Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ധൃതി പിടിച്ച് സ്ഥാനക്കയറ്റം നൽകി മൂലയ്ക്ക് ഇരുത്തിയത് ജോയിസ് ജോർജ് എംപിയുടെ ഭൂമിയിടപാടിൽ നിർണ്ണായക തീരുമാനം എടുക്കുമെന്ന് ഭയന്ന്; രണ്ട് തവണ നോട്ടീസ് അയച്ചപ്പോഴും ഇടുക്കി എംപി ഹാജരാകാതിരിക്കാൻ പ്രാദേശിക ഹർത്താൽ നടത്തി; പ്രെസന്റിങ് ഓഫീസറെ മാറ്റിയതിന് പിന്നാലെ സബ് കളക്ടറും മാറിയതോടെ ഇടുക്കി എംപിക്ക് ഇനി രക്ഷപ്പെടാൻ എളുപ്പം

ധൃതി പിടിച്ച് സ്ഥാനക്കയറ്റം നൽകി മൂലയ്ക്ക് ഇരുത്തിയത് ജോയിസ് ജോർജ് എംപിയുടെ ഭൂമിയിടപാടിൽ നിർണ്ണായക തീരുമാനം എടുക്കുമെന്ന് ഭയന്ന്; രണ്ട് തവണ നോട്ടീസ് അയച്ചപ്പോഴും ഇടുക്കി എംപി ഹാജരാകാതിരിക്കാൻ പ്രാദേശിക ഹർത്താൽ നടത്തി; പ്രെസന്റിങ് ഓഫീസറെ മാറ്റിയതിന് പിന്നാലെ സബ് കളക്ടറും മാറിയതോടെ ഇടുക്കി എംപിക്ക് ഇനി രക്ഷപ്പെടാൻ എളുപ്പം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന് സർക്കാർ നൽകിയത് സ്ഥാനക്കയറ്റമാണെന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം ജോയ്സ് ജോർജ് എംപി. ഉൾപ്പെട്ട കൊട്ടക്കമ്പൂർ ഭൂമിവിവാദം ഇനി മൂലയ്ക്കിരിക്കും. ഇടത് എംപിയുടെ ഭൂമിയിൽ തൊട്ടാൽ ഉടൻ സ്ഥാനക്കയറ്റം. കേരളത്തിൽ സ്ഥാനക്കയറ്റം വേണ്ട റവന്യൂ ഉദ്യോഗസ്ഥരെല്ലാം ഇനി എങ്ങനെയെങ്കിലും ദേവികുളത്ത് എത്താൻ കൊതിക്കും. ദേവികുളം സബ്കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമന്റെ സ്ഥാനക്കയറ്റം ഇടത് എംപിയെ രക്ഷിക്കാനുള്ള കള്ളക്കളിയാണ്.

കുറിഞ്ഞിമല വന്യജീവിസങ്കേതത്തിൽപ്പെട്ട കൊട്ടക്കമ്പൂർ വില്ലേജിലെ എംപി. ഉൾപ്പെട്ട വിവാദഭൂമിപ്രശ്നം കൈകാര്യം ചെയ്തിരുന്ന സെറ്റിൽമെന്റ് ഓഫീസറായിരുന്നു ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ. വിഷയത്തിലെ പ്രസന്റിങ് ഓഫീസറായിരുന്ന മുൻ മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ ജി. പ്രസാദിനെയും ഒരു മാസംമുമ്പ് സ്ഥലംമാറ്റിയിരുന്നു. ജോയിസ് ജോർജ് എംപിക്ക് എതിരായ നിലപാട് സ്വീകരിച്ചതാണ് ഇതിനും കാരണം. അതായത് എംപിയുടെ ഭൂമിയിലെ കള്ളക്കളിയിൽ കൂട്ടുനിൽക്കാത്ത രണ്ട് ഉദ്യോഗസ്ഥരേയും സർക്കാർ മാറ്റി.

ഭൂമിയിടപാട് സംബന്ധിച്ച രേഖകളുമായി എംപി.യോടും കുടുംബാംഗങ്ങളോടും രണ്ടുതവണ ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും രണ്ടുതവണയും അവർ എത്തിയില്ല. ഈ രണ്ടു ദിവസങ്ങളിലും പ്രാദേശിക ഹർത്താൽ എന്ന കാരണം പറഞ്ഞാണ് എംപി. എത്താതിരുന്നത്. ഈ ഹർത്താലുകൾ ഇടത് സംഘടനകളുടേതുമായിരുന്നു. അതായത് എംപിയോട് എത്താൻ ആവശ്യപ്പെട്ടാൽ ഉടൻ ഹർത്താൽ. ഇങ്ങനെ പോയാൽ ജനങ്ങളുടെ ദുരിതം കൂടുമെന്ന് സർക്കാർ തിരിച്ചറിഞ്ഞു. അങ്ങനെ അവർ ശ്രീറാം വെങ്കിട്ടരാമനെ കൂടി മാറ്റി ജനങ്ങളുടെ ദുരിതം കുറയ്ക്കാൻ ആഗ്രഹിച്ചു. ഇനി ഹർത്താൽ ഉണ്ടാകില്ല. ഏത് ഉദ്യോഗസ്ഥന് മുമ്പിലും എംപി ഹാജരാകും. നിയമപ്രകാരം ഭൂമി എംപിയുടേതാവുകയും ചെയ്യും.-ഇതാണ് ശ്രീറാമിന്റെ സ്ഥാന ചലനത്തെ കുറിച്ച് പരിഹാസ രൂപേണ ദേവികുളത്തുകാർ പ്രതികരിക്കുന്നത്.

ചിന്നക്കനാൽ പാപ്പാത്തിച്ചോലയിലെ കുരിശും സ്ഥലവും ഒഴിപ്പിച്ചതിന്റെ തുടർനടപടിയും അട്ടിമറിക്കപ്പെടും. വിവാദ വെള്ളൂക്കുന്നേൽ കുടുംബത്തിന്റെ അധീനതയിൽ സ്പിരിറ്റ് ഇൻ ജീസസ് കൈയേറിയ 200 ഏക്കർ ഭൂമി ഏറ്റെടുത്ത് വനംവകുപ്പിന് കൈമാറാൻ നീക്കങ്ങൾ നടക്കുകയായിരുന്നു. രാഷ്ട്രീയലോബിയുടെ പിൻബലമുള്ള വെള്ളൂക്കുന്നേൽ കുടുംബത്തിന്റെ അധീനതയിലുള്ള ഈ ഭൂമി ഏറ്റെടുക്കലും അവസാനിക്കും. കോൺഗ്രസ് നേതാവായ വി.വി. ജോർജിന്റെ ലൗ ഡെയിൽ ഹോംസ്റ്റേ ഏറ്റെടുക്കാനുതകുന്ന സുപ്രധാന ഉത്തരവ് ഹൈക്കോടതിയിൽനിന്ന് വന്നതിന്റെ അടുത്തദിവസമാണ് സ്ഥലംമാറ്റനടപടി ഉണ്ടായിരിക്കുന്നത്. ഇതും ഇനി നടക്കില്ല.

22 അനധികൃത ക്വാറികൾക്കെതിരെയുള്ള അന്വേഷണവും നടപടികളും ശ്രീറാമിന്റെ നേതൃത്വത്തിൽ നടന്നുവരികയായിരുന്നു. അനധികൃത കെട്ടിടനിർമ്മാണങ്ങൾക്കും റിസോർട്ട് മാഫിയയ്ക്കും എതിരെയുള്ള പ്രവർത്തനവും താളം തെറ്റും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP