Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മീഡിയാ സിറ്റിക്കായി സ്ഥലം വാങ്ങിയതു സ്വകാര്യ വ്യക്തികളിൽ നിന്ന്‌; ഇടപാടിൽ അഴിമതിയെന്ന വാർത്ത ഫ്‌ളവേഴ്സിന്റെ വിശ്വാസ്യത തകർക്കാൻ; നിയമനടപടിക്കൊരുങ്ങി മീഡിയാ സിറ്റിയും ശ്രീകണ്ഠൻ നായരും

മീഡിയാ സിറ്റിക്കായി സ്ഥലം വാങ്ങിയതു സ്വകാര്യ വ്യക്തികളിൽ നിന്ന്‌; ഇടപാടിൽ അഴിമതിയെന്ന വാർത്ത ഫ്‌ളവേഴ്സിന്റെ വിശ്വാസ്യത തകർക്കാൻ; നിയമനടപടിക്കൊരുങ്ങി മീഡിയാ സിറ്റിയും ശ്രീകണ്ഠൻ നായരും

കൊച്ചി: ഫ്ളാവേഴ്‌സ് ടിവിയുടെ ഭൂമി ഇടപാടിൽ കേരള ഭൂപരിഷ്‌കരണ നിയമത്തിലെ ഇളവുകൾ നേടിയതിൽ അഴിമതിയെന്ന വ്യാജവാർത്തയ്ക്ക് എതിരെ ഇൻസൈറ്റ് മീഡിയാസിറ്റിയും ശ്രീകണ്ഠൻ നായരും നിയമ നടപടിയിലേക്ക്. ലോകത്തിലെ മൂന്നാമത്തെയും ഇന്ത്യയിലെ ആദ്യത്തെയും മീഡിയാ സിറ്റി സംരംഭത്തിനായി സ്ഥലം വാങ്ങാൻ നിയമ വിരുദ്ധമായി സർക്കാർ അനുമതി നേടി എന്ന വ്യാജ വാർത്തയ്‌ക്കെതിരെ ഇൻസൈറ്റ് മീഡിയാ സിറ്റിയും, ആർ ശ്രീകണ്ഠൻ നായരും നിയമനടപടിയിലേക്ക്.

വാർത്ത പ്രസിദ്ധീകരിച്ച മാദ്ധ്യമങ്ങൾക്കെതിരെ എന്നിവയ്‌ക്കെതിരെ ക്രിമിനലായും സിവിലായും മാന നഷ്ടക്കേസ് ഫയൽ ചെയ്യും. വ്യക്തിപരമായി തന്നെ തേജോവധം ചെയ്യുവാൻ ശ്രമിച്ചതിനെതിരെ ആർ. ശ്രീകണ്ഠൻ നായരും വാർത്ത പ്രസിദ്ധീകരിച്ച മാദ്ധ്യമങ്ങളുടെ എഡിറ്റർമാർ, ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗങ്ങൾ എന്നിവർക്കെതിരെ പ്രത്യേകം കേസ് ഫയൽ ചെയ്യും. ഇപ്പോൾ 7 ഏക്കറിൽ പ്രവർത്തിക്കുന്ന ഇൻസൈറ്റ് മീഡിയാസിറ്റി മറ്റ് മൂന്ന് സ്വകാര്യവ്യക്തികളിൽ നിന്ന് 20 ഏക്കർസ്ഥലം വാങ്ങുവാനാണ് അനുമതി നേടിയത്.

കേരള ഭൂപരിഷ്‌കരണ നിയമത്തിലെ ഇളവുകൾക്ക് അർഹമാകുവാനുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷമാണ് റവന്യൂ വകുപ്പ് മീഡിയാ സിറ്റിക്ക് അനുമതി നൽകിയിട്ടുള്ളത്. നെൽവയലോ നീർത്തടമോ ഇല്ലാത്ത വെറും കരഭൂമിയാണ് ഈ പ്രദേശം. ഇത്തരം വസ്തുതകളെല്ലാം പരിശോധനയ്ക്കായി ജില്ലാ കളക്ടർ ഉൾപ്പെടുന്ന കമ്മിറ്റിക്ക് സമർപ്പിച്ചിരുന്നു. റവന്യൂ വകുപ്പിൽ ഈ രേഖകളെല്ലാം ലഭ്യമാണെന്നിരിക്കേ സന്തോഷ് മാധവനും, മെത്രാൻ കായലിനുമൊപ്പം മീഡിയാ സിറ്റിയെയും ചേർത്തുകെട്ടിയതിന് പിന്നിൽ ഗൂഡലക്ഷ്യങ്ങളുണ്ടെന്ന് സംശയിക്കണമെന്നും ഇൻസൈറ്റ് മീഡിയാ സിറ്റി മാനേജിങ് ഡയറക്ടർ ആർ. ശ്രീകണ്ഠൻ നായർ പറഞ്ഞു.

കാൽ നൂറ്റാണ്ടായി ദൃശ്യമാദ്ധ്യമ രംഗത്ത് സജീവ സാന്നിധ്യമാണ് താൻ. ജനവിശ്വാസ്യത ഏറെയുണ്ട്. അതുകൊണ്ട തന്നെ ഈ വാർത്ത തന്നെ വ്യക്തിപരമായി അപകീർത്തിപ്പെടുത്തുന്നതാണ്. അതിനാൽ വ്യക്തിപരമായും വാർത്ത നൽകിയവർക്കെതിരെ മാനനഷ്ടക്കേസ് നൽകുമെന്നും ശ്രീകണ്ഠൻ നായർ മറുനാടൻ മലയാളിയോട് പറഞ്ഞു. തീർത്തും അടിസ്ഥാനരഹിതമാണ് വാർത്തെയെന്നും ശ്രീകണ്ഠൻ നായർ വ്യക്തമാക്കി. ചാനലിന് ലഭിക്കുന്ന ജനപ്രിയത തിരിച്ചറിഞ്ഞാണ് ഈ വാർത്ത നൽകിയതെന്നാണ് ഫ്ളാവേഴ്‌സ് ഗ്രൂപ്പിന്റെ വിലയിരുത്തൽ. അതുകൊണ്ട് കൂടിയാണ് നിയമനടപടി.

കൊച്ചി മണീട് വില്ലേജിൽ ഇൻസൈറ്റ് മീഡിയ സിറ്റി (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് 26.81 ഏക്കർ ഭൂമി നികത്തുന്നതിന് ഭൂപരിഷ്‌ക്കരണ നിയമത്തിൽ ഇളവ് നൽകുന്നതിന് റവന്യൂ വകുപ്പിന്റെ ഉത്തരവുണ്ടെന്നായിരുന്നു വാർത്ത വന്നത്. ഭൂപരിഷ്‌ക്കരണ നിയമത്തിൽ ഇളവ് വരുത്തണമെന്നാവശ്യപ്പെട്ട് റവന്യൂവകുപ്പ് സെക്രട്ടറി വിശ്വാസ് മേത്തയാണ് ഉത്തരവിറക്കിയതെന്നായിരുന്നു റിപ്പോർച്ച്. റവന്യൂ മന്ത്രി അടൂർ പ്രകാശിന്റെ നിർദ്ദേശം ഉത്തരവിന് പിന്നിലുണ്ടെന്ന് അറിയുന്നു. ഫെബ്രുവരി മാസം മൂന്നാം തീയതിയാണ് ഉത്തരവിറങ്ങിയത്.

ഇൻസൈറ്റ് മീഡിയാ സിറ്റി എന്ന മാദ്ധ്യമ സംരംഭം ആരംഭിക്കുന്നതിനാണ് ഭൂപരിഷ്‌ക്കരണ നിയമത്തിൽ ഇളവ് നൽകിയത്. എന്നാൽ ഇതിനു പിന്നിൽ വൻ കോഴയാണെന്നാണ് ആരോപണം ഉയർത്തി. ഇതെല്ലാം വ്യാജആരോപണമെന്നാണ് ശ്രീകണ്ഠൻ നായർ പറയുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP