Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഫെയ്‌സ് ബുക്കിൽ പ്രഖ്യാപിച്ച ആത്മഹത്യാചടങ്ങിൽ നിന്നും അവസാന നിമിഷം പിന്മാറി കോഴഞ്ചേരിയിലെ യുവതി; നീതികിട്ടിയെന്നു ഫെയ്‌സ് ബുക്ക് പോസ്റ്റിട്ട് മൊബൈൽ ഫോണും സ്വിച്ച് ഓഫ് ചെയ്തു മുങ്ങിയ യുവതിക്ക് എന്തു നീതി കിട്ടിയെന്നു വ്യക്തമല്ല: മറ നീക്കുന്നത് പാവങ്ങളുടെ ഡോക്ടറുടെ പേരിൽ മുതലെടുപ്പിനൊരുങ്ങുന്നവർ തമ്മിലുള്ള ചക്കളത്തിപ്പോരിന്റെ കഥകൾ

ഫെയ്‌സ് ബുക്കിൽ പ്രഖ്യാപിച്ച ആത്മഹത്യാചടങ്ങിൽ നിന്നും അവസാന നിമിഷം പിന്മാറി കോഴഞ്ചേരിയിലെ യുവതി; നീതികിട്ടിയെന്നു ഫെയ്‌സ് ബുക്ക് പോസ്റ്റിട്ട് മൊബൈൽ ഫോണും സ്വിച്ച് ഓഫ് ചെയ്തു മുങ്ങിയ യുവതിക്ക് എന്തു നീതി കിട്ടിയെന്നു വ്യക്തമല്ല: മറ നീക്കുന്നത് പാവങ്ങളുടെ ഡോക്ടറുടെ പേരിൽ മുതലെടുപ്പിനൊരുങ്ങുന്നവർ തമ്മിലുള്ള ചക്കളത്തിപ്പോരിന്റെ കഥകൾ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: നിലമ്പൂരിലെ പാവപ്പെട്ട ആദിവാസികൾക്കു വേണ്ടി ജീവിച്ച് അകാലത്തിൽ മരണം അടഞ്ഞ ഡോ. ഷാനവാസിനെ പുറംലോകം അറിയുന്നത് മറുനാടൻ മലയാളി വഴിയായിരുന്നു. സുഹൃത്തുക്കളോടൊപ്പം യാത്ര ചെയ്യവെ മരണമടഞ്ഞ ഡോക്ടർ ഷാനവാസിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ചിലർ രംഗത്ത് എത്തിയിരുന്നു. പൊലീസ് അന്വേഷണവും മറ്റും കഴിഞ്ഞ ശേഷവും അതൊരു വിവാദമായി നിലനിന്നത് ഷാനവാസിന്റെ പേരിൽ പണം പിരിക്കുന്നവർ തമ്മിലുള്ള ഭിന്നതയുടെ ഭാഗമായാണെന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഡോക്ടർ ഷാനവാസിന്റെ പ്രവർത്തിയിൽ ആകൃഷ്ടരായി അനേകം പേർ സംഭാവന നൽകാൻ ആരംഭിച്ചതോടെയാണ് കശപിശകളും ആരംഭിച്ചത്. ഷാനവാസ് ആരംഭിച്ച ആത്മ എന്ന ട്രസ്റ്റിന്റെ നടത്തിപ്പായിരുന്നു പിന്നീടുണ്ടായ പ്രധാന തർക്കങ്ങളിൽ ഒന്ന്. ഈ ട്രസ്റ്റിന്റെ ചുമതല വഹിച്ചിരുന്ന അനീസിനെ ഇടയ്ക്ക് സ്തീപീഡന കേസിൽ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഷാനവാസിന്റെ മരണവുമായി ബന്ധപ്പെട്ട ചക്കളത്തിലെ പോരാട്ടം സോഷ്യൽ മീഡിയയിൽ അതിർത്തി കടന്നപ്പോൾ പരസ്യമായ തെറിവിളികളും മറ്റുമായി മാറിയിരുന്നു. കോട്ടയത്തുള്ള ഒരു യുവതി പരസ്യമായി പച്ചത്തെറി വിളിച്ചത് എതിർകക്ഷികൾ ഫേസ്‌ബുക്കിൽ അപ് ലോഡ് ചെയ്തത് വൻ വിവാദമായിരുന്നു.

ഇതിന്റെ തുടർച്ചായായാണ് കഴിഞ്ഞ ദിവസം കോഴഞ്ചേരിക്കാരിയായ ഒരു യുവതി ഫേസ്‌ബുക്കിലൂടെ ആത്മഹത്യ ഭീഷണി മുഴക്കിയത്. ആത്മഹത്യ ഭീഷണി വാർത്ത മറുനാടനും തുടർന്ന് മുഖ്യധാരാ പത്രങ്ങളും പ്രസിദ്ധീകരിക്കുകയായിരുന്നു. ഷിജു എന്ന ഒരു പ്രവാസി മലയാളിക്കെതിരെ കേസ് എടുക്കണം എന്നാവശ്യപ്പെട്ടായിരുന്നു ആത്മഹത്യാഭീഷണി. ആത്മഹത്യാ ഭീഷണി പുറത്തു വന്നതോടെ തന്റെ നിലപാട് വ്യക്തമാക്കി ഷിജുവും രംഗത്തുവന്നു. ഈ തർക്കം സോഷ്യൽ മീഡിയ വിട്ടു പുറത്ത് വന്നതോടെ പൊലീസും മുൻപത്തേക്കാൾ കരുതലോടെയാണ് ഇടപെട്ടത്. ആത്മഹത്യ ചെയ്യുമെന്ന് പ്രഖ്യാപിച്ച യുവതി പക്ഷേ, ആത്മഹത്യ ദിവസം അടുത്തതോടെ നിലപാട് മാറ്റിയതായാണ് സൂചന.

സോഷ്യൽ മീഡിയയിൽ സജീവമായ ശ്രീ വിജിയാണ് തന്റെ ഫെയ്‌സ് ബുക്കിലും ആത്മഹത്യാ കുറിപ്പ് പ്രസിദ്ധീകരിച്ചത്. എന്നാൽ ഇവർ കഴിഞ്ഞ മൂന്ന് ദിവസമായി അവർ സോഷ്യൽ മീഡിയയിൽ സജീവമല്ല. അവരുടെ മൊബൈൽ നമ്പരുകളും സ്വിച്ച് ഓഫാണ്. നീതി കിട്ടുമെന്ന് ഉറപ്പായി എന്ന ഒരു പോസ്റ്റാണ് സെപ്റ്റംബർ 23ന് അവർ ഇട്ടിരിക്കുന്നത്. ഇതോടെ ആത്മഹത്യ നാടകവും ശ്രദ്ധ നേടാനുള്ള ഒരു നമ്പരായിരുന്നു എന്നാണ് വ്യക്തമാകുന്നത്. ഇതും പൊലീസ് പരിശോധിക്കുമെന്നാണ് സൂചന. സെപ്റ്റംബർ 23നാണ് അവസാന പോസ്റ്റ്. എന്റെ കസിൽ എനിക്ക് നീതി കിട്ടും എന്ന് ഉറപ്പായി ....... എന്നും കുറിച്ചു. പൊലീസ് മേധാവിക്ക് നൽകിയ പരാതി നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവർക്ക് നൽകിയെന്ന കുറിപ്പിനൊപ്പാണ് ഇത് എഴുതിയത്. എന്നാൽ ശ്രീ വിജിയുടെ പരാതിയിൽ കാര്യമായ നടപടിയൊന്നും പൊലീസ് എടുത്തില്ലെന്നാണ് മറുനാടന് അന്വേഷണത്തിൽ ബോധ്യപ്പെട്ടത്. പൊലീസ് പണി തുടങ്ങി .... കേരള പൊലീസിന് അഭിനന്ദനങൾ .... രായാവിന്റെ വീട്ടിൽ പൊലീസ് റെയിഡ് ..... എന്ന ശ്രീ വിജിയുടെ സുഹൃത്തിന്റെ സന്ദേശവും ഈ പേജിൽ കാണാം.

മന്ത്രിമാരുടേയും മറ്റും ഫെയ്‌സ് ബുക്ക് പേജുകളിൽ ആത്മഹത്യാകുറിപ്പ് പോസ്റ്റ് ചെയ്താണ് ശ്രീ വിജി രംഗത്ത് വന്നത്. പൊലീസിനെതിരായ കുറിപ്പായതിനാൽ പെട്ടന്ന് ശ്രദ്ധിക്കപ്പെട്ടു. എന്നാൽ സോഷ്യൽ മീഡിയയിൽ ചർച്ച മൂത്തപ്പോൾ വന്ന പ്രതികരണമെല്ലാം യുവതിക്ക് എതിരായിരുന്നുവെന്നതാണ് വസ്തുത. സോഷ്യൽ മീഡിയയിൽ സജീവമായ ശ്രീ വിജിയാണ് തന്റെ ഫെയ്‌സ് ബുക്കിലും ആത്മഹത്യാ കുറിപ്പ് ഫേസ്‌ബുക്ക് പേജിൽ പ്രസിദ്ധീകരിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായ ശ്രീ വിജിയാണ് തന്റെ ഫെയ്‌സ് ബുക്കിലും ആത്മഹത്യാ കുറിപ്പ് പ്രസിദ്ധീകരിച്ചത്. എന്റെ പ്രിയ സുഹൃത്തുക്കളോട് എനിക്കൊരു കാര്യം പറയാനുണ്ട്...... ഞാൻ ഈ വരുന്ന ചൊവ്വാഴ്ച 27/9/2016 നു രാത്രി 10നും 11നും ഇടയ്ക്ക് ആത്മഹത്യ ചെയ്യും..... അതിനു കാരണം തിരുവനന്തപുരം നെടുമങ്ങാട് ഊറ്റുകുഴി അഴകാത്ത് വീട്ടിൽ ഷൈജു സുകുമാരൻ നാടാർ ആണ്...

കഴിഞ്ഞ ഫെബ്രുവരി 13 മുതൽ തുടങ്ങിയതാണ് ഒരു കാരണവുമില്ലാതെ ഉള്ള ഇയാളുടെ സൈബർ ആക്രമണം.... ഫെബ്രുവരി 16 നു ഇയാളുടെ പേരിൽ ആറന്മുള പൊലീസ് സ്റ്റേഷനിൽ പരാതിയും കൊടുത്തതാണെന്ന് ഫെയ്‌സ് ബുക്ക് പേജിൽ ശ്രീ വിജി കുറിക്കുന്നു. എന്നാൽ തനിക്ക് നീതി കിട്ടിയില്ലെന്നാണ് ശ്രീ വിജിയുടെ പക്ഷം. നാളെ ഒരിക്കൽ നിങ്ങളുടെ വീട്ടിലുള്ള സ്ത്രീകൾക്കും നീതി കിട്ടണ്ടേ... ഞാനീ എഴുതിയതൊക്കെ തെറ്റാണെന്ന് എനിക്കു തോന്നുന്നില്ല... ഇതെനിക്കു കിട്ടേണ്ട നീതിക്കു വേണ്ടിയുള്ള പോരാട്ടമാണ്...... ഈ നാട്ടിൽ സമാധാനത്തോടെ സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ വേണ്ടിയുള്ള പോരാട്ടം..... അങ്ങനെ ജീവിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ മരിക്കുക....എന്ന പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിച്ചത്.

എന്നാൽ, ഇക്കാര്യം പൊലീസിന്റെയും സൈബർ പൊലീസിന്റെയും ശ്രദ്ധയിൽ പെടുകയുമുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുകയും ചെയ്തു. ഷൈജുവിന്റെ വീട്ടിൽ എത്തിയ സൈബർ സെല്ലിലെ ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. എന്നാൽ ഷൈജുവിന്റെ വീട്ടിൽ കമ്പ്യൂട്ടറോ ഇന്റർനെറ്റോ ഇല്ല എന്നാണ് പൊലീസ് കണ്ടെത്തിയത്. തുടർന്ന് ഷൈജുവിന്റെ മാതാപിതാക്കളെയും ബന്ധുകളെയും തിരുവനന്തപുരത്തെ ഹൈടെക്ക് സെല്ലിൽ വിളിപ്പിച്ച് പൊലീസ് മൊഴി എടുക്കുകയും ചെയ്തിരുന്നു. യുവതി പരാതയിൽ പറയുന്നതു പോലെ ഷൈജുവിനെ കുറ്റപ്പെടുന്ന എന്തെങ്കിലും കണ്ടെത്താൻ കഴിഞ്ഞതായി പൊലീസ് പറയുന്നില്ല.

ഇതിന് ശേഷമാണ് തന്റെ മേൽ ഉയർന്ന ശ്രീവിജി ഉയർത്തി ആരോപണങ്ങൾക്ക് ഷൈജു മറുപടിയുമായി രംഗത്തുവന്നതും. ഗുരുതരമായ ആരോപണങ്ങളാണ് ഷൈജുവും ഉന്നയിക്കുന്നത്. ഈ വിവാദത്തിൽ ഷൈജുവിന് പറയാനുള്ളത് ഇതായിരുന്നു ഈ യുവതിയും കൂട്ടുകാരും കൂടി കുറേക്കാലം കൊണ്ട് ഷാനവാസിനെ കൊന്നത് ഞാൻ ആണെന്ന് വരുതിതീർക്കാൻ ശ്രമിക്കുന്നുണ്ട്. ഇവർ ഒരു ചാരിറ്റി പ്രവർത്തക ആണെന്ന് ഒക്കെ പറയുന്നുണ്ട് എനിക്കറിയില്ല. ഇവിടെ മൊത്തം കറക്കു കമ്പനികൾ അല്ലെ. പിന്നെ എന്റെ ഫോട്ടോയും മൊബൈൽ നമ്പരും പാസ്‌പോർട്ട് അഡ്രെസ്സ് ഒക്കെ ഇട്ടു ഇവർ കലാകാലങ്ങളായി പൊങ്കാല നടത്തി വരുന്ന ഒരു ടീമാണ്.

ഞാൻ കാർഗ്ഗോ ഷിപ്പ്‌മെന്റ് അയച്ച വിലാസത്തിൽ നിന്നും എന്റെ ഭാര്യയുടെ മൊബൈൽനമ്പർ എടുത്തു ട്രെയിനിലെ ടോയിലെട്ടിലും എല്ലാ പബ്ലിക് പ്ലേസിലും എഴുതാൻ ക്വട്ടേഷൻ കൊടുത്ത യുവതി ആണിവൾ ,ഇവളുടെ തന്നെ ചാരിറ്റികമ്പനിയിലെ ഹരികൃഷ്ണൻ എന്നൊരു പയ്യൻ പറഞ്ഞാണ് ഇവളുടെ പല തട്ടിപ്പുകളും ഞാൻ അറിയുന്നതെന്നും പറയുന്നു. ഈ രണ്ട് വാദങ്ങളും മറുനാടൻ നൽകിയതോടെ സോഷ്യൽ മീഡിയയിൽ ചർച്ച കൊഴുത്തു. ഇതിനിടെയാണ് ഡോക്ടർ ഷാനവാസുമായി ബന്ധപ്പെട്ട വിവരങ്ങളും പുറത്തുവന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP