Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഉത്തരവാദത്തപ്പെട്ട സ്ഥാനത്ത് ഇരുന്നവർക്ക് ഇപ്പോൾ മറവി രോഗം; സോഷ്യൽ മീഡിയയിൽ ഹാഷ് ടാഗ് പ്രചരണം മുറുകുമ്പോൾ പൊലീസിന് സ്വന്തം ഭാഗം വ്യക്തമാക്കാൻ സാധിക്കാത്ത നിസ്സഹായാവസ്ഥ; മുൻകാലങ്ങളിലെ തീക്ഷ്ണമായ അനുഭവങ്ങളാണ് അടിവസ്ത്രത്തിൽ പ്രതിയെ ലോക്കപ്പിൽ പാർപ്പിക്കാൻ പൊലീസുകാർ നിർബന്ധിതരാകുന്നത്: ശ്രീജിവിന്റെ മരണത്തിൽ സോഷ്യൽ മീഡിയ പ്രതിഷേധങ്ങളെ തള്ളി പൊലീസ് അസോസിയേഷൻ

ഉത്തരവാദത്തപ്പെട്ട സ്ഥാനത്ത് ഇരുന്നവർക്ക് ഇപ്പോൾ മറവി രോഗം; സോഷ്യൽ മീഡിയയിൽ ഹാഷ് ടാഗ് പ്രചരണം മുറുകുമ്പോൾ പൊലീസിന് സ്വന്തം ഭാഗം വ്യക്തമാക്കാൻ സാധിക്കാത്ത നിസ്സഹായാവസ്ഥ; മുൻകാലങ്ങളിലെ തീക്ഷ്ണമായ അനുഭവങ്ങളാണ് അടിവസ്ത്രത്തിൽ പ്രതിയെ ലോക്കപ്പിൽ പാർപ്പിക്കാൻ പൊലീസുകാർ നിർബന്ധിതരാകുന്നത്: ശ്രീജിവിന്റെ മരണത്തിൽ സോഷ്യൽ മീഡിയ പ്രതിഷേധങ്ങളെ തള്ളി പൊലീസ് അസോസിയേഷൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പൊലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിവിന്റെ മരണത്തിൽ പൊലീസിനെ പിന്തുണച്ച് പൊലീസ് അസോസിയേഷൻ. മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ പരോക്ഷമായി വിമർശിച്ചു കൊണ്ടാണ് കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ രംഗത്തെത്തിയത്. ഐ.എ.എസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരുന്നു ശ്രീജിവിന്റെ ഇൻക്വസ്റ്റ് നടത്തിയത്. ഉദ്യോഗസ്ഥർ നിരപരാധികളാണെങ്കിൽ അവരെ ക്രൂശിക്കരുതെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും അസോസിയേഷൻ സാമൂഹ്യ മാധ്യമങ്ങളിലൂടെ വിശദീകരിച്ചു.

ഇതുമായി ബന്ധപ്പെട്ട ഹാഷ്ടാഗുകളും പോസ്റ്റുകളും ചർച്ചകളും സാമൂഹ്യ മാധ്യമങ്ങളിൽ നിറയുമ്പോൾ പ്രതിക്കൂട്ടിൽ നിൽക്കുന്ന പൊലീസിന് സ്വന്തം ഭാഗം വ്യക്തമാക്കാൻ കഴിയാതെ പതിവ് നിസഹായവസ്ഥയിലാണ് ഇപ്പോഴും ഉള്ളതെന്ന് അസോസിയേഷൻ ആരോപിക്കുന്നു. ഈ സംഭവത്തെ ഇപ്പോൾ സജീവമായി ഉയർത്തിക്കൊണ്ട് വന്നതെന്തുകൊണ്ട് എന്ന ചോദ്യം സ്വാഭാവികമായും ഉയരുമ്പോൾ അതിലെ രാഷ്ട്രീയത്തിലേക്ക് കടക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്നും അസോസിയേഷൻ പറയുന്നു.

രമേശ് ചെന്നിത്തല യെയുംഅസോസിയേഷൻ പരോക്ഷമായി വിമർശിക്കുന്നുണ്ട്. ഉത്തരവാദപ്പെട്ട സ്ഥാനത്ത് ഇരുന്നവർ മറവി രോഗത്തിന് അടിമപ്പെട്ടുവെന്നും അതുകൊണ്ടാണ് ഇപ്പോൾ ഹാഷ് ടാഗുമായി രംഗത്തെത്തിയിരിക്കുന്നതെന്നും അസോസിയേഷൻ കുറ്റപ്പെടുത്തുന്നു. മാന്യമായ വസ്ത്രം ധരിച്ചാവണം ഒരു മനുഷ്യനെ ലോക്കപ്പിൽ പാർപ്പിക്കേണ്ടത് എന്ന് തിരിച്ചറിവ് ഉണ്ടെങ്കിലും മുൻകാലങ്ങളിലെ തീക്ഷ്ണമായ അനുഭവങ്ങളാണ് അടിവസ്ത്രത്തിൽ ഒരു പ്രതിയെ ലോക്കപ്പിൽ പാർപ്പിക്കാൻ ഒരോ പൊലീസുകാരനും നിർബന്ധതിനാകുന്നതെന്നും അസോസിയേഷൻ ന്യായീകരിക്കുന്നു.

മൊബൈൽ ഷോപ്പ് കുത്തിത്തുറന്ന് മൊബൈൽ ഫോണുകൾ മോഷ്ടിച്ച കുറ്റത്തിന് രജിസ്റ്റർ ചെയ്ത കേസിലാണ് ശ്രീജീവ് അറസ്റ്റ് ചെയ്യപ്പെട്ടത്. കുറ്റം അയാൾ ആദ്യമേ സമ്മതിക്കുകയും ചെയ്തിരുന്നു.മോഷ്ടിച്ച മൊബൈലുകൾ കമ്പനി റെപ്രസെന്റേറ്റീവ് എന്നു പറഞ്ഞ് മറ്റ് പല കടകളിലും വിൽക്കുവാനും ശ്രീജീവ് ശ്രമിച്ചിരുന്നു. ആ കടക്കാരൊക്കെയും പൊലീസിന് തെളിവും മൊഴിയും നൽകിയിട്ടുണ്ട്.

സബ്കളക്ടർ ആയിരുന്ന ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് ശ്രീജീവിന്റെ ശരീരം ഇൻക്വസ്റ്റ് നടത്തിയത്. മെഡിക്കൽ കോളേജിലെ ഒരു സംഘം ഡോക്ടർമാരാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്. കൂടാതെ ശ്രീജീവിൽ നിന്ന് ലഭിച്ച ആത്മഹത്യ കുറിപ്പ് ഫോറിൻസിക് പരിശോധനയും നടത്തിയിരുന്നു. ഇങ്ങനെ സാധ്യമായ എല്ലാം ഉപയോഗിച്ച് വസ്തുത പുറത്തുകൊണ്ടുവരണം. അതിലൂടെ പൊലീസ് ഉദ്യോഗസ്ഥർ ആരെങ്കിലും കുറ്റക്കാരാണെങ്കിൽ ശിക്ഷിക്കപ്പെടണമെന്നും അസോസിയേഷൻ ആവശ്യപ്പെടുന്നു.

പൊലീസിനെതിരെ ചില ആക്ഷേപങ്ങൾ ഇപ്പോഴും ഉയർന്നുവരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം കേരളത്തിന്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി പൊലീസ് ഉദ്യോഗസ്ഥരോടായി പൊതുവേദിയിൽ പറഞ്ഞ വാക്കുകൾ ഗൗരവമായി കാണേണ്ടത്. അതെ, കുറ്റവാളികളെ കണ്ടെത്തി കോടതിയിൽ എത്തിക്കുക മാത്രമാണ് പൊലീസ് ജോലി. അല്ലാതെ പ്രാകൃത ശൈലിയിലെ പൊലീസിങ് ഈ ആധുനിക കാലഘട്ടത്തിൽ ആരിൽനിന്നും ഉണ്ടാകാൻ പാടില്ല. ഇത് ഉറപ്പാക്കാനുള്ള ബാധ്യത മുഴുവൻ സഹപ്രവർത്തകരും ഏറ്റെടുക്കേണ്ടതാണെന്നും അസോസിയേഷൻ വിശദമാക്കുന്നു.

അതേസമയം ശ്രീജീവിന്റേത് കസ്റ്റഡി മരണം തന്നെയെന്നു പൊലീസ് കംപ്ലയിന്റ് അഥോറിറ്റി മുൻ ചെയർമാൻ ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് ഇന്നലെ രംഗത്തെത്തിയിരുന്നു. പൊലീസ് കണ്ടെടുത്തെന്നു പറയുന്ന ആത്മഹത്യക്കുറിപ്പിലെ അക്ഷരം ശ്രീജീവിന്റേതല്ലെന്നു കയ്യക്ഷര വിദഗ്ധന്റെ സഹായത്തോടെ സ്ഥിരീകരിച്ചിട്ടുണ്ട്.

കസ്റ്റഡി മരണം മറച്ചുവയ്ക്കാൻ പൊലീസ് കള്ളത്തെളിവു ഉണ്ടാക്കുകയായിരുന്നു. ഇക്കാര്യം വ്യക്തമാക്കിയുള്ള എന്റെ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിൽ വ്യക്തതയില്ല. കേസിൽ മുൻപു പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നു - നാരായണക്കുറുപ്പ് പറഞ്ഞു. ശ്രീജിത് നൽകിയ പരാതിയിൽ 2016 മെയ് 17ന് ആണു പൊലിസ് കംപ്ലയിന്റ് അഥോറിറ്റി കസ്റ്റഡി മരണം സ്ഥിരീകരിച്ചു പൊലീസിനെതിരായ ഉത്തറവിറക്കിയത്. അതിനൊപ്പം അന്വേഷണത്തിനും ഉത്തരവിട്ടു. എന്നാൽ പൊലീസ് ഒന്നും ചെയ്തില്ല. ശ്രീജിത്തിന്റെ സമരത്തിൽ സോഷ്യൽ മീഡിയ ശക്തമായി പ്രതികരണം തുടങ്ങി. സെക്രട്ടറിയേറ്റിന് മുന്നിലെ പ്രതിഷേധക്കൂട്ടായ്മ കണ്ട് പൊലീസ് ഞെട്ടുകയും ചെയ്തു. ഇതോടെയാണ് ശ്രീജിത്തിന്റെ ആത്മഹത്യാക്കുറിപ്പ് വീണ്ടും ചർച്ചകളിലേക്ക് എത്തിച്ചത്.

ശ്രീജീവിന്റേത് കസ്റ്റഡി മരണമല്ലെന്ന് സ്ഥാപിക്കാൻ കൊണ്ടു പിടിച്ചു ശ്രമിക്കുമ്പോൾ മറ്റൊരു ഉത്തരവും പുറത്തുവന്നു. ശ്രീജീവിന്റേത് കസ്റ്റഡി മരണമാണെന്ന് സർക്കാർ തന്നെ സ്ഥിരീകരിച്ച് കുടുംബത്തിന് നഷ്ടപരിഹാരമായി അഞ്ച് ലക്ഷം രൂപ നൽകിയിരുന്നു. അങ്ങനെ ആത്മഹത്യയായിരുന്നില്ല അതെന്നും കൊലപാതകമാണെന്നും സർക്കാർ തന്നെ സമ്മതിച്ചതുമാണ്. പക്ഷേ പൊലീസ് അന്വേഷണം മാത്രം നടത്തിയില്ല. ഇത് പ്രതികളായ പൊലീസുകാരെ സഹായിക്കാനായിരുന്നു. ഇതിനിടെയാണ് ശ്രീജിത്തിന്റെ സമരം വലിയ രീതിയിൽ സോഷ്യൽ മീഡിയ ചർച്ചയാക്കിയത്. ഇതോടെ നിൽക്കള്ളി ഇല്ലാതെ പൊലീസുകാർ മാറി. ശ്രിജീവിന്റെ മരണത്തിൽ ആരോപണ വിധേയരായ സിഐ ഗോപകുമാർ അടക്കമുള്ളവർക്ക് വേണ്ടി സൈബർ ലോകത്ത് ഇടപെടൽ ശക്തമാക്കി. അതും പൊളിയുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP