Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശങ്കരാചാര്യ ദർശനങ്ങളെ കുറിച്ച് കൂടുതൽ അറിയില്ല; യുവാക്കൾക്ക് പ്രചോദനമാകുന്ന തരത്തിൽ നോവൽ, സിനിമ രൂപത്തിൽ മാറ്റിയാൽ നന്ന്; നിത്യേന സംസ്‌കൃത ശ്ലോകം ചൊല്ലുന്ന അമ്മയ്ക്ക് അതിന്റെ അർത്ഥം അറിയുമോ? പുതുതലമുറ കിണറ്റിലെ തവളകളായി മാറരുത്: ബ്രാഹ്മണ സഭയുടെ പരിപാടിയിൽ ശ്രീരാം വെങ്കിട്ടരാമൻ താരമായത് ഇങ്ങനെ

ശങ്കരാചാര്യ ദർശനങ്ങളെ കുറിച്ച് കൂടുതൽ അറിയില്ല; യുവാക്കൾക്ക് പ്രചോദനമാകുന്ന തരത്തിൽ നോവൽ, സിനിമ രൂപത്തിൽ മാറ്റിയാൽ നന്ന്; നിത്യേന സംസ്‌കൃത ശ്ലോകം ചൊല്ലുന്ന അമ്മയ്ക്ക് അതിന്റെ അർത്ഥം അറിയുമോ? പുതുതലമുറ കിണറ്റിലെ തവളകളായി മാറരുത്: ബ്രാഹ്മണ സഭയുടെ പരിപാടിയിൽ ശ്രീരാം വെങ്കിട്ടരാമൻ താരമായത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കൽ വിവാദങ്ങളോട അഖിലേന്ത്യ തലത്തൽ നട്ടെല്ലുള്ള ഓഫീസർ എന്ന പേരാണ് ദേവികുളം സബ് കലക്ടർ ശ്രീരാം വെങ്കിട്ടരാമന്. ദേശീയ മാധ്യമങ്ങളിൽ പോലും താരമായി മാറിയ ശ്രീരാം ഇപ്പോൾ തിരക്കോട് തിരക്കിലാണ്. കല്യാണ വീട്ടിലായാലും മറ്റെവിടെ പോയാലും താരം ശ്രീരാമാണ്. ശ്രീരാമിനൊപ്പം സെൽഫിയെടുക്കാനും മറ്റും കുട്ടികളും മുതിർന്നവരും അടക്കമുള്ളവർ തിരക്കു കൂട്ടുന്നു. എല്ലാവരുടെയും പ്രിയപ്പെട്ട കലക്ടർ ബ്രോ ആയി മാറിയിട്ടുണ്ട് ഈ യുവാവ്.

ശ്രീരാം ഏറ്റവും ഒടുവിൽ താരമായത് കേരള ബ്രാഹ്മണ സഭയുടെ ശ്രീ ശങ്കരജയന്തി ആഘോഷ പരിപാടിയിൽ പങ്കെടുക്കവേയാണ്. ഇന്നത്തെ യുവാക്കളുടെ പ്രതിനിധിയാണെന്ന് തുറന്നു പറഞ്ഞ ശ്രീരാം തനിക്ക് അദ്വൈതം അടക്കമുള്ള കാര്യങ്ങളിൽ കാര്യമായ അറിവില്ലെന്നും തുറന്നു പറഞ്ഞു. തന്നെപ്പോലെ ഇന്നത്തെ പല യുവക്കൾക്കും ഇത്തരം കാര്യങ്ങളെ കുറിച്ച് അറിവ് കുറവാണെന്നും അദ്ദേഹം വ്യക്തമാക്കി. ശങ്കരാചാര്യരെക്കുറിച്ചും അദ്ദേഹത്തിന്റെ ആശയങ്ങളെക്കുറിച്ചും കാര്യമായ അറിവില്ലെന്നും അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ തത്വചിന്തയിൽ വിശ്വാസം ഉറച്ചിട്ടില്ലെന്നും ശ്രീറാം പ്രസംഗത്തിൽ വ്യക്തമാക്കി.

ഈ പരിപാടിക്കായി ശങ്കരാചാര്യരെക്കുറിച്ച് ഇന്റർനെറ്റിൽ നിന്നും പഠിക്കാമെന്ന് വിചാരിച്ചെങ്കിലും പിന്നീട് വേണ്ടെന്ന് വെച്ചു. പുതിയ തലമുറയ്ക്ക് ശങ്കരാചാര്യരെയും അദ്വൈതവും അറിയില്ല. കുട്ടികൾക്ക് മനസിലാവുന്ന രീതിയിൽ ഇവ മാറ്റിയെഴുതണം. പുതിയ തലമുറയ്ക്ക് പ്രചോദനമാകുന്ന തരത്തിൽ നോവൽ,സിനിമ രൂപത്തിൽ മാറ്റാവുന്നതാണ്. ശ്രീനാരയണ ഗുരുവിന്റെ ജീവിതം പറയുന്ന സിനിമ പോലെ മടുപ്പിക്കുന്നതാവരുത്. പുതിയ തലമുറയ്ക്ക് മനസിലാകുന്ന തരത്തിൽ ഇത് തയ്യാറാക്കണമെന്നും ശ്രീറാം പറഞ്ഞതോടെ സദസിൽ നിന്നും കൈയടികൾ ഉയർന്നു.

ഇന്ത്യയെ ഒന്നായി കണ്ട ആശയമാണ് ശങ്കരാചാര്യ ദർശനം. ഓൾ ഇന്ത്യാ സർവീസിന്റെ ലക്ഷ്യവും ഇതാണ്. ഇന്ത്യൻ അഡ്‌മിനിസ്ട്രേറ്റീവ് സർവീസ്, ഇന്ത്യൻ പൊലീസ് സർവീസ്, ഇന്ത്യൻ ഫോറസ്റ്റ് സർവീസ് എന്നിവയാണ് രാജ്യത്തെ ഒന്നായി നിർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു പുതിയ തലമുറ കിണറ്റിലെ തവളകളായി മാറരുതെന്നും എഐഎസിന്റെ അന്തസത്ത തിരിച്ചറിയണമെന്നും വ്യക്തമാക്കിയാണ് ശ്രീറാം പ്രസംഗം അവസാനിപ്പിച്ചത്. ശ്രീറാമിനൊപ്പം അമ്മ പ്രഫ. രാജവും ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. പ്രസംഗത്തിനിടെ സദസിലുണ്ടായിരുന്ന അമ്മയെ ചൂണ്ടിക്കാട്ടി നിത്യേന സംസ്‌കൃത ശ്ലോകം ചൊല്ലുന്ന അമ്മയ്ക്ക് അതിന്റെ അർത്ഥം അറിയുമോ എന്നറിയില്ലെന്നും ശ്രീറാം പറഞ്ഞത് കൗതുകമുണർത്തി.

സ്പിരിറ്റ് ഇൻ ജീസസ് എന്ന വിവാദ ആത്മീയ സംഘടന പാപ്പാത്തിച്ചോലയിൽ സ്ഥലം കയ്യേറി സ്ഥാപിച്ച കുരിശ് നീക്കം ചെയ്തതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്റെ അനിഷ്ടത്തിന് പാത്രമായിരുന്നു ശ്രീരാം. എന്നാൽ, ഭരണക്കാർക്ക് അനഭിമതനായെങ്കിലും യുവാക്കളുടെയും കുട്ടികളുടെയും താരമാണ് ശ്രീരാമിപ്പോൾ. അടുത്തിടെ എൻഡി ടിവിയിൽ വന്ന ലേഖനവും ശ്രീരാമിനെ പുകഴ്‌ത്തി കൊണ്ടായിരുന്നു.

താടിയും, കണ്ണടയും വെച്ചുള്ള ശ്രീരാമിന്റെ ലുക്കും യുവാക്കളുടെ പ്രിയങ്കരനാക്കുന്നുണ്ട്. റോയൽഎൻഫീൽഡ് ബൈക്കിനോടുള്ള പ്രേമം കൂടിയുള്ള വ്യക്തിയാണ് ശ്രീരാം വെങ്കിട്ടരാമൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP