Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേന്ദ്രസർക്കാർ വാക്കു പാലിച്ചു; നെയ്യാറ്റിൻകരയിലെ ശ്രീജിവിന്റെ കൊലയിൽ സിബിഐ അന്വേഷണത്തിന് വിജ്ഞാപനം ഇറങ്ങി ആഭ്യന്തര വകുപ്പ്; സമരപന്തലിലെത്തി കാര്യങ്ങൾ വിശദീകരിച്ച് എംവി ജയരാജൻ; സെക്രട്ടറിയേറ്റ് നടയിലെ ശ്രീജിത്തിന്റെ സഹന സമരം ലക്ഷ്യം കണ്ടു; കസ്റ്റഡി മരണത്തിൽ പ്രതിക്കൂട്ടിലാവുക കേരളാ പൊലീസും; അന്വേഷണ സംഘത്തേയും ഉടൻ നിയോഗിക്കും; അന്വേഷണം തുടങ്ങിയാലേ സമരം അവസാനിപ്പിക്കൂവെന്ന് ശ്രീജിത്ത്; സോഷ്യൽ മീഡിയാ സമരം വിജയത്തിലേക്ക്

കേന്ദ്രസർക്കാർ വാക്കു പാലിച്ചു; നെയ്യാറ്റിൻകരയിലെ ശ്രീജിവിന്റെ കൊലയിൽ സിബിഐ അന്വേഷണത്തിന് വിജ്ഞാപനം ഇറങ്ങി ആഭ്യന്തര വകുപ്പ്; സമരപന്തലിലെത്തി കാര്യങ്ങൾ വിശദീകരിച്ച് എംവി ജയരാജൻ; സെക്രട്ടറിയേറ്റ് നടയിലെ ശ്രീജിത്തിന്റെ സഹന സമരം ലക്ഷ്യം കണ്ടു; കസ്റ്റഡി മരണത്തിൽ പ്രതിക്കൂട്ടിലാവുക കേരളാ പൊലീസും; അന്വേഷണ സംഘത്തേയും ഉടൻ നിയോഗിക്കും; അന്വേഷണം തുടങ്ങിയാലേ സമരം അവസാനിപ്പിക്കൂവെന്ന് ശ്രീജിത്ത്; സോഷ്യൽ മീഡിയാ സമരം വിജയത്തിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശ്രീജിവിന്റെ ഘാതകരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ സഹോദരൻ ശ്രീജിത്ത് നടത്തുന്ന സമരം 771 ദിവസം പിന്നിടുമ്പോൾ സന്തോഷ വാർത്തയുമെത്തി. അന്വേഷണം സിബിഐയ്ക്ക് വിട്ട് കേന്ദ്രസർക്കാർ വിജ്ഞാപനമെത്തി. ഈ വിജ്ഞാപനം സംസ്ഥാന സർക്കാരിന് കേന്ദ്രം അയച്ചു കൊടുത്തു. ഇത് ശ്രീജിത്തിന് സർക്കാർ കൈമാറി. എന്നാൽ അന്വേഷണം തുടങ്ങുമ്പോൾ മാത്രമേ സമരം അവസാനിപ്പിക്കൂവെന്നാണ് ശ്രീജിത്തിന്റെ പ്രതികരണം

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി ജയരാജൻ സമര സ്ഥലത്ത് നേരിട്ടെത്തിയാണ് വിജ്ഞാപനം കൈമാറിയത്. വിജ്ഞാപനം ഇറങ്ങിയതിൽ ശ്രീജിത്ത് സന്തോഷവാനാണ്. പക്ഷേ അന്വേഷണ സംഘം വന്നാൽ മാത്രമേ സമരം അവസാനിപ്പിക്കൂവെന്നാണ് ശ്രീജിത്തിന്റെ നിലപാട്. നേരത്തെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ മുന്നോട്ട് വച്ച നിർദ്ദേശം തള്ളിക്കളഞ്ഞിരുന്നു. എന്നാൽ സോഷ്യൽ മീഡിയ പ്രശ്‌നം ഏറ്റെടുത്തതോടെ കേന്ദ്രവും അനുകൂല തീരുമാനം എടുത്തു. വിഷയം ഹൈക്കോടതിയുടെ മുന്നിലുമെത്തി. സിബിഐ അന്വേഷണത്തിന് സംസ്ഥാന സർക്കാർ അനുകൂല തീരുമാനവും എടുത്തു. ഈ സാഹചര്യത്തിലാണ് സിബിഐ എത്തുന്നത്.

കൊലയാളികളെ നിയമത്തിന് മുന്നിലെത്തിക്കാൻ സിബിഐക്കല്ലാതെ മറ്റാർക്കും കഴിയില്ലെന്ന നിലപാടിലുറച്ച് നിന്നാണ് ശ്രീജിത്ത് സമരം നടത്തിയത്. അധികാരികളുടെ കണ്ണുതുറപ്പിക്കാൻ ശ്രീജിത്ത് ആരംഭിച്ച നിരാഹാരസമരം 42-ാം ദിവസത്തിലേക്കും കടന്നിരുന്നു. വൈകീട്ടോടെ ശ്രീജിത്തിനെ പരിശോധിച്ച ഡോക്ടർമാരുടെ സംഘം ആരോഗ്യനിലയിൽ തൃപ്തി അറിയിച്ചു. 40 ദിവസമായി ഗ്ലൂക്കോസ് മാത്രമാണ് ശ്രീജിത്ത് കഴിക്കുന്നത്. അതിനിടെയാണ് സിബിഐ അന്വേഷണത്തിന് കേന്ദ്ര സർക്കാർ തീരുമാനം എത്തുന്നത്. സാങ്കേതിക നടപിടകൾ പൂർത്തിയാക്കി ദിവസങ്ങൾക്കുള്ളിൽ തന്നെ പുതിയ അന്വേഷണ സംഘം ചുമതലയേൽക്കും. ഇതോടെ മാത്രമേ ശ്രീജിത്ത് സമരം അവസാനിപ്പിക്കൂ.

ഗവർണ്ണർ പി സദാശിവവും കേസിൽ ഇടെപെട്ടിരുന്നു, ഇതും സിബിഐ എത്തുന്നതിൽ നിർണ്ണായകമായി. കഴിഞ്ഞ ശനിയാഴ്ച മുതൽ വിഷയം ഏറ്റെടുത്ത് രംഗത്തെത്തിയ സാമൂഹികമാധ്യമകൂട്ടായ്മയാണ് സിബിഐ അന്വേഷണ തീരുമാനം എടുപ്പിക്കുന്നതിൽ നിർണ്ണായകമായത്. അതേസമയം ആരോപണവിധേയരായ പൊലീസുകാർക്കെതിരെ നടപടിയെടുക്കുന്നതിൽ നിലനിൽക്കുന്ന സ്റ്റേ ഒഴിവാക്കുന്നതിന് സർക്കാർ ഹൈക്കോടതിയിൽ നിലപാട് സ്വീകരിച്ചുവെന്ന വിവരവും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സിബിഐ അന്വേഷണത്തിന് വിജ്ഞാപനം പുറത്തുവന്നത്. പൊലീസുകാർക്കെതിരായ നടപടിക്കുള്ള സ്റ്റേ നീക്കണമെന്ന് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. ഒന്നര വർഷം മുമ്പുള്ള സ്റ്റേ നീക്കണമെന്നാണ് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടത്.

പൊലീസുകാർക്കെതിരായ നടപടിക്കുള്ള സ്റ്റേ നീക്കുന്നതിന് ഹൈക്കോടതിയിൽ അനുകൂല നിലപാട് സ്വീകരിക്കുമെന്ന് ശ്രീജിത്തുമായുള്ള ചർച്ചയിൽ സർക്കാർ ഉറപ്പ് നൽകിയിരുന്നു. ശ്രീജിവിന്റെ അമ്മ രമണി നൽകിയ ഹർജിയിലാണ് സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചത്. കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാതിരിക്കാൻ കഴിയില്ലെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കേസിൽ ശ്രീജിത്തിന്റെ ആവശ്യ പ്രകാരം സിബിഐ അന്വേഷണം നടത്തുന്നതിനും സർക്കാർ അനുകൂല നിലപാട് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

2014 മെയ് 21നാണ് ശ്രീജിത്തിന്റെ സഹോദരൻ ശ്രീജിവ് മരിച്ചത്. മോഷണക്കുറ്റം ആരോപിച്ച് ശ്രീജിവിനെ അറസ്റ്റ് ചെയ്ത പൊലീസ് മർദ്ദിച്ചും വിഷം കൊടുത്തും സഹോദരനെ കൊലപ്പെടുത്തിയെന്നാണ് ശ്രീജിത്തിന്റെ ആരോപണം. പൊലീസ് കംപ്ലെയ്ൻ്‌സ് അഥോറിറ്റിയും ഇക്കാര്യം കണ്ടെത്തിയിരുന്നു. പൊലീസ് ഉദ്യോഗസ്ഥന്റെ ബന്ധുവായ പെൺകുട്ടിയുമായി ശ്രീജിവിനുണ്ടായിരുന്ന പ്രണയബന്ധമാണ് പൊലീസിന്റെ പ്രതികാര നടപടിയിലേക്ക് നയിച്ചത്.

എന്നാൽ ശ്രീജിവിനെ മോഷണകേസിലാണ് പിടിച്ചതെന്നും ലോക്കപ്പിൽ വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും പൊലീസും പറയുന്നു. ഈ സാഹചര്യത്തിലാണ് സിബിഐ അന്വേഷണത്തിന് വേണ്ടി ശ്രീജിത്ത് സമരത്തിന് ഇറങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP