന്ദവ വിരുദ്ധദിനം ആചരിച്ചത്. ഇതോടെ ഈ വിഷയം കൂടുതൽ വഷളാകുകയും ചെയ്തു. ഇതിനിടെ പ്രതിമ സ്ഥാപിക്കാൻ അനുവാദം നൽകരുതെന്ന് കാണിച്ച് ഇടതുപക്ഷ അദ്ധ്യാപക സംഘടനയായ അസ്യൂട്ട് നിവേദനം നൽകിയിട്ടുണ്ട്. സംഘപരിവാർ അജണ്ടയാണ് നീക്കത്തിന് പിന്നിലെന്നാണ് ഇവരുടെ ആരോപണം.

കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ എത്തിയ ശേഷം നടന്ന നാക് പരിശോധയിൽ സംസ്‌കൃതം പഠിപ്പിക്കുന്ന സർവ്വകലാശാല എന്ന നിലയിൽ എ ഗ്രേഡ് കൊടുക്കുകയും 20 കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു. ഇത് കൂുടാതെ ഏതാനും മാസങ്ങൾക്ക് മുമ്പ് എട്ട് കോടി രൂപയുടെ പ്രത്യേക ധനസഹായവും ലഭിച്ചു. നാക് പരിശോധനയിൽ എ ഗ്രേഡ് ലഭിച്ചതിനെ തുടർന്നാണ് 60 ലക്ഷത്തോളം രൂപ മുടക്കി പ്രവേശനകവാടവും ശങ്കരപ്രതിമയും സ്ഥാപിക്കാൻ സർവ്വകലാശാല തീരുമാനിച്ചത്. എന്നാൽ ഗവേഷണ വിദ്യാർത്ഥികൾക്ക് ഫെലോഷിപ്പ് പോലും നൽകാതെ പ്രതിമ സ്ഥാപിക്കുന്നു എന്നതാണ് ഇടതു വിദ്യാർത്ഥി സംഘടനകളുടെ വിമർശനം. എന്നാൽ, സംസ്‌ക്കൃത സർവകലാശാലയിൽ അനാവശ്യമായ വിവാദമാണ് ഇതെന്നാണ് ഭൂരിപക്ഷം വിദ്യാർത്ഥികളും അദ്ധ്യാപകരും അഭിപ്രായപ്പെടുന്നത്.

  • സ്വാതന്ത്ര്യദിനം പ്രമാണിച്ച് അവധിയായതിനാലും മറുനാടൻ മലയാളിയുടെ പുനർജന്മദിനം പ്രമാണിച്ചും മറുനാടൻ കുടുംബസംഗമം നടക്കുന്നതിനാലും വളരെ പ്രധാനപ്പെട്ട സംഭവങ്ങൾ മാത്രമേ നാളെ (15.08.2016) അപ്‌ഡേറ്റ് ചെയ്യുകയുള്ളൂ- എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP