Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുരേഷ് ഗോപി സാർ വിളിച്ചു, നല്ല കാര്യങ്ങൾ മാത്രം ചെയ്യാൻ ഉപദേശിച്ചു; ഒരിക്കൽ മമ്മൂട്ടിയെ ദൂരെനിന്ന് കണ്ടു; കിംഗിലെ ജോസഫ് അലക്‌സും കമ്മീഷണറിലെ ഭരത്ചന്ദ്രനും എന്റെ താരങ്ങൾ; മനസിൽ ഓടിത്തുടങ്ങിയ സിനിമ ഇനി പേപ്പറിലേക്ക് മാറ്റണം; സിനിമാമോഹം തുറന്നുപറഞ്ഞ് കൈയേറ്റക്കാരെ വെല്ലുവിളിച്ച മൂന്നാറിലെ 'പുലിമുരുകൻ'

സുരേഷ് ഗോപി സാർ വിളിച്ചു, നല്ല കാര്യങ്ങൾ മാത്രം ചെയ്യാൻ ഉപദേശിച്ചു; ഒരിക്കൽ മമ്മൂട്ടിയെ ദൂരെനിന്ന് കണ്ടു; കിംഗിലെ ജോസഫ് അലക്‌സും കമ്മീഷണറിലെ ഭരത്ചന്ദ്രനും എന്റെ താരങ്ങൾ; മനസിൽ ഓടിത്തുടങ്ങിയ സിനിമ ഇനി പേപ്പറിലേക്ക് മാറ്റണം; സിനിമാമോഹം തുറന്നുപറഞ്ഞ് കൈയേറ്റക്കാരെ വെല്ലുവിളിച്ച മൂന്നാറിലെ 'പുലിമുരുകൻ'

മൂന്നാറിലെ സർക്കാർ ഭൂമി കൈയേറിയ സി.പി.എം നേതാക്കൾ ഉൾപ്പെടെയുള്ള മൂന്നാറിലെ വൻപുലികളെ വെല്ലുവിളിച്ച ശ്രീറാം വെങ്കിട്ടരാമൻ എന്ന മൂന്നാറിന്റെ പുലി മുരുകന്റെ മനസിലും സിനിമാ മോഹം. സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹം പണ്ടുമുതലെ മനസിലുണ്ടെന്നാണ് ദേവികുളത്തെ ഈ ഒറ്റച്ചങ്കൻ സബ്കളക്ടർ പറയുന്നത്.

സിനിമ കാണുകയും സിനിമ ശക്തമായ ഒരു മാധ്യമമാണെന്ന് വിശ്വസിക്കുകയും ചെയ്യുന്ന ആളാണ് താനെന്നും ശ്രീറാം പറഞ്ഞു. സിനിമ സംവിധാനം ചെയ്യണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. മനസിൽ സിനിമ ഓടിത്തുടങ്ങിയിട്ടുണ്ട്. ഇനിയത് പേപ്പറിലേക്ക് പകരണമെന്നും ശ്രീറാം വെങ്കിട്ടരാമൻ പറയുന്നു.

കിംഗിലെ ജോസഫ് അലക്സും കമ്മീഷണറിലെ ഭരത്ചന്ദ്രനും മലയാളി യുവാക്കളെ ഒരുപാട് സ്വാധീനിച്ച കഥാപാത്രങ്ങളാണ്. ആ സ്വാധീനം എനിക്കും ഉണ്ടായിട്ടുണ്ട്. കിങ്, കമ്മീഷണർ ഒക്കെ ഒരുപാട് തവണ കണ്ട സിനിമകളാണ്. അവയുടെ പുറംമോടികളോ, കഥാപാത്രങ്ങളുടെ മാനറിസങ്ങളോ ഒന്നുമല്ല നമ്മെ സ്വാധീനിക്കുന്നത്, അതിൽ മനുഷ്യനോട് തൊട്ടുനിൽക്കുന്ന ജീവിതമാണുള്ളത്.

സുരേഷ് ഗോപി സാർ വിളിച്ചിരുന്നു. കുറെ സംസാരിച്ചു. നല്ല കാര്യങ്ങൾ മാത്രം ചെയ്യാൻ ഉപദേശിച്ചു. കുട്ടിക്കാലത്തേ മമ്മൂട്ടിയുടെ കടുത്ത ഫാനാണ്. ഒട്ടുമിക്ക മമ്മൂട്ടി സിനിമകളും ഫസ്റ്റ് ഡേ, ഫസ്റ്റ് ഷോ എന്ന രീതിയിൽ കണ്ടിട്ടുണ്ട്. ആണുങ്ങൾ പോലും നോക്കി നിൽക്കുന്ന പൗരുഷമല്ലേ? മൂന്നാലു തലമുറയായി യൂത്ത് ഐക്കൺ എന്നുപറയാവുന്ന ഒരു നടൻ മമ്മൂട്ടിയാണെന്നാണ് തനിക്ക് തോന്നുന്നതെന്നും ശ്രീറാം പറഞ്ഞു. ഒരിക്കൽ മമ്മൂട്ടിയെ ദൂരെ നിന്നു കണ്ടു. അത്ര തന്നെ. അദ്ദേഹത്തെ കാണണം, സംസാരിക്കണം എന്നൊക്കെ തോന്നിയിട്ടുണ്ട്. കേരളത്തിലെ ഏതൊരു ചെറുപ്പക്കാരനെയും പോലെ താനും അത് ആഗ്രഹിക്കുന്നതായും ശ്രീറാം വ്യക്തമാക്കി.
ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നതിനിടെയാണ് ശ്രീറാം സിവിൽ സർവീസിലെത്തുന്നത്. എറണാകുളം പനമ്പിള്ളിനഗറിൽ രാമ അയ്യർ കോളനിയിലെ കൃഷ്ണാലയത്തിൽ ഡോ. വി.ആർ വെങ്കിട്ടരാമന്റേയും രാജം രാമമൂർത്തിയുടേയും മൂത്ത മകനായ ശ്രീറാം തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്നാണ് എം.ബി.ബി.എസ് പൂർത്തിയാക്കിയത്. എം.ബി.ബി.എസ് കഴിഞ്ഞയുടൻ സിവിൽ സർവീസ് പരീക്ഷയെഴുതാൻ ശ്രീറാം ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും പിതാവ് വെങ്കിട്ടരാമന്റെ നിർബന്ധത്തിന് വഴങ്ങി എം.ഡി കോഴ്സിന് ചേരുകയായിരുന്നു. ഒഡീഷയിലെ കട്ടക്കിൽ എസ്.സി.ബി മെഡിക്കൽ കോളേജിലാണ് ശ്രീറാം ജനറൽ മെഡിസിലിൽ എം.ഡിക്ക് ചേർന്നത്.

ഒന്നര വർഷത്തോളം ശ്രീറാം കട്ടക്കിൽ എം.ഡി കോഴ്സ് ചെയ്തു. ഇതിനിടയിടെ 2012ൽ ആണ് സിവിൽ സർവീസ് പരീക്ഷയെഴുതിയതും രണ്ടാം റാങ്കയതും. ഒപ്പമുണ്ടായിരുന്ന നാല് സുഹൃത്തുക്കൾക്കും അന്ന് പരീക്ഷ ജയിക്കാനായില്ല. എന്നാൽ ഇവരെല്ലാം പിന്നീട് സിവിൽ സർവീസ് നേടി.

ദേവികുളം സബ് കലക്ടറായി ശ്രീറാം എത്തിയതോടെയാണ് മൂന്നാറിലെ കൈയേറ്റ മാഫിയയ്‌ക്കെതിരേ വീണ്ടും നടപടി തുടങ്ങിയത്. ഭരണകക്ഷിയിലെ പ്രമുഖരായ സി.പി.എം, സിപിഐ പാർട്ടികളുടെ പ്രദേശിക ഘടകങ്ങൾ സബ്കളക്ടറെ മാറ്റണമെന്ന ആവശ്യവുമായി രംഗത്തെത്തിയെങ്കിലും അതൊന്നും കണ്ടില്ലെന്നു നടിച്ചാണ് ശ്രീറാം കൈയേറ്റക്കാർക്കെതിരായ നടപടിയുമായി മുന്നോട്ടു പോകുന്നത്.

2013 ൽ പത്തനംതിട്ട സബ്കലക്ടറായാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. തിരുവല്ലയിൽ സബ് കലക്ടറായിരിക്കെ 2016 ജൂലൈ 22 നാണ് ദേവികുളത്തേക്ക് മാറ്റപ്പെട്ടത്. ദേവികുളത്തെത്തിയതോടെ മൂന്നാറിൽ സർക്കാർ ഭൂമി കൈയേറി നടക്കുന്ന റിസോർട്ട് നിർമ്മാണങ്ങൾ ശ്രീറാമിന്റെ ശ്രദ്ധയിൽപ്പെട്ടു.

നൂറോളം അനധികൃത റിസോർട്ടുകൾക്ക് സ്റ്റോപ്മെമോ നൽകുകയും പല കൈയേറ്റങ്ങളും ഒഴിപ്പിക്കുകയും ചെയ്തു. ഇതിനിടെ സ്ഥലം എം.എ.എൽയും സ്ഥലം കൈയേറിയതായി വാർത്തവന്നു. ഇതിനിടെ സബ്കളക്ടറുടെ കൈയേറ്റത്തിനെതിരായ നടപടികളെ എന്ത്വിലകൊടുത്തും തോൽപ്പിക്കാൻ മൂന്നാറിലെ രാഷ്ട്രീയ നേതാക്കളും ഭൂമാഫിയകളും ഒറ്റക്കെട്ടായി അണിനിരന്നത്. നിലവിൽ മൂന്നാറെ കൈയേറ്റമൊഴിപ്പിക്കലിന് റവന്യൂ മന്ത്രി പിന്തുണ നൽകുന്നുണ്ടെങ്കിലും സി.പി.എം നേതാക്കളുടെയും മന്ത്രി എം.എം മണിയുടേയും ഇടപെടലിൽ കൈയേറ്റമൊഴിപ്പിക്കൽ നിലച്ചമട്ടിലാണ്. ഇതിനിടെയാണ് സിനിമാമോഹം തുറന്നു പറഞ്ഞ് ശ്രീറാം രംഗത്തെത്തിയിരിക്കുന്നത്.

കോഴിക്കോട് ജില്ലാ കളക്ടറായിരുന്ന എൻ. പ്രശാന്തും സിനിമാ മേഖലയിലേക്ക് കടന്നിരുന്നു. അനിൽ രാധാകൃഷ്ണമേനോൻ സംവിധാനം ചെയ്യുന്ന ദിവാൻജിമൂല എന്ന സിനിമയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് എൻ. പ്രശാന്താണ്. ഇതിന് പിന്നാലെയാണ് മറ്റൊരു ഐഎഎസുകാരൻ കൂടി സിനിമാമോഹം വ്യക്തമാക്കിയിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP